ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ
The Prophet
(പ്രവാചകൻ)
എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ
On Teaching
പഠിപ്പിക്കുന്നതിനെക്കുറിച്ച്
Then said a teacher, "Speak to us of Teaching."
അപ്പോള്‍ ഒരു അദ്ധ്യാപകൻ പറഞ്ഞു, 'ഞങ്ങളോട് അദ്ധ്യാപനത്തെക്കുറിച്ച് പറയുക.'
And he said:
അപ്പോള്‍ അയാൾ പറഞ്ഞു:
No man can reveal to you aught but that which already lies half asleep in the dawning of our knowledge.
നിങ്ങളുടെ വിവരത്തിന്‍റെ ഉദയത്തിൽ അര്‍ദ്ധനിദ്രയിൽ കിടന്നുറങ്ങുന്നതല്ലാത്ത യാതൊന്നും യാതോരു മനുഷ്യനും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുവാന്‍ ആവില്ല.
The teacher who walks in the shadow of the temple, among his followers, gives not of his wisdom but rather of his faith and his lovingness.
തന്‍റെ ശിഷ്യന്മാരോടൊത്ത്, അമ്പലച്ചോലയില്‍ നടക്കുന്ന ഗുരുനാഥൻ, അയാളുടെ വിജ്ഞാനമല്ല നല്‍കുന്നത്, മറിച്ച് അയാളുടെ വിശ്വാസവും അയളുടെ വാല്‍സല്യവും ആണ് നല്‍കുന്നത്.
If he is indeed wise he does not bid you enter the house of wisdom, but rather leads you to the threshold of your own mind.
വാസ്തവത്തില്‍ അയാൾ അറിവുള്ള ആളാണെങ്കിൽ, വിജ്ഞാന മണ്ഡപത്തിലേക്ക് കയറാന്‍ നിങ്ങളോട് ആവശ്യപ്പെടില്ല, മറിച്ച് നിങ്ങളുടെ സ്വന്തം മനസ്സിന്‍റെ അതിര്‍വരമ്പിലേക്ക് നിങ്ങളെ നയിക്കുകയാണ് ചെയ്യുക.
The astronomer may speak to you of his understanding of space, but he cannot give you his understanding.
ജ്യോതിശാസ്ത്രജ്ഞന്‍ ശൂന്യാകാശത്തെക്കുറിച്ച് അയാള്‍ക്കുള്ള വിവരത്തെക്കുറിച്ച് നിങ്ങളോട് സംസാരിച്ചേക്കാം, എന്നാല്‍ അയാള്‍ക്കുള്ള അവബോധം നിങ്ങള്‍ക്ക് നല്‍കാനാകില്ല.
The musician may sing to you of the rhythm which is in all space, but he cannot give you the ear which arrests the rhythm nor the voice that echoes it.
ശൂന്യതയില്‍ എല്ലായിടത്തുമുള്ള താളക്രമം ഭാഗവതർ നിങ്ങളെ പാടികേള്‍പ്പിച്ചേക്കാം, എന്നാല്‍ ആ താളത്തിനെയോ അല്ലെങ്കിൽ അതിൽ മാറ്റൊലികൊള്ളുന്ന സ്വരത്തെയൊ പിടിച്ചെടുക്കാനാവുന്ന ആ കാതുകള്‍ നിങ്ങള്‍ക്ക് നല്‍കാനാവില്ല.
And he who is versed in the science of numbers can tell of the regions of weight and measure, but he cannot conduct you thither.
സംഖ്യാ ശാസ്ത്രത്തില്‍ നൈപുണ്യമുള്ള ആള്‍ക്ക് തൂക്കങ്ങളുടേയും അളവുകളുടേയും പ്രദേശത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞു താരാനാവും, എന്നാല്‍ നിങ്ങളെ അവിടേക്ക് കൂട്ടികൊണ്ടുപോകാൻ അയാള്‍ക്ക് ആവില്ല.
For the vision of one man lends not its wings to another man.
കാരണം ഒരു മനുഷ്യന്‍റെ ഉള്‍ക്കാഴ്ച, മറ്റൊരു മനുഷ്യന് അതിന്‍റെ ചിറകുകള്‍ നല്‍കില്ല.
And even as each one of you stands alone in God's knowledge, so must each one of you be alone in his knowledge of God and in his understanding of the earth.
ഈശ്വരന്‍റെ അറിവിൽ ഓരോ ആളും ഏകനായി നില്‍ക്കുന്നു എന്നത് പോലെതന്നെ, നിങ്ങളില്‍ ഓരോരുത്തരും തനിക്കുള്ള ഈശ്വരനെക്കുറിച്ചുള്ള അറിവിലും, ഭൂമിയെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനത്തിലും തനിച്ചായിരിക്കണം.
Book profile
Translator's foreword
നൗകയുടെ വരവ്
2. On Love
സ്നേഹത്തിനെക്കുറിച്ച്
3. On Marriage
വിവാഹത്തെക്കുറിച്ച്
4. On Children
കുട്ടികളെക്കുറിച്ച്
5. On Giving
നല്‍കുന്നതിനെക്കുറിച്ച്
തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും
7. On Work
ജോലി ചെയ്യുന്നതിനെയെക്കുറിച്ച്
ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും
9. On Houses
ഭവനങ്ങളെക്കുറിച്ച്
10. On Clothes
വസ്ത്രങ്ങളെക്കുറിച്ച്
വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും
കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്
13. On Laws
നിയമചട്ടങ്ങളെക്കുറിച്ച്
14. On Freedom
സ്വാതന്ത്ര്യത്തെക്കുറച്ച്
യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും
16. On Pain
നൊമ്പരത്തെക്കുറിച്ച്
ആത്മജ്ഞാനത്തെക്കുറിച്ച്
18. On Teaching
പഠിപ്പിക്കുന്നതിനെക്കുറിച്ച്
19. On Friendship
സൗഹൃദത്തെക്കുറിച്ച്
20. On Talking
സംസാരിക്കുന്നതിനെക്കുറിച്ച്
21. On Time
സമയത്തിനെക്കുറിച്ച്
22. On Good & Evil
ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും
23. On Prayer
പ്രാര്‍ത്ഥനയെക്കുറിച്ച്
24. On Pleasure
ഉല്ലാസത്തെക്കുറിച്ച്
25. On Beauty
സൗന്ദര്യത്തെക്കുറിച്ച്
26. On Religion
മതത്തെക്കുറിച്ച്
27. On Death
മരണത്തെക്കുറിച്ച്
28. The Farewell
വിടവാങ്ങല്‍