ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു ചേർത്ത് ഒറ്റ സമുദായമായി രേഖപ്പെടുത്തിയത് 👉👇
കുറേ മാസങ്ങൾക്ക് മുൻപ്, ഈ എഴുത്തുകാരനുമായി ഈ-മെയ്ൽ മുഖേനെ ബന്ധപ്പെട്ട ഒരു വ്യക്തി, തനിക്ക് Whatsappപ്പിലൂടെ ലഭിച്ച ഒരു ഇങ്ഗ്ളിഷ് സന്ദേശം അയച്ചുതരികയുണ്ടായി. Tellicherryയിൽ തീയരുടെ ഇടയിൽ ജഗന്നാദ ക്ഷേത്രം എന്ന പേരിൽ ഈഴവരുടെ ഒരു ബ്രാഹ്മണമത ക്ഷേത്രം എങ്ങിനെയാണ് വന്നത് എന്നതിനെക്കുറിച്ചുള്ളതായിരുന്നു ആ സന്ദേശം.
ഈ സന്ദേശം ആരാണ് എഴുതിയത് എന്നത് അറിയില്ല. എന്നാൽ വായിച്ചപ്പോൾ, കാര്യങ്ങൾ വാസ്തവം ആവാം എന്ന് തോന്നി. ആ സന്ദേശവും, അതിന്റെ പരിഭാഷയും ഇവിടെ ചേർക്കുന്നു. ഈ സന്ദേശത്തിൽ കാണുന്ന കാര്യങ്ങളെക്കുറിച്ച് പലതും പറയാനുണ്ട്. അവ അടുത്ത എഴുത്തിൽ നൽകാം എന്ന കരുതുന്നു.
QUOTE:
How Thiyya's associated with Ezhava's ? --- A glance in to History. For centuries, Thiyyars used to worship in their own "Kavu's". Most of the Kavu's were not in organised way. For making an organised way of community rituals, some prominent Thiyyas of Thalassery formed a committee. It was decided by the committee to start an organised Temple with annual feast like Sri Rama Temple of Thiruvangad. Unfortunately, nobody could be identified within the community to do the planning / establishing & sanctifying the Project, as they did not want to involve Brahmins. Suggestion came that a person named Sree Narayana Guru from South Kerala established couple of temples for non-Brahmins.
തീയർ ഏത് രീതിയിലാണ് ഈഴവരുമായി ബന്ധപ്പെട്ടത് ? ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. തീയർ നൂറ്റാണ്ടുകളോളം അവരുടെ സ്വന്തമായുള്ള കാവുകളിൽ പ്രാർത്ഥിക്കുമായിരുന്നു. കാവുകളിൽ മിക്കവയും തമ്മിൽത്തമ്മിൽ ബന്ധപ്പെട്ട ഒരു സംഘടിതമായ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല. സാമുദായിക ആചാരങ്ങളെ ഒരു സംഘടിതമായ അവസ്ഥയിലേക്ക് എത്തിക്കാനായി, Tellicherryയിലെ ചില പ്രമുഖ തീയർ ഒരു കമ്മിറ്റി രൂപീകരിച്ചു.
തിരുവങ്ങാട്ടുള്ള ശ്രീ രാമ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തുന്നതു പോലുള്ള ഉത്സവം നടത്തപ്പെടുന്ന ഒരു ക്ഷേത്രം ആരംഭിക്കാൻ ഈ കമ്മിറ്റി തീരുമാനിച്ചു. ദൌർഭാഗ്യവശാൽ ഈ പദ്ധതിയെ ആസൂത്രണം ചെയ്യാനും / നടപ്പിൽവരുത്താനും, അതിനെ പവിത്രമാക്കാനും ദൈവസേവാർത്ഥം സമർപ്പിക്കാനും ഉള്ള പ്രതിഷ്ഠാകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം നൽകാൻ പറ്റിയ ഒരാളെ, സ്വന്തം സമുദായത്തിൽ നിന്നും അവർക്ക് കണ്ടെത്താനായില്ല. ബ്രാഹ്മണരെ ഇക്കാര്യത്തിൽ ഉൾപ്പെടുത്താൻ അവർക്ക് താൽപ്പര്യമില്ലായിരുന്നു. ദക്ഷിണ കേരളത്തിൽ രണ്ട് ക്ഷേത്രങ്ങൾ അബ്രാഹ്മണർക്കായി സ്ഥാപിച്ച ശ്രീ നാരായണ ഗുരുവെന്ന വ്യക്തിയുടെ പേര് ആരോ സൂചിപ്പിച്ചു.
As the committee did not want to involve Brahmins for establishing the Temple, they entrusted Sri. Varadur Kaniyil Kunhi Kannan to visit Sree Narayana Guru at Varkala and submitted the idea that Thiyya Community should have a Temple at Thalassery, in the year 1904. Narayana Guru permitted the celebrated poet Kumaran Asan, as his representative and to convene meetings to ascertain the reaction of the people about the feasibility of a Temple for the community.
ഈ ക്ഷേത്രം സ്ഥാപിക്കുന്നതിൽ ബ്രാഹ്മണരെ ഉൾപ്പെടുത്താൻ കമ്മിറ്റി ആഗ്രഹിച്ചില്ലാത്തതിനാൽ, ശ്രീ നാരായണ ഗുരുവിനെ പോയിക്കണ്ട്, Tellicherryയിൽ തീയ്യ കമ്മിറ്റിക്കായി ഒരു ക്ഷേത്രം വേണം എന്ന ആശയം സമർപ്പിക്കാനായി, 1904ൽ ശ്രീ. വരദൂർ കണിയിൽ കുഞ്ഞി കണ്ണനെ ഉത്തരവാദപ്പെടുത്തി. തന്റെ പ്രതിനിധിയായി പോയി ചർച്ചകൾ സംഘടിപ്പിക്കാനും, ആ സമുദായത്തിന് വേണ്ടി ഒരു ക്ഷേത്രം പണിയുന്നതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം പരിശോധിച്ചറിയുവാനുമായി പ്രസിദ്ധനായ കവി കുമാരൻ ആശാന് നാരായണ ഗുരു അനുവാദം നൽകി.
Kumaranaasan who was staying with Dr. Palpu in Bangalore accepted the invitation and consequent on his arrival the first meeting was convened at ‘Parambath House’ of Sri. Cheruvari Govindan Shirastadar on 9th July 1905.
ബാങ്ഗ്ളൂരിൽ അന്ന് ഡോ. പൽപ്പുവിന്റെ കൂടെ താമസിക്കുകയായിരുന്ന കുമാരനാശാൻ ക്ഷണം സ്വീകരിച്ചു. Tellicherryയിൽ എത്തിയ ഉടനെ ശ്രീ. ചെറുവാരി ഗോവിന്ദൻ ഷിരസ്ഥിദാരുടെ 'പറമ്പത്ത് ഹൌസ്'ൽ, ജൂലായി 9, 1905ൽ ആദ്യത്തെ മീറ്റിങ്ങ് നടത്തി.
The report given by Kumaranaasan to Narayana Guru was - "Thiyyars are Socially and Economically forward community but they lack sound leadership". As Sree Narayana Guru was busy in awakening Ezhavas in South Kerala, he was not much keen into going Thalassery. So the committee again visited Narayana Guru and invited him to Thalassery
നായായണ ഗുരുവിന് കുമാരനാശാൻ നൽകിയ അന്വേഷണഫലം ഈ വിധമായിരുന്നു - 'തീയർ സാമൂഹികമായും സാമ്പത്തികമായും മുന്നോക്ക സമുദായമാണ്. എന്നാൽ അവർക്ക് ബലവത്തായ നേതൃത്വം ഇല്ല'. തെക്കൻ കേരളത്തിൽ ഈഴവരെ ഉണർത്താനായുള്ള തിരക്കിലായിരുന്നു ശ്രീ നാരായണ ഗുരു എന്നതിനാൽ, അദ്ദേഹത്തിന് Tellicherryയിലേക്ക് പോകാൻ താൽപ്പര്യം ഇല്ലായിരുന്നു. അതിനാൽ കമ്മിറ്റി നാരായണ ഗുരുവിനെ വീണ്ടും പോയി സന്ദർശിച്ച്, Tellicherryയിലേക്ക് ക്ഷണിച്ചു.
Subsequently, Sri Narayana Guru arrived at Thalassery on 17th March 1906. The instruction of Narayana Guru was "his arrival would be kept secret" was strictly adhered to. On 23rd March Sri Narayana Guru drove the pile for the temple construction at an auspicious moment.
1906 മാർച്ച് 17ന് ശ്രീ നാരായണ ഗുരു Tellicherryയിൽ എത്തിച്ചേർന്നു. തന്റെ വരവ് പൂർണ്ണമായും ഒരു രഹസ്യമായി വെക്കേണം എന്ന ശ്രീ നാരായണ ഗുരുവിന്റെ നിർദ്ദേശം പൂർണ്ണമായും പാലിക്കപ്പെട്ടിരുന്നു. മാർച്ച് 23ന്, ഒരു ശുഭ മുഹൂർത്തത്തിൽ ശ്രീ നാരായണ ഗുരു ക്ഷേത്ര നിർമ്മാണത്തിനായുള്ള കുറ്റിയടിച്ചു.
The foundation stone was laid on 21st April 1906 by Sri. Kottiyath Ramunni Vakil in the presence of the great poet Kumaran Asan. It was on 13 February 1908 that Narayana Guru consecrated the Temple and named it Sri Jagannath Temple and the administrating committee was named as "Gnanodaya Yogam". (Though Narayana Guru was the President and Kumaranaasan was the Secretary of SNDP, they were not interested to add the temple or Thiyya community in the clutches of SNDP !!! )
1906 ഏപ്രിൽ 21ന് ശ്രീ കൊട്ടിയത്ത് രാമുണ്ണി വക്കീൽ, മഹനായ കവി കുമാരൻ ആശാന്റെ സാന്നിദ്ധ്യത്തിൽ തറക്കല്ല് സ്ഥാപിച്ചു. 1908 ഫെബ്രുവരി 13ന് ആണ് നാരായണ ഗുരു ആ ക്ഷേത്രത്തെ പവിത്രീകരിച്ചത്. ഈ ക്ഷേത്രത്തിന് ശ്രീ ജഗന്നാദ ക്ഷേത്രം എന്ന പേര് നൽകി. ക്ഷേത്ര നടത്തിപ്പ് കമ്മറ്റിക്ക് ജ്ഞാനോദയ യോഗം എന്ന പേരും നൽകപ്പെട്ടു. (SNDPയുടെ പ്രസിഡന്റ് നാരായണ ഗുരുവും, സെക്രട്ടറി കുമാരനാശാനും ആയിരുന്നുവെങ്കിലും, അവർക്ക് ഈ ക്ഷേത്രത്തെയോ, തീയ സമുദാത്തേയോ SNDPയുടെ കൈകളിൽ പെടുത്താൻ ആഗ്രഹം ഇല്ലായിരുന്നു !!!)
After this function, Thiyyas became followers of Sri Narayana Guru. This was the first relation between Thiyya and Ezhava. After independence, during compiling the constituency the then Government clubbed Thiyya and Ezhava together. END OF QUOTE
ഈ ചടങ്ങിന് ശേഷം, തീയർ ശ്രീ നാരായണ ഗുരുവിന്റെ അനുയായികൾ ആയി. തീയർമാരും ഈഴവരും തമ്മിലുള്ള ആദ്യത്തെ ബന്ധം ഇതാണ്. ഇൻഡിപെൻഡൻസിന് ശേഷം, വോട്ടർ പട്ടിക സൃഷ്ടിക്കുന്ന അവസരത്തിൽ, സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു ചേർത്ത് ഒറ്റ സമുദായമായി രേഖപ്പെടുത്തി.
END OF QUOTE
1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും
2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ
3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,
4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,
5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന
6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്
9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്
10. തിരുവിതാകൂറിനേയും മലബാറിനേയും
11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള
12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും
13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള
15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ
18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു
21. Tellicherryയിലെ തീയക്കമ്മറ്റി
22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ
23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ
24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത
25. 'സാമൂഹികമായും സാമ്പത്തികമായും
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്
27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം
29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ
30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു
31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ
32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ
33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും
34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ
36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ
37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി
38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം
39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ
40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക
41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള
42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം
43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ
44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള
45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ
46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal
47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ
48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,
49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ
50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code