top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വിരോധാഭാസങ്ങളുടെ കലവറ

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും, കപട വീരന്മാർക്ക് വൻ കൈയ്യടിയും പിന്തുണയും നൽകിക്കൊണ്ടിരിക്കുന്നവർ 👉👇

ഇങ്ഗ്ളിഷ് ഭാഷയും സാംസ്ക്കാരിക മൂല്യങ്ങളും അനുഭവിച്ചാസ്വധിച്ച ഈ ഉപദ്വീപിലെ പല പ്രാദേശികരും ഇങ്ഗ്ളിഷിനോടും ഇങ്ഗ്ളണ്ടിനോടും എതിരായുള്ള സമീപനം എടുത്തിട്ടുണ്ട് എന്നത് സത്യം തന്നെ. എന്നിരുന്നാലും, അവരാരും അവർക്ക് ലഭിച്ച ഇങ്ഗ്ളിഷിനെ മനസ്സിൽനിന്നും മാച്ചുകളയാനോ, അവർക്ക് ഇങ്ഗ്ളണ്ടിൽ പോയി വസിക്കാനുള്ള അവസരത്തെ നിരസിക്കാനോ മുതിരാറില്ലാ എന്നുള്ളതാണ് വാസ്തവം.


ശ്രീ നാരായണ ഗുരു ബ്രാഹ്മണ മതത്തിലേയും ആദ്ധ്യാത്മികതയിലേയും തിരുവെഴുത്തുകളും ധർമ്മശാസ്ത്രങ്ങളും വേദങ്ങളും ധ്യാനനിഷ്ഠകളും തപസ്സനുഷ്ഠാനങ്ങളുംമറ്റുമാണ് പഠിച്ചെടുത്തതും പരിശീലിച്ചതും എന്ന് കാണുന്നു. എന്നാൽ ഇവയെല്ലാംതന്നെ സംസ്കൃതഭാഷാ വാക്ക് കോഡുകളുമായി പിരിഞ്ഞുകിടക്കുന്നവയാണ് എന്ന് തോന്നുന്നു.


സംസ്കൃതം ഒരു അതീവ ഫ്യൂഡൽ സ്വഭാവമുള്ള ഭാഷയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഈ ഭാഷയിലെ ബ്രാഹ്മണത്വമുള്ളയിടം മനസ്സിൽ സ്വരസൌന്ദര്യവും കാവ്യഭംഗിയും ബ്രഹ്മതാളവും ഉന്മത്തതയും ആനന്ദവും ലഹരിയും മതിഭ്രമവും മായാദൃശ്യങ്ങളും വ്യാമോഹവും, ഒരളുവരെ വിഭ്രാന്തിയും തിരുകിച്ചേർത്തേക്കാം എന്നും പറയാം എന്നും തോന്നുന്നു.


ഈ ഭാഷയുടെ ഈ സ്വർഗ്ഗീയമായ അതിവിശിഷ്ട സവിശേഷതയ്ക്ക്, ഫ്യൂഡൽ ഭാഷാ പ്രദേശത്ത് ജീവിക്കുന്ന വ്യക്തികളിൽ, ഫ്യൂഡൽ ഭാഷാ കോഡുകളുടെ നിഷേധകത്വമുള്ള കോഡുകൾക്ക് ഇടപെടാൻ അനുവാദം നൽകാതെ, വളരെ സൂക്ഷ്മമായി പ്രതിപ്രവർത്തിക്കാൻ സൌകര്യപ്പെടുത്തിയാൽ, ഈ ഭാഷയുടെ ബ്രാഹ്മണത്വമുള്ള ഇടങ്ങൾ ഒരുതരം ദിവ്യഔഷധിയായി അവരുടെ മനസ്സിലും ശരീരത്തിലും പ്രവർത്തിക്കാൻ ആയേക്കാം. സമൂഹത്തിൽ വെറും കോഴിക്കാട്ടമായി ജീവിക്കാൻ സൌകര്യപ്പെട്ടയാളും ബ്രാഹ്മണത്വത്തിന്റെ ദിവ്യ തേജസ്സിലേക്ക് വളർന്നവരും.


എന്നാൽ ഈ ബ്രാഹ്മണ തേജസ്സിന് ഒരു കാണാപ്പുറം ഉണ്ട് തന്നെ. ഈ വ്യക്തി വെട്ടിത്തിളങ്ങിനിൽക്കണമെങ്കിൽ, യാതോരു വെൺതിളക്കവുമില്ലാതെ കീഴിലുള്ള സമൂഹത്തിലെ വൻകുണ്ടിലേക്ക് പടിപടിയായി ഇറങ്ങി നിലനിൽക്കുന്ന, വെറങ്ങലിച്ചും കരിപുരണ്ടും വിഡ്ഢിവിവരങ്ങൾ തലയിൽ നിറച്ചുകൊണ്ടും, അടുപ്പിച്ചാൽ നാറുന്ന വ്യക്തിത്വവുമായും കണ്ണിനുംകാതിനും അരോചമായും അശ്രീകരമായും ദുശ്ശകുനമായും ജീവിക്കുന്ന മറ്റൊരു വൻ ജനക്കൂട്ടം തന്നെ സമൂഹത്തിൽ ഉണ്ടായിരിക്കേണം.


ഇവർക്കോരോരുത്തർക്കും അവരേക്കാൾ കീഴിൽ വരുന്നവരുടെ അരോചകത്വമേ അനുഭവപ്പെടുള്ളുതാനും. മുകളിൽ ഉള്ളവരിൽനിന്നും പ്രസരിക്കുന്നത് മധുരം പകരുന്ന നറുമണമാണ് എന്ന് അവർക്ക് അറിവും ലഭിച്ചിരിക്കും.


ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാൻപോലും ആവാത്ത ഈ വിനാശകരമായ അടുക്കും ചിട്ടയുടേയും മുകൾത്തട്ടിൽ ആണ് സംസ്കൃതഭാഷാ കോഡുകൾ നെയ്തെടുത്തുവച്ചിരിക്കുന്ന മായാ പ്രപഞ്ചവും, അവിടുള്ള അപ്സരസ്സുകളുടെ നാടും, അവിടെ വിളയാടിനിൽക്കുന്ന ഗന്ധർവ്വന്മാരും.


ശ്രീ നാരായണ ഗുരു ബ്രാഹ്മണ മത പൈതൃകങ്ങൾ ആവഹിച്ചെടുത്തപ്പോൾ, ആ ഗന്ധർവ്വനഗരത്തിലേക്ക് പ്രവേശിച്ചിരിക്കും എന്ന് പറയാതെവയ്യ. എന്നാൽ ഈവിധമല്ലാതെ ഈ ഉപദ്വീപിൽ സാമൂഹിക നേതൃത്വത്തിലേക്ക് ഉയരാൻ ആവില്ലതന്നെ. വെറും നാണുവിന് സാമൂഹിക പരിവർത്തനം നടത്താൻ പ്രയാസം തന്നെയാവും. അതേ സമയം ശ്രീ നാരായണ ഗുരുവിന് ഇത് കുറച്ചൂകൂടി ആയാസരഹിതമായേക്കാം. വെറും നാണുവിനെ ഈഴവർ തന്നെ അംഗീകരിക്കും എന്ന് തോന്നുന്നില്ല.


നിസ്സാരമായ ഭാഷാ കോഡുകളിൽ ഒളിഞ്ഞുകിടക്കുന്ന അതീന്ത്ര്യ ബലമുള്ള കാര്യങ്ങളാണ് വളരെ ലളിതമായി ഇവിടെ പ്രതിപാദിക്കപ്പെട്ടത്.


ശ്രീ നാരായണ ഗുരു ബൃട്ടിഷ്-ഇന്ത്യയിൽ ദേശാടനം ചെയ്തിരുന്നു എന്നു കണ്ട കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. യഥാർത്ഥത്തിൽ ശ്രീ നാരായണ ഗുരുവല്ല ഈ വിധം യാത്ര ചെയ്തത്. മറിച്ച് തരുവിതാംകൂറിലെ കീഴ്ജനത്തിൽപ്പെട്ട നാണുവെന്ന യുവാവാണ് അടുത്തുള്ള രാജ്യത്തിലൂടെ സഞ്ചരിച്ചു ആശ്ചര്യകരമായ കാഴ്ചകൾ കണ്ടുമനസ്സിലാക്കിയത്.


ഈ അനുഭവത്തിന്റെ യഥാർത്ഥ തീവ്രത മനസ്സിലാക്കാനായി ഒരു ചിത്രീകരണം ഇവിടെ നൽകാം.


ഇന്ത്യയിലെ ഒരു യുവാവായ ടാക്സിഡ്രൈവർ. പേര് നാണു. വ്യക്തിത്വം ഒരു ശരാശരി ഇന്ത്യൻ ടാക്സി ഡ്രൈവറുടേത്. എന്നുവച്ചാൽ അവരിലെ വൻ വ്യക്തിത്വമുള്ള ആളുമല്ല, വ്യക്തിത്വം വളരെ തരിശായ ആളുമല്ല. ഇങ്ഗ്ളിഷ് ഭാഷ കുറച്ചൊക്കെ പറയാൻ പഠിച്ചെടുത്തിട്ടുണ്ട്. കാര്യമായ ആഴം ഈ ഭാഷയിൽ ഇല്ല.


ഇങ്ഗ്ളണ്ടിൽ പോയി ടാക്സി ഡ്രൈവറായി ഏതാണ്ട് ഒരു വർഷക്കാലം തൊഴിൽ ചെയ്യാനുള്ള സൌകര്യം ഈ ആൾക്ക് ഒരിക്കൽ യാദൃശ്ചികമായി ലഭിച്ചു.


ഇന്ത്യയിൽ സാധാരണ തൊഴിലുകാരെ താരംതാഴ്ത്താനായി ഉപയോഗപ്പെടുത്തുന്ന കാക്കിയുടത്ത്, പോലീസുകരുടെ എടാ, നീ, എന്തെടാ, ഇങ്ങ് വാടാ, അവിടെ നിൽക്കെടാ എന്നെല്ലാം ഓമനത്വം തുളുമ്പുന്ന മാതൃഭാഷയിൽ നിത്യവും കേട്ടാസ്വദിച്ചും, അതേ ഭാഷയിലെ വൻ സൌന്ദര്യം ഉള്ള സിനിമാ പാട്ടകൾ കേട്ടും ആനന്ദാമൃതത്തിൽ നിത്യവും ആടിയും ഓടിയും കിതച്ചും ഞെട്ടിയും ഞെട്ടിച്ചും ജീവിച്ചുകൊണ്ടിരുന്ന ഈ ആൾക്ക് ഇങ്ഗ്ളണ്ടിലെ ജീവിതം തികച്ചും ആശ്ചര്യകരമായിരുന്നു.


വെടിപ്പും വൃത്തിയും ഉള്ള തെരുവുകളും ജനങ്ങളും പൊതുപെരുമാറ്റങ്ങളും. റോഡിൽ വാഹനങ്ങൾ ഹോണടിച്ച് അലോസരപ്പെടുത്തുന്ന അനുഭവമേ ഇല്ല. യാതോരുവിധ തരംതാഴ്ത്തുന്ന പെരുമാറ്റം ആരിലും കണ്ടില്ല. പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാൻ യാതോരു മടിയും വേണ്ടെ. പോലീസുകാരണെങ്കിൽ, അവർക്ക് എന്തെങ്കിലും വിരോധം മനസ്സിൽ ഉണ്ടെങ്കിൽ തന്നെ അത് വാക്ക് കോഡുകളിൽ സാധരണയായി പ്രകടിപ്പിക്കാൻ യാതോരു പഴുതും ഇല്ല.


ഈ ആൾ ഇങ്ഗ്ളണ്ടിൽ നിന്നും തിരിച്ചുവന്നു. നാട്ടിൽ വൻ സംഭവമാണ്. ഇങ്ഗ്ണ്ടിൽ ജോലിചെയ്ത ആളല്ലെ? ഇന്ത്യയിലെ ടാക്സി ഡ്രൈവർമാർക്ക് വൻ തരംതാഴ്ത്തലും കീഴ്ജന ഭാവവുമാണ് അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് നാണുവിന് ബോധോദയം വന്നിരിക്കുന്നു. വനവാസത്തിൽ നിന്നുമല്ല ഇത് ലഭിച്ചത്. മറിച്ച് ഇങ്ഗ്ളണ്ടിൽ നിന്നുമാണ്.


ഈ നാട്ടിലെ ടാക്സി ഡൈവർമാരുടെ നിലവാരം ഉയർത്തണം. ഇത് പറയാൻ എളുപ്പമാണ്. എന്നാൽ കാര്യം നടപ്പില്ലതന്നെ. കാരണം, ഇന്ത്യയിൽ കാലാകാലങ്ങളായി നിലവിൽ ഉള്ള ഔദ്യോഗികവും സാമൂഹികവും ആയ കീഴ്വഴക്കങ്ങളെ യാതോരു നിയമ നിർമ്മാണത്താലും മാറ്റാൻ ആവില്ലതന്നെ.


മാത്രവുമല്ല, തങ്ങൾ ഒരു കീഴ്ജനമാണ് എന്ന് ടാക്സി ഡ്രൈവർമാരും അംഗീകരിക്കില്ലതന്നെ. ഇങ്ങിനെയൊരുകാര്യം പുറത്തു പറഞ്ഞാൽതന്നെ പ്രശ്നമാണ്. അവരെ ആരാധിക്കുന്ന ജനങ്ങളും വ്യക്തികളും കുടുംബക്കാരും അവരുടെ ആരാധാന നിർത്തിയേക്കാം.


പോരാത്തതിന്, വെറും നാണുവിന് സാമൂഹിക പരിവർത്തനം ആവില്ലതന്നെ. വെറും നാണു, നീ, എടാ, എടാ നാണു തുടങ്ങിയ, ദിവ്യ ആത്മാവിനെ വെട്ടിമുറിക്കുന്ന വാക്ക് കോഡുകളുടെ പ്രഹരത്തിൽ പെട്ടുപോകും. ഒരു ആദ്ധ്യാത്മിക ഗുരുതന്നെയായാലെ ജനം കീഴിൽ അണിനിരന്നുനിൽക്കുള്ളു.


നാണു സംസ്കൃതവും വേദങ്ങളും അതുപോലുള്ള വൻ നിഗൂഢ സാഹിത്യങ്ങളും പഠിച്ചു ദിവ്യജ്ഞനം കൈവശപ്പെടുത്തി. ഗുരുവായി, സ്വാമിയായി. വൻ ആദ്ധ്യാത്മിക നേതാവായി. ഇനി ഇന്ത്യയിലെ ടാക്സി ഡ്രൈവർമാരുടെ നിലവാരം ഉയർത്താം.


എന്നാൽ ഈ ഗുരു എത്തിയിരിക്കുന്നത് ഫ്യൂഡൽ ഭാഷാ കോഡുകളുടെ ഈറ്റില്ലത്തിലാണ്. ഇദ്ദേഹത്തെ അദ്ദേഹവും, ടാക്സി ഡ്രൈവർമാരെ അവനും ആയികാണുന്ന ജനക്കൂട്ടത്തിന്റെ മുകൾത്തട്ടിലാണ് വന്ന് പതിച്ചിട്ടുള്ളത്.


ഇദ്ദേഹം വിഭാവനം ചെയ്ത ഇങ്ഗ്ളണ്ടും സംസ്കൃത പണ്ഡിത്യപീഠവും തമ്മിൽ യാതോരു ബന്ധവും ഇല്ലതന്നെ. രണ്ടം രണ്ട് എതിർകോണുകളിൽ കാലാകാലങ്ങളായി നിൽക്കുന്ന ദ്രുവങ്ങൾ തന്നെയാണ്. ഒന്നിന് മറ്റൊന്നാവാൻ ആവില്ലതന്നെ.


ഗുരുവിന് കുറേ ടാക്സി ഡ്രൈവർമാരെ പലവിധ സ്ഥാനമാനങ്ങളും നൽകി ഉയർത്തി പലവിധ ബഹുമാനത്തിലും സ്ഥാപിക്കാൻ ആവും. എന്നാൽ മറ്റ് ടാക്സി ഡ്രൈവർമാർ ഭാഷാകോഡുകളുടെ നീ, എടാ, എന്താടാ, അവൻ, വെറുംപേര് തുടങ്ങിയ പഴയ നിലവാരത്തിൽ നിന്നും അനങ്ങുകപോലുമില്ല. അവർക്ക് അതിൽ പരിഭവവും കാര്യമായി ഉണ്ടാവില്ലതന്നെ. കാരണം, അവർക്ക് തരംതാഴ്ത്താൻ പറ്റുന്നവരെ നേരത്തെതന്നെ അവർ കണ്ടെത്തിയിട്ടുണ്ടാവും.


മാത്രവുമല്ല, മറ്റുള്ള ടാക്സി ഡ്രൈവർമാർക്ക് യഥാർത്ഥ ഇങ്ഗ്ളണ്ടിനെ സങ്കൽപ്പിക്കാനും ആവില്ല. അവർ കാണുന്ന, അവരെ കബളിപ്പിക്കുന്ന, പ്രാദേശിക സിനിമകളിൽ ഇങ്ഗ്ളണ്ടിൽ ജീവിക്കുന്നത് രാക്ഷസന്മാരാണ്. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും, ഈ വിധ തട്ടിപ്പ് സിനിമകളിൽ ഇങ്ഗ്ളിഷുകാരെ തമർത്തുന്ന ഇന്ത്യൻ വീരന്മാർക്ക് അവർ വൻ കൈയ്യടിയും പിന്തുണയും നൽകിക്കൊണ്ടിരിക്കും.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page