ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനുവർത്തികളേയും അനുയായികളേയും സൃഷ്ടിക്കാനുമുള്ള മാർഗ്ഗം👉👇
പിടിച്ചെടുക്കാൻ പാകത്തിൽ ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും വിശാലമായ വനഭൂമി കിടക്കുന്നു. തിരുവിതാംകൂറിൽ പുതുതായി പിറന്ന കീഴ്ജനത്തിന്റെ ക്രിസ്തീയ മതം ഇതിലേക്ക് വൻ ആശയോടെ നോക്കിയിരിക്കുന്നു. തീയർ ഈഴവരാണ് എന്ന് പ്രഖ്യാപിക്കുന്നതിൽ അവർക്ക് താൽപ്പര്യമുണ്ട്. കാരണം, അതോടെ മലബാറിലേയും തിരുവിതാംകൂറിലേയും ജനം ഒന്നാണ് എന്ന തോന്നൽ ശക്തിപ്പെടും.
തിരുവിതാകൂറിലെ ഈഴവ പ്രസ്ഥാനത്തിനും ഇതുതന്നെയാണ് ആവശ്യം. തിരുവിതാംകൂറിൽ വെറും ഹീനജോലിക്കാരൻ, മലബാറിലേക്ക് കടന്നാൽ, ഐസിഎസ്സ് (ICS), ഇംപീരിയൽ പോലീസ് (IP) തുടങ്ങിയവയിൽ പോലും ചേരാൻ പറ്റുന്ന വ്യക്തിയായി ആ ആൾ മാറും. ഒറ്റയടിക്ക് കുഴിയാന, തെങ്ങിൻ മണ്ടക്ക് കയറിക്കൂടുന്നത് പോലുള്ള മാസ്മരിക അനുഭവം വന്നുചേരും മലബാറിലേക്ക് കടന്നാൽ. ദിവാസ്വപ്നങ്ങളിൽ പോലും പലരും ഈ വിധം ഭാവനചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് യാഥാർത്ഥ്യമാകുന്നത്.
മലബാറിലെ നായർമാർക്കും, അവർക്ക് മുകളിലുള്ള അമ്പലവാസികൾക്കും, ബ്രാഹ്മണർക്കും ഇങ്ഗ്ളിഷ് ഭരണം തീയരെ പലയിടത്തും ഇങ്ഗ്ളിഷ് ഭാഷാ പഠനം നൽകി കയറൂരിവിടുന്നത് നിത്യവും ഉറക്കത്തിൽക്കാണുന്ന ദു:സ്വപ്നമായാണ് അനുഭവപ്പെട്ടിരിക്കുക. തീയർ തിരുവിതാംകൂറിൽ വെറു ഹീന ജോലിചെയ്യുന്ന ഈഴവരാണ് എന്നത് നിത്യവും പലയിടത്തും ആവർത്തിച്ചാവർത്തിച്ച് എല്ലാവരേയും മനസ്സിലാക്കിച്ചാൽ മനസ്സിൽ നിത്യസായൂജ്യം ജനിച്ചതുമാതിരിയുള്ള അനുഭവം വന്നുചേരും.
തീയരുടെ ഇടയിൽ പലവിധ പ്രശ്നങ്ങൾ. ദക്ഷിണ തീയർ തങ്ങളുമായി ബന്ധമില്ലാത്തവരാണ് എന്ന് ഉത്തര മലബാറിലെ മരുമക്കത്തായ തീയർ ആവർത്തിച്ചാവർത്തിച്ച് മനംമടുത്തു തുടങ്ങിയരിക്കുന്നു. അപ്പോഴാണ്, മരുമക്കത്തായ തീയർ മക്കത്തായ തീയരോടു മാത്രമല്ല, മറിച്ച് ഈഴവരോടും കടുത്ത ബന്ധമുള്ളവരാണ് എന്ന വാദവുമായി പലരും രംഗത്തെത്തിയിരിക്കുന്നു. ഈ വിധ കാര്യങ്ങൾ പറഞ്ഞുഫലിപ്പിക്കുന്ന സംഘടിത പ്രസ്ഥാനങ്ങൾക്ക് അച്ചടി സൌകര്യം ഉണ്ട്. അവർ വാർത്താ പത്രങ്ങളും മാസികകളും അടിച്ചിറക്കുന്നു. അവർക്ക് സ്വന്തമായുള്ള പാഠശാലകളും മറ്റും ഉണ്ട്. അതോടെ അവർ പറയുന്നതാണ് വിവരവിജ്ഞാനം എന്നായി മാറുന്നു.
മരുമക്കത്തായ തീയരിൽ തന്നെ വൈശ്യത്തീയർ എന്നും കൊടുവാൾ തീയർ എന്നും ഉള്ള രീതിയിൽ പ്രാദേശിക ഫ്യൂഡൽ ഭാഷ, തീയ ജനതയെ രണ്ടായി വിഭജിച്ച്, സാമൂഹികമായി വാക്ക് കോഡുകളിൽ 180 ഡിഗ്രി എതിർകോണുകളിൽ സ്ഥാപിച്ചിട്ടുണ്ടായിരിക്കാം
പോരാത്തതിന്, തിരുവിതാകൂറിൽ നിന്നും മലബാറിലേക്ക് പതുക്കെപ്പതുക്കെ കയറിക്കൂടിയ ഈഴവർ, തങ്ങൾ തീയർ ആണ് എന്ന് സ്വയം പരിചയപ്പെടുത്തുന്നു. ഇവരിൽ പലരും ഇതും പറഞ്ഞ് മലബാറിലെ തീയ്യ കുടുംബങ്ങളിൽ നിന്നും വിവാഹ ബന്ധങ്ങൾക്ക് ശ്രമിക്കുന്നു. ഇത് പലപ്പോഴും തിയ്യ കുടുംബങ്ങളിൽ അങ്കലാപ്പും സമൂഹികമായി അപമാനിക്കൽ ശ്രമവു, ബോധപൂർവ്വമുള്ള തരംതാഴ്ത്തൽ ശ്രമവും മറ്റുമായി അനുഭവപ്പെട്ടുവെന്ന് തോന്നുന്നു. ഈഴവർ, തീയർ ആണ് എന്ന് ഭാവിച്ചപ്പോൾ, ഈ കൂട്ടരെ ഈയതീയർ എന്ന രീതിയിൽ നാമകരണം ചെയ്ത് ചില തീയ്യ കുടുംബങ്ങൾ അകൽച്ച വെക്കാൻ ശ്രമിച്ചിരുന്നു എന്ന് കേട്ടറിവുണ്ട്. മലബാറിൽ മിക്ക ആളുകൾക്കും തിരുവിതാംകൂറിലെ കാര്യങ്ങൾ വ്യക്തമായി അറിയില്ല.
ഇതിനെല്ലാം ഉപരിയായി തീയരിലെ, സാമൂഹികമായി വളരെ പിന്നിൽ നിൽക്കുന്ന കൈത്തൊഴിൽ ചെയ്യുന്ന കുടുംബങ്ങളിൽ നിന്നും സ്ത്രീകൾ പല ഇങ്ഗ്ളിഷ് വ്യക്തികളുടേയും വീടുകളിൽ ജോലിക്ക് പോയപ്പോൾ, അവരിൽ ചിലരെ ആ ഇങ്ഗ്ലിഷുകാർ അവരുടെ ഭാര്യപോലെയായി വീട്ടിൽ ചേർക്കുകയും ചെയ്തു. ഇവരിൽ ഏതാണ്ട് എല്ലാവരും വളരെ നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തിലേക്ക് വളരുകയും ചെയ്തു. ഇവരിൽ ചിലർക്ക് ആ ഇങ്ഗ്ളിഷുകാർ ഭാര്യയുടെ പദവി നൽകിയില്ലായെങ്കിലും ഇങ്ഗ്ളിഷ് ഭാഷയിൽ തരംതാഴ്ത്തി പരിചപ്പെടുത്തുന്നതും, സംബോധന ചെയ്യുന്നതുമായ അവൾ, നീ പ്രയോഗങ്ങൾ ഇല്ലാത്തതിനാൽ, ഈ വിധ സ്ത്രീകൾക്ക്, എന്തുകൊണ്ടും ഒരു പ്രാദേശിക ഭൂജന്മിയുടേയോ മറ്റോ വെപ്പാട്ടിയോ ലൈംഗിക ആർത്ഥിതീർക്കനുള്ള വ്യക്തിയോ ആവുന്നതിനേക്കാൾ വൻ മികവുള്ള സ്ഥാനമായിട്ടായിരിക്കാം സ്ഥിതിഗതികൾ അനുഭവപ്പെട്ടത്.
ഈ വിധ സ്ത്രീകളോട് തീയരിലെ ഉയർന്ന കുടുംബക്കാർക്ക് വ്യക്തമായും അപ്രീതിയുണ്ടായിരുന്നുവെങ്കിലും, അവർക്ക് ഉരുത്തിരിഞ്ഞുവരുന്ന സംഭവഗതികൾ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു.
തീയ്യ സ്ത്രീകളിൽ ഇങ്ഗ്ളിഷുകാർക്ക് ജനിച്ച കുട്ടികൾ മിക്കവരും വൻ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തോടുകൂടി വളർന്നുവന്നിട്ടുണ്ടാവും. അവരുടെ പിതാവിന്റെ പലവിധ സംരക്ഷണവും ലഭിക്കുകയും ചെയ്തിരിക്കാം. ഇവരിൽ ചിലർ ICS പരീക്ഷ പാസായി ബൃട്ടിഷ് - ഇന്ത്യൻ സർക്കാരിൽ വൻ ഉദ്യോഗസ്ഥാനങ്ങളിൽ ചേർന്ന കാര്യം കേട്ടറിവുണ്ട്.
ഇവരുടെ അമ്മമാരെ ഇങ്ഗ്ളിഷ് സ്ത്രീകളുടെ അതെ നിലവാരത്തിൽ ഇങ്ഗ്ളിഷുകാർ കണ്ടിരിക്കില്ല. ഇന്ന് ഈ കാര്യം ഇങ്ഗ്ളണ്ടിൽ കറയിക്കൂടിയിരിക്കുന്ന ദക്ഷിണേഷ്യക്കാരായ വ്യക്തികൾ ഇങ്ഗ്ളിഷ് കൊളോണിയലിസത്തെ പഴിപറയാനായി, ഒരു വൻ ആക്ഷേപമായി പറഞ്ഞേക്കാമെങ്കിലും, ഈ അമ്മമാർക്ക് ഈ വിധ പരാതികൾ ഉണ്ടാവും എന്ന് തോന്നുന്നില്ല.
ഈ വിധ Anglo-Indian തീയരും, മറ്റ് പ്രാദേശിക തീയ്യ ഉന്നത കുടുംബക്കാർക്ക് ഒരു തലവേദനയായി നിലനിൽക്കുന്നുണ്ടാവാം. കാരണം, ദക്ഷിണേഷ്യയിൽ കയറിവന്ന മറ്റ് യാതോരു വൻ പ്രസ്ഥാനക്കാരും സാമൂഹിക ഔന്നിത്യമില്ലാത്ത കുടുംബത്തിൽ നിന്നും സ്ത്രീകളെ വിവാഹം ചെയ്ത ചരിത്രം കണ്ടേക്കില്ല. എന്നാൽ വിവര ദോഷികളായ ഇങ്ഗ്ളിഷുകാർ ഈ വിധമാണ് പെരുമാറിയത്. അവർക്ക് ഫ്യൂഡൽ ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന സാമൂഹിക 180 ഡിഗ്രി എതിർകോണുകളെക്കുറിച്ച് അറിവില്ലതന്നെ.
വെറും പണിക്കാരത്തികളുടെ കൂട്ടതിൽ നിന്നുമാണ്, Anglo-Indian തീയരിൽ ചിലരെങ്കിലും പൊന്തിവന്നിട്ടുണ്ടാവുക. ചേറിൽ നിന്നും ചെന്താമര വിടർത്തിയെടുത്തതുമാതിരിയാണ് കാര്യങ്ങൾ. ഇതും സാമുദായിക ഉന്നതർക്ക് തലവേദനയുണ്ടാക്കുന്ന കാര്യമാണ്.
ഇതിനെല്ലാം ഉപരിയായി, തീയരിൽ സാമൂഹികമായി, ഇങ്ഗ്ളിഷ്-സർക്കാർ പ്രസ്ഥാനത്തോട് ഒത്തുനിന്നും ഉദ്യോഗസ്ഥരായും വക്കീലന്മാരായും, ബട്ട്ളർമാരായും മറ്റും, വളർന്നുവന്ന തീയർക്ക് വൻ സാമൂഹികവും ഭരണപരവും ആയ സാധ്യതകൾ മുളച്ചുവന്നിരിക്കുന്നു. അവർക്ക് പലവിധ അധികാരങ്ങളും ഉണ്ട്. എന്നാൽ സാമൂഹിക നേതൃത്വം ഇല്ലതന്നെ. ഇവർക്ക് പലവിധ തീയരുടേയും മേൽ യാതോരു അധികാരവും ഇല്ലതന്നെ. സാമൂഹത്തിൽ കുറേ ആളുകളുടെ മേൽ വാക്ക് കോഡുകളിൽ അധികാരം ഉണ്ട് എന്ന് പ്രദർശിപ്പിക്കാൻ പറ്റുക എന്നത് ഫ്യൂഡൽ ഭാഷകളിൽ ഒരു വൻ കാര്യം തന്നെയാണ്.
ഈ കൂട്ടർക്ക് പലരും പ്രശ്നക്കാരായി തോന്നിയിട്ടുണ്ടാവാം. ഒന്ന് മുത്തപ്പൻ പോലുള്ള ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും കാവുംകളും മറ്റും കാലാകാലങ്ങളായി നടത്തിപ്പോരുന്ന ആഭിജാത്യവും പാരമ്പര്യമഹിമയും പേറുന്ന തീയ്യ കുടുംബങ്ങൾ. മറ്റൊന്ന് ഇങ്ഗ്ളിഷ് ഭാഷ പഠിച്ച്, തമ്മിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന തീയ യുവാക്കളും യുവതികളും. ഇവരിൽ പലരും ജാതീയമായ അതിരുകൾക്ക് അപ്പുറം കടന്ന് വ്യക്തി ബന്ധിങ്ങൾ സൃഷ്ടിക്കുന്നു.
ലോകത്തിൽ ഏത് വ്യക്തിയും പ്രസ്ഥാനവും, തങ്ങളുടെ കീഴിൽ ആളെക്കൂട്ടാനും സമൂഹത്തിൽ കൂറെ ആജ്ഞാനുവർത്തികളേയും അനുയായികളേയും സൃഷ്ടിക്കാനും ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ സംഗതി, ആത്മീയ പ്രസ്ഥാനങ്ങൾ സ്ഥാപിക്കുക എന്നതാണ് എന്നു തോന്നുന്നു. ദൈവത്തോടുള്ള ആരാധനയേയും, ഓരോ വ്യക്തിക്കും ഉള്ളിന്റെ ഉള്ളിൽ നിത്യവും നിലനിൽക്കുന്ന ഭാവിയെക്കുറിച്ചുള്ള ആശങ്കയേയും മറ്റും ഈ പ്രസ്ഥാനത്തിലേക്ക് ദൃഷ്ടികേന്ദ്രീകരിക്കാൻ പറ്റിയാൽ, ഈ വിധ പ്രസ്ഥാനങ്ങൾ നടത്തിപ്പുചെയ്യുന്നവരുടെ കീഴിൽ ഈ ആളുകൾ വന്നുചേരും, അണിനിരക്കും.
ദൈവത്തിന്റെ വാർത്താ വാഹകരും, പ്രിതനിധിയും മറ്റുമായി ഈ കൂട്ടരെ ആരാധകർ കണ്ടുതുടങ്ങും. ഈശ്വരൻ ഇവരെ ഈ വിധം നിയമിച്ചിട്ടുണ്ടോ എന്ന് ആരുംതന്നെ സാധാരണ ഗതിയിൽ ആരായാറില്ല. കാരണം, ഈശ്വരനോട് ഈ വിധം കാര്യങ്ങൾ ചോദിക്കാനുള്ള സൌകര്യം എവിടേയും ഉള്ളതായി അവർക്ക് അറിവുണ്ടായേക്കില്ല.
ഭാഷ വൻ ഫ്യൂഡൽ സ്വഭാവമുള്ളതാണ്. ഈശ്വരനോട് വൻ ഭക്തിയും അടിയാളത്തവും സേവഭാവവും ദാസ്യഭാവവും അടിമഭാവവും അടിയറവു പ്രകടിപ്പിക്കലും കാലുപിടിക്കുന്നതുമാതിരി പെരുമാറലും മറ്റും വേണം എന്നും ഈശ്വര വിഗ്രഹത്തിന് മുന്നിൽ ദണ്ഡനമസ്കാരവും ദണ്ഡപ്രമാണവും സാംഷ്ടാംഗ പ്രണാമവും മറ്റുംമറ്റും ചെയ്യണമെന്നും ശക്തമായി സൂചിപ്പിക്കാൻ ഈ വക ഭാഷകൾക്ക് ആവും. എന്നാൽ ഈശ്വരൻ ഈ വിധമാണ് കാര്യങ്ങൾ ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കെങ്കിലും വ്യക്തമായ ധാരണയോ സന്ദേശമോ ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഫ്യൂഡൽ ഭാഷക്കാരുടെ ഈശ്വരനും ഒരു ഫ്യൂഡൽ ഭാഷാ ഈശ്വരൻ ആണ് എന്നും വ്യക്തമായി ആർക്കെങ്കിലും കൃത്യമായി അറിയുമോ, ആവോ!
ഒരു വൻ ക്ഷേത്രത്തിൽ അതിരാവിലെ സൂര്യോദയത്തിന്മുൻപ് ശയനപ്രദക്ഷിണം ചെയ്ത ഒരു അനുഭവം ഈ എഴുത്തുകാരന് പണ്ടൊരിക്കൽ ലഭിച്ചിരുന്നു. യാതോരു മുൻപരിചയവും ഇല്ലാതെ ചെയ്ത കാര്യമാണ്. മനസ്സും മസ്തിഷ്കവും ആകെക്കൂടി കുഴഞ്ഞുമറിഞ്ഞ അവസ്ഥാവിശേഷമാണ് വന്നത്. ഭൌതിക ഉലകം തലകുത്തിമറിഞ്ഞത് പോലെ. ഇങ്ങിനെയൊരു അവസ്ഥ Brain Softwareന് മറ്റ് വല്ല അതീന്ത്ര്യ അനുഭവവും നൽകിയിട്ടുണ്ടാവുമോ എന്ന് അറിയില്ല.
1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും
2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ
3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,
4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,
5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന
6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്
9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്
10. തിരുവിതാകൂറിനേയും മലബാറിനേയും
11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള
12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും
13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള
15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ
18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു
21. Tellicherryയിലെ തീയക്കമ്മറ്റി
22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ
23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ
24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത
25. 'സാമൂഹികമായും സാമ്പത്തികമായും
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്
27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം
29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ
30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു
31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ
32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ
33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും
34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ
36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ
37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി
38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം
39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ
40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക
41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള
42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം
43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ
44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള
45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ
46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal
47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ
48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,
49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ
50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code