English class Day 7 – Section 1
Good morning everybody!
നമുക്ക് ഇന്ന് Four formsസിലെ ആറു പദങ്ങളും ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിച്ചു പഠിക്കാം.
ചിത്രം👆 നോക്കുക.
Look at the image👆
ഇനി നമുക്ക് ഈ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കുന്നത് പഠിക്കാം.
Let us now start creating different sentences using all the six words in the Four forms!
Four formsസിലെ ആറു പദങ്ങളും ഉപയോഗിച്ചുകൊണ്ട് നമുക്ക് വാക്യങ്ങൾ സൃഷ്ടിച്ചുതുടങ്ങാം.
I
1. I want to get up in the morning.
എനിക്ക് രാവിലെ എഴുന്നേൽക്കണം. (ആഗ്രഹമുണ്ട്)
2. This is my lunch.
ഇത് എന്റെ ഉച്ചഭക്ഷണമാണ്.
3. This food is mine.
ഈ ഭക്ഷണം എന്റേതാണ്.
4. Give that to me.
അത് എനിക്ക് തരൂ.
You
1. You want to get up in the morning.
നിങ്ങൾക്ക് രാവിലെ എഴുന്നേൽക്കണം. (ആഗ്രഹമുണ്ട്)
2. This is your lunch.
ഇത് നിങ്ങളുടെ ഉച്ചഭക്ഷണം ആണ്.
3. This food is yours.
ഈ ഭക്ഷണം നിങ്ങളുടേതാണ്.
4. I told them to give that to you.
അത് നിങ്ങൾക്ക് തരാൻ ഞാൻ അവരോട് പറഞ്ഞു. 👈