top of page
English class Day 1 – Section 2
Anchor 1
Previous section ------ Next section
💥
Good morning everybody!
നിങ്ങൾ തിരിച്ച് എന്നെ വിഷ് ചെയ്യുക.
നിങ്ങൾ ഈ ക്ളാസിൽ ഇപ്പോൾ വരുന്നത്, രാവിലെ, ഉച്ച 12 മണിക്ക് മുൻപാണെങ്കിൽ Good morning Mr. Dev എന്നു പറയുക.
ഉച്ച 12 മണിക്ക് ശേഷവും, വൈകുന്നേരം 4മണിക്ക് മുൻപുമാണ് നിങ്ങൾ ഈ ക്ളാസിൽ ഇപ്പോൾ വരുന്നത് എങ്കിൽ Good afternoon Mr. Dev എന്നു പറയുക.
വൈകുന്നേരം 4 മണിക്ക് ശേഷവും, രാത്രി 12 മണിക്ക് മുൻപുമാണ് നിങ്ങൾ ഈ ക്ളാസിൽ വരുന്നത് എങ്കിൽ Good evening Mr. Devഎന്നു പറയുക.
ഈ ക്ളാസിൽ ഓരോ ദിവസവും ആദ്യം വരുമ്പോൾ പറയേണ്ടുന്നതാണ് ഇത്. ഇതും ഇങ്ഗ്ളിഷ് ഭാഷാ പരിശീലനത്തിന്‍റെ ഒരു ഭാഗമാണ്.
ഒരു ദിവസത്തിൽ ഒരിക്കൽ മാത്രമേ ഈ വിധം വിഷ് ചെയ്യാവൂ.
ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടുന്ന കാര്യം, Mr. എന്ന വാക്കിന്‍റെ ഉച്ചാരണം മിസ്റ്റർ എന്നല്ല എന്നതാണ്.
ഈ വാക്ക് ഒന്ന് ആവർത്തിച്ച് പറയുക.
Mr.
മിസ്റ്റർ എന്നല്ല.
Mr.
Mr. Dev
Previous section ------ Next section
bottom of page