English class Day 4 – Section 6
COMMON CONVERSATION
ഇനി അടുത്തത് സാധാരണ സംഭാഷണങ്ങൾ ആണ്.
31. What are you talking about?
നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്?
32. What is inside the box?
പെട്ടിക്കകത്ത് എന്താണ് ഉള്ളത്?
33. Who told you that?
അത് നിങ്ങളോട് ആരാണ് പറഞ്ഞത്?
34. What do you want?
നിങ്ങൾക്കെന്താണ് വേണ്ടത്?
want എന്ന പദത്തിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. 'വാൺട്' എന്നല്ല.
35. May I know who is speaking?
ആരാണ് സംസാരിക്കുന്നത് എന്ന് ഞാൻ അറിഞ്ഞോട്ടെ? കലർപ്പില്ലാത്ത-ഇങ്ഗ്ളിഷിൽ 'Who are you?' പോലുള്ള ചോദ്യങ്ങൾ മര്യാദ കുറഞ്ഞവയായും, പരുക്കൻ പെരുമാറ്റമായും കരുതപ്പെടുന്നു.
36. May I help you?
ഞാൻ നിങ്ങളെ സഹായിക്കട്ടെയോ?
കച്ചവട സ്ഥാപനത്തിൽ ഉപഭോക്താവ് കയറിവന്നാൽ ചോദിക്കാവുന്ന ചോദ്യം. 'What do you want?' പോലുള്ള ചോദ്യങ്ങൾ മര്യാദ കുറഞ്ഞവയായും, പരുക്കൻ പെരുമാറ്റമായും കരുതപ്പെടുന്നു.
37. How can I help you?
എനിക്ക് നിങ്ങളെ എങ്ങിനെ സഹായിക്കാൻ കഴിയും?
കച്ചവട സ്ഥാപനത്തിൽ ഉപഭോക്താവ് കയറിവന്നാൽ ചോദിക്കാവുന്ന ചോദ്യം.' What do you want?'പോലുള്ള ചോദ്യങ്ങൾ മര്യാദ കുറഞ്ഞവയായും, പരുക്കൻ പെരുമാറ്റമായും കരുതപ്പെടുന്നു.
38. May I sit down?
ഞാൻ ഇരുന്നോട്ടെ?
സർക്കാരോഫിസുകളിലും മറ്റ് ഔപചാരിക സ്ഥലങ്ങളിലും ഇങ്ഗ്ളിഷിൽ ഇങ്ങിനെ ചോദിച്ചിട്ട്, ഇരിക്കാനുള്ള അനുവാദം ലഭിക്കാവുന്നതാണ്. മലയാളത്തിൽ ഇങ്ങിനെ ചോദിച്ചാൽ, ഉദ്യോഗസ്ഥർ എങ്ങിനെ പ്രതികരിക്കും എന്ന് തീർത്ത് പറയാൻ ആവില്ല.
39. Can you please give me a glass of water?
എനിക്ക് ഒരു ഗ്ളാസ് വെള്ളം തരാൻ നിങ്ങൾക്ക് കഴിയുമോ?
40. I am sorry that I couldn’t help you.
എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയാഞ്ഞതിൽ ഖേദമുണ്ട്.