English class Day 2 – Section 8
Interaction 1b
ഇനി രണ്ടു പേർ തമ്മിൽ സംസാരിക്കുന്ന സംഭാഷണത്തിലേക്ക് പോകാം.
ഈ സംഭാഷണത്തിന്‍റെ ആദ്യ ഭാഗം കേൾക്കണമെന്നുണ്ടെങ്കിൽ,👈 ഇവിടെ ക്ളിക്ക് ചെയ്യുക.
How is the rain in Calicut? I heard that the city is fully flooded.
കോഴിക്കോട് മഴയെങ്ങിനെയുണ്ട്? നഗരംമുഴുവൻ വെള്ളപ്പൊക്കമാണ് എന്ന് ഞാൻ കേട്ടല്ലോ?
There was heavy rain there; but I don’t think there was any flooding in the place.
അവിടെ കഠിനമായ മഴയുണ്ടായിരുന്നു.
എന്നാൽ അവിടെ എന്തെങ്കിലും വെള്ളപ്പൊക്കമുണ്ടായിരുന്നതായി എനിക്ക് തോന്നുന്നില്ല.
Was it difficult to walk on the roads?
നിരത്തിൽ നടക്കാൻ പ്രയാസമായിരുന്നുവോ?
Well, there was a lot of water on the roads. However, I did not face much problems.
നിരത്തിൽ വളരെയധികം വെള്ളമുണ്ടായിരുന്നു.
എന്നാൽ ഞാൻ കൂടുതലായുള്ള പ്രശ്നങ്ങൾ നേരിട്ടില്ല.
It came in the papers that there were a few accidents there.
അവിടെ കുറച്ച് അപകടങ്ങൾ ഉണ്ടായിരുന്നതായി പത്രങ്ങളിൽ വന്നല്ലോ?
That was not due to the rain.
അത് മഴ കാരണമായിരുന്നില്ല.
Next part of this interaction👉