ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് 👉👇
ഈ ഉപദ്വീപിൽ വന്നിരുന്ന ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും ഈ ഉപഭൂഖണ്ഡത്തിൽ ഉള്ള വിവിധതരം രാജ്യങ്ങളിലേയും വിവിധതരം ജനക്കൂട്ടങ്ങളേയും മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു എന്നുള്ളത് വാസ്തവം തന്നെ. ഇത് തന്നെ ഈ ഉപഭൂഖണ്ഡത്തിലെ പ്രാദേശികരായുള്ള ആളുകൾക്ക് ഇല്ലാത്ത ഒരു സ്വഭാവ വിശേഷം ആയിരുന്നു. ഈ ഉപദ്വീപിൽ തന്നെക്കാൾ കീഴിലുള്ളവരുടെ ആഴങ്ങളിലുള്ള കാര്യങ്ങളും വിവരങ്ങളും വ്യക്തി ബന്ധങ്ങളും വളരെ കൃത്യമായും വ്യക്തമായും അറിയുന്നതുതന്നെ, ഭാഷാ കോഡുകളിൽ ആ കീഴ്ജനത്തിനോട് പലവിധത്തിള്ള അടുപ്പം സൂചിപ്പിക്കും.
ഇങ്ങിനെയൊരു ബന്ധം പ്രകടമാവാൻ ആരും തന്നെ താൽപ്പര്യപ്പെടില്ല.
അഴുക്കും വൃത്തികെട്ടതും മറ്റുമായ കാര്യങ്ങൾ വീക്ഷിക്കുന്നവരുടെ നോട്ടം തന്നെ ഹാനികരമായി മാറ്റും ഫ്യൂഡൽ ഭാഷാകോഡുകൾ. ഇതുമായി നേരത്തെ ചെറിയ തോതിലുള്ള ഒരു ഹേതുനൽകിയിരുന്നു. അദ്ധ്യായം 4 - 28ൽ Melanesian പ്രദേശങ്ങളിലെ ജനങ്ങളിൽ ഉള്ള conception of a transmissible personalityയെക്കുറിച്ചാണ് സൂചിപ്പിച്ചത്. ഇതു പോലുള്ള പലതും പരന്ന കോഡുകൾ ഇല്ലാത്ത പല വിധ ഭാഷകളിലും ഉണ്ട് എന്നുള്ളതാണ് വാസ്തവം. ഇങ്ഗ്ളിഷുകാർക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കില്ലതന്നെ.
അഴുക്കുകാണുന്ന കീഴ്ജനത്തിൽ പെട്ടവരിൽ ചില പ്രത്യേക നിലവാരത്തിൽ ഉള്ളവർ, തൊട്ടാലും കണ്ടാലും, അവരെ കണികണ്ടാലും, അവർ അടുത്തവന്നാലും വീക്ഷിച്ചാലും മറ്റും, അവർ ദുർന്നിമിത്തങ്ങളും ദുശ്ശകുന്നങ്ങളും നിഷേധകത്വം പകർത്തുന്നവരും മറ്റുമാണ് എന്ന ചിന്തയും, അതുമായി ബന്ധപ്പെട്ട അയിത്തവും, ഈ ഉപദ്വീപിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന ഒരു വാസ്തവം തന്നെയാണ്. യഥാർത്ഥത്തിൽ ജാതീയമായ അയിത്തത്തെ ഈ ഉപദ്വീപിൽ വളരെ വ്യക്തമായി ഉപേക്ഷിച്ചത് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനം മാത്രമാണ്. മാനവ സാഹോദര്യവും വ്യക്തിക്ക് അവകാശപ്പെട്ട സാമൂഹിക സമത്വവും മറ്റും അനുശാസിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഇസ്ളാമിക പ്രസ്ഥാനങ്ങൾക്കുവരെ ഈ ഉപദ്വീപിൽ ഈ ഘോരമായതും പേടിജനിപ്പിക്കുന്നതുമായ ജാതീയ വ്യവസ്ഥയുടെ കണ്ണികളിൽനിന്നും മോചനം ലഭിച്ചിരുന്നു എന്ന് തോന്നുന്നില്ല.
ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിൽ ഓഫിസർമാരായി ചേർന്ന ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും അവർ തൊഴിൽ ചെയ്യുന്ന പ്രദേശത്തിന്റേയും ജനങ്ങളുടേയും സവിശേഷതകളും പാരമ്പര്യങ്ങളും പഠിക്കാൻ മുതിരുമ്പോൾ, അവർക്ക് കിട്ടുന്ന പലവിധ വിവരങ്ങളും അവരോട് ഒട്ടിനിൽക്കുന്ന ഉയർന്ന ജനക്കൂട്ടങ്ങളുടെ അറിവുകളും അറിവില്ലായ്മകളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വിരോധങ്ങളും അസൂയകളും കലർന്നാണ് വരിക. എന്നാൽ ഇവയെല്ലാം വൻ കുരുട്ടു ബുദ്ധിയോടുകൂടി, ഏത് വിധത്തിൽ അവതരിപ്പിച്ചാലാണ് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് വിശ്വാസ്യമാകുക എന്നത് മുൻകൂട്ടി കണ്ടും കണക്കുകൂട്ടിയും ആയിരിക്കും ഈ കൂട്ടർ അറിവായി പകർന്നുകൊടുക്കുക.
തിരുവിതാംകൂർ രാജ്യത്തിൽ Col. Munro കുറച്ചുകാലം ദിവാനായി ജോലിചെയ്ത് വിട്ടുപോകുന്ന അവസരത്തിൽ ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ അതേ സ്ഥാനത്ത് നിയമിക്കുന്ന അവസരത്തിൽ ആ ആൾ തിരുവിതാംകൂറിൽ നേരിടാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ച് Col. Munro രേഖപ്പെടുത്തിയ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു (4 - 33.)
QUOTE: This part of his character impressed me with a strong apprehension of his being misled in the event of his appointment to the office of Dewan, by the artful and unprincipled men who are around in Travancore.” END OF QUOTE
കൌശലക്കാരും കൈമിടുക്കുള്ളവരും തത്ത്വദീക്ഷയില്ലാത്തവരും നെറിയില്ലാത്തവരും മറ്റുമായ ആളുകളാണ് തിരുവിതാംകൂറിൽ സാമൂഹിക ഉയരങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് എന്നാണ് Col. Munro പറയുന്നത്. എന്നാൽ Col. Munro സ്കോട്ടിഷ് വംശജനായിരുന്നു. ഇതിനാൽ തന്നെ ഫ്യൂഡൽ ഭാഷക്കാരുടെ കുരുട്ടു ബുദ്ധി ഭാവങ്ങളെക്കുറിച്ച് ഇദ്ദേഹത്തിന് കാലേക്കൂട്ടി മണത്തറിയാൻ പറ്റുമായിരുന്നിരിക്കാം.
എന്നാൽ പൊതുവെ പറയുകയാണെങ്കിൽ ഇങ്ഗ്ളിഷുകാർക്ക് ഈ വിധ വിവരങ്ങളും പ്രകൃതങ്ങളും സഹജഗുണങ്ങളും ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ഒരു തരം പച്ച ശുദ്ധന്മാരായി, നേരേവാ നേരേപോ എന്ന രീതിയിൽ തന്നെയാണ് അവർ ലോകമെമ്പാടും പെരുമാറിയിട്ടുള്ളത്.
ശുദ്ധൻ ദുഷ്ടന്റെ ഗുണം ചെയ്യും എന്നാണ് ഫ്യൂഡൽ ഭാഷകളിലെ പ്രമാണം. അത് മനസ്സിലാക്കിത്തന്നെ ഇങ്ഗ്ളിഷുകാരെക്കൊണ്ട് കുരങ്ങുകളിപ്പിക്കാനും, അവരുടെ നല്ല പ്രവർത്തികൾക്ക് വിപരീത ഫലം വരുത്തിക്കാനും ഈ ഉപദ്വീപിലെ പ്രമാണിമാർ പരിശ്രമിച്ചിട്ടുണ്ട് എന്നുതോന്നുന്നു.
Malabar Manual എന്ന ഗ്രന്ഥം രചിച്ചതിൽത്തന്നെ ഈ വിധമുള്ള പല തിരിമിറികളും നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാൽ, ഈ ഗ്രന്ഥം പുറത്തിറങ്ങിയതിന് ശേഷം എഴുതപ്പെട്ടിട്ടുള്ള പലഗ്രന്ഥങ്ങളും ഈ ഗ്രന്ഥത്തിൽ തിരുകിച്ചേർക്കപ്പെട്ടിട്ടുള്ള തെറ്റായ വിവരങ്ങൾ ആധികാരികതയുള്ള (authentic) വിവരങ്ങളായി കാണുകയും ചൂണ്ടിക്കാണിക്കുകയും ഉദ്ദരിക്കുകയും ചെയ്തുകാണുന്നുണ്ട്.
മലബാർ മാന്വലിൽ ഉള്ളടക്കം എഴുതിച്ചേർത്ത ആരോ, ചിലപ്പോൾ വില്യം ലോഗൻ തന്നെയാവാം, കേരളോൽപ്പതിയേക്കുറിച്ചും, കേരള മാഹാത്മ്യത്തെക്കുറിച്ചും, അവ രണ്ടും ബ്രാഹ്മണ മേധാവിത്വത്തിന്ന് താങ്ങുനൽകുവാനായി കരുതിക്കൂട്ടി എഴുതപ്പെട്ട വിഡ്ഢിത്തപരമായ ഇതിഹാസങ്ങളുടെ സങ്കരം ചിലയിടങ്ങളിൽ നിറച്ചുവിച്ചട്ടുള്ള എഴുത്താണ് എന്ന് വ്യക്തമായിത്തന്നെ എഴുതിയിട്ടുണ്ട്.
കേരളോൽപ്പതിയെക്കുറിച്ച് ഈ വിധം:
What is substituted for the real history of this period in these traditions is a farrago of legendary nonsense, having for definite aim the securing to the Brahman caste of unbounded power and influence in the country.
കേരള മാഹാത്യത്തെക്കുറിച്ച് ഈ വിധം:
The Mahatmyam is full of the usual inflated Brahmanical legends, and is not so worthy of serious analysis as its more popular form, the Keralolpatti.
എന്നാൽപ്പോലും, കേരളോൽപ്പതിയിലെ ചരിത്രത്തെ മലബാർ മാന്വലിൽ കാര്യമായിത്തന്നെ പരിഗിണിച്ചിട്ടുണ്ട്. എന്നാൽ ബ്രാഹ്മണ മേധവിത്വ സൂചനകൾ കാര്യമായി കണ്ടില്ല എന്ന് ഓർക്കുന്നു. കേരളോൽപ്പതി അല്ലാത്ത ഒരു ചരിത്ര രേഖ മലബാറിലും തിരുവിതാംകൂറിലും ഇല്ലായരിന്നു എന്നുവേണം മനസ്സിലാക്കാൻ.
ഇങ്ഗ്ളിഷ് പ്രസ്ഥാനം ഈ ഉപദ്വീപൽ ചരിത്ര പഠനങ്ങൾ തുടങ്ങുന്നതിന് മുൻപ് ഇവിടെ നടന്ന കാര്യങ്ങൾ, ഏതെങ്കിലും പ്രദേശത്ത് നൂറ്റാണ്ടുകളോളം ജീവിച്ചിരുന്ന ഏതൊരു ഉറുമ്പിൻ കൂട്ടത്തിലും സംഭവിച്ച വിവിധ സംഭവ വികാസങ്ങൾ പോലെയായിരുന്നിരിക്കാം.
സംഭവങ്ങൾ നടക്കുന്നു. അവയ്ക്ക് മീതേ പുതിയ സംഭവങ്ങൾ നടക്കുന്നു. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ ഇങ്ഗ്ളിഷുകാർ വന്ന് ഈ ഉറുമ്പിൻ കൂട്ടത്തെക്കുറിച്ച് പഠിക്കുകയും, അവയിലെ രാജവംശങ്ങളെക്കുറിച്ചും, രാജാക്കളെക്കുറിച്ചും, റാണിമാരെക്കുറിച്ചും, അവർ നടത്തിയ വൻ യുദ്ധങ്ങളെക്കുറിച്ചും പഠിക്കുകയാണെങ്കിൽ എന്താല്ലാം വൻ സംഭവങ്ങൾ പുറത്തേക്ക് വിടർന്നുവരും എന്നു ചിന്തിക്കക.
മലബാർ മാന്വൽ പ്രസിദ്ധികരിച്ചതിന് ശേഷം വന്ന പല ഗ്രന്ഥങ്ങളും ഈ ഗ്രന്ഥത്തിൽ പലരാലും തിരുകിച്ചേർക്കപ്പെട്ട പല വിവരങ്ങളേയും, നിത്യസത്യങ്ങളും ചരിത്ര പരമാർത്ഥങ്ങളും ആയി പരിഗണിച്ച്, ആ ഗ്രന്ഥത്തിൽ കാണപ്പെട്ട തെറ്റായ വിവരങ്ങളെ വേദവാക്യങ്ങൾ പോലെ പരിഗണിച്ച് പുതിയ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട് എന്ന് തോന്നുന്നു.
1871 ക്രിസ്ത്യൻ മതത്തിലേക്ക് ചേർന്ന കുറെ ഷാണർ, ഇങ്ഗ്ളിഷ് ഭരണം ഉപദ്വീപിൽ മുഴുവനുമായി നടത്തിയ സെൻസസിൽ തങ്ങൾ ക്ഷത്രീയരാണ് എന്ന് അറിയിച്ചു. ഇതോടുകൂടി, Tinnevellyയിലെ ക്രീസ്തീയരിൽ ആയിരക്കണക്കിന് ക്ഷത്രിയർ ഉണ്ട് എന്ന വിവരം പല ഇങ്ഗ്ളിഷ് എഴുത്തുകാരും അറിഞ്ഞു. ഈ വിവരം അവരുടെ എഴുത്തുകളിൽകൂടി പടർന്നുപിടിച്ചു. എന്നാൽ ഈ വിവരം ശുദ്ധവിഡ്ഢിത്തമാണ് എന്ന് പിന്നീട് പ്രാദേശിക ഭരണം പ്രസ്താവിച്ചു. എന്നിട്ടും പഴയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തെറ്റായ വിവരം പടർന്നുകൊണ്ടിരുന്നു.
ഈ കാര്യം നേരത്തെ ഈ എഴുത്തിൽ സൂചിപ്പിച്ചിരുന്നു.
ഇതുപോലോരു കാര്യമാണ്, മലബാർ മാന്വലിൽ തീയർ എന്നത് ഈഴവരുടെ മലബാറിലെ ജാതിപ്പേരാണ് എന്ന എഴുത്ത്. ഈ വിഡ്ഢിത്തം പിന്നീട് പുറത്തിറങ്ങിയ പല ഗ്രന്ഥങ്ങളുടെ വിശ്വാസ്യതയേയും ബാധിച്ചിട്ടുണ്ട് എന്ന് തന്നെ തോന്നുന്നു. കാരണം പല ഗ്രന്ഥകർത്താക്കളും മലബാർ മാന്വലിനെ ഒരു പ്രാമാണികമായതും, ആധികാരികതയുള്ളതുമായ പഠനഗ്രന്ഥമായി കാണുന്നുണ്ട്.
തീയർ ഈഴവർ ആണ് എന്നത്, 1800കളിൽ തീയരല്ലാത്ത പലരുടേയും ശക്തമായ വാദമായിരുന്നു.
തീയരെ ഈഴവരാണ് എന്ന് തെളിയിക്കാനായി വളരെ രസകരമായ ചില കണ്ടുപിടുത്തങ്ങൾ ഈവക ഗ്രന്ഥങ്ങളിൽ എഴുതിക്കാണുന്നുണ്ട്.
ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും ഉറുമ്പിൻ ചരിത്രം പഠിക്കാൻ പോയതുപോലെയാണ് കാര്യങ്ങൾ. ഉറമ്പുകൾക്ക് ഇടയിൽ മനുഷ്യന് യാതോരു രീതിയിലും മനസ്സിലാക്കനോ നിരീക്ഷിക്കാനോ പഠിക്കാനോ പറ്റാത്ത പലവിധ മനോവികാരങ്ങളും പ്രകോപനങ്ങളും ഉദ്ദേശങ്ങളും ദുരുദ്ധേശങ്ങളും ഉണ്ടാവാം എന്നകാര്യംപോലും ഇങ്ഗ്ളിഷുകാർക്ക് അറിയില്ല. ഇങ്ഗ്ളിഷ് വാക്കുകളിൽ എഴുതാൻ പറ്റാത്ത വിവരങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ട് എന്നകാര്യം തന്നെ അവർക്ക് വിശ്വസിക്കാൻ ആവില്ല. മായൻ, ഇൻകാ, ഈജിപ്ഷ്യൻ, റോമൻ തുടങ്ങിയ പല പ്രാചീന സംസ്ക്കാരങ്ങളേയും ഇങ്ഗ്ളിഷുകാർ പഠനവിധേയമാക്കുമ്പോൾ ഈ ഒരു ന്യൂനത അവരുടെ പഠനങ്ങളിൽ നിലനിൽക്കും.
മലബാറിലേയും കാര്യം ഇതേ പോലെതന്നെയാണ്. ഈ നാട്ടിലെ പലതരത്തിലുള്ള ജനക്കൂട്ടങ്ങളേയും ഇങ്ഗ്ളിഷുകാർ മനുഷ്യവർഗ്ഗമായി ഉയർത്തിയെടുത്തെങ്കിലും, ഈ ജനക്കൂട്ടങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും ഇങ്ഗ്ലിഷുകാർക്ക് മനസ്സിലാക്കാൻ പറ്റാത്ത പല വൈകാരിക വിക്ഷോഭങ്ങളും അനുസരണ കണ്ണികളും സാമൂഹിക ഡിസൈനുകളും അദൃശ്യമായി നിലനിൽക്കുന്നുണ്ട് എന്ന കാര്യം അവർക്ക് അറിവ് ലഭിച്ചിരിക്കില്ലാ എന്നുതന്നെ പറയാം എന്ന് തോന്നുന്നു.
1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും
2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ
3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,
4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,
5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന
6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്
9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്
10. തിരുവിതാകൂറിനേയും മലബാറിനേയും
11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള
12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും
13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള
15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ
18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു
21. Tellicherryയിലെ തീയക്കമ്മറ്റി
22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ
23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ
24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത
25. 'സാമൂഹികമായും സാമ്പത്തികമായും
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്
27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം
29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ
30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു
31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ
32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ
33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും
34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ
36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ
37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി
38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം
39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ
40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക
41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള
42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം
43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ
44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള
45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ
46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal
47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ
48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,
49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ
50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code