ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ
16. മുത്തപ്പൻ എന്ന പ്രതിഭാസം👉👇
QUOTE: I am myself not very clear about what is in my mind. Let it be a matter for the posterity to dabble on. For there is much that needs to be understood about the various aspects and the internal nature of the software program we generally call ‘language’.
I do believe with the deepest of my convictions that there is a wealth of information to be dug out from the depths of this software. In each line, and each loop, and each statement, inside the interiors of language softwares, there are very powerful social motivating, and positioning engines, waiting for the switch-on command. These engines can, not only design the society, but can also cause violence, bring in peace, make a man timid, and shy, make another man daring and brave etc. END OF QUOTE.
മുകളിൽ നൽകിയിട്ടുള്ളത് ഈ എഴുത്തുകാരന്റെ ഗ്രന്ഥങ്ങളിൽ ഏറ്റവും പുരതാനമായ March of the Evil Empires: English versus the feudal langauges എന്ന ഗ്രന്ഥത്തിന്റെ Part 2 - Vol 4 - Chapter 2ൽ വരുന്ന വാക്യങ്ങൾ ആണ്. അന്ന് ഇത് എഴുതുന്ന അവസരത്തിൽ, സോഫ്ട്വേർ എന്താണ് എന്ന ധാരണ വളരെ തുച്ഛമായിരുന്നു. മാത്രവുമല്ല, ആ ഗ്രന്ഥം എഴുതിക്കഴിഞ്ഞാൽ പന്നീട് എന്തെങ്കിലും എഴുതും എന്ന് അറിവും ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഏതെല്ലാമോ അതീന്ത്ര്യ സോഫ്ട്വേർ കോഡുകളും മാനസിക പ്രതിഭാസങ്ങളും യാഥാർത്ഥ്യവും മറ്റും തമ്മിൽ എന്തോ ഒരു അദൃശ്യമായതും തൊട്ടറിയാൻപറ്റാത്തതുമായ ബന്ധമുണ്ട് എന്ന തോന്നലുകളെക്കുറിച്ച് വരും തലമുറയിൽ പെട്ടവർ കൂടുതലായി അന്വേഷിച്ചേക്കാം എന്ന് മുകളിലെ വാക്കുകളിൽ പറഞ്ഞിരുന്നു.
ഈ എഴുത്തുകാരൻ കുടുംബപരമായി വളർന്നുവന്നത് ഏതാണ്ട് പൂർണ്ണമായും നിരീശ്വരവാദ അന്തരീക്ഷത്തിലാണ്. യാതോരുവിധ ക്ഷേത്രങ്ങളിലും ചെറുപ്രായത്തിൽ ഒരു ആരാധനയ്ക്കായോ പൂജാതി കർമ്മങ്ങൾക്കായോ പോയതായി ഓർക്കുന്നില്ല.
പോരാത്തതിന്, പത്താംക്ളാസ് മുതൽ യുക്തിവാദ പ്രസ്ഥാനവുമായി കാര്യമായി ഇടപഴകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനവധി കാര്യങ്ങൾ പറയാനുണ്ട്. അവയിലേക്കും ഇപ്പോൾ കടക്കുന്നില്ല.
ജോതിഷം, മന്ത്രവാദം, കൂഡോത്രം, യന്ത്രം, തന്ത്രവിദ്യ, തകിട്, വിച്ക്രാഫ്ട് തുടങ്ങിയവയെക്കറിച്ച് പലതും പറയാൻ മനസ്സ് വെമ്പൽകൊള്ളുന്നുണ്ടെങ്കിലും അവയിലേക്കൊന്നും പോകാൻ ഇപ്പോൾ പറ്റില്ല. ഇവിടെ എഴുതാൻ ഉദ്ദേശിക്കുന്നത് മുത്തപ്പൻ എന്ന ഷാമനിസ്റ്റിക്ക് അദ്ധ്യാത്മിക പ്രതിഭാസത്തെക്കുറിച്ചാണ്.
ഈ പ്രതിഭാസത്തെക്കുറിച്ച് ചെറുപ്പകാലത്ത് എന്തെങ്കിലും കേട്ടതായി ഓർക്കുന്നില്ല. എന്നാൽ ഇതുപോലെയെന്ന് തോന്നിക്കാവുന്ന, നൃത്തവും ചെണ്ടകൊട്ടും ബഹുവർണ്ണ വേഷവിധാനങ്ങളും മറ്റുമായുള്ള കാര്യങ്ങൾ പഴയകാല Phantom കോമിക്കുകളിൽ വളരെ ചെറുപ്പംമുതൽ കണ്ടിരുന്നു. അവയിലെ കഥകൾ African കൊടുംകാടുകളിലെ സാമൂഹികാന്തരീക്ഷമാണ് ഭാവനയ്ക്ക് അനുസൃതമായി ചിത്രീകരിച്ചിരുന്നത്. അതുപോലെ തന്നെ ദക്ഷിണ അമേരിക്കൻ പാരമ്പര്യ സമൂഹങ്ങളിലും, എന്തിന് ഭൂഖണ്ഡ യൂറോപ്പിൽ വരേയും ഈ വിധ കാര്യങ്ങൾ നിലനിൽക്കുന്നതായോ, അതുമല്ലെങ്കിൽ നിലനിന്നിരുന്നതായോ അറിയുന്നു.
അതിനാൽത്തന്നെയോ, അതുമല്ലെങ്കിൽ മറ്റ് പലവിധേനെയോ, മനസ്സിൽ അറിഞ്ഞിരുന്ന കാര്യം, ഈ വിധ കാര്യങ്ങൾ ഒട്ടുമുക്കാലും, യാതോരു വിദ്യാഭ്യാസവും ഉള്ളിൽചെന്നിട്ടില്ലാത്തവരുടെ അന്ധവിശ്വസങ്ങൾ തന്നെയാണ് എന്നാണ്. പ്രാകൃതവും മൃഗീയവും അപഷ്കൃതവും കിരാതവും ആയ കാര്യങ്ങൾത്തന്നെയാണ് ഇവ എന്നും അറിഞ്ഞിരുന്നു. പോരാത്തതിന്, ഇവ ഇന്നുള്ള ഇന്ത്യയിൽ ഹിന്ദുക്കളുടെ ദൈവാരാധനയുടെ ഭാഗമാണ് എന്നും മനസ്സിലാക്കിയിരുന്നു. ബ്രാഹ്മണ മതമായ ഹൈന്ദവമതത്തിൽ ഇവ എങ്ങിനെ ഉൾപ്പെടുന്നു എന്ന സംശയമൊന്നും പണ്ട് കാലങ്ങളിൽ മനസ്സിൽ വന്നിരുന്നില്ല. കാരണം, ഹൈന്ദമതത്തിന്റെ യഥർത്ഥ ആദ്ധ്യാത്മിക സീമകൾ എന്താണ് എന്നും, ആ ആദ്ധ്യാത്മികത ഏത് ജനകൂട്ടത്തിന്റെ പൈതൃകത്തിൽ വരുന്നതാണ് എന്നൊന്നും വ്യക്തമായി അറിവില്ലായിരുന്നു.
ഈ എഴുത്തുകാരനും പാരമ്പര്യപരവും കുടുംബപരവും ആയി ഹിന്ദുവാണ് എന്ന ധാരണ ഔപചാരിക രേഖകളിൽ നിന്നും മറ്റ് വിധ സംസാരങ്ങളിൽനിന്നും മനസ്സിൽ തറച്ചുനിന്നിരുന്നു. ഹിന്ദുവെന്ന മതം യഥാർത്ഥത്തിൽ ബ്രാഹ്മണരുടെ മതമാണ് എന്ന അറിവ് വളരെ കാലങ്ങൾക്ക് ശേഷമാണ് മനസ്സിൽ ഉദിച്ചത്.
മുത്തപ്പൻ വെള്ളാട്ടം ഒരാൾ കള്ളുകുടിച്ച് എന്തെല്ലാമോ വിളിച്ചുപറയുന്ന പരിപാടിയാണ് എന്ന് ഒരാൾ പറഞ്ഞ് കേട്ടത് ഓർമ്മയുണ്ട്. വെള്ളാട്ടം എന്ന വാക്ക് തന്നെ മദ്യപിച്ചുകൊണ്ടുള്ള ഒരു ആട്ടമാണ് എന്ന് മനസ്സിലാക്കാൻ പ്രയാസം ഇല്ലതന്നെ. മാത്രവുമല്ല, പിൻകാലങ്ങളിൽ ചെണ്ടകൊട്ടുമേളത്തിന്റെ ശബ്ദബഹളങ്ങൾക്കൊപ്പം വൻ ഒച്ചപ്പാടും ഓട്ടവും ചാട്ടവും മറ്റും നടത്തുന്നതും, ഉറഞ്ഞുതുള്ളി പ്രവചനങ്ങൾ അട്ടഹസിക്കുന്നതും ചെയ്യുന്ന തെയ്യം പോലുള്ള കാര്യങ്ങൾ കണ്ടിട്ടുണ്ട്.
പുരതാന ഗ്രീസിൽ ഇതിനെല്ലാം സമാനമായ Oracle എന്ന പ്രതിഭാസം ഉണ്ടായിരുന്നതായി കാണുന്നു. പ്രവചിക്കും. എന്നാൽ ഒച്ചാപ്പടും ബഹളമയവും ഉണ്ടായിരുന്നില്ലാ എന്നാണ് തോന്നുന്നത്.
പത്തുമുപ്പത് വർഷങ്ങൾക്ക് മുൻപ് വടക്കെ മലബാറിലെ ഒരു കൊച്ചു പട്ടണത്തിൽ ഏതാനും വർഷങ്ങൾ, ഒന്നിൽ കൂടുതൽ വൻ പ്രതിസന്ധികളിൽ പെട്ട് ജീവിക്കുന്ന ഒരു അവസരത്തിൽ ആണ് ആദ്യമായി മുത്തപ്പൻ പ്രതിഭാസത്തെ നേരിട്ട് കാണുന്നതും, ആ പ്രതിഭാസവുമായി നേരിട്ട് ആശയവിനിമയം ചെയ്യുന്നതും.
എന്നാൽ ഇത് സംഭവിക്കുന്നതിന് മുൻപ് കേരളത്തിന് പുറത്തുള്ള ഒരു മഹാനഗരത്തിൽ വച്ച് ഒരു വടക്കേ മലബാറുകാരൻ മുത്തപ്പനെക്കുറിച്ച് ഒരു ചെറിയ ഹാസ്യരസത്തോടുകൂടിയും എന്നാൽ വിശ്വസത്തോടുംകൂടി സംസാരിച്ചിരുന്നു.
ഈ എഴുത്തുകാരൻ മുകളിൽ പരാമർശിച്ച പ്രദേശത്ത് പ്രതിസന്ധിയിൽ ആയതിന് മുഖ്യമായ കാരണം,
ഫ്യൂഡൽ ഭാഷകളിൽ, മറ്റൊരു വ്യക്തിയിൽ വൻ സാധ്യതകൾ കാണുമ്പോൾ ആളുകൾ മുന്നിൽ നിന്നും വൻ സഹായഭാവം കാണിക്കുകയും അതേ സമയം യാതോരു ശത്രുതയും ഇല്ലായെങ്കിലും മനസ്സിൽ വൻ അരക്ഷിതത്വവും തുള്ളിത്തുളുമ്പി പിന്നിൽ നിന്നും കുത്തിമുറിവേൽപ്പിക്കുകയും, മറ്റേയാളുടെ പദ്ധതികൾ നശിച്ചുകാണുന്നതിൽ ആനന്ദംകൊള്ളുകയും ചെയ്യും, എന്നതിനാലാണ്.
ആ വിധ കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
എന്നാൽ കുറേപരിശ്രമിച്ച്, നിലംപരിശായ സ്ഥാനത്ത് നിന്നും ഉയർത്തെഴുന്നേറ്റ് വീണ്ടും ഒരു ഔപചാരിക ഓഫിസും ഫോണും ബോഡും (Boardഉം) സ്ഥാപിച്ചെടുത്ത ഒരു ദിനം വന്നു.
വൻ ആശ്വാസവും ആത്മവിശ്വാസവും ആത്മാഭിമാനവും വീണ്ടും തുടിച്ചുകയറിയ ഭാവം തന്നെ മനസ്സിൽ. കാരണം, കുടുംബപരമായ ബന്ധങ്ങളുടെ സഹായം വളരെകുറച്ച് മാത്രം ലഭിച്ചു നിൽക്കുന്നകാലം. മനസ്സിൽ ഇങ്ഗ്ളിഷ് ഉള്ളതിനാൽ ചുവട് വെപ്പ് ചെറുതായി ഒന്ന് ഉറച്ചുകുട്ടിയാൽമതി വൻ ഗുണമേന്മയുടെ കലവറതന്നെ, നടത്തുന്ന പ്രസ്ഥാനത്തിൽ, കോരിച്ചൊരിയാൻ ആവും. മറ്റാരും ഇതുപോലൊരുകാര്യം ആ നാട്ടിൽ സങ്കൽപ്പിച്ചിട്ടുകൂടിയുണ്ടാവില്ല. വെറും ഇങ്ഗ്ളിഷ് കൊണ്ട് തികച്ചും ആശ്ചര്യകരമായ മറിമായങ്ങൾ നടത്തിത്തീർക്കാൻ ആവും എന്ന ഉറച്ചവിശ്വാസം മനസ്സിൽ വളരെകാലം മുൻപ് തന്നെ രൂഢമൂലമായി നിലനിൽക്കുന്നു.
അന്ന് വൈകുന്നേരം മനസ്സിൽ വൻ ആശ്വാസവുമായി നഗരത്തിലെ തെരുവിലൂടെ നടക്കുന്ന അവസരത്തിൽ, നോക്കുമ്പോൾ ഒരു വശത്ത് ക്ഷേത്രത്തിൽ വൻ ചെണ്ടകൊട്ടും, ബഹവർണ്ണ ഉടായടുകളുമായി നൃത്തച്ചുവടുകൾ വെക്കുന്ന മുത്തപ്പൻ.
ഇതിന് മുൻപ് ആ ക്ഷേത്രത്തിൽ ഒരിക്കൽ വെറും ജിജ്ഞാനസ കാരണം പോയിരുന്നു. ആൾക്കൂട്ടം. വരിയിൽ നിന്ന് മുത്തപ്പനെ സമീപിച്ചിരുന്നു. അൻപത് പൈസ കൈയിൽ നീട്ടിനിന്നു. മുത്തപ്പൻ എന്തോ പറഞ്ഞു. മനസ്സിലായില്ല. തിരിച്ചുപോന്നു. അത് ഈ വക കിരാതമെന്ന് തോന്നിയിരുന്ന അനുഷ്ഠനങ്ങളുമായുള്ള ആദ്യത്തെ സമിപിക്കൽ ആയിരുന്നു. കാര്യമായി യാതോരു മതിപ്പും മനസ്സിൽ വന്നിരുന്നില്ല.
എന്നാൽ പ്രതിപാദ്യമായ ദിനം വൈകുന്നേരം, ചെണ്ടകൊട്ട് കേട്ടപ്പോൾ, ക്ഷേത്രത്തിൽ കയറിയിരുന്ന കുറച്ച് വിശ്രമിക്കാം എന്ന് കരുതി. വെള്ളിയാഴ്ചകളിൽ മാത്രമാണ് അവിടെ മുത്തപ്പൻ വെള്ളാട്ടം ഉള്ളു.
മുത്തപ്പൻ എന്ന പേരുതന്നെ പരിഷ്കൃത സാമൂഹിക ഭാവം നൽകിയിരുന്നില്ല. മാത്രവുമല്ല, ക്ഷേത്രത്തിൽ അന്ന് കൂട്ടം കൂടിയിരുന്നവരെ കണ്ടാലും, മിക്കവരും സാമൂഹികമായി പിന്നണിയിൽ പെട്ടവരാണ് എന്ന ഒരു തോന്നൽ. എന്നുവച്ചാൽ ഫ്യൂഡൽ ഭാഷയിലെ 180 ഡിഗ്രി കുത്തനെ താഴെയുള്ള ദിക്കിൽ പെട്ടവർ.
പിന്നീടാണ് മനസ്സിലായത്, ഈ വക ക്ഷേത്രങ്ങളിൽ ഏത് ആൾക്കും, ഏത് മതസ്ഥർക്കും പ്രവേശിക്കാമെന്നത്. എന്നുവച്ചാൽ ഹൈന്ദവ ക്ഷേത്ര പരിവേഷമല്ലാ ഉള്ളത് എന്ന്.
മുത്തപ്പൻ എന്ന വ്യക്തിത്വത്തെ അന്നാണ് കാര്യമായി ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. ഒരു ഇരിപ്പിടത്തിൽ ഇരിക്കുന്നു. ആളുകൾ രണ്ട് വരിയായി മുത്തപ്പന് മുന്നിൽ നിൽക്കുന്നു. ഒരു വരിയിൽ സ്ത്രീകളും മറ്റേതിൽ പുരുഷന്മാരും.
മുത്തപ്പൻ ഇടക്ക് എഴുന്നേറ്റ് ചെറുതായി നൃത്തച്ചുവടുകൾ വെക്കുന്നു. ചിലപ്പോൾ ചെറിയ ശബ്ദത്തിൽ ഒരു അസാധാരണ സ്വരത്തിൽ ചിരിപോലുള്ള ഒരു ശബ്ദം പുറപ്പെടുവിക്കുന്നു. ഓരോ ആളും ഒരു നാണയമോ, ചിലപ്പോൾ രൂപയോ മുത്തപ്പന്റെ കയ്യിൽ വെക്കുന്നു. മുത്തപ്പൻ അനുഗ്രഹിക്കുന്നു.
വ്യക്തമായും ആളുകൾ ഏന്തോ വൻ അന്ധവിശ്വാസത്തിൽ പെട്ടാണ് ഇത് ചെയ്യുന്നത് എന്ന് വ്യക്തം. എന്നാൽ ചെറുതായി ഒന്ന് ശ്രദ്ധിച്ചപ്പോൽ, ചില ആളുകളോട് മുത്തപ്പൻ അവരുടെ വളരെ സ്വകാര്യമായ പ്രശ്നങ്ങൾ വൻ അറിവോടുകൂടി ചോദിക്കുന്നു, അതിനെക്കുറിച്ച് സംസാരിക്കുന്നു, പ്രശ്ന-ശമനം പ്രവചിക്കുന്നു, മറ്റ് ഉപാധികളും മറ്റും പറഞ്ഞുകൊടുക്കുന്നു.
മുത്തപ്പൻ ചിലപ്പോൾ മുന്നിൽ ശ്രീകോവിലിന് മുന്നിൽ തുറന്നുനിൽക്കുന്ന മേടയിൽ ജ്വലിച്ചു നിൽക്കുന്ന ദീപനാളത്തിൽ നോക്കുന്നുണ്ട്. വ്യക്തമായും മുത്തപ്പൻ ഏതോ അദൃശ്യമായ സോഫ്ട്വേർ യന്ത്രസംവിധാനത്തിൽ വീക്ഷിച്ചുകൊണ്ടാണ് ഓരോ വ്യക്തിയുടേയും കാര്യങ്ങൾ അതിസൂക്ഷ്മ കൃത്യതയോടുകൂടി പറയുന്നത് എന്ന് വ്യക്താമാകേണ്ടതാണ്. എന്നാൽ അന്ന് ഈ എഴുത്തുകാരന്, സോഫ്ട്വേർ സംവിധാനങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലതന്നെ.
മനസ്സിൽ വൻ ആശ്വാസമുള്ള ദിനമായതിനാൽ, വെറുതെയൊന്ന് ജിജ്ഞാസയുടെ പിടിവലിയിൽ പെട്ട്, ആൾവരിയിൽ പോയി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ മുത്തപ്പന്റെ മുന്നിൽ എത്തി. അൻപത് പൈസ മടക്കിപ്പിടിച്ച കൈ മുത്തപ്പന് നേരേ നീട്ടി.
മുത്തപ്പൻ കണ്ണുകളിലേക്ക് നോക്കി, പിന്നിട് വിളക്കിലേക്കും. എന്നിട്ട് വളരെ ലളിതമായ വാക്കുകളിൽ പറഞ്ഞു.
'സ്ഥാനാധിപത്യം ലഭിച്ചല്ലോ ഭക്താ!'
മനസ്സിൽ യാതോരു രീതിയിലും ചിന്തിച്ചകാര്യമല്ല പറഞ്ഞത്. എന്നാൽ മനസ്സിൽ വൻ മതിപ്പു വന്നു. അന്നു രാവിലെയല്ലെ വൻ ഔപചാരിക സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചത്!
മുത്തപ്പൻ വീണ്ട് പറഞ്ഞു:
'സ്ഥാനത്തിന് ഉറപ്പില്ല, കേട്ടോ!'
മുത്തപ്പനുമായി അന്നു തുടങ്ങിയ അടുപ്പം ഇന്നും തുടരുന്നുണ്ട് എന്നാണ് പറയാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് കുറച്ചുകൂടി പറയേണ്ടിയിരിക്കുന്നു. അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.
1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും
2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ
3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,
4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,
5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന
6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്
9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്
10. തിരുവിതാകൂറിനേയും മലബാറിനേയും
11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള
12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും
13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള
15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ
18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു
21. Tellicherryയിലെ തീയക്കമ്മറ്റി
22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ
23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ
24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത
25. 'സാമൂഹികമായും സാമ്പത്തികമായും
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്
27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം
29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ
30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു
31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ
32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ
33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും
34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ
36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ
37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി
38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം
39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ
40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക
41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള
42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം
43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ
44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള
45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ
46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal
47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ
48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,
49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ
50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code