top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Pain
നൊമ്പരത്തെക്കുറിച്ച്

Previous Next


And a woman spoke, saying, "Tell us of Pain."

'ഞങ്ങളോട് വേദനെയക്കുറിച്ച് പറയൂ' എന്ന് പറഞ്ഞ്കൊണ്ട് അപ്പോള്‍ ഒരു സ്ത്രീ സംസാരിച്ചു,


And he said:

അപ്പോള്‍ അയാൾ പറഞ്ഞു:


Your pain is the breaking of the shell that encloses your understanding.

നിങ്ങളുടെ അറിവിനെ പൊതിഞ്ഞുവെക്കുന്ന കൂടിനെ പൊളിക്കുന്നതിന്‍റെതാണ്, നിങ്ങളുടെ വേദന.


Even as the stone of the fruit must break, that its heart may stand in the sun, so must you know pain.

കായ്കനിയുടെ ഹൃദയം സൂര്യരശ്മിയിൽ നില്‍ക്കണമെങ്കിൽ, അതിന്‍റെ കുരു പൊട്ടണം എന്നുള്ളത് പോലെ, വേദന നിങ്ങളും അറിയണം.


And could you keep your heart in wonder at the daily miracles of your life, your pain would not seem less wondrous than your joy;

നിങ്ങളുടെ ജീവിതത്തിലെ നിത്യ ദിവ്യാത്ഭുതങ്ങളാല്‍ നിങ്ങളുടെ ഹൃദയത്തെ നിങ്ങള്‍ക്ക് ആശ്ചര്യത്തിൽ നിര്‍ത്താനാവുമെങ്കിൽ, നിങ്ങളുടെ നൊമ്പരങ്ങൾ നിങ്ങളുടെ ആനന്ദങ്ങളെക്കാള്‍ ഒട്ടുംകുറഞ്ഞ വിസ്മയത്വം ഉള്ളതായി തോന്നുകയില്ല;


And you would accept the seasons of your heart, even as you have always accepted the seasons that pass over your fields.

നിങ്ങളുടെ പാടത്തിന് മീതെ നീങ്ങുന്ന കാലഭേദങ്ങൾ നിങ്ങൾ സ്വീകരിക്കുന്നത് പോലെതന്നെ, നിങ്ങളുടെ ഹൃദയത്തിന്‍റെ ഋതുഭേദങ്ങളെ നിങ്ങള്‍ അംഗീകരിക്കും.


And you would watch with serenity through the winters of your grief.

നിങ്ങളുടെ നൊമ്പരത്തിന്‍റെ ശൈത്യകാലത്തിലൂടെ നിങ്ങൾ പ്രശാന്തമായി വീക്ഷിക്കും.


Much of your pain is self-chosen.

നിങ്ങളുടെ സങ്കടങ്ങളില്‍ മിക്കതും സ്വയം-തിരഞ്ഞെടുത്തതാണ്.


It is the bitter potion by which the physician within you heals your sick self.

നിങ്ങളുടെ രോഗബാധിതമായ വ്യക്തിത്വത്തെ ചികിത്സിക്കാന്‍ വൈദ്യൻ നല്‍കുന്ന തിക്തപാനീയൗഷധമാണ് അത്.


Therefore trust the physician, and drink his remedy in silence and tranquility:

അതിനാല്‍ വൈദ്യനെ വിശ്വസിക്കുക, അയാളുടെ പ്രതിവിധി ഔഷധം നിശബ്ദമായും മനസ്സമാധാനത്തോടെയും കുടിക്കുക.


For his hand, though heavy and hard, is guided by the tender hand of the Unseen,

കാരണം, അയാളുടെ കരങ്ങള്‍, അവ ഘനമേറിയതും, കഠിനവും ആണെങ്കിലും, അദൃശ്യനായവന്‍റെ മൃദുലകരങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമാണ് ചലിക്കുന്നത്.


And the cup he brings, though it burn your lips, has been fashioned of the clay which the Potter has moistened with His own sacred tears.

അയാള്‍ കൊണ്ടുവരുന്ന പാനപാത്രം, അത് നിങ്ങളുടെ ചുണ്ടുകളെ പൊള്ളിക്കുമെങ്കിലും, സര്‍വ്വശക്തനായ കുശവൻ അവന്‍റെ പാവനമായ സ്വന്തം കണ്ണുനീരിനാല്‍ നനച്ച കളിമണ്ണുകൊണ്ടാണ് രൂപകല്‍പ്പനചെയ്തിട്ടുള്ളത്.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page