കാട്ടുതേനിന്‍റെ 🌷 മധുരവും കാട്ടുകടന്നലിന്‍റെ വിഷവും
കാട്ടുതേനിന്‍റെ 🌷 മധുരവും കാട്ടുകടന്നലിന്‍റെ വിഷവും ഉള്ളവയാണ് നമ്മുടെ നാട്ടിലെ ഭാഷകൾ.
ഈ രാജ്യത്തിലെ ഫ്യൂഡൽ ഭാഷകൾ തന്നെയാണ് ഇവിടുള്ള പ്രശ്നം.
ആളുകൾതമ്മിലും, സാധാരണക്കാരും സർക്കാർ വേതനക്കാരും തമ്മിലും ഉയർച്ചത്താഴ്ചകൾ നിരന്തം നിലനിർത്തുന്നവയാണ് ഈ ഭാഷകൾ.
സർക്കാർ വേതനക്കാർക്ക് ആശ്ചര്യകരമായ വേതനം നൽകേണ്ടിവരുന്നതും, ഭാഷാവാക്കുകളിലെ ഉന്നതസ്ഥാനം അവർ കൈവശപ്പെടുത്തിയിരിക്കുന്നതു കൊണ്ടൊന്നു മാത്രമാണ്.
ഇന്ത്യയിലെ സാധാരണക്കാരന്‍റെ മാസവരുമാനത്തിന്‍റെ പത്തും, ഇരുപതും, മുപ്പതും, നാൽപ്പതും, അൻപതും ഇരട്ടി 🤫 മാസ വരുമാനം ഉള്ളവരാണ് ഇന്ത്യയിലെ സർക്കാർ വേതനക്കാർ.
ഇങ്ഗ്ളണ്ടിൽ, പോലീസുകാരുടേയും പട്ടാളക്കാരുടേയും സർക്കാർ ഗുമസ്തരുടേയും മാസശമ്പളം, അവിടുള്ള ഒരു ആശാരിക്ക് ലഭിക്കുന്ന മാസവരുമാനത്തിന്‍റെ മൂന്നിൽ രണ്ട് 👌 മാത്രമാണ്.
ഈ 👇 രണ്ട് വെബ് പേജുകളിൽ പോയാൽ, ഇങ്ഗ്ളണ്ടിലെ കാര്യം കാണാം. ചിലപ്പോൾ, ഈ വെബ് പേജുകൾ ഇവിടെ തടസ്സപ്പെടുത്തപ്പെടാനും സാധ്യതയുണ്ട്.
1. www.reed.co.uk/average-salary/average-carpenter-salary
2. www.instituteforgovernment.org.uk/explainers/civil-service-pay
അവിടുള്ള ഭാഷയിൽ പൊതുജനത്തിൽ പെട്ടവർ 🫢 തന്നെയാണ്, സർക്കാർ വേതനക്കാർ. എന്നാൽ ഇന്ത്യയിൽ സർക്കാർ വേതനക്കാർ ഭാഷാ വാക്കുകളിൽ പൊതുജനത്തിന്‍റെ മുകളിൽ ഒരു പ്രത്യേക മണ്ഡലത്തിൽ നിൽക്കുന്നവരാണ്.
ഹിന്ദിയിൽ ആപ്പ് - തൂഎന്നും, മലയാളത്തിൽ സാർ - നീ എന്നും, മലബാറിയിൽ ഇങ്ങൾ -ഇഞ്ഞി എന്നും ഉള്ള ഉയർച്ചത്താഴ്ചയാണ് ഇന്ത്യൻ ഫ്യൂഡൽ ഭാഷകളുടെ അടിസ്ഥാനപരമായ ഘടന.
വലിയ ആൾ എന്ന അദ്ദേഹവും അവരും, ചെറിയ ആൾ എന്ന അവനും അവളും ഈ ഭാഷകളിലൂടെയുള്ള മിക്ക വ്യക്തി ബന്ധങ്ങളിലും വളരെ കൃത്യമായി 👈വേർതിരിക്കപ്പെടുന്നുണ്ട്.
മനഃശാസ്ത്രത്തിനും സാമൂഹിക ശാസ്ത്രത്തിനും വിഭാവനം ചെയ്യാനാവാത്ത തരത്തിലുള്ള പലതരം മാനസികവും സാമൂഹികവുമായുള്ള അസ്വാസ്ഥ്യങ്ങളിലേക്കും മാനസിക പിരിമുറുക്കങ്ങളിലേക്കൂം ഈ ഭാഷാ കോഡുകൾ ഇവിടുള്ള ആളുകളെ ചെന്നെത്തിക്കുന്നുണ്ട്.
ഉദാഹരണത്തിന്, അവൻ അദ്ദേഹം ആയിമാറുമോ 😰 എന്ന ഭയവും, ആ സാധ്യതയെ തടയാനുള്ള വെപ്രാളവും.
വെറും നീ അല്ലെങ്കിൽ ഇഞ്ഞി ആവുന്ന സ്വകാര്യ തൊഴിലുകാരനുമായുള്ള വൈവാഹിക ബന്ധം വേണ്ടാ എന്നും പകരം സാർ ആവുന്ന സർക്കാർ തൊഴിലുകാരനുമായുള്ളതുമാത്രം മതിയെന്നുമുള്ള ചിന്താഗതി.
ദിശമാറി നീ, ഇഞ്ഞി, അവൻ, അവൾ വാക്കുകൾ ഉപയോഗിച്ചുപോയാൽ, കൈയും കാലും വെട്ടിമുറിക്കാനുള്ള ഭീകര ഭാവം 😡 തന്നെ മനസ്സിൽ കയറും.
ആരേയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
എല്ലാ വ്യക്തികൾ തമ്മിലും ഉള്ള എല്ലാ ബന്ധങ്ങളേയും ഈ ഭാഷാ വാക്ക് കോഡുകൾ ബാധിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് അനവധി കാര്യങ്ങൾ പറയാവുന്നതാണ്.
ഈ പേജിൽ നിന്നും ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം എന്ന എഴുത്ത്✍️ ഒന്ന് വായിച്ചു നോക്കുക.
പ്രാദേശിക ഭാഷകളിലെ പൈശാചികതയെക്കുറിച്ച് പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റിയേക്കാം.
Other books!
1. William Logan’s ‘Malabar Manual’
2. Native life in Travancore by The Rev. Samuel Mateer
3. Castes and Tribes of Southern India by Edgar Thurston
4. Omens and Superstitions of Southern India by Edgar Thurston
5. Travancore State Manual by V. Nagam Aiya
6. ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം
7. You and your star by Cheiro