English class Day 2 – Section 7
COMMON CONVERSATION
അടുത്തത് സാധാരണ സംഭാഷണ വാക്യങ്ങൾ ആണ്.
11. Why don’t you tell him the truth?
നിങ്ങൾ എന്ത് കൊണ്ട് അയാളോട് സത്യം പറയുന്നില്ല?
12. I waited for you till 6 O’clock.
6 മണിവരെ ഞാൻ നിങ്ങളെ കാത്ത് നിന്നു.
13. What did you tell him?
നിങ്ങൾ അയാളോട എന്ത് പറഞ്ഞു?
14. You shouldn’t have told him that.
നിങ്ങൾ അയാളോട് അത് പറയാൻ പാടില്ലായിരുന്നു.
15. Why are you simply getting angry?
നിങ്ങൾ എന്താണ് വെറുതെ ദേഷ്യം പിടിക്കുന്നത്?
16. Why are you late?
നിങ്ങൾ എന്ത് കൊണ്ടാണ് വൈകിയത്?
lateന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'ലേറ്റ്' എന്നല്ല.
17. Can’t you tell him not to call me at night?
രാത്രിയിൽ എന്നെ വിളിക്കരുത് എന്ന് നിങ്ങൾക്ക് അയാളോട് പറയാൻ കഴിയില്ലെ?
callന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'കാൾ' എന്നും 'കോൾ' എന്നും അല്ല.
18. Yesterday was his birthday.
ഇന്നലെ.യായിരുന്നു അയാളുടെ പിറന്നാൾ.
birthdayയുടെ ഉച്ചാരണം ശ്രദ്ധിക്കുക. 'ബർത്ത് ഡെ' എന്നല്ല.
19. She is getting married next month.
അയാൾ (സ്ത്രീ) അടുത്ത മാസം വിവാഹിതയാകുകയാണ്.
married എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'മാറീഡ്' എന്നല്ല.
20. You should not disturb him.
നിങ്ങൾ അയാളെ ശല്യപ്പെടുത്തരുത്.
disturbന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'ഡിസ്റ്റർബ്' എന്നല്ല.
Repeat ആവർത്തിക്കുക