English class Day 17 – Section 43
There എന്ന വാക്കിന്‍റെ മറ്റൊരു വാക്യ രചന 👉
There എന്ന വാക്കിന്‍റെ പൊതുവായുള്ള അർത്ഥം അവിടെ എന്നാണ്. എന്നാൽ ഈ അർത്ഥം അത്രകണ്ട് സ്പഷ്ടമാക്കാതെ പലപ്പോഴും ഈ വാക്കിനെ വാക്യരചനയിൽ ഉപയോഗിക്കാറുണ്ട്.
നോക്കുക.
Using the word There in a different sense to create sentences.
234. 💎
There
1. There is a cow on the road.
റോഡിൽ ഒരു പശു ഉണ്ട്.
ശ്രദ്ധിക്കുക, ഈ വാക്യത്തിൽ അവിടെ എന്ന അർത്ഥം വരുന്നില്ല.
എന്നാൽ, അവിടെ റോഡിൽ ഒരു പശുവുണ്ട് എന്നു പറയാൻ ഈ രീതിയിൽ വാക്യം രചിക്കണം. നോക്കുക:
There is a cow on the road there.
1a. There was a cow on the road.
റോഡിൽ ഒരു പശു ഉണ്ടായിരുന്നു.
2. There is a place I know, where we can go.
നമുക്ക് പോകാൻ പറ്റുന്ന ഒരു സ്ഥലം എനിക്കറിയാം.
3. There is a good doctor in Cochin.
കൊച്ചിയിൽ ഒരു നല്ല ഡോക്ടർ ഉണ്ട്.
3a. There was a good doctor in Cochin.
കൊച്ചിയിൽ ഒരു നല്ല ഡോക്ടർ ഉണ്ടായിരുന്നു.
4. There is a nice film running in that theatre.
ആ തീയറ്ററിൽ ഒരു നല്ല സിനിമ ഓടുന്നുണ്ട്.
4a. There was a nice film running in that theatre.
ആ തീയറ്ററിൽ ഒരു നല്ല സിനിമ ഓടുന്നുണ്ടായിരുന്നു.
5. There is a knife in his pocket. Be careful.
അയാളുടെ പോക്കറ്റിൽ ഒരു കത്തിയുണ്ട്. സൂക്ഷിക്കുക.
5a. There was a knife in his pocket. Be careful.
അയാളുടെ പോക്കറ്റിൽ ഒരു കത്തിയുണ്ടായിരുന്നു. സൂക്ഷിക്കുക.