top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള പെടാപ്പാടുകൾ👉👇



QUOTE from Malabar by William Logan, on the quality of historical records of the South Asian Subcontinent. :


.......... and even in genuinely ancient deeds it is frequently found that the facts to be gathered from them are unreliable owing to the deeds themselves having been forged at periods long subsequent to the facts which they pretend to state. END OF QUOTE.


ഈ ഉപഭൂഖണ്ടത്തിലെ പുരാതന ചരിത്ര രേഖകളുടെ വിശ്വാസ്യതയെക്കുറിച്ച് വില്യം ലോഗൻ നൽകുന്ന അഭിപ്രായമാണ് ഇത് :


QUOTE: .... ശരിക്കും പ്രാചീനമെന്ന് വിശ്വസിക്കാവുന്ന രേഖകളിൽ നിന്നുപോലും ശേഖരിക്കാവുന്ന വസ്തുതകളും വിവരങ്ങളും വിശ്വാസയോഗ്യമല്ലതന്നെ, കാരണം, ആ രേഖകൾ എഴുതപ്പെട്ട കാലത്തിന് വളരെ കാലത്തിന് ശേഷം, പിന്നീട് വരുന്ന ആളുകൾ ഈ വിധ രേഖകൾ പ്രസ്താവിക്കുന്നു എന്ന് ഭാവിക്കുന്ന കാര്യങ്ങളിൽതന്നെ പലവിധ കൃത്രിമങ്ങളും, എഴുതിച്ചേർക്കലുകളും നടത്തിയിട്ടുണ്ടാവും. END OF QUOTE


മുകളിൽ നൽകിയിട്ടുള്ള ഉദ്ദരണി നേരത്തെ രണ്ടു തവണ ഈ എഴുത്തിൽ ഉദ്ദരിച്ചിട്ടുള്ളതാണ്.


മുകളിൽ നൽകിയിട്ടുളള Imageൽ ആദ്യം ഉള്ളത് ഡെൽഹിയിലെ ഒരു പ്രസിദ്ധ സർവ്വകലാശാലയിൽ പ്രൊഫസർ ആയി ജോലിചെയ്ത ഒരു വ്യക്തി എഴുതിയ Social History of India എന്ന ഗ്രന്ഥത്തിൽ വന്ന ഉദ്ദരണിയും, രണ്ടാമതായിട്ടുള്ളത് ആ ഉദ്ദരണിയുടെ യഥാർത്ഥ രൂപവും ആണ്.


ഈഴവരും തീയരും ഒരേ ജനങ്ങൾ ആണ് എന്ന് ആവർത്തിച്ചാവർത്തിച്ച് ഈ പുസ്തകത്തിൽ ഈ ആൾ പ്രഖ്യാപിക്കുന്നുണ്ട്എന്ന് തോന്നുന്നു. ഈ വാദഗതി ശരിയാണ് എന്ന് സമർത്ഥിക്കാനായി, ആ എഴുത്തുകാരൻ, ഈ എഴുത്തുകാരൻ, ആ വിദഗ്ദൻ, ഈ ഇങ്ഗ്ളിഷുകാരൻ എന്നിങ്ങനെ പലരേയും ഉദ്ദരിക്കുന്ന ഒരു ഇടത്താണ് ഈ വാക്കുകൾ കണ്ടെത്തിയത്.


വാക്കുകൾ ഈ വിധമാണ്:


QUOTE from Social History of India: "Both men and women" acknowledges William Logan "of the Ezhavas are remarkably neat in appearance and they are, besides, extremely careful as to their personal cleanliness.... In appearance some of the women are almost as fair as European".


എന്നാൽ Malabar Manualൽ William Loganന്റെ വാക്കുകൾ ഈ വിധമാണ്:


QUOTE: Both men and women of the North Malabar caste are remarkably neat in appearance, although, like the Nayars, their clothing, both of men and women, is extremely scanty, and they are besides extremely careful as to personal cleanliness. The headquarters of the caste may be said to lie at and round the ancient European settlements of the French at Mahe and of the English at Tellicherry. The women are not as a rule excommunicated if they live with Europeans, and the consequence is that there has been among them a large admixture of European blood, and the caste itself has been materially raised in the social scale.


In appearance some of the women are almost as fair as Europeans, and it may be said in a general way that to a European eye the best favoured men and women to be found in the district are the inhabitants of ancient Kadattunad, Iruvalinad, and Kottayam, of whom a large proportion belong to the Tiyan or planting community. END OF QUOTE.


Social History of Indiaയിൽ വില്ല്യം ലോഗന്റെ വാക്യങ്ങളായി ഉദ്ദരിച്ച വാക്കുകൾ യഥാർത്ഥത്തിൽ തീയരെക്കുറിച്ചാണ്. അതും വടക്കെ മലബാറിലെ തീയരെക്കുറിച്ച്. കടത്തനാട്, ഇറുവിലിനാട്, Tellicherryക്ക് അടുത്തുള്ള കോട്ടയം എന്ന പ്രദേശങ്ങളിലെ തീയരിലാണ് ഈ മുകളിൽ നൽകിയവാക്കുകൾ കൂടുതലും ദൃഷ്ടികേന്ദ്രീകരിക്കുന്നത്. എന്നാൽ Social History of Indiaയിൽ ഈ വാക്യങ്ങൾക്കിടയിൽ ഈഴവ എന്ന വാക്ക് തിരുകിച്ചേർത്ത് ഈ വാക്യത്തെ വടക്കേ മലബാറുമായി അന്ന് യാതോരു ബന്ധവുമില്ലാതിരുന്ന തിരുവിതാംകൂർ രാജ്യത്തിലെ ഒരു ജനതയെ നിർവ്വചിക്കുന്നതായി കാണിക്കാൻ വൻ വെമ്പൽ തന്നെയാണ് ആദരേണ്യനായ ഡൽഹി യൂണിവേർസിറ്റി പ്രൊഫസർ കാണിക്കുന്നത്. വെറും ഈഴവ എന്ന ഒരു ലളിതമായ വാക്ക് ചേർത്തുകൊണ്ട് ചരിത്രത്തെ ആകമാനം തിരുത്തിയെഴുതാനുള്ള ശ്രമമാണ് കാണുന്നത്.


എന്നാൽ ഈ വിധ തിരുത്തിയെഴുത്തുകൾ ഇന്ത്യ, ബൃട്ടിഷ്-ഇന്ത്യ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, വേദകാലസംസ്ക്കാരം, ഹൈന്ദവമതം, യോഗ, ആര്യന്മാർ, ഇസ്ലാമിക പാരമ്പര്യങ്ങൾ, ക്രൈസ്തവ പാരമ്പര്യങ്ങൾ തുടങ്ങിയ പലതിലും ചില തൽപ്പരകക്ഷികൾ അവർക്ക് താൽപ്പര്യപ്പെടുന്ന രീതിയിൽ അവകാശപ്പെടാനോ, അതുമല്ലെങ്കിൽ ചരിത്രപരമായി ആകർഷകത്വമുള്ള കാര്യങ്ങൾ കൈവശപ്പെടുത്താനോ ആയി നടക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.


ഈ പ്രൊഫസർ എഴുതിയ, പലരും ഉദ്ദരിക്കുന്ന, ഈ കൃതിയിൽ ഈ വിധം ഒരു കൃത്രിമത്വം ചേർത്തിട്ടുണ്ട് എന്ന് ആരും ശ്രദ്ധിക്കില്ലതന്നെ.


എന്നാൽ ഈ എഴുത്തുകാരൻ (ഞാൻ) Malabar Manual വായിച്ചെടുത്ത് അതിന് ഒരു കമന്ററി എഴുതുന്ന അവസരത്തിൽ, ശ്രദ്ധയിൽ വന്നുപെട്ട ഒരു വാചകമാണ്, ഈ പ്രൊഫസർ തിരുത്തിയെഴുതി ഉദ്ദരിച്ചതായി കണ്ടെത്. സാധാരണ ഗതിയിൽ ഈ വിധമുള്ള ഒരു കാര്യം ആരുടേയും ശ്രദ്ധയിൽ വരില്ലതന്നെ. Malabar Manual എന്ന ഗ്രന്ഥം സാധാരണഗതിയിൽ ആരും തന്നെ ഇത്രമാത്രം ശ്രദ്ധയോടുകൂടി വായിക്കാൻ സാധ്യതയില്ലതന്നെ. അഥവാ ആരെങ്കിലും ഇങ്ങിനെ ചെയ്താൽ തന്നെ, ഈ വിധം ഒരു കാര്യം ശ്രദ്ധിക്കാൻ സാധ്യത കുറവാണ്.


ഈ പ്രൊഫസർ ഈ വിധം എഴുതി ഉദ്ദരിച്ച ഇടത്തുതന്നെ വേറേയും ഉദ്ദരണികൾ കാണുകയുണ്ടായി. അതിൽ ഒന്ന് ഈ വിധമാണ്:


QUOTE: Bishop Robert Caldwell, an authority on south Indian people and their languages observes:


"The Ezhavas are fairer and more refined looking than the Nayars" END OF QUOTE.


ഈ വാക്യം കണ്ടപ്പോൾതന്നെ ഇതിൽ എന്തോ പന്തികേടുണ്ട് എന്ന ഒരു തോന്നൽ വന്നു. കാരണം തിരുവിതാംകൂറിൽ 1970കൾ മുതൽ താമസിക്കുന്ന അവസരത്തിൽ, ചിലരെല്ലാം എന്തോ കാരണത്താൽ വെളുത്തവരായിരുന്നു എന്നല്ലാതെ, ഈഴവർക്ക് ഈ വിധം ഒരു വെളുപ്പുനിറം ഉള്ളതായി അന്നുകണ്ടിരുന്നില്ല എന്നുള്ളതാണ് വാസ്തവം.


വെറുതേയൊന്ന് Google Search നടത്തിയപ്പോൾ Bishop Robert Caldwellന്റെ പേരിൽ ഈ വിധം ഒരു ഉദ്ദരണികണ്ടെത്തിയില്ല. എന്നാൽ, 1866ൽ George Campbell, എഴുതി പ്രസിദ്ധീകരിച്ച The ethnology of Indiaയിൽ ഇതേപോലുള്ള ചില വാക്യങ്ങൾ കാണുകയുണ്ടായി.


QUOTE: And yet the Teers are by no means a low and degraded caste ; on the contrary they are, as I said, a good-looking, and they are also a thriving prosperous people, who are largely educated in the Government schools, obtain much public and private service, are acquiring land, and are in every way well-to-do.


They have (it seemed to me in Malabar) not the least aboriginal trace, but are fairer and in appearance more refined looking than the Nairs END OF QUOTE


എന്നാൽ George Campbellലിനും, മലബാറിലേയും തിരുവിതാംകൂർ രാജ്യത്തിലേയും പൊതുജനങ്ങൾ തമ്മിൽ ബന്ധം ആദ്യമായി വന്നത് ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ പതാക ഉയർത്തിയതിന് ശേഷമാണ് എന്ന ധാരണ ഉദിച്ചില്ലാ എന്നു തോന്നുന്നു. ഇവിടെ പ്രതിപാദ്യമായിരിക്കുന്ന മൂന്ന് വ്യത്യസ്ത ജനക്കൂട്ടങ്ങൾ തമ്മിൽ വൈവാഹിക ബന്ധം പോലും ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടെങ്കിൽ, അവ വളരെ യാഥൃച്ചിക സംഭവങ്ങൾ തന്നെയായിരിക്കാം. മാത്രവുമല്ല, തീയരിൽ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന വിദ്യാഭ്യാസവും മറ്റു ഗുണമേന്മകളും Tellicherry പോലുള്ള ഇടത്ത് ഇങ്ഗ്ളിഷ് ഭരണം നൽകിയ വിദ്യാഭ്യാസവും സാമൂഹിക സ്വാതന്ത്ര്യവും പ്രദാനംചെയ്ത ഗുണമേന്മമാത്രമാവാം.


ഇങ്ഗ്ളണ്ടിൽ നിന്നും വരുന്ന ഉദ്യോഗസ്ഥരോടും മിഷിനറിപ്രവർത്തകരോടും എഴുത്തുകാരോടും, തീയരും ഈഴവരും ഒന്നാണ് എന്ന് നായർമാരും ബ്രാഹ്മണരും ക്രീസ്ത്യാനികളും പറഞ്ഞുകൊടുക്കും എന്നതാണ് സംഭാവ്യമായ വാസ്തവം. കാരണം, കണ്ടില്ലേ George Campbell എഴുതിയ നിരീക്ഷണം? QUOTE Tiyars.... are fairer and in appearance more refined looking than the Nairs END OF QUOTE.


ഇങ്ഗ്ളിഷ് ഭരണത്തിന്റെ രശ്മികൾ നേരിട്ട് ഏറ്റ തീയരിൽ വന്ന വളർച്ച, പരമ്പര്യ ഉന്നത കുടുംബങ്ങൾക്ക് അപകടകരം തന്നെയാണ്. തിരുവിതാംകൂറിലെ ഹീന ജോലിചെയ്യുന്ന ജാതിക്കാരുമായി ഇവരെ ഒട്ടിച്ചുവച്ചാൽ, ഇവരെ വീണ്ടും അമർത്തിപ്പിടിക്കാൻ ആയേക്കാം. അട്ട ഒട്ടിനിൽക്കുന്നതുപോലെ ഒട്ടിനിൽക്കാൻ ഈഴവ നേതാക്കളും തയ്യാർതന്നെ


മലബാറിലെ തീയരിലെ ഇടയിൽ കണ്ടിരുന്ന വെളുപ്പ് നിറം ആയിരിക്കില്ല, ഈഴവർക്ക് തീയരുമായിട്ടുള്ള ഒരു ബന്ധം ആണയിട്ട് സ്ഥാപിക്കാനുള്ള പ്രചോദനം നൽകിയത്. മറിച്ച്, തീയർക്ക് മുകളിൽ ഇങ്ഗ്ളിഷുകാരാണ്. അതേ സമയം ഈഴവർക്ക് മുകളിൽ ശൂദ്രർ എന്ന് പാരമ്പര്യമായി നിർവ്വചിക്കപ്പെടുന്ന നമ്പൂതിരി രക്തം പേറുന്ന, ബ്രാഹ്മണരുടെ അടിയാളന്മാരണ്.


ആദ്യത്തേത് സ്വർണ്ണനിലവാരവും, രണ്ടാമത്തേത് കുപ്പത്തൊട്ടി നിലവരവും ആയിരിക്കും. ഇങ്ഗ്ളിഷുകാർ You, he, She തുടങ്ങിയവാക്കുകളിൽ ആണ് അവരുടെ കീഴിലുള്ള തീയരെ നിർവ്വചിക്കുന്നതെങ്കിൽ, തിരുവിതാംകൂറിൽ ഈഴവരെ ശൂദ്രർ നിവ്വർചിക്കുന്നത്, നീ, അവൻ, അവൾ, അവറ്റകൾ, എടാ, എടീ, എന്താടാ, എന്താടീ എന്നെല്ലാം വിധത്തിലാവും. മലയാള ഭാഷയുടെ ഒരു കേമത്തരം നോക്കണം. എത്രവാക്കുകളാണ് മനുഷ്യനെ കോഴിക്കാട്ടമായി നിർവ്വചിക്കാനും, ഓമനിക്കാനും മറ്റും! വെറും സ്വരത്തിൽ ചെറിയമാറ്റം നൽകിക്കൊണ്ട്, അടിച്ചമർത്തുന്ന വാക്കിനെത്തന്നെ ഭക്തവാത്സല്യത്തിന്റെ ഭാവം ആക്കാനും ആവും.


മാത്രവുമല്ല, ഇങ്ഗ്ളിഷ് പഠിച്ചെടുത്ത തീയർ / തീയൻ വ്യക്തിക്ക് ഇങ്ഗ്ളിഷുകാരുടെ മുന്നിൽ ഇങ്ഗ്ളിഷ് വംശജരുടെ തന്നെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് തലഉയർത്തി നിൽക്കാം. എന്നാൽ, ഇന്ന് സാധാരണ ജനം പോലീസ് കോൺസ്റ്റബ്ൾമാരുടെ മുന്നിൽ വണങ്ങിയും കുനിഞ്ഞും മുണ്ട് (തോർത്ത്) കാലിനിടയിൽ തിരുകിവച്ചും, കൈകൂപ്പിയും ബഹുമാനവാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം പറഞ്ഞും, നിൽക്കുന്നതുപോലെ നായർമാരുടെമുന്നിൽ അയിത്ത ആചാര ദൂരങ്ങൾ മാനിച്ചും വേണം ഈഴവർ നിൽക്കേണ്ടത്.


ഐപിഎസ് ഓഫിസറുടെ നേരിട്ട് കീഴിൽ ആവുന്നതും, പോലീസ് ശിപായിമാരുടെ നേരിട്ടു കീഴിൽ ആവുന്നതും തമ്മിൽ കാര്യമായ വ്യത്യസം ഉണ്ട് തന്നെ. എന്നാൽ വടക്കെ മലബാറിൽ ചില തീയർ, ഐപിഎസ്സുകാരേക്കാളും എന്തുകൊണ്ടും കണ്ണെത്താ ഉയരത്തിലുള്ള ഇങ്ഗ്ളിഷുകാരുടെ നേരിട്ടു കീഴിൽ ആണ് വന്നുപെട്ടിട്ടുള്ളത്. തല ഉയർത്തിപ്പിടിച്ച് നടക്കാൻ പറ്റുന്ന സാമൂഹിക അവസ്ഥ, Tellicherryയിലും മറ്റും.


തിരുവിതാകൂറിലെ ഈഴവ സാമൂഹിക നേതാക്കൾക്ക് അവരുടെ സ്വന്തം ജനതയുടെ സാമീപ്യവും പാരമ്പര്യ പൈതൃകവും കാര്യമായ സംതൃപ്തി നൽകിയില്ലാ എന്നൊരു തോന്നൽ മനസ്സിൽ ഉദിക്കുന്നുണ്ട്. അതേ സമയം തീയർ എന്ന പദം രണ്ട് വ്യത്യസ്ത ജനതെയാണ് സൂചിപ്പിക്കുന്നത് എന്നും അവർ രണ്ടും കൂട്ടരും തമ്മിൽ വ്യത്യസ്തരാണ് എന്നൊന്നും ഈഴവ നേതാക്കൾക്ക് പ്രശ്നമല്ലതന്നെ. രണ്ടു കൂട്ടരും തങ്ങൾ തന്നെയാണ് എന്നാണ് ഈഴവരുടെ ഭാവം. ഈ ഭാവം പരന്നതോടുകൂടി, രണ്ടു തീയരും ഒന്നായി മാറി, ഈഴവ ഇടങ്ങളിൽ.


ഈ രണ്ട് വ്യത്യസ്ത തീയർമാർക്കും തമ്മിൽ പണ്ടുകാലങ്ങളിൽ വൈവാഹിക ബന്ധത്തിന് തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഈഴവർക്ക് രണ്ടുകൂട്ടരും വൈവാഹിക ബന്ധത്തിന് യോജിച്ച സ്വജനം തന്നെ!

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page