English class Day 2 – Section 5
ഇനി നമുക്ക് He എന്ന പദത്തിന്‍റെ നാലൂ രൂപങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാക്യങ്ങൾ പഠിക്കാം.
അതായത്, He, His, His, Him
ഇവിടെ ശ്രദ്ധിക്കേണ്ടത്, His എന്ന വാക്ക് രണ്ട് വ്യത്യസ്ത അർത്ഥ സ്ഥാനങ്ങളിൽ വന്നിട്ടുണ്ട് എന്നതാണ്.
ഈ വിധമായുള്ള ചില കാര്യങ്ങൾ മറ്റ് ചില വാക്കുകളുടെ കാര്യത്തിലും ഉണ്ട്.
1. He wants a book
അയാൾക്ക് ഒരു പുസ്തകം വേണം.
2. This is his book.
ഇത് അയാളുടെ പുസ്തകമാണ്.
3. This is his.
ഇത് അയാളുടേതാണ്.
4. Give it to him.
അത് / ഇത് അയാൾക്ക് കൊടുക്കൂ.
ശ്രദ്ധിക്കുക, ഈ👆 വാക്യങ്ങളിൽ He, His, His, Him എന്നീ നാലു വാക്കുകളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
1. He wants some money.
അയാൾക്ക് കുറച്ച് പണം വേണം.
ഇവിടെ wantന് പിന്നിലായി ഒരു 's' വന്നത് കാണാം. ഇതിന്‍റെ കാരണം പിന്നീട് പറായം.
2. This is his money.
ഇത് അയാളുടെ പണമാണ്.
3. This money is his.
ഈ പണം അയാളുടേതാണ്.
4. Give that money to him.
ആ പണം അയാൾക്ക് കൊടുക്കൂ.
1. He wants some authority.
അയാൾക്ക് കുറച്ച് അധികാരം വേണം.
2. This is his responsibility.
ഇത് അയാളുടെ ഉത്തരവാദിത്വമാണ്.
3. This gun is his.
ഈ തോക്ക് അയാളുടേതാണ്.
4. Give that gun to him.
ആ തോക്ക്അയാൾക്ക് കൊടുക്കൂ.