ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വേർ യന്ത്രസംവിധാനം 👉👇
തികച്ചും നിരീശ്വരവാദ വിശ്വാസങ്ങളിൽ കാര്യമായ പോറൽ നൽകിയ അനുഭവമായിരുന്നു മുത്തപ്പൻ ക്ഷേത്രത്തിൽ വച്ച് ലഭിച്ചത്. എന്നാൽ മുത്തപ്പൻ എന്ന വ്യക്തിത്വം പ്രപഞ്ച സൃഷ്ടാവ് ആണ് എന്ന ധാരണയല്ല മനസ്സിൽ വന്നത്. മറിച്ച്, കണ്ണുകളിൽകൂടിയും മറ്റ് ഇന്ത്രിയങ്ങളിൽക്കൂടിയും അനുഭവബോധ്യമാകപ്പെടുന്ന യാഥാർത്ഥ്യത്തിനും അപ്പുറം പലതും ഉണ്ട് എന്ന ഒരു തോന്നലിന് കാര്യമായ ബലം നൽകുന്ന അനുഭവമായിരുന്നു ലഭിച്ചത്.
ഈ പറഞ്ഞത് ഇന്ന് ഒരു വൻ സംഗതിയല്ലതന്നെ. കാരണം കമ്പ്യൂട്ടറും, ഇന്റർനെറ്റും സ്മാട്ട്ഫോണും, മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പടർന്നുപിടിച്ചതോടുകൂടി, കേവല മനുഷ്യ ഇന്ത്രിയങ്ങളിൽക്കൂടി അനുഭവബോധ്യമാകപ്പെടാത്ത യാഥാർത്ഥ്യം പലതും ലോകത്തിൽ ഉണ്ട് എന്ന് ബോധ്യപ്പെടാൻ വലിയ പ്രയാസം ഇല്ലതന്നെ.
എന്നാൽ ഇവയെല്ലാം ഭൌതിക ശാസ്ത്ര കണ്ടുപിടുത്തങ്ങൾ ആണ് എന്ന് പലരും പറഞ്ഞേക്കാമെങ്കിലും, വാസ്തവം പറയുകയാണെങ്കിൽ, ഇന്നുള്ള സോഫ്ട്വേർ കോഡിങ്ങിൽ, ഗണിതത്തിലെ Geometry, Calculus, Polynomials, Logarithm, Algebra, Quadratral equations തുടങ്ങിയവ പലതും തികച്ചും ഉപയോഗിക്കുന്നില്ലാ എന്ന് തീർത്ത് പറയാനുള്ള വിവരം ഇല്ല, എങ്കിലും അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളിൽ ഗണിതവും, ഊർജ്ജതന്ത്രവും മറ്റും സൃഷ്ടിക്കപ്പെടാനും തിരുത്തിയെഴുതപ്പെടാനും ഡെലീറ്റ് ചെയ്യപ്പെടാനും ആവും എന്നാണ് തോന്നുന്നത്. ഇതുമായി ബന്ധപ്പെട്ട പലതും പറയാനുണ്ട്. എന്നാൽ ആ പാതിയിലേക്കുള്ള വഴിയിലല്ല എഴുത്ത് ഇപ്പോൾ എത്തിനിൽക്കുന്നത്.
മുത്തപ്പൻ പ്രതിഭാസവുമായുള്ള അനുഭവം പറയുകയാണെങ്കിൽ, ഈ എഴുത്തുകാരന്റെ വ്യക്തി ജീവിതത്തിൽ പലപ്പോഴും അതിഗംഭീരമാറ്റങ്ങൾക്ക് വഴി തുറന്ന പലവിധ സംഭവങ്ങളേയും മുത്തപ്പൻ യാതോരു ഉഭയഭാവന (ഇരട്ട അർത്ഥമുള്ള) വാക്കുകളും ഉപയോഗിക്കാതെ വളരെ കൃതതയോടുകൂടി വാക്കുകളിൽ പറഞ്ഞുതന്നിരുന്നു എന്നാണ് അനുഭവം. എന്നാൽ, ഈ വിധ ആശയവിനിമയങ്ങൾ വളരെ ഹ്രസ്വവും ചെറുവാക്യങ്ങളിൽ ഒതുങ്ങുന്നതോ, അതുമല്ലെങ്കിൽ ഒന്ന് രണ്ട് വാക്കുകളിൽ ഒതുങ്ങുന്നതോ ആയിരിക്കാം.
ഏതാനും വർഷങ്ങളായി മുത്തപ്പൻ ക്ഷേത്രത്തിലേക്ക് പോകുന്ന പതിവ് കുറഞ്ഞ് വന്നിട്ടുണ്ട്. ഇതിന്റെ മുഖ്യകാരണം, അവിടേക്കുള്ള ദൂരംതന്നെ.
പലപ്പോഴും ശ്രദ്ധിച്ചത്, ഒരു പ്രത്യേക വ്യക്തിയോട് മുത്തപ്പൻ പറയുന്ന കാര്യം ആ വ്യക്തിക്ക് മനസ്സിലാകും, അടുത്തു നിൽക്കുന്നവർക്ക് അതു മനസ്സിലാകണം എന്നില്ല എന്നതാണ്.
ഉദാഹരണത്തിന്, ഈ എഴുത്തുകാരൻ കേരളമൊട്ടാകെ സ്വകാര്യ ജീപ്പ് സ്വന്തമായി ഓടിച്ച് യാത്രചെയ്യലും, അതിനു തൊട്ടുപിന്നാലെ അതേ പാതയിലൂടെ ഇരുചക്രവാഹനത്തിലും നിത്യവും യാത്രചെയ്യുന്ന ഏതാനും വർഷങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും തലനാരിഴകൊണ്ട് രക്ഷപ്പെട്ട അനവധി വൻ അപകടങ്ങളും തരണം ചെയ്താണ് തിരിച്ച് താമസ സ്ഥലത്ത് എത്താറ്. പകൽ സമയം തികച്ചും മനസ്സ് വ്യാപാര കാര്യങ്ങളിൽ വ്യാപൃതമായിക്കുന്നതിനാൽ, ഈ വിധ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ തിരിച്ച് താമസ സ്ഥലത്ത് എത്തി, ഉറങ്ങാൻ കിടന്നാൽ, തലനാരിഴ-സംഭവങ്ങൾ മനസ്സിൽ പതഞ്ഞുപൊങ്ങിവരും. പലവിധ വ്യാപാര അസ്വാസ്ഥ്യ ചിന്തകൾക്കൊപ്പം, ഇതും കൂടി കലരും.
ഒരിക്കൽ സ്ഥിരമായി പോകാറുള്ള മുത്തപ്പൻ ക്ഷേത്രത്തിൽ പോയി ഈ കാര്യം മുത്തപ്പൻ വിഗ്രഹത്തിന് മുന്നിൽ നിന്നുകൊണ്ട് പ്രാർത്ഥനയിൽ ചേർത്തുപറഞ്ഞു. പോകുന്നത് ചില്ലറ ദൂരങ്ങളിലേക്ക് അല്ലതന്നെ. മറിച്ച് യാതോരു ബന്ധുജനമോ സുഹൃത്തുക്കളോ ഇല്ലാത്ത വൻ തെരുവുകളിലൂടെയാണ് യാത്ര. രാത്രിയെന്നോ പകലെന്നോ ചിന്തിക്കാതെ. നൂറുകണക്കിന് വാഹനങ്ങൾ മുന്നിൽനിന്നും പിന്നിൽനിന്നും ആക്രമിക്കാൻ വരുന്നതുപോലെ പാഞ്ഞടുക്കുന്ന തെരുവുകൾ.
മുത്തപ്പന്റെ മുന്നിലേക്ക് വരിയിൽ നിന്നുകൊണ്ട് എത്തി കൈകൾ മുത്തപ്പന് നൽകികൊണ്ട് നിന്നപ്പോൾ, മുത്തപ്പൻ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു, 'ഭക്തൻ ധൈര്യമായി പോയിക്കൊള്ളൂ. മുത്തപ്പൻ എപ്പോഴും കൂടെയുണ്ട്.' ഈ വാചകം അടുത്തുനിന്നവർ കേട്ടിട്ടുണ്ടെങ്കിൽ അവർക്ക് അതിന്റെ പൊരുൾ മനസ്സിലാകും എന്ന് തോന്നുന്നില്ല.
മുത്തപ്പൻ പ്രതിഭാസത്തെ വളരെ മെല്ലയാണ് മനസ്സിലാക്കിത്തുടങ്ങിയത്. പലപ്പോഴും ഈ പ്രതിഭാസത്തെക്കുറിച്ച് വായിച്ചാൽ ലഭിക്കുന്ന വിവരങ്ങൾക്ക് വൻ ഗുണമേന്മയില്ലാ എന്ന് ഒരുതോന്നൽ വന്നിരുന്നു. വസ്തുനിഷ്ഠമായ ചരിത്രവിവരത്തിന് പകരം ഐതിഹ്യങ്ങൾ ആണ് കാണപ്പെടുന്നത്. ഈ വിധ ഐതിഹ്യങ്ങൾക്ക് വൻ യാഥാർത്ഥ്യബോധം ഉണ്ട് എന്ന് തോന്നാറില്ല.
എന്നാൽ ഈ പ്രതിഭാസത്തിന് പിന്നിൽ ചലിക്കുന്ന യന്ത്രസംവിധാനം ഐതിഹ്യങ്ങളിൽ പറയുന്ന കാര്യങ്ങൾക്ക് ഉൾക്കൊള്ളാൻ ആവില്ല എന്നാണ് തോന്നിയിട്ടുള്ളത്.
ഒരു സാധാരണ വ്യക്തിയാണ് മുത്തപ്പനായി ബഹുവർണ്ണ വേഷവിധാനങ്ങളും ചമയങ്ങളും അണിഞ്ഞുകൊണ്ട് കെട്ടിയാടുന്നത്. ഈ വ്യക്തിയിൽ ഈ വിധം ഒരു വ്യക്തിത്വമാറ്റം സംഭവിക്കുന്നത് തന്നെ വളരെ കൌതുകരമായ കാര്യമാണ്. ചിലപ്പോഴൊക്കെ കണ്ടുനിന്നിട്ടുണ്ട്.
വേഷംകെട്ടി ശ്രീകോവിലിൽ എന്ന് വിളിക്കാവുന്ന ചെറിയ കെട്ടിടത്തിന് ചുറ്റും പ്രദക്ഷിണം വെക്കുന്നു. കയ്യിൽ വാൾ ഉണ്ടാവും എന്നാണ് ഓർമ്മ. ചെറിയ ശബ്ദത്തിൽ തോറ്റം ചൊല്ലുന്നുണ്ടാവും. ഈ തോറ്റം എന്ന് പറയുന്ന വാക്യങ്ങൾ എന്താണ് എന്ന് അറിയില്ല. വ്യക്തമായി കേൾക്കാൻ പറ്റിയിട്ടില്ല. ഇടക്കിടക്ക് ചെണ്ടക്കാർ ചെണ്ടയിൽ മുട്ടും. ഈ മുട്ടൽ മുത്തപ്പന്റെ ചുവടുകൾക്കും ചെറിയ തോതിലുള്ള നൃത്തച്ചുവടുകൾക്കും താളത്തിലായിരിക്കും.
പതുക്കെപ്പതുക്കെ ഈ പ്രദർക്ഷിണം വെക്കുന്ന വ്യക്തിയുടെ വ്യക്തിത്വം മാറിമാറി വരുന്നതായി അനുഭവപ്പെടും. ശബ്ദവും മാറും. ശബ്ദം തികച്ചും മാറിയിരിക്കും. ഏതാണ്ട് 30 മിനിട്ട് എടുക്കും എന്നാണ് തോന്നുന്നത്. വ്യക്തി മുത്തപ്പനായി മാറിയിരിക്കും.
ഇവിടെ എടുത്തുപറയേണ്ടുന്ന കാര്യം കുന്നത്തൂർപാടിയിലും, പറശ്ശിനിക്കടവിലും, മറ്റൊരു മുത്തപ്പ ക്ഷേത്രത്തിലും ഈ എഴുത്തുകാരൻ പോയിട്ടുണ്ടെങ്കിലും, അവിടൊന്നും വച്ച് മുത്തപ്പനുമായി കാര്യമായ ഒരു ആത്മബന്ധം തോന്നിയിട്ടില്ല. അവിടങ്ങളിലെ മുത്തപ്പൻ വെള്ളാട്ടവുമായി കാര്യമായ ആശയവിനിമയവും നടത്തിയിട്ടില്ല. വ്യക്തമായ യാതോരു അറിവും ലഭിച്ചിട്ടില്ല. എന്നാൽ സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിൽ കാര്യങ്ങൾ വ്യത്യസ്ഥമായി നിലനിന്നുപോന്നു എന്ന് പറയാമെന്ന് തോന്നുന്നു.
ആദ്യകാലങ്ങളിൽ ഈ പ്രതിഭാസത്തെ യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റിയ ഒരു ബുദ്ധിപരമായതും യുക്തിശാസ്ത്രപരമായതുമായ ദൃഷ്ടാന്തമാതൃകയും മനസ്സിൽ ഇല്ലായിരുന്നു. എന്നാൽ ചെറിയ തൊതിൽ സോഫ്ട്വേറുകളെക്കുറിച്ച് അറിഞ്ഞുതുടങ്ങിയപ്പോൾ മനസ്സിൽ പതിച്ച ചിന്ത, വ്യക്തിയുടെ മനസ്സിൽ പ്രവർത്തിക്കുന്ന Brain softwareറിലും ജീവന്റെ സോഫ്ട്വേറിലും ബാഹ്യമായ ഏതോ ഇടത്തിൽനിന്നും മറ്റൊരു സ്വോഫ്ട്വേർ കോഡിങ്ങോ, അതുമല്ലെങ്കിൽ സോഫ്ട്വേർ ആപ്ളിക്കേഷനോ കടന്നുകയറുന്നുണ്ട് എന്നതാണ്.
മുത്തപ്പനായി മാറിയ വ്യക്തി മനുഷ്യൻതന്നെ. എന്നാൽ ആ മനുഷ്യനിൽ മറ്റേതോ ഒരു അതീന്ത്ര്യ സോഫ്ട്വേർ സംവിധാനം കയറിയിരിക്കുന്നു.
കൈയ്യിൽ സ്മാട്ട്ഫോൺ ഉണ്ടെങ്കിൽ Google Assistant, Siri, Alexa തുടങ്ങിയവയുമായി ബന്ധംവെക്കാം എന്നെല്ലാം പറഞ്ഞാൽ കാര്യം മനസ്സിലാകുമെങ്കിലും, ഇവിടെ സംഭവിച്ചിരിക്കുന്ന പ്രതിഭാസം, ഇന്നുള്ള സുപ്പർ കമ്പുട്ടറുകളുടെ പ്രോസസിങ്ങ് ശക്തിയേക്കാളും ഏതാണ്ട് 35000 ഇരട്ടിയുള്ള പോസസിങ്ങ് ശക്തിയുള്ള ഒരു അതീന്ത്ര്യ കമ്പ്യൂട്ടർ സംവിധാനത്തിന്റെ പ്രവർത്തനമാണ് എന്ന് പറഞ്ഞാൽ മനസ്സിലാകുമോ?
ഈ 35000 എന്ന സംഖ്യയെക്കുറിച്ച് എവിടെ നിന്നുമാണ് വിവരം ലഭിച്ചത് എന്നത് പിന്നീടൊരിക്കാൽ വെളിപ്പെടുത്താം എന്ന് കരുതുന്നു. ആ വിവരം മുത്തപ്പൻ പ്രതിഭാസത്തെക്കുറിച്ചായിരുന്നില്ല. എന്നാൽ, ആ വിവരം ശരിയാണെങ്കിൽ, മുത്തപ്പൻ പ്രതിഭാസവത്തിന് പിന്നിലും, ഇതേ നിലവരത്തിൽ ഉള്ള കമ്പ്യൂട്ടിങ്ങ് പ്രവർത്തനം നടക്കുന്നുണ്ട് എന്ന് കരുതാം എന്ന് തോന്നുന്നു.
ഈ അനുഭവം ശരിക്കും പറഞ്ഞാൽ ഈ എഴുത്തുകാരന്റെ പലവിധ ചിന്തകളേയും സ്വാധീനിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.
ഈ എഴുത്തുകാരൻ ഏതാണ്ട് 2004 മുതൽ 2006 കാലഘട്ടത്തിൽ ഒരു ബൃട്ടിഷ് വെബ് സൈറ്റിൽ എഴുതി പിന്നീട് ഡിജിറ്റൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച 1. Software codes of Reality, Life and Languages! എന്ന ഗ്രന്ഥത്തിലും,
അതിന് ശേഷം പലപ്പോഴായി എഴുതിയെടുത്ത
2. Codes of reality! What is language?,
3. The Machinery of Homœopathy!,
4. Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c.
തുടങ്ങിയ ഗ്രന്ഥങ്ങളിലും മുത്തപ്പൻ പ്രതിഭാസവുമായി ബന്ധപ്പെട്ടതിൽ നിന്നും ലഭിച്ച അനുഭവ ജ്ഞാനത്തിന്റെ സ്വാധീനം കാണാൻ പറ്റിയേക്കാം.
മുത്തപ്പൻ പ്രതിഭാസവുമായി ബന്ധപ്പെട്ട് പല അനുഭവങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ അവയിൽ മിക്കവയും വളരെ സ്വകാര്യമായ കാര്യങ്ങൾ ആയതിനാൽ ഇവിടെ കുറിച്ചിടുന്നില്ല.
ഈ പ്രതിഭാസം, വടക്കെ മലബാറിലെ മരുമക്കത്തായ തീയരുടെ പൈതൃകത്തിൽ ഉള്ള ഒരു ആദ്ധ്യാത്മിക പ്രതിഭാസമാണ്. ഈ ജനക്കൂട്ടത്തിൽ പെട്ട ഏതാനും പേർ നൂറ്റാണ്ടുകൾക്ക് മുൻപ്, ലോകത്തിന്റെ ഏതോ ദിക്കിൽ നിന്നും, പായക്കപ്പലിലോ മറ്റോ വടക്കേ മലബാർ തീരത്ത് വന്നപ്പോൾ, അവരിൽ ചിലർ കായിക കഴിവുകൾ കാണിക്കുകയും, അതിനാൽത്തന്നെ സാവധാനത്തിൽ അവരെ പ്രാദേശിക ഭാഷ പഠിപ്പിച്ച്, ഭാഷാ കോഡുകളിലൂടെ അടിമപ്പെടുത്തി, കാർഷിക തൊഴിലുകാർ ആക്കുകയും ചെയ്യപ്പെട്ടിട്ടുണ്ടാവാം.
മുത്തപ്പൻ തെയ്യമായി കെട്ടിയാടുന്നത് മലയന്മാരാണ് എന്ന് അറിയുന്നു. മലയന്മാർ പണ്ടുകാലങ്ങളിൽ തീയ്യരിൽ പെട്ടവരായിരുന്നു എന്നും, അവരെ കോട്ടയം രാജാവ് പിടിച്ചുകൊണ്ടുവന്ന് ചെറിയതൊതിൽ അടിമപ്പെടുത്തിയതാണ് എന്ന ഒരു അവകാശവാദം മലയരിൽ ഉണ്ട് എന്ന് Malabar and Anjengo എന്ന ഗ്രന്ഥത്തിൽ C. A. Innes, ICS രേഖപ്പെടുത്തിയത് കാണുകയുണ്ടായി.
ദക്ഷിണേഷ്യക്കാരുടെ കൈയിൽ അകപ്പെട്ടാൽ അടിമപ്പെടുത്തപ്പെടും എന്നത് ഏതാണ്ട് ഉറപ്പുള്ളകാര്യമാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ബൃട്ടിഷ് നാവികർ ഉൾപ്പെടുന്ന കടൽകൊള്ളക്കാരെ വേട്ടയാടുന്ന ഒരു സായുധ കടൽ വാഹനം കേടുപാടുകൾ സംഭവിച്ച് തമിഴ് നാട്തീരത്ത് അടുത്തപ്പോൾ, പ്രാദേശിക പോലീസുകാർ അവരെ പിടിച്ച് ജയിലിൽ ഇടുകയും അഞ്ച് വർഷം തടവിന് ശിക്ഷിക്കാനായി തരപ്പെടുത്തുകയും ചെയ്ത കാര്യം നേരത്തെ ഈ എഴുത്തിൽ എഴുതിയ കാര്യമാണ്. അവർ താമിസിച്ചിരുന്ന മുറികളിൽ ടോയിലറ്റ് സൌകര്യം നിലത്ത് ഒരു തുളയായിരുന്നു. ആളെയൊന്ന് തികച്ചും വികൃതമാക്കാനാണ് ഇന്ത്യൻ പോലീസ് ശ്രമിച്ചത്.
1990കളിൽ തിരുവിതാംകൂറിൽ നിന്നും മലബാറിൽ വന്ന ചില ഉദ്യോഗസ്ഥന്മാർ ഈ വിധ തെയ്യം പ്രതിഭാസത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അവർക്ക് ഇത് അന്ന് തികച്ചും പുതമയുള്ള കാര്യമായിരുന്നു. എന്നിരുന്നാലും, തങ്ങൾ ശാസ്ത്രത്തിലും ഗണിതത്തിലും ഡിഗ്രിയും പോസ്റ്റ് ഗ്രാജുവെയ്റ്റ് ഡിഗ്രിയും എടുത്ത്, സർവ്വവിധ അഭിനവ ജ്ഞാനങ്ങളും കരസ്ഥമാക്കിയവർ ആണ് എന്ന് പ്രദർശിപ്പിച്ചുകൊണ്ട്, തികച്ചും അവജ്ഞയോടാണ് ഈ വിധ പ്രതിഭാസങ്ങളെക്കുറിച്ച് സംസാരിച്ചത്.
എന്നാൽ അന്ന് അവരോട് ഒരു സ്മാട്ട്ഫോൺ എന്ന പ്രതിഭാശത്തെക്കുറിച്ചോ സോഫ്ട്വേറിനെക്കുറിച്ച് ചോദിച്ചാൽ, അവർക്ക് യാതോരു വിവരവും ഉണ്ടാവില്ലതന്നെ. ഈ കൂട്ടരാണ്, ഇന്ന് വടക്കേ മലബറിന്റെ പാരമ്പര്യങ്ങളിൽ പെട്ട പല വിധ പ്രതിഭാസങ്ങളേയും ജനക്കൂട്ടങ്ങളേയും തിരുവിതാംകൂറുമായി കൂട്ടിക്കുഴക്കുന്നത്. ഈകൂട്ടരുടെ കൈയ്യിൽ തീയർ ഈഴവർ ആയി എന്നത് ഒരുകാര്യംമാത്രം.
വടക്കെ മലബാറിലെ കടത്തനാട് (ഇന്നത്തെ Badagaraയ്ക്ക് ചുറ്റുപാടിൽ ഉള്ള) പ്രദേശത്തിലെ കളരിയെന്ന ആയോധന കലയെ ഇന്ന് കേരളത്തിന്റെ പൈതൃകത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഇതുപോലെ പലതും കുഴഞ്ഞുമറിഞ്ഞുകൊണ്ടിരിക്കുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് വടക്കേ മലബാറിൽ ഏതോ പായക്കപ്പലിൽ, (മിക്കവാറും Central Asiaയിലെ, Tian Shan മലയോര പ്രദേശത്തു നിന്നും) ഏതാനും പേർ വടക്കേ മലബാറിൽ വന്നടിഞ്ഞപ്പോഴോ മറ്റോ ആരംഭിച്ചതാവാം, മുത്തപ്പൻ തെയ്യം എന്ന് പറയാമെങ്കിലും, കാര്യങ്ങൾ വളരെ സങ്കീർണ്ണമാണ്. കാരണം വേറേയും തെയ്യങ്ങളും വടക്കേ മലബാറിൽ നിലവിൽ ഉണ്ട്. ഇവയിൽ ചിലതിൽ നായർ കുടുംബക്കാരുടെ സാന്നിധ്യവും കാണാനാവുന്നുണ്ട്. കൃത്യമായ ചരിത്ര രേഖകൾക്ക് പകരം എവിടേയും ഐതീഹ്യങ്ങളേ നിലവിൽ ഉള്ളു.
എന്നിരുന്നാലും മുത്തപ്പൻ പ്രതിഭാസത്തേയും അതുമായി ബന്ധപ്പെട്ട തോറ്റം ചൊല്ലലുകളും ഏതൊക്കെയോ കുടുംബക്കാർ നൂറ്റാണ്ടുകളിലൂടെ നിലനിർത്തിപ്പോന്നിരുന്നു, യാതോരു കലർപ്പും വരുത്താതെ. ഇന്ന് പലതിലും കലർപ്പു വന്നിട്ടുണ്ട് എന്നുതോന്നുന്നു.
1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും
2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ
3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,
4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,
5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന
6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്
9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്
10. തിരുവിതാകൂറിനേയും മലബാറിനേയും
11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള
12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും
13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള
15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ
18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു
21. Tellicherryയിലെ തീയക്കമ്മറ്റി
22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ
23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ
24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത
25. 'സാമൂഹികമായും സാമ്പത്തികമായും
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്
27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം
29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ
30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു
31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ
32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ
33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും
34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ
36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ
37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി
38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം
39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ
40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക
41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള
42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം
43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ
44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള
45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ
46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal
47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ
48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,
49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ
50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code