English class Day 12 – Section 29
SPEECH - About English
English is not a feudal language👉.
ഇങ്ഗ്ളിഷ് ഒരു ഫ്യൂഡല്‍ ഭാഷയല്ല.
In fact, it is a planar language.
വാസ്തവത്തിൽ, ഇത് ഒരു പരന്ന ഭാഷയാണ്.
There are no higher-ups or lower beings in ordinary English words.
പൊതുവായ ഇങ്ഗ്ളിഷ് വാക്കുകളില്‍ വലിയവരോ ചെറിയവരോ ഇല്ല.
English has words for the king, queen and other statutory functionaries.
രാജാവിനും, റാണിക്കും, മറ്റ് ഭരണഘടനാപരമായ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവർക്കും , ഇങ്ഗ്ളിഷിൽ വാക്കുകള്‍ ഉണ്ട്.
Yet, ordinary words that discriminate or degrade or ennoble a particular person or groups of persons are not required for ordinary communication in English.
എന്നാൽ, ഏതെങ്കിലും ഒരു വ്യക്തിയെയോ, അല്ലെങ്കില്‍ ആൾകൂട്ടങ്ങളെയോ വിവേചനം ചെയ്യുന്നതോ, തരംതാഴ്ത്തുന്നതോ, അല്ലെങ്കില്‍ ദിവ്യമാക്കുന്നതോ ആയ പൊതുവായ വാക്കുകള്‍ ഇങ്ഗ്ളിഷിലൂടെയുള്ള സാധാരണ ആശയവിനിമയത്തിന് ആവശ്യമില്ല.