English class Day 7 – Section 20
ഇന അടുത്തത് സാധാരണ സംഭാഷണങ്ങൾ ആണ്.
61. Please open the door.
വാതിൽ ഒന്ന് തുറക്കൂ.
62. She is my aunt.
അയാൾ (സ്ത്രീ) എന്‍റെ അമ്മാവിയാണ്.
63. Aunt Anne, can you come with me to the fish market?
Aunt Anne, നിങ്ങൾക്ക് എന്‍റെ കൂടെ മത്സ്യമാർക്കറ്റിലേക്ക് വരാനാകുമോ?
Aunt Anne എന്ന രീതിയിൽ ആണ് Anne എന്നു പേരുള്ള അമ്മാവിയെ സംഭോധന ചെയ്യേണ്ടുന്നത്, ഇങ്ഗ്ളിഷിൽ. Anne Anti, Anti എന്നെല്ലാമുള്ള വാക്യപ്രയോഗങ്ങൾ തെറ്റാണ്. ശ്രദ്ധിക്കുക.
Aunty എന്ന വാക്കാണ് മലയാളത്തിൽ Anti എന്ന് തെറ്റായി പ്രയോഗിക്കപ്പെടുന്നത്.
64. He is my uncle.
അയാൾ എന്‍റെ അമ്മാവനാണ്.
65. Uncle George, why did you not call me in the morning?
Uncle George, നിങ്ങളെന്തുകൊണ്ടാണ് എന്നെ രാവിലെ വിളിക്കാതിരുന്നത്? 👈
ഇവിടേയും ശ്രദ്ധിക്കുക. Uncle George.
George Uncle എന്നല്ല ഇങ്ഗ്ളിഷിൽ ഉപയോഗിക്കുന്ന പദപ്രയോഗം.