English class Day 3 – Section 2
CLASS DAY THREE
നമുക്ക് ഇന്ന് Four formsസിലെ മൂന്നാമത്തെ വാക്ക് പഠിക്കാം.
ചിത്രം നോക്കുക.
ആദ്യം ഈ ചിത്രത്തിലെ വാക്കുകളെ ഒരു പ്രാവശ്യം ഉരുവിടുക.
Repeat the first two word forms.
ആദ്യത്തെ 👆 രണ്ട് വാക്ക് രൂപങ്ങൾ ആവർത്തിക്കുക.
Repeat എന്നാൽ ആവർത്തിക്കുക എന്നാണ് അർത്ഥം.
ഇനി അടുത്ത വാക്ക് രൂപം നോക്കാം.
She.
ഈ വാക്കിനെ നിങ്ങൾ അവൾ എന്നും ഓള് എന്നും മനസ്സിലാക്കരുത്.
നിങ്ങൾ അവൾ എന്ന രീതിയിൽ അല്ലെങ്കിൽ ഓള് എന്ന രീതിയിൽ ഈ വാക്കിനെ മനസ്സിലാക്കിയാൽ, നിങ്ങൾക്ക് ഈ വാക്കിനെ നിങ്ങളുടെ മുതിർന്നവരെക്കുറിച്ചും, അദ്ധ്യാപികമാരെക്കുറിച്ചും, മേലുദ്യോഗസ്ഥരെക്കുറിച്ചും മറ്റും പറയാൻ പ്രയാസമായി വരും. .
ഈ വിധമായുള്ള ഒരു ഹീന അർത്ഥമുള്ള വാക്കല്ല ഇങ്ഗ്ളിഷിലെ She എന്ന പദം.
പകരം She എന്ന വാക്കിനെ അയാൾ (സ്ത്രീ) എന്ന രീതിയിൽ മനസ്സിലാക്കുക.
She അയാൾ (സ്ത്രീ)
Her അയാളുടെ (സ്ത്രീ)
Hers അയാളുടേത് (സ്ത്രീ)
Her അയാൾക്ക് (സ്ത്രീ), അയാളെ (സ്ത്രീ)
Her എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. അത് ഹർ എന്നല്ല.
Repeat! ആവർത്തിക്കുക
2. Four forms of She
7. Interaction
8. Speech
11. Table one words
13. Sentence construction Come / Comes