English class Day 1 – Section 8
Previous section ------ Next section
You do
ഇനി നമുക്ക് You എന്ന പദത്തെ ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം. നോക്കൂ.
You എന്ന പദത്തെ നിങ്ങൾ എന്ന രീതിയിൽ മനസ്സിൽ പതിപ്പിക്കുക. അതിന് പകരം നീ എന്ന രീതിയിൽ ഈ വാക്കിനെ നിങ്ങൾ മനസ്സിൽ പതിപ്പിച്ചാൽ, നിങ്ങൾക്ക് ഈ പദത്തിനെ പലരോടും ഉപയോഗിക്കാൻ പ്രയാസം നേരിടും.
ഉദാഹരണത്തിന്, നിങ്ങളുടെ പിതാവ്, മാതാവ്, അമ്മാവൻ, അമ്മാവി, ജേഷ്ടൻ, ചേച്ചി, അദ്ധ്യാപകർ, മേലുദ്യോഗസ്ഥൻ തുടങ്ങിയവരോട് ഈ വാക്ക് ഉപയോഗിക്കാൻ പ്രയാസം തന്നെയാവും.
ഇവിടെ മനസ്സിലാക്കേണ്ടത്, ഇങ്ഗ്ളിഷിലെ ഇതുപോലുള്ള പലപദങ്ങൾക്കും കൃത്യാമായ ഒരു വാക്ക് മലയാളത്തിൽ ഇല്ലാ എന്നുള്ളതാണ്.
ഈ പാഠഭാഗവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു കാര്യം പറയാനുള്ളത്, do എന്ന പദത്തെ ചെയ്യൂ എന്ന അർത്ഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത് എന്നതാണ്.
എന്നോടൊപ്പം ആവർത്തിക്കുക.
കൃത്യമായ ഉച്ചാരണത്തിൽ വായിക്കുക. ആവർത്തിക്കുക.
1. You do this.
നിങ്ങൾ ഇത് ചെയ്യൂ.
2. You do that.
നിങ്ങൾ അത് ചെയ്യൂ.
3. You come here.
നിങ്ങൾ ഇവിടെ വരൂ.
4. You achieve something
നിങ്ങൾ എന്തെങ്കിലും നേടൂ.
5. You act fast
നിങ്ങൾ വേഗത്തിൽ പ്രവർത്തിക്കൂ.
6. You act in a film
നിങ്ങൾ ഒരു സിനിമയിൽ അഭിനയിക്കൂ.
7. You aim at the bird.
നിങ്ങൾ (ആ) പക്ഷിയെ ഉന്നംവയ്ക്കൂ.
8. You aim for the IAS
നിങ്ങൾ ഐഏഎസ്സിന് ലക്ഷ്യംവയ്ക്കൂ.
9. You allow him to study English
നിങ്ങൾ അയാളെ ഇങ്ഗ്ളിഷ് പഠിക്കാൻ അനുവദിക്കൂ.
10. You answer his questions
നിങ്ങൾ അയാളുടെ ചോദ്യങ്ങൾക്ക് മറുപടി പറയൂ.
👈
Repeat ആവർത്തിക്കൂ
Previous section ------ Next section