top of page
English class Day 2 – Section 1
Anchor 1
Good morning everybody!
നിങ്ങൾ ഇപ്പോൾ, Good morning Mr. Dev എന്നോ Good Afternoon Mr. Dev എന്നോ Good evening Mr. Dev എന്നോ, അവസരോചിതമായി പറയുക.
ശ്രദ്ധിക്കുക, Mr. എന്ന വാക്കിന്‍റെ ഉച്ചാരണം, മിസ്റ്റർ എന്നല്ല.
Mr. എന്നവാക്കിന്‍റെ ഉച്ചാരണം കൃത്യമായി പറഞ്ഞു പഠിക്കുക. ഇത് വളരെ നിർബന്ധമുള്ള ഒരു കാര്യമാണ്.
ഗുണമേന്മയുള്ള ഇങ്ഗ്ളിഷിൽ ഔപചാരിക ബന്ധമുള്ള പുരുഷന്മാരെ സംബോധന ചെയ്യുന്നത്, അവരുടെ പേരിന് മുന്നിൽ Mr. എന്നു ചേർത്തുകൊണ്ടാണ്.
വിവാഹിതരായ സ്ത്രീകളുടെ പേരിന് മുന്നിൽ Mrs. എന്നും, അവിവാഹിതരോ ചെറുപ്രായക്കാരോ ആയ വനിതകളുടെ പേരിന് മുന്നിൽ Miss എന്നും ആണ് ഔപചാരികമായി ഉപയോഗിക്കുക.
bottom of page