top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വിരോധാഭാസങ്ങളുടെ കലവറ

2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ അത്യുഗ്ര ഹിംസയെക്കുറിച്ച്

നാണുവെന്ന കീഴ്ജാതിക്കാരനായ വ്യക്തിയും ശ്രീ നാരായണ ഗുരു എന്ന ദിവ്യനും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട് തന്നെ. ഭാഷാ കോഡുകളാണ് ഈ വിധ വ്യത്യാസം സൃഷ്ടിക്കുന്നത്. നാണുവെന്നും ശ്രീ നാരായണ ഗുരുവെന്നും ഒരേ വ്യക്തിയെ വ്യത്യസ്തമായി പരാമർശിക്കുമ്പോൾതന്നെ ഈ കാര്യം വൈകാരികമായി അനുഭവിച്ചറിയാവുന്നതാണ്.


ഒരേ വ്യക്തിയുടെ വ്യക്തിത്വത്തിലും മാനസിക ഭാവത്തിലും ഉളവാക്കാവുന്ന, ഈ ആശ്ചര്യകരമായ എതിർകോണുകളിലേക്ക് തെറിപ്പിക്കുന്ന രീതിയിൽ ഉള്ള, പിളർക്കലും വേർത്തിരിക്കലും ഇങ്ഗ്ളിഷ് ഭാഷയിൽ സാധ്യമാക്കാൻ വൻ കുരുട്ടുബുദ്ധിയോടെ കരുതിക്കൂട്ടി കരുക്കൾ നീക്കിയാലെ സംഭാവ്യമാവുള്ള എന്ന് തോന്നുന്നു. എന്നാൽപ്പോലും ഫ്യൂഡൽ ഭാഷകളിൽ ഈ വിധം വെറും നിസ്സാരവാക്ക് കോഡുകളിലൂടെ സംഭവിപ്പിക്കാവുന്ന ഇരട്ടവ്യക്തിത്വത്തിന്റെ തീക്ഷണത ഇങ്ഗ്ളിഷിൽ പകർത്തെടുക്കാൻ ആവുമെന്ന് ഉറപ്പിച്ചുപറയാൻ ആവില്ല.


നീ, എടാ, എന്താടാ നീ ഈ കാട്ടിക്കൂട്ടുന്നത്?, അവൻ, അവന്റെ ഒരു ധിക്കാരം, പോക്കിരി, തെമ്മാടി, നാണമില്ലാത്തവൻ, നിർത്തെടാ നിന്റെ കോമാളിത്തരം, നീ ആരാന്നാ നിന്റെ വിചാരം?, നിന്റെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചാലുണ്ടല്ലോ! തുടങ്ങിയ, വ്യക്തിയെ നിയന്ത്രിക്കാനായി കൂടെയുള്ളവരും കീഴിലുള്ളവരും മുകളിലുള്ളവരും ഉപയോഗിക്കുന്ന, അനവധി വാക്ക് പ്രയോഗങ്ങളുടെ കടിഞ്ഞാണിൽ വെറും നാണു പെട്ടുപോകും.


അതേ സമയം ശ്രീ നാരായണ ഗുരു, ആൾ വേറെയാണ്. വാക്കുകളിൽ വാൻ കടിഞ്ഞാണിട്ടുകൊണ്ടാണ് ആളുകൾ ഇദ്ദേഹത്തെക്കുറിച്ച് പരമാർശിക്കുക. അതേ പോലെ തന്നെയാണ് മറ്റുള്ളവർ ഇദ്ദേഹത്തോട് ഇടപെഴകുകയും സംസാരിക്കുകയും ചെയ്യുക.


ഈ പറഞ്ഞത് ഫ്യൂഡൽ ഭാഷാ ലോകത്തിലെ ഒരു അഗാധ യാഥാർത്ഥ്യമാണ്. വെറും വാക്കുകളിലൂടെ ആൾതന്നെ വേറെയാകും. രണ്ടിനേയും ഒന്നായിക്കാണാനും ആവില്ല. ആവിധം ആരെങ്കിലും ചെയ്താൽ അത് വൻ അരോചകമായ കാര്യമാവും.


ഈ കാര്യം ഒന്ന് ശരിക്കും മനസ്സിലാകണമെങ്കിൽ, ചേട്ടൻ, സാറ്, മാഷ്, പ്രൊഫ., ടീച്ചർ, ഡോ., മാഡം, ജീ, ബായ് തുടങ്ങിയ വാക്കുകൾ പേരിനോടൊപ്പം ഉപയോഗിച്ച് പരാമർശിക്കുന്നവരെ, ഈ വിധ വാക്കുകൾ ഉപയോഗിക്കാതെ ഒന്ന് പരാമർശ്ശിച്ചുനോക്കുക. അപ്പോൾതന്നെ മനസ്സിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടും. ആളുടെ വ്യക്തിത്വത്തിൽ നിന്നും എന്തോഒരു വൻ ആവരണം അഴിച്ചുമാറ്റിയ പ്രതീതിതന്നെ വരും മനസ്സിൽ. ഇങ്ങിനെ ദിവ്യത്വത്തിന്റെ പ്രഭാവലയം ഇല്ലാത്തവന്റെ വാക്കുകൾക്ക് പുല്ലിന്റെ വിലപോലും ഉണ്ടായേക്കില്ല, അയാൾക്ക് മറ്റ് വല്ല ആക്രമണ ബലവും ഇല്ലായെങ്കിൽ.


വാക്കുകൾക്ക് മനുഷ്യമനസ്സിൽ വൻ വൈകാരികമാറ്റങ്ങൾ സൃഷ്ടിക്കാനാവും എന്ന് ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന മിക്കവർക്കും അറിയുന്ന കാര്യംതന്നെയാണ്. എന്നാൽ ഇന്നും ഈ ഒരു വിവരം നിയമശാസ്ത്രം കണക്കിൽ എടുത്തിട്ടില്ലാ എന്ന് മനസ്സിലാക്കുന്നു. ഇതിന്റെ കാരണം, ഈ വിധ വ്യക്തിത്വ മാറ്റവും, വ്യക്തിത്വത്തിന്റെ പിളർപ്പും വാക്കുകൾക്ക് നടത്താൻ ആവും എന്ന കാര്യം ഇങ്ഗ്ളിഷ് Jurisprudenceസിന്റെ (നിയമശാസ്ത്രത്തിന്റെ) അറിവിൽ വന്നിട്ടില്ലാ എന്നതാണ്.


ഈ എഴുത്തുകാരൻ ഇങ്ഗ്ളിഷ് ഭാഷാ പാരമ്പര്യങ്ങളിൽ പേരുകേട്ട പലരേക്കുറിച്ചും, വളരെ ചെറുപ്പം മുതൽ അറിഞ്ഞുതുടങ്ങിയാണ്. ഉദാഹരണത്തിന് Oscar Wilde. ഇദ്ദേഹം രക്തബന്ധ പാതപ്പ്രകാരം ഐറിഷുകാരനാണെങ്കിലും, ഭാഷാ പരിചയത്താൽ ഒരു ഇങ്ഗ്ളിഷ് വ്യക്തിത്വം സാഹിത്യലോകത്തിൽ നിലനിർത്തിയ വ്യക്തിയാണ്. ഇദ്ദേഹത്തിന് മഹാൻ എന്ന വ്യക്തിത്വവും ഉണ്ട്, ചളിവാരിത്തേക്കപ്പെട്ട വ്യക്തിത്വവും ചരിത്രത്തിൽ ഉണ്ട്. എന്നിരുന്നാലും, അദ്ദേഹം, അവൻ എന്ന രീതിയിൽ ഉള്ള ഒരു വ്യക്തിത്വ പിളർപ്പ് ഇദ്ദേഹത്തിൽ സൃഷ്ടിക്കാൻ ഇങ്ഗ്ളിഷിൽ ആവില്ലതന്നെ.


ചളിപുരണ്ടുനിൽക്കുന്ന വ്യക്തിയും, സാഹിത്യലോകത്തിലെ മഹാ വ്യക്തിയും ഒരേ ഒരു Oscar Wilde തന്നെ.


ഇന്ത്യയിൽ എല്ലായിടത്തും മഹാന്മാരുടെ വിളയാട്ടം തന്നെയാണ്. എത്രയെത്രമഹാന്മാരാണ്, എല്ലായിടത്തും! എന്നിട്ടെന്ത് കാര്യം? ഇങ്ഗ്ളണ്ടിൽ ഈ വിധം ഒരു മാഹന്മാരുടെ പടയെ എവിടേയും കാണാൻ പറ്റില്ലതന്നെ. എന്നിട്ടും, ആ രാജ്യത്തിലെ പൊതുജനങ്ങൾക്ക് ഉള്ള വ്യക്തിത്വം കാണേണ്ടത് തന്നെയാണ്. മഹാനല്ലാത്തവർക്കും വൻ വ്യക്തിത്വം മാനസികമായി വളർത്തിയെടുക്കാനും നിലനിർത്താനും ആവും എന്നത് തന്നെയാണ് ഇങ്ഗ്ളിഷിൽ കാണുന്ന കാര്യം.


ഈ മുകളിൽ പറഞ്ഞകാര്യത്തിന്റെ വിശാലമായ വശം, പൊതുവെ പറയുകയാണെങ്കിൽ ഇന്ന് ഇന്ത്യയിലെ ഉദ്യോഗസ്ഥരും ഒരു പരിധിവരെ Allopathy ഡോക്ടർമാരും അദ്ദേഹം വ്യക്തികളും, പൊതുജനം അവൻ വ്യക്തികളും ആണ് എന്നതാണ്. ഈ വിഷയത്തിന്റെ അഗാധതയിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


ശ്രീ നാരായണ ഗുരു ഒരു അഹിംസാവാദിയായിരുന്നു എന്ന് എഴുതിക്കണ്ടു. ഇദ്ദേഹം ഈഴവരെ ഉയർത്താനായി, ഹൈന്ദവരോടും, അവരുടെ കീഴിലുള്ള അമ്പലവാസികളോടും, ശൂദ്രരോടും (നായർമാരോടും) യാതോരുവിധ കായികമായ ഏറ്റുമുട്ടലിനും പോയില്ല എന്ന് കാണുന്നു.


ഈ വിഷയത്തിന്റെ ഉള്ളറകളിലേക്ക് കടക്കുന്നതിന് മുൻപായി പറയേണ്ടുന്നത്, ഈ വിധമായുള്ള ഒരു ആക്രമണരീതിയിലുള്ള പ്രവർത്തനത്തിന് ഇദ്ദേഹത്തിന്റെ കൂടെ സൈനികരായ ആളുകൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല എന്നുള്ളതാണ്.


ഇങ്ങിനെ ആൾ ബലമില്ലാത്തവർ പിന്നെ ചെയ്യുന്നത് സ്വന്തമായും ഏകപക്ഷീയമായും ഒറ്റപ്പെട്ട സംഭവങ്ങളിൽ അവർ മറുപക്ഷത്തായി കാണുന്നവരിൽ ഒന്നോ രണ്ടോ പേരുടെ മേൽ ബോംബ് എറിയുക, തോക്കുകൊണ്ട് വെടിവെക്കുക എന്നെല്ലാമാണ്.


ഇത് ഈ ഉപദ്വീപിന്റെ വടക്കൻ ഭാഗത്ത് ഭഗത് സിംഗ് പോലുള്ള ചിലർ ചെയ്ത് വൻ പേരെടുത്ത കാര്യം ആണ്. എന്നാൽ പൊതുവേ പറഞ്ഞാൽ ഈവക സംഭവങ്ങളുടെ സമീപപ്രദേശങ്ങളിലുള്ള പൊതുജനത്തിന്റെ പിന്തുണ ഈ കാര്യങ്ങൾക്ക് ലഭിച്ചിരുന്നു എന്ന് തോന്നുന്നില്ല. മറിച്ച് പലപ്പോഴും, ഈ വിധം ആൾ നാശം നടത്തിയവരെ അന്ന് ചുറ്റുപാടിൽ ഉണ്ടായിരുന്ന ആളുകളുടെ കൈയിൽപെട്ടിരുന്നെങ്കിൽ, അവരുടെ കഥ അവിടെവച്ചുതന്നെ ജനം കഴിക്കുമായിരുന്നു എന്നതാണ്. എന്നാൽ വിദൂരങ്ങളിലും ചരിത്രത്തിലും ഇവരെ മഹാന്മാരായി പലവിധ അച്ചടി മാധ്യമങ്ങളും മഹത്വപ്പെടുത്തിയിരുന്നു.


ഈ വിധമായുള്ള, ആഴമില്ലാത്ത അറിവുകൾ കൈവശമുള്ളവരുടെ പേരെടുക്കാനുള്ള ചെപ്പടിവിദ്യകൾ ശ്രീ നാരായണ ഗുരു ചെയ്തില്ലാ എന്നുതന്നെ പറയാവുന്നതാണ്.


എന്നാൽ, ഇദ്ദേഹം അഹിംസാ വാദിയായിരുന്നു എന്നു പ്രസ്താവിക്കുമ്പോൾ, എന്താണ് ഈ അഹിംസ എന്ന പദപ്രയോഗംകൊണ്ട് ഉദ്ദേശിച്ചത് എന്ന പ്രശ്നം ഉയർന്നുവരുന്നു.


ലോകത്തിൽ ഏറ്റവും മിനുസമേറിയതും, പൊതുപെരുമാറ്റങ്ങളിൽ വളരെ മാന്യതയുള്ളവരുമായ ഇങ്ഗ്ളിഷ് പ്രാദേശിക ഭാഷക്കാർ അഹിംസാ വാദികളായിരുന്നു എന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. യാതോരുവിധ അവകാശവാദങ്ങളും ഇല്ലാത്തവരാണ് ഈ കൂട്ടർ എന്നുതന്നെ പറയാവുന്നതാണ്.


എന്നാൽ ഭീകരമായി വൻ ജനക്കൂട്ടങ്ങളെ അടിച്ചമർത്തിയും കരിതേച്ചും ചളിതേച്ചും നിലനിർത്തിയ സാമൂഹിക പ്രദേശങ്ങളിലെ പല വൻ വ്യക്തികളും അഹിംസാ വാദികൾ ആണ് എന്ന് കാണുന്നു. ഒരു വൻ ഉദാഹരണം, ഗാന്ധിതന്നെ.


പോർബന്ധർ രാജ്യത്തിലെ പലതട്ടുകളായുള്ള അടിമജനത്തിന് മേൽ കാലാകാലങ്ങളായി അധികാരം നിലനിർത്തിയ കുടുംബക്കാരൻ.


ഇദ്ദേഹം സമൂഹത്തിലെ വലിയവരേയും ചെറിയവരേയും നീ എന്ന് സംബോധന ചെയ്യുന്നു. ഇതിൽ കാര്യമായ ഒരു ഹിംസയോ ആക്രമണമോ കാണാൻ ആവില്ലതന്നെ.


സ്കൂളിലെ അദ്ധ്യാപകൻ മറ്റ് അദ്ധ്യാപകരേയും വിദ്യർത്ഥകളേയും നീ എന്ന് സംബോനധ ചെയ്യുന്നു. ഇതിലും യാതോരു ഹിംസയോ അക്രമമോ കാണാൻ പറ്റില്ല.


എന്നാൽ വാസ്തവത്തിൽ, ഇങ്ഗ്ളിഷ് ഭാഷാകോഡുകളിൽനിന്നും നോക്കിയാൽ, ഈ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ ഒരു പക്ഷത്തോട് സൌഹൃദവും, മറ്റൊരു പക്ഷത്തോട് അടിച്ചമർത്തലും നടത്തിയിട്ടുണ്ട്. ഉപയോഗിച്ച വാക്ക് ഒരേതുതന്നെയെങ്കിലും.


ഇങ്ങിനെയൊരു കാര്യം മനസ്സിലാക്കണമെങ്കിൽ മറുപക്ഷത്തുള്ളവരുടെ കാര്യം എടുക്കേണം.


പോർബന്ധറിലെ അടിമജനം തമ്മിൽ തമ്മിൽ നീ എന്ന് ഉപയോഗിക്കുന്നു. ഇത് സൌഹൃദമാണ് കാണിക്കുന്നത്.

അവർ പോർബന്ധറിലെ ഉയർന്ന ജനത്തിൽ പെട്ടവരേയും ഗാന്ധികുടുംബത്തിൽ പെട്ടവരേയും നീ എന്ന് സംബോധന ചെയ്യുന്നു. ഇത് ആക്രമണം തന്നെയാണ്. ഹിംസതന്നെയാണ്.


അതേ സമയം കീഴ്ജനം അഹിംസാ വാദികൾ ആണ്. അവർ മുകളിലുള്ളവരെ കായികമായി ആക്രമിക്കില്ലതന്നെ. എന്നാൽ, ഗാന്ധി കുടുംബക്കാർക്കും, പോർബന്ധറിലെ ഉയർന്ന ജനത്തിൽപെട്ടുവർക്കും മനസ്സിൽ ഹാൽ ഇളകും എന്നുള്ളതാണ് വാസ്തവം. മനസ്സിന്റെ സമതനിലതെറ്റും. അവർ ആവുമെങ്കിൽ രാത്രിവേളയിൽ കീഴ്ജനത്തിനെ അവരുടെ കൂരകൾക്ക് തീവച്ച് ചുട്ടുകൊല്ലാൻ പദ്ധതിയിട്ടേക്കാം.


വിദ്യാർത്ഥികൾ തമ്മിൽ തമ്മിൽ നീ എന്ന് ഉപയോഗിക്കുന്നു. അവർ തമ്മിൽത്തമ്മിൽ സുഹൃത്തുക്കളാണ്. അവർ അദ്ധ്യാപകരേയും ഇതേ പോലെ നീ എന്ന് സംബോധന ചെയ്യുന്നു. ഇത് സൌഹൃദമോ, അഹിംസയോ അല്ലതന്നെ. എന്നാൽ വിദ്യാർത്ഥികൾ അഹിംസാവാദികളാണ്. അവർ അദ്ധ്യാപകരെ ആക്രമിക്കില്ല.


എന്നാൽ, അദ്ധ്യാപകർക്ക് തലയ്ക്ക് വെളിവ് നഷ്ടപ്പെടാം. അവർ ഈ വിധം അഹിംസാ പരമായി പെരുമാറിയ വിദ്യാർത്ഥികളെ അടിച്ച് തമർത്തും.


അഹിംസാ വാദത്തിന്റെ ആഴങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ഈ വിധ പൈശാചികമായ ഹിംസാ കോഡുകളെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് യാതോരു എത്തുംപിടിയും കിട്ടില്ലാ എന്നുള്ളതാണ് വാസ്തവം.


ഗാന്ധി ഈ വിധ തലതിരിഞ്ഞ അഹിംസാ വാദത്തിന്റെ നേതാവ് കളിച്ച ആളാണ്. ഇങ്ഗ്ളിഷുകാരിലെ പല വിവരദോഷികളും ഗാന്ധിയെ മഹാത്മാവായി കണ്ടിരുന്നു. അവരുടെ ഭാഷയിൽ ഈ വിധം ഒരു വാക്ക് ഇല്ലാത്തത് കൊണ്ട് ഇങ്ഗ്ളിഷിലേക്ക് മഹാത്മാ എന്ന വാക്ക് തന്നെ ഇറക്കുമതിചെയ്യേണ്ടതായി വന്നു. എന്നിട്ടും ഇങ്ഗ്ളിഷ് ചരിത്രത്തിൽ മറ്റൊരു മഹാത്മാവിനെ ഇന്നും കണ്ടെത്താനായിട്ടില്ലതന്നെ. ഇനിയുള്ളകാര്യം പറയാൻ ആവില്ലതന്നെ. ഇങ്ഗ്ളണ്ടിൽ ഇന്ന് ഫ്യൂഡൽ ഭാഷക്കാരുടെ വിളയാട്ടമാണ് നടക്കുന്നത്.


ഈ വിധ അഹിംസയിലെ പൈശാചിക ഹിംസ എന്താണ് എന്നുവച്ചാൽ, മറുപുറത്തുള്ളവരാണ് അക്രമകാരികൾ ആവുക എന്നതാണ്.


പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് വൻ അഹിംസാവാദിയായ കാർഷിക തൊഴിലാളി, പോലീസ് ഇൻസ്പെക്ടറെ വളരെ മാന്യമായ സ്വരത്തിലും വളരെ മൃദവായും നീ എന്ന് സംബോധന ചെയ്താൽ ഉളവാകുന്ന പൊട്ടിത്തെറിയെക്കുറിച്ച് ഇന്നും വിഡ്ഢിശാസ്ത്രത്തിന് അറിവ് ലഭിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്.


ശ്രീ നാരായണ ഗുരുവിന്റെ അഹിംസാ പരമായുള്ള പ്രവർത്തനം, ഭക്ഷണത്തിനായിപ്പോലും മൃഗങ്ങളെ കൊല്ലാത്ത അഹിംസാവാദികളായ ബ്രാഹ്മണരിൽ വൻ ഹിംസാ മനോഭാവം വളർത്തിയിട്ടുണ്ടാവാം. പക്ഷെ എന്തുചെയ്യാം! തൊട്ടപ്പുറത്തുനിന്നും നോക്കിനിൽക്കുന്ന ഇങ്ഗ്ളിഷ് ഭരണത്തിന്, ഈ വിധ അഹിംസയിലെ ഹിംസ എന്താണ് എന്ന് മനസ്സിലാക്കാനായില്ലതന്നെ.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page