English class Day 2 – Section 11
CREATING SENTENCES
ഇനി നമുക്ക് സാവധാനത്തിൽ വാക്യങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിലേക്ക് നീങ്ങാം.
ഇന്ന് അതിന്‍റെ ഏറ്റവും മൌലികമായ ഒരു കാര്യം പഠിക്കാം.
നിങ്ങൾ താഴെ നൽകിയിട്ടുള്ള ചിത്രം നോക്കുക.
അത് Come (വരിക) എന്ന പദത്തിന്‍റെ അഞ്ച് വ്യത്യസ്ത പദ അർത്ഥ രൂപങ്ങൾ ഒരു പട്ടിക രൂപത്തിൽ ഒരുക്കിവച്ചിരിക്കുന്നതിന്‍റെ ചിത്രമാണ്.
ഇതേ പട്ടിക ഒരു കോളം രീതിയിൽ ഒരുക്കിവച്ചിരിക്കുന്നതും താഴേ കാണുക.
രണ്ടും ഒരേ കാര്യം തന്നെ. രണ്ടാമത്തേതാണ് വായിക്കാൻ എളുപ്പം. എന്നാൽ അത് മുകളിൽ നൽകിയ പട്ടികയിലെ Row നെ ഒരു Column രൂപത്തിൽ ഘടനപ്പെടുത്തിയെന്നേയുള്ളു.
Sample Row
Col 1 Come/ Comes വരാറുണ്ട്, വരുന്നു
Col 2 Come വരിക (സാമാന്യ അർത്ഥം)
Col 3 Coming വരുന്നു, വന്നുകൊണ്ടിരിക്കുന്നു, വന്നുകൊണ്ടിരിക്കുകയായിരുന്നു, വരികയായിരുന്നു
Col 4 Came വന്നു
Col 5 Come വന്നിട്ടുണ്ടായിരുന്നു, വന്നിട്ടുണ്ട് &.
ഇതേ അർത്ഥ രൂപത്തിലാണ് മറ്റെല്ലാ വാക്കുകളും ക്രമപ്പെടുത്തിയിരിക്കുന്നത്.
നോക്കുക 👉
ഈ വാക്കുകൾ നമുക്കൊന്ന് വായിച്ച് പരിചയപ്പെടാം.
ഇങ്ഗ്ളിഷിലെ ഒട്ടുമിക്ക ക്രീയാ വാക്കുകളേയും ഇതേ രീതിയിൽ പട്ടികപ്പെടുത്തി വെക്കാൻ ആവും എന്നാണ് തോന്നുന്നത്.
അതിനാൽ തന്നെ, ഈ ഒരു മൌലികമായ ഘടന മനസ്സിൽ പതിപ്പിച്ച്, വാക്യങ്ങൾ സൃഷ്ടിക്കാനായാൽ, മറ്റ് അനവധി വാക്കുകളേയും ഇതേ പോലെതന്നെ വാക്യങ്ങൾ ആക്കാൻ പറ്റും.