English class : Railway journey3
1.
Person no. 1:
Will the train be moving along the seacoast? I would like to get a glimpse of the Dharmadam Island.
തീവണ്ടി കടൽത്തീരത്തിലൂടെ നീങ്ങുന്നതായിരിക്കുമോ? ധർമ്മടം തുരുത്തിന്റെ ഒരു അൽപദർശനം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
Person no. 2:
I do not think we will be moving along the seacoast. You will not be able to see the island.
നമ്മൾ കടൽത്തീരത്തിലൂടെ നീങ്ങും എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്ക് ആ തുരുത്ത് കാണാൻ പറ്റില്ല.
2.
Person no. 1:
Was Tellicherry a big commercial area in the early times?
പഴയ കാലങ്ങളിൽ തലശ്ശേരി ഒരു വൻ വാണിജ്യപ്രവർത്തന പ്രദേശമായിരുന്നുവോ?
Person no. 2:
I cannot say that for sure. However, there used to be a sea-bridge on the sea-coast. I do not know if it is still there.
അത് നിസ്സംശയമായ രീതിയിൽ എനിക്ക് പറയാൻ ആവില്ല. എന്നാൽ കടൽത്തീരത്ത് ഒരു കടൽപ്പാലം ഉണ്ടായിരുന്നു. ഇപ്പോഴും അത് അവിടെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.
3.
Person no. 1:
What is a sea-bridge?
ഒരു കടൽപ്പാലം എന്നത് എന്താണ്?
Person no. 2:
I do not know if that is the correct word to use for that. It is just a bridge over the sea from the coast moving straight into the sea. May be around 400 metres or so, long.
അതിന് ഉപയോഗിക്കേണ്ടുന്ന ശരിയായ വാക്കാണോ ഇത് എന്ന് എനിക്ക് അറിയില്ല. കടലിന് മുകളിലൂടെ തീരത്ത് നിന്നും കടലിലേക്ക് നേരെ നീങ്ങുന്ന ഒരു പാലം മാത്രമാണ് അത്. ഏതാണ്ട് 400 മീറ്ററോളം നീളം കണ്ടേക്കാം.
4.
Person no. 1:
What is the use of such a bridge?
അങ്ങിനെയുള്ള ഒരു പാലംകൊണ്ട് എന്താണ് ഉപയോഗം?
Person no. 2:
I think in the earlier days, the cargo ships would lay anchor at the other end of the bridge. The local merchants would be waiting there with their trolleys and other wagons, to take delivery of the goods.
എനിക്ക് തോന്നുന്നു, പഴയകാലങ്ങളിൽ ചരക്കുകപ്പലുകൾ പാലത്തിന്റെ അങ്ങേ അറ്റത്ത് നങ്കൂരം ഇട്ട് നിൽക്കും എന്ന്. ആ വാണിജ്യവസ്ത്തുകക്കൾ സ്വീകരിക്കാനായി പ്രാദേശിക കച്ചവടക്കാർ അവരുടെ ട്രോളികളും മറ്റ് ചരക്കുവണ്ടികളുമായി അവിടെ കാത്തുനിൽക്കുന്നുണ്ടാവും.
5.
Person no. 1:
Is there such a sea-bridge in Cannanore?
കണ്ണൂരിൽ അതുപോലൊരു പാലം ഉണ്ടോ?
Person no. 2:
I think there is something slightly similar in Cannnore. However, much smaller. Not exactly a bridge. But then in Alleppy, I have seen a reasonably big one many years ago. I do not think it will be there now. They have no use as of now.
അതിനോട് ചെറുതായി സാമ്യം ഉള്ള എന്തോ ഒന്ന് കണ്ണൂരിൽ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. എന്നാൽ വളരെ ചെറുത്. കൃത്യമായി ഒരു പാലം അല്ല. എന്നാൽ ആലപ്പുഴയിൽ, കുറേ വർഷങ്ങൾക്ക് മുൻപ് ഏതാണ്ട് വലുതായ ഒന്ന് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ അത് അവിടെ ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. അവയ്ക്ക് ഇപ്പോൾ യാതോരു ഉപയോഗവും ഇല്ല.
6.
Person no. 1:
Where is Alleppy?
എവിടെയാണ് ആലപ്പുഴ?
Person no. 2:
It is in Travanore area. In south Kerala. North of Quilon.
അത് തിരുവിതാംകൂർ പ്രദേശത്തിൽ ആണ്. തെക്കൻ കേരളത്തിൽ. കൊല്ലത്തിന് വടക്കായി.
7.
Person no. 1:
Travancore is a region?
തിരുവിതാംകൂർ ഒരു പ്രദേശമാണോ?
Person no. 2:
Yes, it is a region. However, before the formation of India, it was an independent kingdom.
അതെ, അത് ഒരു പ്രദേശമാണ്. എന്നാൽ, ഇന്ത്യാ രൂപീകരണത്തിന് മുൻപ്, അത് ഒരു സ്വതന്ത്ര രാജ്യമായിരുന്നു.
8.
Person no. 1:
Ah yes, a princely state. I understand.
ഓ, അത് ശരിയാണ്, ഒരു princely state.
Person no. 2:
I think you do not understand.
നിങ്ങൾക്ക് മനസ്സിലാകുന്നില്ല എന്ന് എനിക്ക് തോന്നുന്നു.
9.
Person no. 1:
I beg your pardon? I think we have studied about the princely states of India in our history books.
ക്ഷമിക്കുക, മനസ്സിലായില്ല. നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ നാം princely stateറ്റുകളെക്കുറിച്ച് പഠിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു.
Person no. 2:
Would you get offended if I were to suggest that what you have studied are not correct?
നിങ്ങൾ പഠിച്ചത് തെറ്റാണ് എന്ന് ഞാൻ അഭിപ്രായപ്പെടുകയാണെങ്കിൽ, നിങ്ങൾ മാനസികമായി വ്രണപ്പെടുമോ?
10.
Person no. 1: It sure is a curious question. You sure do not look offensive. Nor does your voice suggest anything unpleasant.
തീർച്ചയായും കൌതുകമുളവാക്കുന്ന ഒരു ചോദ്യമാണ് ഇത്. ആക്രമണമോഹമുള്ള ഒരു മുഖഭാവമല്ല നിങ്ങൾക്ക് ഉള്ളത് എന്ന് വ്യക്തമാണ്. മാത്രവുമല്ല നിങ്ങളുടെ ശബ്ദവും അരോചകമായ യാതൊന്നും സൂചിപ്പിക്കുന്നുമില്ല.
Person no. 2:
Well, it is just that the term ‘princely state’ might be wrong. Travanore was an independent kingdom.
അത്, ‘princely state’ എന്ന വാക്യപ്രയോഗം തെറ്റായേക്കാം എന്നതേയുള്ളു. തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യമായിരുന്നു.
11.
Person no. 1:
If Travancore kingdom was an independent kingdom, how come it was part of the British-Empire? When the British left, it came under India.
തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യമായിരുന്നുവെങ്കിൽ, അത് എങ്ങിയെയാണ് ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായത്? ബൃട്ടിഷുകാർ വിട്ടുപോയപ്പോൾ, അത് ഇന്ത്യയുടെ കീഴിൽ വന്നു.
Person no. 2:
I think we are both on parallel tracks. You are on the formal history track, while I am on the real events track.
നാം രണ്ടുപേരും സമാന്തര പാതകളിൽ ആണ് ഉള്ളത് എന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ ഔപചാരിക ചരിത്ര എഴുത്തുകളുടെ പാതയിൽ ആണ്. അതേ സമയം, ഞാൻ യഥാർത്ഥ സംഭവവികാസങ്ങളുടെ പാതയിലും ആണ്.
12.
Person no. 1:
Well, I understand that you are a person with a lot of information. If it was someone else, I would have disputed the hint in your words.
വളരെ അധികം വിവരവിജ്ഞാനങ്ങൾ ഉള്ള ഒരു വ്യക്തി ആണ് നിങ്ങൾ എന്ന് ഞാൻ മനസ്സിലാക്കുന്നു. മറ്റുവല്ലവരും ആയിരുന്നുവെങ്കിൽ, നിങ്ങളുടെ വാക്കുകളിലെ പരോക്ഷസൂചനയ്ക്ക് എതിരായി ഞാൻ തർക്കിക്കുമായിരുന്നു.
Person no. 2:
The hint? What is the hint that you saw in my words?
പരോക്ഷസൂചനയോ? എന്റെ വാക്കുകളിൽ നിങ്ങൾ കണ്ട പരോക്ഷ സൂചന എന്താണ്?
13.
Person no. 1:
I detect a hint that Travancore was an independent kingdom which was taken-over by India. Surely that is an outrageous suggestion.
ഇന്ത്യ കൈവശപ്പെടുത്തിയ ഒരു സ്വതന്ത്ര രാജ്യമായിരുന്ന തിരുവിതാംകൂർ എന്ന ഒരു പരോക്ഷസൂചനയുടെ തുമ്പ് ഞാൻ കാണുന്നു. തീർച്ചയായും അതികഠോരമായ ഒരു അഭിപ്രായപ്രകടനം തന്നെയാണ് അത്.
Person no. 2:
Well, the problem here is that most of the information that I have, if spoken out, will go in for a spontaneous confrontation with formal history.
ഇവിടെയുള്ള പ്രശ്നം, എന്റെ കൈവശം ഉള്ള വിവരവിജ്ഞാനങ്ങൾ, ഏവരും കേൾക്കുന്ന രീതിയിൽ തുറന്നുപറയുകയാണെങ്കിൽ, അവ ഔപചാരിക ചരിത്ര എഴുത്തുകളുമായി തൽക്ഷണംതന്നെ ഒരു ഏറ്റുമുട്ടലിലേക്ക് നിങ്ങും എന്നുള്ളതാണ്.
14.
Person no. 1:
May I ask you what is the outrageous information that you have about the Travancore kingdom?
തിരുവിതാംകൂർ രാജ്യത്തെക്കുറിച്ച് നിങ്ങളുടെ കൈവശം ഉള്ള അതികഠോരമായ വിവരം എന്താണ് എന്ന് ഞാൻ ചോദിച്ചോട്ടെ?
Person no. 2:
The outrageous information is not about the kingdom, but about how it was made part of India.
അതികഠോരമായ വിവരം ആ രാജ്യത്തെക്കുറിച്ചല്ല, മറിച്ച് എങ്ങിനെയാണ് ആ രാജ്യത്തെ ഇന്ത്യയുടെ ഭാഗമാക്കിയത് എന്നുള്ളതാണ്.
15.
Person no. 1:
I am totally intrigued. Let me see if you can mention how that can cause an outrage.
ഞാൻ തികച്ചും അമ്പരപ്പെടുന്നു. ആ വിവരത്തിന് എങ്ങനെയാണ് ഒരു ദ്രോഹം ചെയ്യാനാവുക എന്ന് നിങ്ങൾക്ക് പറയാനാവും എന്ന് ഞാൻ കാണട്ടെ.
Person no. 2:
It is only that, in 1947 Travancore did not gain independence, but rather it lost its independence.
അത് ഇത്രമാത്രമേയുള്ള. 1947ൽ തിരുവിതാംകൂറിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിക്കുക അല്ല സംഭവിച്ചത്, മറിച്ച്, അതിന് സ്വാതന്ത്ര്യം നഷ്ടമാകുകയാണ് ചെയ്തത്.
16.
Person no. 1:
Oh my god! That truly does sound extremely outrageous. I am sure that not many persons here would share that opinion of yours.
എന്റെ ദൈവമെ! അത് തികച്ചും അതികഠോരമായിത്തന്നെയാണ് അനുഭവപ്പെടുന്നത്. നിങ്ങളുടെ ഈ അഭിപ്രായത്തോട് വളരെ അധികം ആളുകൾ യോജിക്കില്ലാ എന്ന് എനിക്ക് തീർച്ചയുണ്ട്.
Person no. 2:
I think I need to mention that what I said now is not an opinion. It was just the actual flow of events in 1947.
ഞാൻ ഇപ്പോൾ പറഞ്ഞത് ഒരു അഭിപ്രായം അല്ല എന്ന് ഞാൻ പറയണം എന്ന് എനിക്ക് തോന്നുന്നു. 1947ൽ നടന്ന സംഭവവികാസങ്ങളുടെ യഥാർത്ഥ ഒഴുക്കുമാത്രമായിരുന്നു അത്.
17.
Person no. 1:
Surely you were not alive in 1947. How can you be sure about what really took place?
തീർച്ചയായും 1947ൽ നിങ്ങൾ ജീവിച്ചിരിപ്പില്ലായിരുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവച്ചത് എന്ന് നിങ്ങൾ എങ്ങിനെയാണ് തീർച്ചയാക്കുക?
Person no. 2:
I was born only in 1951. I do not think that I am speaking from what I saw with my own eyes.
ഞാൻ 1951 ആയപ്പോൾ മാത്രമാണ് ജനിച്ചത്. എന്റെ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നില്ല.
18.
Person no. 1: Well, that is obviously true. Yet, how can you speak so authoritatively in such a contradictory manner?
അത് വ്യക്തമായും ശരിയാണ്. എന്നിട്ടും, ഇത്രമാത്രം പരസ്പരവിരുദ്ധമായ രീതിയിൽ ഇത്രമാത്രം ആധികാരികതയോടെ നിങ്ങൾക്ക് എങ്ങിനെയാണ് സംസാരിക്കാൻ ആവുക?
Person no. 2:
I think I have mentioned earlier that I belong to a business family with links in Madras State. Well, we did have business connections in the Travancore kingdom as well as in Canara.
മെഡ്രാസ് സംസ്ഥാനത്തിൽ ബന്ധങ്ങൾ ഉള്ള ഒരു വ്യാപാര കുടുംബത്തിൽ ഉള്ള ആളാണ് ഞാൻ എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു എന്ന് എനിക്ക് തോന്നുന്നു. ഞങ്ങൾക്ക് തിരുവിതാംകൂർ രാജ്യത്തിലും കാനറയിലും വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നു.
19.
Person no. 1:
Where is this Canara?
ഈ കാനറ എവിടെയാണ്?
Person no. 2:
It is the region north of Kerala.
കേരളത്തിന് വടക്കായുള്ള പ്രദേശമാണ് അത്.
20.
Person no. 1:
I am deeply interested in the things you say. I will note down this location
നിങ്ങൾ പറയുന്ന കാര്യങ്ങളിൽ എനിക്ക് അഗാധമായ താൽപ്പര്യം ഉണ്ട്. ഈ പ്രദേശം ഞാൻ നോട്ട്ചെയ്തുവെക്കും.
Person no. 2:
Well, due to my family’s connections to various distant places of those times, we had more information on what was going on in the far distant areas, than others did.
എന്റെ കുടുംബ ബന്ധങ്ങൾക്ക് അന്നുള്ള വ്യത്യസ്തങ്ങളായ വിദൂര സ്ഥലങ്ങളുമായി ഉണ്ടായിരുന്ന ബന്ധങ്ങൾ കാരണം, വളരെ ദുരങ്ങളിലെ പ്രദേശങ്ങളിൽ എന്താണ് സംഭവിച്ചുകൊണ്ടിരുന്നത് എന്നതിനെക്കുറിച്ച് മറ്റുള്ളവർക്ക് ഉണ്ടായിരുന്ന വിവരത്തെക്കാൾ കൂടുതൽ ഞങ്ങൾക്ക് അറിവുണ്ടായിരുന്നു.
21.
Person no. 1:
Ah, that is true. Others speak things about which they have no direct information. They can be told anything and many will believe.
ഓ, അത് ശരിയാണ്. മറ്റുള്ളവർ അവർക്ക് നേരിട്ട് അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. അവരോട് എന്തും പറയാം. പലരും അത് വിശ്വസിക്കുകയും ചെയ്യും.
Person no. 2:
Actually Travancore was taken-over by India through military intimidation.
യഥാർത്ഥത്തിൽ, സൈനിക ആക്രമണ ഭീഷണിമുഴക്കിക്കൊണ്ടാണ് ഇന്ത്യ തിരുവിതാംകൂറിനെ പിടികൂടിയത്.
22.
Person no. 1: Now I get the general drift of your words. This is true about many other places in India. But now all of them are Indian locations.
നിങ്ങളുടെ വാക്കുകളുടെ പൊതുവായുള്ള ചായ്വ് എനിക്ക് ഉപ്പോൾ പിടികിട്ടുന്ന. ഇന്ത്യയിലെ പല പ്രദേശങ്ങളുടെ കാര്യത്തിലും ഈ കാര്യം ശരിയാണ്. എന്നാൽ ഇന്ന് അവയെല്ലാം ഇന്ത്യയിലെ പ്രദേശങ്ങൾ ആണ്.
Person no. 2:
I was simply trying to give some curious bits of information, which might catch your interest.
നിങ്ങളുടെ ജിജ്ഞാസയും താൽപ്പര്യവും പിടിച്ചെടുക്കാനാവുന്ന ഏതാനം ചില കൌതുകകരമായ വിവരങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരാൻ ശ്രമിക്കുകമാത്രമായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്.
23.
Person no. 1:
Well, the truth is that I am really interested in odd bits of information. My field of work is actually connected to such things. However, I am not sure how I can make use of the information on Travancore.
വിചിത്രങ്ങളായ കൊച്ചുകൊച്ചു വിവരങ്ങളിൽ എനിക്ക് വൻ താൽപ്പര്യം ഉണ്ട് എന്നത് സത്യമാണ്. എന്റെ തൊഴിലിന്റെ വേദി യഥാർത്ഥത്തിൽ ഈ വിധ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, തിരുവിതാംകൂറിനെക്കുറിച്ചുള്ള വിവരം എങ്ങിനെയാണ് എനിക്ക് ഉപയോഗിക്കാൻ പറ്റുക എന്നതിനെക്കുറിച്ച് എനിക്ക് തീർച്ചയില്ല.
Person no. 2:
May I understand that you are connected to some Newspaper or magazine?
ഏതെങ്കിലും വാർത്താപത്രവുമായോ, അതുമല്ലെങ്കിൽ മാസികയുമായോ നിങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിക്കോട്ടെ?
24.
Person no. 1:
Well, I would say that I am connected to what is generally mentioned as ‘Media’. However, may I say that I do not want to go more into that?
പൊതുവായി ‘മീഡിയ’ എന്ന് പരാമർശിക്കപ്പെടുന്നതുമായി ഞാൻ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് ഞാൻ പറയും. എന്നാൽ, ആ കാര്യത്തിലേക്ക് എനിക്ക് കൂടുതൽ നീങ്ങാൻ താൽപ്പര്യമില്ലാ എന്ന് ഞാൻ പറഞ്ഞോട്ടെ?
Person no. 2:
That is okay with me.
അതിനോട് ഞാൻ യോജിക്കുന്നു.
25.
Person no. 1:
Whatever my background is, let me admit that I find you a most interesting person? I do not usually meet a person like you. In fact, I did not expect to meet a person like you in Kerala. You are connected to the past and the present in a way which is quite fanciful.
എന്റെ തൊഴിൽപ്പശ്ചാത്താലം എന്തുമാകട്ടെ, എന്നിൽ വളരെ താൽപ്പര്യം ഉളവാക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ എന്ന് ഞാൻ മനസ്സിലാക്കുന്നു എന്ന് ഞാൻ സമ്മതിക്കെട്ട? നിങ്ങളെപ്പോലുള്ള ഒരു വ്യക്തിയെ ഞാൻ സാധാരണയായി കണ്ടുമുട്ടാറില്ല. വാസ്തവം പറയുകയാണെങ്കിൽ, നിങ്ങളെപ്പോലുള്ള ഒരാളെ കേരളത്തിൽവച്ച് കണ്ടുമുട്ടുമെന്ന് ഞാൻ പ്രതിക്ഷിച്ചില്ലതന്നെ. വളരെ വിചിത്രമായ രീതിയിൽ ഭൂതകാലത്തോടും, സംസാരകാലത്തോടും നിങ്ങൾ ബന്ധപ്പെട്ടുനിൽക്കുന്നു.
Person no. 2:
I am also aware that I am a bit different from the others here. Here nowadays most formally-educated persons are connected to government jobs. Or at least they try for that.
ഇവിടുള്ള മറ്റുള്ളവരിൽ നിന്നും കുറച്ച് വ്യത്യസ്തനാണ് ഞാൻ എന്ന കാര്യത്തെക്കുറിച്ച് എനിക്കും ധാരണയുണ്ട്. ഇവിടെ ഇക്കാലത്ത്, ഔപചാരിക വിദ്യാഭ്യാസം ലഭിച്ച മിക്ക ആളുകളും സർക്കാർ തൊഴിലുകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുമല്ലെങ്കിൽ, ഏറ്റവും കുറഞ്ഞത്, അവർ അതിനായി ശ്രമിക്കുന്നു.
26.
Person no. 1:
That is also a curious issue. How come you were not in the government service? You definitely are an educated person.
അതും ഒരു ജിജ്ഞാസ ഉളവാക്കുന്ന സങ്ങതിയാണ് (സംഗതിയാണ്). നിങ്ങൾ എന്തുകൊണ്ടാണ് സർക്കാർ സേവനത്തിൽ ആവാതിരുന്നത്? നിങ്ങൾ തീർച്ചയായും വിവരവിജ്ഞാനം ലഭിച്ച ഒരു വ്യക്തിയാണ്.
Person no. 2:
In my youthful days, over here in Malabar, government service was not seen as a great achievement by the vast majority of people.
എന്റെ യൌവ്വന കാലത്ത്, ഇവിടെ മലബാറിൽ, സർക്കാർ തൊഴിൽ എന്നതിനെ ബഹുഭൂരിപക്ഷം ജനങ്ങളും ഒരു വൻകിട നേട്ടമായി കാണ്ടിരുന്നില്ല.
27.
Person no. 1:
If it was not for a government job, well then, what else could have they aspired for, in those days? All over India, most people treat a government employment as the highest possible achievement in life. At least, that is my impression.
സർക്കാർ തൊഴിൽ അല്ലെങ്കിൽ, മറ്റ് എന്തിനാണ് അക്കാലത്ത് അവർക്ക് അഭിലഷിക്കാനാവുക? ഇന്ത്യയിൽ എല്ലായിടത്തും, മിക്ക ആളുകളും ഒരു സർക്കാർ ജോലിയെ, ജീവിതത്തിൽ സാധ്യമായ ഏറ്റവും വലിയ നേട്ടമായി കരുതുന്നു. അതുമല്ലെങ്കിൽ, അതാണ് എന്റെ മനസ്സിലാക്കൽ.
Person no. 2:
Well, in the early days just after British-Malabar was taken-over by India, the stature of the government employee was not much above that of a common person with some means. That is, the earlier English systems and mentality continued for at least a few decades.
ബൃട്ടിഷ്-മലബാറിനെ ഇന്ത്യ പിടിച്ചെടുത്തതിന്റെ ആദ്യകാല ദിനങ്ങളിൽ, സർക്കാർ തൊഴിലുകാരുടെ സാമൂഹിക നിലവാരം സാമ്പത്തികമായി പിന്നോട്ടല്ലാത്ത ഒരു സാധാരണക്കാരനേക്കാൾ ഉയരത്തിലായിരുന്നില്ല. അതായത്, പഴയകാല ഇങ്ഗ്ളിഷ് സംവിധാനങ്ങളും, മനോഭാവങ്ങളും ഏതാനും പതിറ്റാണ്ടുകളോളമെങ്കിലും തുടർന്നിരുന്നു എന്നതാണ്.
28.
Person no. 1:
That seems to be a very original idea. In fact, I think I have never heard anyone say such a thing. Could you please mention as to when the English systems and mentality got erased out from the social system?
ഇത് തികച്ചും മൌലകിത്വമുള്ള ഒരു ആശയമാണ് എന്ന് തോന്നുന്നു. മറ്റാരും ഈ വിധം ഒരുകാര്യം പറയുന്നത് ഞാൻ കേട്ടിട്ടേയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ഗ്ളിഷ് സംവിധാനങ്ങളും മനോഭാവങ്ങളും സമൂഹത്തിൽ നിന്നും തുടച്ചുമാറ്റപ്പെട്ടത് എന്നാണ് എന്ന് നിങ്ങൾക്ക് പറയാനാവുമോ?
Person no. 2:
From my personal information and experience, I think the formation of Kerala was more or less the beginning of the end of the English aura that was there upon Malabar.
എന്റെ വ്യക്തിപരമായ വിവരത്തിൽനിന്നും അനുഭത്തിൽനിന്നും പറയുകയാണെങ്കിൽ, മലബാറിന്മേൽ ഉണ്ടായിരുന്ന ഇങ്ഗ്ളിഷ് തേജോവലയത്തിന്റെ അന്ത്യം തുടങ്ങിയത് കേരളത്തിന്റെ രൂപീകരണത്തോടുകൂടിയാണ് എന്നാണ് എനിക്ക് തോന്നുന്നത്.
29.
Person no. 1:
Oh, that takes us back to Travancore I suppose. Are you saying that connecting to Travancore changed everything?
ഓ, അത് നമ്മുടെ വിഷയത്തെ തിരുവിതാംകൂറിലേക്ക് തിരിച്ച് കൊണ്ടുപോകൂന്നു എന്ന് എനിക്ക് തോന്നുന്നു. തിരുവിതാംകൂറുമായുള്ള ബന്ധിപ്പിക്കപ്പെടൽ, എല്ലാകാര്യങ്ങളെയും മറ്റിമറിച്ചു എന്നാണോ നിങ്ങൾ പറയുന്നത്?
Person no. 2:
I think you have got it correct. Connecting to Travancore in 1956 changed everything over here in Malabar.
നിങ്ങൾക്ക് കാര്യം വളരെ കൃത്യമായി പിടികിട്ടിയെന്നാണ് എനിക്ക് തോന്നുന്നത്. 1956ൽ തിരുവിതാംകൂറുമായി ബന്ധിപ്പിക്കപ്പെട്ടപ്പോൾ, ഇവിടെ മലബാറിൽ എല്ലാറ്റിനും മാറ്റം സംഭവിച്ചു.
30.
Person no. 1:
What was different about Travancore? Were the people and the culture that different over there?
തിരുവിതാംകൂറിനെ സംബന്ധിച്ച് എന്തായിരുന്നു വ്യത്യാസം? അവിടുള്ള ജനങ്ങളും സംസ്ക്കാരവും അത്രമാത്രം വ്യത്യസ്തമായിരുന്നുവോ?
Person no. 2:
The people and culture were different. And the language also was different. However, that was not the social shock that Travancore inserted into Malabar.
ജനങ്ങളും സംസ്ക്കാരവും വ്യത്യസ്തമായിരുന്നു. ഭാഷയും വ്യത്യസ്തമായിരുന്നു. എന്നാൽ അതായിരുന്നില്ല മലബാറിൽ തിരുവിതാംകൂർ തിരുകികയറ്റിയ സാമൂഹിക ഞെട്ടൽ.
31.
Person no. 1:
You are saying that the people, the culture and the language were different over there in Travancore. And yet you claim that these things did not create any social shock in Malabar. Then what could have created the social shock, which you mention?
നിങ്ങൾ പറയുന്നു തിരുവിതാംകൂറിൽ ജനങ്ങളും, സംസ്ക്കാരവും, ഭാഷയും വ്യത്യസ്തമായിരുന്നു എന്ന്. എന്നിട്ടും നിങ്ങൾ അവകാശപ്പെടുന്നു ഈ കാര്യങ്ങൾ ഒന്നും തന്നെ മലബാറിൽ സാമൂഹിക ഞെട്ടൽ സൃഷ്ടിച്ചില്ലാ എന്ന്. എന്നാൽ പിന്നെ, നിങ്ങൾ സൂചിപ്പിച്ച സാമൂഹിക ഞെട്ടൽ എന്തായിരിക്കണം സൃഷ്ടിച്ചത്?
Person no. 2:
It is simply that Malabar or rather British-Malabar was part of British-India. The statutory systems were all connected to English. Government officials were not social superiors. They, especially the lower grade government staff, were all mere workers inside government offices.
മലബാർ, അഥവാ ബൃട്ടിഷ്-മലബാർ ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന ലളിതമായ വസ്തുതമാത്രമാണ് അത്. എല്ലാ നിയമപ്രകാരമുള്ള സംവിധാനങ്ങളും ഇങ്ഗ്ളിഷുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത്. സർക്കാർ ഉദ്യോഗസ്ഥർ സാമൂഹിക അധിപന്മാർ ആയിരുന്നില്ല. അവർ, പ്രത്യേകിച്ചും, താഴേക്കിടയിൽ ഉള്ള സർക്കാർ ജീവനക്കാർ, സർക്കാർ ഓഫിസിലെ വെറും തൊഴിലാളികൾ മാത്രമായിരുന്നു.
32.
Person no. 1:
You seem to be some rare kind of radical. Are you a communist?
അപൂർവ്വായി കാണപ്പെടുന്ന ഒരു പ്രത്യേകതരം പുരോഗമനതീവ്രവാദിയാണ് നിങ്ങൾ എന്ന് തോന്നുന്നു. നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റുകാരനാണോ?
Person no. 2:
No. By definition, I cannot be a communist. You can understand that. I am from a business family. Maybe the sterile academic textbooks might define me as a Capitalist.
അല്ല. നിർവ്വചനത്താൽത്തന്നെ എനിക്ക് ഒരു കമ്മ്യൂണിസ്റ്റുകാരൻ ആവാൻ പറ്റില്ല. ഞാൻ ഒരു വ്യാപാര കുടുംബത്തിൽ നിന്നും ഉള്ള ആളാണ്. തരിശായ എക്കാടമിക്ക് പാഠപുസ്തകങ്ങൾ എന്നെ ഒരു മുതലാളിത്തവാദിയായി നിർവ്വചിച്ചേക്കാം.
33.
Person no. 1:
Well, your words definitely do give a mental jolt. Now, coming back to the Malabar versus Travancore issue, what is different about Travancore?
നിങ്ങളുടെ വാക്കുകൾ മനസ്സിലെചിന്തകൾക്ക് തീർച്ചയായും ഒരു വൻ കുലുക്കംതന്നെ നൽകുന്നുണ്ട്. ഇനി, മലബാറിലെ തിരുവിതാംകൂറുമായി താരതമ്യം ചെയ്ത് ചോദിക്കുകയാണ്, തിരുവിതാംകൂറിന് എന്താണ് വ്യത്യാസം?
Person no. 2:
The very first difference was that Travancore was not part of British-India. It was a kingdom that was supported by British-India.
തിരുവിതാംകൂർ ബൃട്ടിഷ്-മലബാറിന്റെ ഭാഗമായിരുന്നില്ല എന്നുള്ളതാണ് ഏറ്റവും ആദ്യത്തെ വ്യത്യാസം. ബൃട്ടിഷ്-ഇന്ത്യ പിന്തുണ നൽകിയ ഒരു രാജ്യമായിരുന്നു അത്.
34.
Person no. 1:
Even if what you say is true, how can that create the powerful difference, which you have hinted at?
നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽത്തന്നെ, നിങ്ങൾ സൂചിപ്പിച്ച വളരെ ബലവത്തായ വ്യത്യാസത്തെ അതിന് എങ്ങിനെ സൃഷ്ടിക്കുവാൻ ആവും?
Person no. 2:
Travancore had an officialdom of its own. This officialdom was a Malayalam-based officialdom, I think. I am not sure.
തിരുവിതാംകൂറിന് സ്വന്തമായുള്ള ഒരു ഉദ്യോഗസ്ഥപ്രസ്ഥാനം ഉണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥപ്രസ്ഥാനം മലയാള ഭാഷയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, എന്ന് എനിക്ക് തോന്നുന്നു. എനിക്ക് തീർച്ചയില്ല.
35
Person no. 1: Even though I can get the general drift of your talk, I am yet to understand what you are clearly trying to convey. Can you elaborate a little bit more?
നിങ്ങളുടെ സംസാരത്തിന്റെ പൊതുവായുള്ള ഒഴുക്ക് എനിക്ക് മനസ്സിലാകുന്നുണ്ട് എങ്കിലും നിങ്ങൾ എന്താണ് പറഞ്ഞറിയിക്കാൻ ശ്രമിക്കുന്നത് എന്നത് ഞാൻ മനസ്സിലാകാൻ ഇരിക്കുന്നതേയുള്ളു. നിങ്ങൾക്ക് കുറച്ചുകൂടി വിസ്തരിച്ച് പറഞ്ഞുതരുവാൻ ആവുമോ?
Person no. 2:
I have had senior aged acquaintances from Malabar who had worked in Travancore as officers in the government service in those days. I understand that the officialdom was quite feudal over there.
അന്നത്തെ കാലത്ത് തിരുവിതാംകൂറിൽ സർക്കാർ ഓഫിസർമാരായി ജോലിചെയ്ത മലബാറിൽ നിന്നുമുള്ള, പ്രായം ചെന്ന വ്യക്തികൾ എന്റെ പരിചയക്കാരിൽ ഉണ്ടായിരുന്നിട്ടുണ്ട്. അവിടുള്ള ഉദ്യോഗസ്ഥവർഗ്ഗം തികച്ചും ജന്മികുടിയാൻ ഉച്ചനീച്ത്വ ഭാവമുള്ളവരായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു.
36.
Person no. 1:
I should mention that the Indian officialdom is generally mentioned as very feudal everywhere in India. Mentioning the same thing about Travancore does not make it a great point. May be you can explain a bit more?
ഇന്ത്യയിൽ എല്ലായിടത്തും ഇന്ത്യൻ ഉദ്യോഗസ്ഥവർഗ്ഗം അതികഠിനമായി ഫ്യൂഡൽ ഭാവം ഉള്ളവരാണ് എന്ന് പൊതുവായി പറയപ്പെടുന്നുണ്ട് എന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു. അതേ വസ്തുത തിരുവിതാംകൂറിനെക്കുറിച്ചും പറയുന്നത് ഒരു വൻ വാദഗതിയാവില്ല. നിങ്ങൾക്ക് കുറച്ചൂകൂടി വിവരിച്ചുതരുവാൻ ആയേക്കാം?
Person no. 2:
It is a very slender detail. In Malabar of those days, the government officers were quite proficient in English. Members of the public were expected to meet them directly for any official need. It is the officers who passed the papers to the relevant clerks. In Travancore, it was the other way round. The people were expected to meet the lower grade officials.
ഇത് വളരെ നേരിയ ഒരു വിശദാംശം ആണ്. അന്ന് മലബാറിൽ സർക്കാർ ഓഫിസർമാർ ഇങ്ഗ്ളിഷിൽ പ്രാവീണ്യം ഉള്ളവർ ആയിരുന്നു. ഔദ്യോഗികമായി എന്താവശ്യത്തിനും പൊതുജനം അവരെ നേരിട്ട് കാണണം എന്നാണ് പ്രതിക്ഷിക്കപ്പെട്ടിരുന്നത്. ഔദ്യോഗിക കടലാസുകൾ ഈ ഓഫിസർമാരാണ് ബന്ധപ്പെട്ട ഗുമസ്തന്മാർക്ക് കൈമാറ്റം ചെയ്തിരുന്നത്. തിരുവിതാംകൂറിൽ നേരെ തിരിച്ചായിരുന്നു കാര്യങ്ങൾ. പൊതുജനം താഴെക്കിടയിലുള്ള ഓഫിസ് തൊഴിലുകാരെ കാണണം എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
37.
Person no. 1:
Well, I think it would be a major hassle if all the people insisted on meeting the officers. I do feel that the Travancore system would be more efficient.
പൊതുജനത്തിൽപ്പെട്ട എല്ലാരും ഓഫിസർമാരെ തന്നെ കാണണം എന്ന് ശഠിച്ചാൽ അത് ഒരു വൻ കലാപാന്തരീക്ഷം തന്നെയാവും. എനിക്ക് തോന്നുന്നു തിരുവിതാംകൂറിലെ സംവിധാനമായിരിക്കും കൂടുതൽ കാര്യക്ഷമം എന്ന്.
Person no. 2:
I knew that you would say that. However, the local language is quite feudal. When the people meet the lower grade officials, they will have to be extra obsequious to them. The official system that functions on a feudal language would be quite sensitive to the issue of ‘expected obsequiousness’.
നിങ്ങൾ അത് പറയും എന്ന് എനിക്ക് അറിയാം. എന്നാൽ പ്രദേശിക ഭാഷ വളരെ ഫ്യൂഡൽ ചുവയുള്ളതാണ്. പൊതുജനം കീഴ് ജീവനക്കാരെ കാണുമ്പോൾ അവർ അമിതമായി അടിയാളത്തം പ്രകടിപ്പിക്കേണ്ടിവരും. ഫ്യൂഡൽ ഭാഷയിൽ പ്രവർത്തിക്കുന്ന ഒരു ഔദ്യോഗിക പ്രസ്ഥാനം, ‘പ്രതീക്ഷക്കപ്പെടുന്ന അടിയാളത്തം നൽകുന്നുണ്ടോ’ എന്നതിനെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കും.
38.
Person no. 1:
By ‘expected obsequiousness’, I think you mean ‘respect’. Well, the issue of displaying ‘respect’ is there all over India. It is there in Hindi also. I should mention that I am also part of this game. I express my ‘respect’ to my seniors and I expect my subordinates to express their ‘respect’ to me. In fact, there are some subordinates of mine who do touch my feet. That is how the systems work in India.
‘പ്രതീക്ഷക്കപ്പെടുന്ന അടിയാളത്തം’ എന്നത് കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് ‘ബഹുമാനം’ ആണ് എന്ന് എനിക്ക് തോന്നുന്നു. ബഹുമാനം പ്രകടിപ്പിക്കുക എന്ന പ്രശ്നം ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട്. ഹിന്ദിയിലും അത് ഉണ്ട്. ഞാനും ഈ കൌശലകലയിൽ പങ്കാളിയാണ് എന്ന് ഞാൻ സൂചിപ്പിക്കേണ്ടതുണ്ട്. എന്റെ മേധാവികളോട് ഞാൻ ബഹുമാനം പ്രകടിപ്പിക്കുന്നു. എന്റെ കീഴിൽപെട്ടവർ അവരുടെ ബഹുമാനം എന്നോട് പ്രകടിപ്പിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വാസ്തവംപറയുകയാണെങ്കിൽ, എന്റെ പാദങ്ങളെ തൊട്ടുവന്ദിക്കുന്ന ചില കീഴാളികളും എനിക്കുണ്ട്. ഇങ്ങിനെയാണ് ഇന്ത്യയിൽ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.
Person no. 2:
I do not dispute what you mention about current-day India. Again the issue is that the people who go to a government office are not the servants of the officials. That is where Travancore was different from British-Malabar.
സംസാരകാല ഇന്ത്യയെക്കുറിച്ച് നിങ്ങൾ സൂചിപ്പിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതിയെ ഞാൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ഇവിടെ വീണ്ടും ഉള്ള പ്രശ്നം സർക്കാർ ഓഫിസുകളിൽ പോകുന്ന പൊതുജനം ഉദ്യോഗസ്ഥരുടെ വേലക്കാർ അല്ലാ എന്നുള്ളതാണ്. ഈ ദിക്കിലാണ് തിരുവിതാംകൂർ ബൃട്ടിഷ്-മലബാറിൽ നിന്നും വ്യത്യസ്തമായിരുന്നത്.
39.
Person no. 1:
That was a very powerful way to present your idea. I am quite impressed by your words....... Look, the train is slowing down for a halt. We are in Cannanore I think....... Can I meet you again in Cannanore? I would definitely like to continue this conversation.
നിങ്ങളുടെ ആശയം സമർപ്പിക്കുന്നതിന് അത് ഒരു വളരെ ശക്തമായ രീതിയായിരുന്നു. നിങ്ങളുടെ വാക്കുകൾ എന്നിൽ വളരെ മതിപ്പ് ഉളവാക്കിയിരിക്കുന്നു....... നോക്കൂ, തീവണ്ടി നിർത്താനായി വേഗതകുറയ്ക്കുകയാണ്. നമ്മൾ കണ്ണൂരിൽ ആണ് എന്ന് എനിക്ക് തോന്നുന്നു....... കണ്ണൂരിൽ വെച്ച് എനിക്ക് നിങ്ങളെ വീണ്ടും കാണാൻ പറ്റുമോ? ഈ സംഭഷണം തുടരാൻ എനിക്ക് തീർച്ചയായും താൽപ്പര്യമുണ്ട്.
Person no. 2:
You can have my business card. My name is here on it. Call me on the first number. The second number is in my Smartphone.
എന്റെ ബിസിനസ് കാഡ് നിങ്ങൾക്ക് കൈവശംവെക്കാം. എന്റെ പേര് ഇതിൽ ഇവിടെ ഉണ്ട്. ആദ്യത്തെ നമ്പറിൽ എന്നെ വിളിക്കുക. രണ്ടാമത്തെ നമ്പർ എന്റെ സ്മാട്ട്ഫോണിൽ ആണ് ഉള്ളത്.
40.
Person no. 1: You can have my card. Please be careful with my name. Do not mention it to anyone around you. In fact, do not read my name out aloud. Someone might hear it. It would create a clamour here.
എന്റെ കാഡ് നിങ്ങൾക്ക് വെക്കാം. എന്റെ പേരിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. ആരോടും അത് പറയരുത്. വാസ്തവത്തിൽ, എന്റെ പേര് ഉച്ചത്തിൽ വായിക്കരുത്. ആരെങ്കിലും അത് കേൾക്കും. അത് ഇവിടെ ഒരു ശബ്ദ കോലാഹലം സൃഷ്ടിക്കും.
Person no. 2:
Oh my god! I did not recognise you. It is beyond belief that I was conversing with a nationally known person.
എന്റെ ദൈവമേ! ഞാൻ നിങ്ങളെ തിരിച്ചറിഞ്ഞില്ല. ദേശീയമായി അറിയപ്പെടുന്ന ഒരു വ്യക്തിയോട് ഞാൻ സംസാരിക്കുകയായിരുന്നു എന്നത് വിശ്വസിക്കാൻ ആവുന്നില്ല.
41.
Person no. 1:
I will call you in a day or two. Would you be able to meet me in some quiet location in Cannanore? May be you can take me around the place. Wherever you fancy.
ഞാൻ നിങ്ങളെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വിളിക്കും. കണ്ണൂരിലെ ഏതെങ്കിലും സ്വസ്ഥമായ സ്ഥലത്തുവച്ച് നിങ്ങൾക്ക് എന്നെ കാണ്ടുമുട്ടാൻ പറ്റുമോ? നിങ്ങൾക്ക് എന്നെ ഒന്ന് സ്ഥലംചുറ്റാൻ കൊണ്ടുപോകാൻ ആയേക്കാം. നിങ്ങൾക്ക് താൽപ്പര്യം തോന്നുന്ന ഏതൊരുടത്തേക്കും.
Person no. 2:
I would definitely be happy to do that. You can call me. I will expect your call.
അതുചെയ്യാൻ തീർച്ചയായും ഞാൻ സന്തുഷ്ടനായിരിക്കും. എന്നെ നിങ്ങൾക്ക് വിളിക്കാം. നിങ്ങളുടെ ഫോൺ ഞാൻ പ്രതീക്ഷിക്കും.
42.
Person no. 1:
Bye!
Person no. 2:
Bye!