English class Day 7 – Section 19
ഇനി You do - നിങ്ങൾ ചെയ്യൂ - എന്ന അർത്ഥം വരുന്ന വാക്കുകൾ നോക്കാം.
61. You follow his advice
നിങ്ങൾ അയാളുടെ ഉപദേശം പിന്തുടരൂ (അനുസരിക്കൂ)
62. You frighten him
നിങ്ങൾ അയാളെ ഭയപ്പെടുത്തൂ
63. You gain some profit
നിങ്ങൾ കുറച്ച് ലാഭം നേടൂ
64. You get in
നിങ്ങൾ അകത്ത് കടക്കൂ
65. You get out
നിങ്ങൾ പുറത്ത് കടക്കൂ
66. You go to Trivandrum
നിങ്ങൾ തിരുവനന്തപുരത്തേക്ക് പോകൂ
67. You grow
നിങ്ങൾ വളരൂ
68. You grow some plants
നിങ്ങൾ കുറച്ച് ചെടി(കൾ) വളർത്തൂ
69. You growl
നിങ്ങൾ മുരളൂ
നായയെപ്പോലുള്ള മൃഗങ്ങൾ മുരളുന്ന ശബ്ദമാണ് growl. മനുഷ്യരും ഈ വിധമായുള്ള ശബ്ദം പുറപ്പെടുവിക്കാറുണ്ട്, ദേഷ്യം പ്രകടിപ്പിക്കാനും, മറ്റുള്ളവരെ ഭയപ്പെടുത്താനും.
70. You handle this problem
നിങ്ങൾ ഈ പ്രശ്നം കൈകാര്യം ചെയ്യൂ. 👈