ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ
The Prophet
(പ്രവാചകൻ)
എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ
On Religion
മതത്തെക്കുറിച്ച്
And an old priest said, "Speak to us of Religion."
ഒരു വൃദ്ധനായ പുരോഹിതന്‍ പറഞ്ഞു, 'ഞങ്ങളോട് മതത്തെക്കുറിച്ച് സംസാരിക്കൂ.'
And he said:
അപ്പോള്‍ അയാൾ പറഞ്ഞു:
Have I spoken this day of aught else?
ഞാന്‍ ഇന്ന് മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് സംസാരിച്ചുവോ?
Is not religion all deeds and all reflection,
എല്ലാ ചെയ്തികളും, എല്ലാ ചിന്തകളും ദൈവവിചാരമല്ലെ,
And that which is neither deed nor reflection, but a wonder and a surprise ever springing in the soul, even while the hands hew the stone or tend the loom?
അതോടൊപ്പംതന്നെ യാതോരു ചെയ്തിയോ, ചിന്തയോ അല്ലാത്തതും, എന്നാല്‍, കൈകള്‍ കല്ലുചെത്തുമ്പോളും അല്ലെങ്കിൽ നെയ്ത്തുതറിയെ നിയന്ത്രിക്കുമ്പോളും, എന്നെന്നും ആത്മാവില്‍ കുതിച്ച് ചാടുന്ന ഒരു വിസ്മയവും ഒരു ആശ്ചര്യവും അല്ലെ?
Who can separate his faith from his actions, or his belief from his occupations?
ആര്‍ക്കാണ് അയാളുടെ പ്രവര്‍ത്തികളെ അയാളുടെ ദൈവഭക്തിയില്‍നിന്നും, അല്ലെങ്കില്‍ അയാളുടെ ആത്മീയവിശ്വാസത്തെ അയാളുടെ ജീവിതവൃത്തിയില്‍ നിന്നും വേര്‍പ്പെടുത്താനാകുക?
Who can spread his hours before him, saying, "This for God and this for myself; This for my soul, and this other for my body?"
'ഇത് ദൈവത്തിനാണ്, ഇത് എനിക്കാണ്; ഇത് എന്‍റെ ആത്മാവിനാണ്, ഈ മറ്റേത് എന്‍റെ ശരീരത്തിനുള്ളതാണ്,' എന്ന് പറഞ്ഞുകൊണ്ട് ആര്‍ക്കാണ് മണിക്കൂറുകളെ മുന്നില്‍ വിരിക്കാനാവുക?
All your hours are wings that beat through space from self to self.
നിങ്ങളുടെ എല്ലാ മണിക്കൂറുകളും, ആത്മസത്തയില്‍നിന്നും ആത്മസത്തയിലേക്ക് ശൂന്യതയിലൂടെ സ്പന്ദിക്കുന്ന ചിറകുകളാണ്.
He who wears his morality but as his best garment were better naked.
ഒരാള്‍ അയാളുടെ ഏറ്റവും മുന്തിയ കുപ്പായമായി സ്വന്തം സദാചാര ധര്‍മ്മശാസ്ത്രത്തെ ഉടുക്കുന്നുവെങ്കിൽ, അയാൾ നഗ്നനായിരിക്കുന്നതാണ് കൂടുതല്‍ നല്ലത്.
The wind and the sun will tear no holes in his skin.
കാറ്റും വെയിലും അയാളുടെ തൊലിയില്‍ യാതോരു തുളയും കുത്തിക്കീറില്ല.
And he who defines his conduct by ethics imprisons his song-bird in a cage.
സ്വന്തം പെരുമാറ്റത്തെ സദാചാരസംഹിതകളാല്‍ നിര്‍വ്വചനം ചെയ്യുന്ന ആൾ അയാളുടെ പാടുന്നകിളിയെ ഒരു കൂട്ടില്‍ തടവിലിടുന്നു.
The freest song comes not through bars and wires.
ഏറ്റവും സ്വതന്ത്രമായ ഗീതങ്ങള്‍ അഴികള്‍ക്കിടയിലൂടെയും കമ്പിവേലികള്‍ക്കിടയിലൂടെയും അല്ല പുറത്ത് വരുന്നത്.
And he to whom worshipping is a window, to open but also to shut, has not yet visited the house of his soul whose windows are open from dawn to dawn.
ആരാധന എന്നത് തുറക്കാനും അതേപോലെതന്നെ അടക്കാനും ആവുന്ന ഒരു ജാലകം ആവുന്ന ആള്‍, ഉദയം മുതൽ ഉദയം വരെ തുറന്നുനില്‍ക്കുന്ന ജാലകങ്ങള്‍ ഉള്ള തന്‍റെ ആത്മാവിന്‍റെ ഭവനം ഇതുവരെയായിട്ടും സന്ദര്‍ശിച്ചിട്ടില്ല.
Your daily life is your temple and your religion.
നിങ്ങളുടെ നിത്യജീവിതം നിങ്ങളുടെ കോവിലും മതവിശ്വാസവും ആണ്.
Whenever you enter into it take with you your all.
നിങ്ങള്‍ എപ്പോഴെല്ലാം അവിടെ പ്രവേശിക്കുമ്പോഴും, നിങ്ങളുടെ സര്‍വ്വതുംകൂടെകൊണ്ടുപോകുക.
Take the plough and the forge and the mallet and the lute, The things you have fashioned in necessity or for delight.
ആവശ്യത്തിനായോ അല്ലെങ്കിൽ ആനന്ദത്തിനായോ നിങ്ങൾ ആകൃതിപ്പെടുത്തിയ സാധനങ്ങൾ, കലപ്പയും പണിയാലയും, കൊട്ടുവടിയും കമ്പിവാദ്യവും കൂടെക്കൊണ്ടുപോകുക.
For in revelry you cannot rise above your achievements nor fall lower than your failures.
കാരണം വിളയാട്ടത്തില്‍ നിങ്ങളുടെ നേട്ടങ്ങളെക്കാൾ ഉയരത്തിൽ നിങ്ങള്‍ക്ക് ഉയരാനാകില്ല, നിങ്ങളുടെ പരാജയങ്ങളെക്കാള്‍ താഴെ താഴാനും ആകില്ല.
And take with you all men:
നിങ്ങളോടൊപ്പം എല്ലാ ആളുകളേയും കൊണ്ടുപോകുക:
For in adoration you cannot fly higher than their hopes nor humble yourself lower than their despair.
കാരണം, ആരാധനാഭാവത്തില്‍, നിങ്ങള്‍ക്ക് അവരുടെ പ്രതീക്ഷകളെക്കാളും ഉയരത്തില്‍ പറക്കാനാവില്ല, മാത്രവുമല്ല, അവരുടെ ആശവെടിഞ്ഞ അവസ്ഥയെക്കാളും കീഴോട്ട് നിങ്ങള്‍ക്ക് താഴാനും ആവില്ല.
And if you would know God be not therefore a solver of riddles.
നിങ്ങള്‍ക്ക് ദൈവത്തെ അറിയുമാറാകുമെങ്കിൽ, അതിനാല്‍ത്തന്നെ കടംകഥകള്‍ക്ക് പ്രശ്നോത്തരം കണ്ടെത്തുന്ന ഒരു ആളാവാതിരിക്കുക.
Rather look about you and you shall see Him playing with your children.
ഇതിന് പകരം, നിങ്ങള്‍ക്ക് ചുറ്റും നോക്കുക, അപ്പോള്‍ നിങ്ങള്‍ക്ക് കാണാനാവും, അവന്‍ നിങ്ങളുടെ കുട്ടികളോടൊപ്പം കളിപറഞ്ഞിരിക്കുന്നത് കാണാം.
And look into space; you shall see Him walking in the cloud, outstretching His arms in the lightning and descending in rain.
ശൂന്യതയിലേക്ക് നോക്കുക; മിന്നല്‍ പിണറിൽ കൈകൾ മുന്നിലേക്ക് വിടര്‍ത്തിക്കൊണ്ട്, അവന്‍ മേഘങ്ങളിൽ നടക്കുന്നതും മഴയിൽ താഴോട്ട് വരുന്നതും നിങ്ങള്‍ കാണും.
You shall see Him smiling in flowers, then rising and waving His hands in trees.
പൂവുകളില്‍ അവൻ പുഞ്ചിരിക്കുന്നതും, അതിന്ശേഷം, ഉയരങ്ങളിലേക്ക് പൊങ്ങി മരങ്ങളില്‍ കൈകൾ വീശുന്നതും നിങ്ങൾ കാണും.
Book profile
Translator's foreword
നൗകയുടെ വരവ്
2. On Love
സ്നേഹത്തിനെക്കുറിച്ച്
3. On Marriage
വിവാഹത്തെക്കുറിച്ച്
4. On Children
കുട്ടികളെക്കുറിച്ച്
5. On Giving
നല്‍കുന്നതിനെക്കുറിച്ച്
തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും
7. On Work
ജോലി ചെയ്യുന്നതിനെയെക്കുറിച്ച്
ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും
9. On Houses
ഭവനങ്ങളെക്കുറിച്ച്
10. On Clothes
വസ്ത്രങ്ങളെക്കുറിച്ച്
വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും
കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്
13. On Laws
നിയമചട്ടങ്ങളെക്കുറിച്ച്
14. On Freedom
സ്വാതന്ത്ര്യത്തെക്കുറച്ച്
യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും
16. On Pain
നൊമ്പരത്തെക്കുറിച്ച്
ആത്മജ്ഞാനത്തെക്കുറിച്ച്
18. On Teaching
പഠിപ്പിക്കുന്നതിനെക്കുറിച്ച്
19. On Friendship
സൗഹൃദത്തെക്കുറിച്ച്
20. On Talking
സംസാരിക്കുന്നതിനെക്കുറിച്ച്
21. On Time
സമയത്തിനെക്കുറിച്ച്
22. On Good & Evil
ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും
23. On Prayer
പ്രാര്‍ത്ഥനയെക്കുറിച്ച്
24. On Pleasure
ഉല്ലാസത്തെക്കുറിച്ച്
25. On Beauty
സൗന്ദര്യത്തെക്കുറിച്ച്
26. On Religion
മതത്തെക്കുറിച്ച്
27. On Death
മരണത്തെക്കുറിച്ച്
28. The Farewell
വിടവാങ്ങല്‍