English class Day 1 – Section 9
Previous section ------ Next section
COMMON CONVERSATION
ഇനി നമുക്ക് കുറച്ച് സാധാരണ സംഭാഷണങ്ങൾ പഠിക്കാം.
ഇങ്ഗ്ളിഷിൽ ഔപചാരിക ബന്ധമുളള വ്യക്തികളെ, അവരുടെ പേരിന് മുന്നിൽ Mr., Mrs., Miss തുടങ്ങിയ പദങ്ങൾ ചേർത്തുകൊണ്ടാണ് സംബോധന ചെയ്യേണ്ടത്.
COMMON CONVERSATION
Mr., Mrs., Miss.
1. Excuse me, Mr. Dev, Can you tell me the meaning of this sentence?
ഈ വാക്യത്തിന്‍റെ അർത്ഥം എനിക്ക് പറഞ്ഞുതരാൻ നിങ്ങൾക്ക് പറ്റുമോ?
2. Excuse me, Mr. Dev, I can’t understand the meaning of this sentence.
ഈ വാക്യത്തിന്‍റെ അർത്ഥം എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.
3. Good evening, Mr. Dev. Is there class today?
ഇന്ന് ക്ളാസ് ഉണ്ടോ?
4. I can’t come today for the class.
എനിക്ക് ഇന്ന് ക്ളാസിൽ വരാൻ കഴിയില്ല.
(എനിക്ക് ഇന്ന് ക്ളാസിനായി വരാൻ പറ്റില്ല.)
5. May I go out for a moment?
ഞാൻ ഒരു നിമിഷം പുറത്ത് പോയിക്കോട്ടെ?
6. Can I answer the phone?
ഞാൻ ഫോണിന് മറുപടി പറഞ്ഞോട്ടെ?
(phone call സ്വീകരിച്ചോട്ടെ?)
7. I was in Calicut yesterday. So I couldn’t come for the class.
ഞാൻ ഇന്നലെ കോഴിക്കോടായിരുന്നു. അതിനാൽ, ക്ളാസിലേക്ക് വരാൻ എനിക്ക് കഴിഞ്ഞില്ല.
Calicutന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'കാലിക്കറ്റ്' എന്നല്ല.
8. You told me that there is no class today.
ഇന്ന് ക്ളാസില്ലായെന്ന് നിങ്ങൾ എന്നോട് പറഞ്ഞു.
9. I want to tell you something.
എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്.
10. Can you please come at 5:30?
നിങ്ങൾക്ക് 05:30ന് വരാൻ കഴിയുമോ?
Previous section ------ Next section