top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Time
സമയത്തിനെക്കുറിച്ച്

Previous Next


And an astronomer said, "Master, what of Time?"

ഒരു വാനനിരീക്ഷകന്‍ പറഞ്ഞു, 'ഗുരോ, സമയത്തിനെക്കുറിച്ചോ?'


And he answered:

അപ്പോള്‍ അയാൾ മറുപടി പറഞ്ഞു:


You would measure time the measureless and the immeasurable.

അളവില്ലാത്തതും, അളക്കാനാകാത്തതുമായ സമയത്തെ നിങ്ങള്‍ അളക്കും.


You would adjust your conduct and even direct the course of your spirit according to hours and seasons.

മണിക്കൂറുകള്‍ക്കും, ഋതുക്കള്‍ക്കും അനുയോജ്യമായി നിങ്ങൾ നിങ്ങളുടെ പെരുമാറ്റത്തെ ക്രമീകരിക്കുകയും, ചിലപ്പോള്‍ നിങ്ങളുടെ ആത്മാവിന്‍റെ ഗതിയെപ്പോലും, നിങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും.


Of time you would make a stream upon whose bank you would sit and watch its flowing.

സമയത്താല്‍ നിങ്ങള്‍ ഒരു അരുവിയെ ഉണ്ടാക്കുകയും, അതിന്‍റെ തീരത്ത് ഇരുന്നുകൊണ്ട് നിങ്ങള്‍ അതിന്‍റെ ഒഴുക്കിനെ വീക്ഷിക്കുകയും ചെയ്യും.

Yet the timeless in you is aware of life's timelessness,

എന്നിരുന്നാലും, നിങ്ങളില്‍ നിതാന്തമായതിന്, ജീവന്‍റെ നിതാന്തതയെക്കുറിച്ച് അവബോധം ഉണ്ടെന്ന് മാത്രമല്ല,


And knows that yesterday is but today's memory and tomorrow is today's dream.

ഇന്നലെ എന്നത് ഇന്നിന്‍റെ ഓര്‍മ്മ മാത്രമെന്നും, നാളെയെന്നത് ഇന്നിന്‍റെ സ്വപ്നവും ആണ് എന്നും അറിയുന്നു.


And that that which sings and contemplates in you is still dwelling within the bounds of that first moment which scattered the stars into space.

നിങ്ങളില്‍ പാടുകയും ചിന്തിക്കുകയും ചെയ്യുന്ന ആ അത്, നക്ഷത്രങ്ങളെ ശൂന്യതയിലേക്ക് ചിതറിച്ച ആ ആദ്യ നിമിഷത്തിന്‍റെ വരമ്പുകള്‍ക്കുള്ളിൽ ഇന്നും വസിക്കുന്നു എന്നും.

Who among you does not feel that his power to love is boundless?

ആ അവന് സ്നേഹിക്കുവാനുള്ള കരുത്ത് പരിമിതികളില്ലാത്തതാണ് എന്ന് നിങ്ങളില്‍ ആര്‍ക്കാണ് തോന്നാത്തത്?


And yet who does not feel that very love, though boundless, encompassed within the centre of his being, and moving not from love thought to love thought, nor from love deeds to other love deeds?

എന്നിരുന്നാലും, പിരിമിതികളില്ലാത്തതെങ്കിലും, സ്വന്തം സത്തയുടെ മദ്ധ്യബിന്ദുവില്‍ വ്യാപിച്ചിരിക്കുകയും, പ്രണയ ചിന്തയില്‍നിന്നും പ്രണയചിന്തയിലേക്ക് നീങ്ങാതെയും, പ്രണയകൃത്യത്തില്‍ നിന്നും പ്രണയകൃത്യത്തിലേക്ക് നീങ്ങാതെയും ഇരിക്കുകയും ചെയ്യവെ, ആര്‍ക്കാണ് ആ സൂചിപ്പിക്കപ്പെട്ട സ്നേഹത്തിന്‍റെ സ്പര്‍ശനഅറിവ് ലഭിക്കാത്തത്?


And is not time even as love is, undivided and placeless?

സ്നേഹം പോലെതന്നെ, സമയവും വിഭജിക്കാനാവാത്തതും, സ്ഥലദേശങ്ങളില്ലത്തതും അല്ലെ?


But if in your thought you must measure time into seasons, let each season encircle all the other seasons,

എന്നാല്‍, നിങ്ങളുടെ ചിന്തകളിൽ, കാലഗതിയെ ഋതുക്കളായി നിങ്ങള്‍ക്ക് അളക്കണമെന്നുണ്ടെങ്കില്‍, ഓരോ ഋതുവും മറ്റെല്ലാ ഋറുക്കളേയും വലയം ചെയ്യട്ടെ.


And let today embrace the past with remembrance and the future with longing.

കഴിഞ്ഞകാലങ്ങളെ സ്മരണകളാലും, വരുംകാലങ്ങളെ അഭിലാഷങ്ങളാലും, ഇന്ന് എന്ന ദിവസം ആലിംഗനം ചെയ്യട്ടെ.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page