top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

21. Tellicherryയിലെ തീയക്കമ്മറ്റി 👉👇

കഴിഞ്ഞ എഴുത്തിൽ ഉദ്ധരിച്ച, Tellicherryയിലെ തീയരുടെ മുകളിൽ തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനം ആധിപത്യം നേടിയെടുത്ത സംഭവപരമ്പരയെക്കുറിച്ചുള്ള വിവരങ്ങളുടെ സന്ദേശത്തെ ഒന്ന് പഠന വിധേയമാക്കുകയാണ്.


ആരംഭത്തിൽ തന്നെ പറയേണ്ടുന്നത്, ഈ സന്ദേശം, ഇന്ത്യയെന്ന രാജ്യവും കേരളമെന്ന സംസ്ഥാനവും പിറന്നതിന് ശേഷവും, ഈ വിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സിദ്ധാന്തോപദേശം മനസ്സിൽ കയറിക്കൂടിയിട്ടുള്ളതുമായതും ആയ വ്യക്തിയാണ് ഈ സന്ദേശം എഴുതിയിട്ടുള്ളത് എന്നത് വ്യക്തമാണ് എന്നാണ്. ഈ ഒരു വ്യക്തിത്വ നിർവ്വചനം ഇന്നത്തെ കേരളത്തിൽ ജീവിക്കുന്ന മിക്കവരിലും ഉപയോഗിക്കാവുന്നതാണ്താനും. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെയാവാം ഈ സന്ദേശം എഴുതിയിട്ടുള്ളത്.


ഈ വിധം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വ്യക്തമായ കാര്യം, ഇങ്ഗ്ളിഷിലെ ഈ സന്ദേശത്തിൽ Thalassery എന്ന പ്രയോഗം കണ്ടതുകൊണ്ടാണ്. അമേരിക്കയിലേക്ക് മകനെ കടത്തിവിട്ട കഠിന വിപ്ളവകാരി ഈ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി ഭരിക്കുന്ന കാലത്താണ്, ലോകൈകമായി ചരിത്രവേദികളിൽ ചരിത്രകാലഘട്ടങ്ങൾമുതൽ ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലനാമങ്ങളെ ഈ നാട്ടിൽ ഔപചാരികവേദികളിലും വിദ്യാഭ്യാസ പഠന പദ്ധതികളിൽനിന്നും മാച്ചുകളഞ്ഞത്. ഇതിന് മുൻപ്, തലശ്ശേരി എന്ന പ്രദേശത്തിന്റെ സ്ഥലനാമമായി ഇങ്ഗ്ളിഷ് എഴുത്തുകളിൽ Tellicherry എന്നുതന്നെയാണ് ഇങ്ഗ്ളിഷ് അറിയാവുന്നവർ ഉപയോഗിക്കുക.


ഈ സന്ദേശം എഴുതിയ വ്യക്തിക്ക് മോശമില്ലാത്ത ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം ഉണ്ട് എന്ന് തോന്നുന്നു.


രണ്ടാമതായി ഈ വിധം ശ്രദ്ധിക്കപ്പെട്ട മറ്റൊരു വാക്ക് പ്രയോഗം South Kerala എന്ന പ്രയോഗം ആണ്. ഇതും കേരളം എന്ന സംസ്ഥാനം പിറന്ന്, ഏതാണ്ട് 50 വർഷക്കാലത്തോളം പിന്നിട്ടതിന് ശേഷം മലബാറിൽ പടർന്നുപിടിച്ച ഒരു വാക്ക് പ്രയോഗമാണ്.


1900ന്റെ ആദ്യ പതിറ്റാണ്ടുകളിൽ നടന്ന സംഭവവിവരണത്തിൽ ഈ South Kerala എന്ന പ്രയോഗം ചരിത്രപരമായി തെറ്റിദ്ധാരണകൾ പരുത്തുന്നതാണ്. അന്ന് കേരളം ഇല്ലതന്നെ. South Keralaയും ഇല്ലതന്നെ. South Kerala എന്ന പ്രയോഗത്തിന് പകരം ശരിയായ പ്രയോഗം Travancore kingdom എന്നുള്ളതാണ്. എന്നാൽ ഇന്ന് ഈ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം എഴുതപ്പെടുന്ന മിക്ക വേദികളിലും ഈ വിധമുള്ള എളുപ്പപ്പണി-എഴുത്തുകൾ കാണാവുന്നതാണ്. വ്യക്തികളെ കുറ്റം പറയാൻ ആവില്ല. കാരണം, ആ വിധമാണ് എല്ലായിടത്തും ഔപചാരികമായി മാർഗ്ഗനിർദ്ദേശം നൽകപ്പെടുന്നത്.


ഏതാണ്ട് 1990വരെ കേരളത്തിലെ തിരുവിതാംകൂറുകാരെ മലബാറിൽ സ്റ്റെയ്റ്റുകാർ എന്ന് പൊതുവായി പറഞ്ഞുകേട്ടത് ഓർമ്മയുണ്ട്. എന്നാൽ, ഈ എഴുത്തിൽ ഇപ്പോൾ പ്രതിപാദിക്കുന്നത് 1900ത്തിന് ചുറ്റുപാടിൽ ഉള്ള കാലമാണ്.


QUOTE: For centuries, Thiyyars used to worship in their own "Kavu's". തീയർ നൂറ്റാണ്ടുകളോളം അവരുടെ സ്വന്തമായുള്ള കാവുകളിൽ പ്രാർത്ഥിക്കുമായിരുന്നു END OF QUOTE


ഇത് ഒരു ഗംഭീരമായ വെളിപ്പെടുത്തൽ അല്ലേ? നൂറ്റാണ്ടുകൾക്ക് മുൻപ്, ഏതോ പുറംനാട്ടിൽ നിന്നും മലബാറിൽ വന്നടിഞ്ഞ ഏതോ ആൾക്കൂട്ടത്തിന്റെ പിന്മുറക്കാർ കാലാകാലങ്ങളായി അവരുടെ പൈതൃകത്തിൽ ഉണ്ടായിരുന്ന ഒരു ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെ നേരിയ വെളിച്ചത്തെ ഒരു കെടാവിളക്കായി നിലനിർത്തിയത് ഈ വിധ കാവുകളിൽ ആണ് എന്ന് അനുമാനിക്കാം. ഈ കൂട്ടരുടെ ഭാഷയിൽ പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകൾ തിരുകിച്ചേർത്ത്, ഇവരിൽ പലരേയും ഈ വക കോഡുകളുടെ ഹീന നിലവരത്തിലുള്ള വാക്ക് ചങ്ങലകളെക്കൊണ്ട് ചുറ്റിവരിഞ്ഞ് പ്രാദേശിക അധികാരികൾ അമുക്കിയത്തീർത്തപ്പോൾ, ഈ ആൾക്കൂട്ടത്തിൽ പലരും താനെ ഒരു ഹീന ജനനിലവാരത്തിലേക്ക് ആണ്ട് പോയിക്കാണും.


സാക്ഷാൽ ഇങ്ഗ്ളിഷുകാരേയും ഈ വിധം വരിഞ്ഞ് അമുക്കി ജീവച്ഛവം കണക്കെയാക്കാൻ ആവും, അവരേക്കൊണ്ടും ഈ വിധ രാക്ഷസീയ ഭാഷകൾ പഠിപ്പിച്ചെടുക്കാൻ പറ്റിയാൽ.


കാവ് എന്ന വാക്കിന്റെ പൂർണ്ണമായ അർത്ഥം എന്താണ് എന്ന് അറിയില്ല. ഇത്, അബ്രാഹ്മണ ജനത്തിന്റെ ആരാധനാ ഇടങ്ങളിൽ ചിലതിന് നൽകപ്പെട്ട പേരാണ് എന്ന് ഒരു വ്യക്തി ഈ എഴുത്തുകാരനോട് പറഞ്ഞതായി ഓർക്കുന്നു. സർപ്പക്കാവ് എന്ന് വാക്കും കാണുന്നുണ്ട്. ഇവ സാധാരണയായി നായർമാരുടെ കുടുംബ വാസസ്ഥലങ്ങളുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത് എന്ന് തോന്നുന്നു. ബ്രാഹ്മണ ക്ഷേത്രങ്ങളെ കാവ് എന്ന് പറയാറുണ്ടോ എന്ന് അറിയില്ല.


എന്നാൽ ഇന്ന് ഓൺലൈനായി ഈ വാക്ക് തിരഞ്ഞാൽ, ഈ ഉപഭൂഖണ്ഡത്തിൽ ഉള്ള പാരമ്പര്യമായുള്ള ഈ വിധ കാര്യങ്ങളെ ഹൈന്ദവം എന്ന പൊതുവായുള്ള നിർവ്വചനത്തിൽ ആണ് പല എഴുത്തുകളിലും കുഴച്ചിട്ടുകാണുന്നത്. ഈ വിധം വൻ വിവരവിജ്ഞാനം നൽകാൻ എളുപ്പമാണ്. ഒഴിക്കിന്റെ കൂടെ നിന്ന് എന്തും പറയാം. ഒഴുക്കിന്റെ ശക്തി ഈ വിധ തീർച്ചയില്ലാത്തതും സംശയകരമായതുമായ വിവരങ്ങൾക്ക് വൻ ബലം നൽകും.


ഷാമനിസ്റ്റിക്ക് സ്വഭാവമുള്ള പല ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ലോകൈകമായി പല പ്രാചീനവും, എന്നാൽ കുറച്ചൊക്കെ ഇന്ന്, പ്രാകൃതമെന്ന് തോന്നുന്നതുമായ ജനക്കൂട്ടങ്ങളിൽ കാണപ്പെട്ടിരുന്നു എന്ന് തോന്നുന്നു. എന്നാൽ വാസ്തവം പറയുയാണെങ്കിൽ, ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണം ശക്തിപ്പെടുന്നതുവരെ ബ്രാഹ്മണ പാരമ്പര്യങ്ങളും ഏതാണ്ട് മണ്ണ് മൂടപ്പെട്ട നിലയിൽ തന്നെയായിരുന്നു. മിക്ക സംസ്കൃത ഗ്രന്ഥങ്ങളേയും തേടിപ്പിടിച്ച് പകൽ വെളിച്ചത്തിലേക്കും സാമൂഹിക അറിവിലേക്കും കൊണ്ടുവന്നത് English East India Compay ഉദ്യോഗസ്ഥരായിരുന്നു എന്ന് തോന്നുന്നു.


ഇന്ന് മരുമക്കത്തായ തീയരുടെ പൈതൃകത്തിൽ, പലവിധ വിപരീതമായ ചരിത്ര സംഭവങ്ങളുടേയും കാലത്തിന്റേയും പ്രതികൂല കാലാവസ്ഥകളുടേയും കടന്നാക്രമണങ്ങളേയും അതിജീവിച്ച് നിലനിന്നുപോന്ന മുത്തപ്പൻ ആദ്ധ്യാത്മികതയെ, ബ്രാഹ്മണ ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ കീഴിലെ ഏതോ വക്കിൽ ഒരു ഹീനജന ആരാധാന രീതിയായി നിർവ്വചിക്കപ്പെടുന്നില്ലേ എന്നൊരു തോന്നൽ. ഇതിന് പകരം, സ്വന്തമായ വ്യക്തിത്വവും അതീവ ആശ്ചര്യകരമായ സവിശേഷതകളും ഉള്ളതും ബ്രാഹ്മണ മതത്തിന്റെ കീഴിൽ അല്ലാത്തതും ആയ ഷാമിസിനം എന്ന ആദ്ധ്യാത്മികതയിൽ തന്നെ ഒരു stand-alone ആരാധനാ രീതിയായി പരിഗണിക്കാവുന്നതല്ലേ മുത്തപ്പൻ ആരാധനാ എന്ന് ഒരു തോന്നൽ.


എന്നാൽ ഇവയൊന്നും തന്നെ പ്രപഞ്ച സൃഷ്ടാവിനേയോ, അതുമല്ലെങ്കിൽ പ്രപഞ്ച സൃഷ്ടി പ്രസ്ഥാനത്തേയോ ദൃഷ്ടാന്തീകരിക്കുകയോ മൂര്‍ത്തീകരിക്കുകയോ ദൃഷ്‌ടാന്തീഭവിപ്പിക്കുകയോ പ്രതിനിധാനം ചെയ്യുകയോ ചെയ്യുന്നവയല്ലാ എന്നും തോന്നുന്നു. ഭൌതിക യാഥാർത്ഥ്യത്തിനുള്ളിൽതന്നെയുള്ള മറ്റുചില അതീന്ത്ര്യ യാഥാർത്ഥ്യങ്ങൾ ആവാം ഇന്ന് നാം കാണുന്ന മതങ്ങളും ആരാധനാമൂർത്തികളും മറ്റും. ഈ വിഷയത്തിന്റെ ആഴങ്ങളിലേക്ക് പോകാൻ ഇപ്പോൾ ആവില്ലതന്നെ.


QUOTE: For making an organised way of community rituals, some prominent Thiyyas of Thalassery formed a committee. സാമുദായിക ആചാരങ്ങളെ ഒരു സംഘടിതമായ അവസ്ഥയിലേക്ക് എത്തിക്കാനായി, Tellicherryയിലെ ചില പ്രമുഖ തീയർ ഒരു കമ്മിറ്റി രൂപീകരിച്ചു. END OF QUOTE


ഇങ്ഗ്ളിഷ് കമ്പനിയുടേയും പിന്നീട് ബൃട്ടിഷ്-ഇന്ത്യൻ ഭരണത്തിലേയും ഉദ്യോഗസ്ഥരായി ഉയർന്നുവന്ന തീയരിൽ മിക്കവരും തീയ സമുധായത്തിലെ പാരമ്പര്യ ആഢ്യത്തകുടുംബങ്ങളിൽ നിന്നും ഉള്ളവർ ആവില്ല. മറിച്ച് വെറും മത്സരപരിക്ഷയിൽ പാസായി ഉദ്യോഗത്തിൽ പ്രവേശിച്ചവർ ആവാം. സാമൂഹികമായി വളർന്നുവന്നവരിൽ ചിലർ ഇങ്ഗ്ളിഷ് ഭവനങ്ങളിൽ വേലചെയ്ത് വളർന്നുവന്നവരും ആവാം. ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ ലഭിച്ചാൽ, പ്രാദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ അവ ഉത്തരവാദിത്വം എന്ന നിർവ്വചനത്തിൽ നിന്നും മാറി, അധികാരം എന്ന നിലവാരത്തിലേക്ക് എത്തിച്ചേരും. കാരണം, ഇവരോട് സംസാരിക്കുന്ന അവസരത്തിൽ ഭാഷാ കോഡുകൾ സാധാരണ വ്യക്തിയെ വരിഞ്ഞ് കെട്ടിക്കളയും. ഉത്തരവാദിത്വം ചെയ്തുതീർക്കേണ്ടുന്ന ആളെ അതേസമയം പ്രമാണിയുടെ അധികാര നിലവാരത്തിലേക്ക് വാക്ക് കോഡുകൾ അഴിച്ചുവിടുകയും ചെയ്യും.


ഈ മാനസികാനുഭവം ലഭിച്ച തീയ ഉദ്യോഗസ്ഥരും വക്കീലന്മാരും ഇങ്ഗ്ള്ഷ് / ബൃട്ടിഷ് ഭവനങ്ങളിലെ ബട്ട്ളർമാരായി വിലസിയവരും മറ്റും സാമൂഹിക നേതൃത്വം പിടിച്ചെടുക്കാനുള്ള ഭാവത്തിലാണ്. എന്നാൽ ഈ കൂട്ടർക്ക് തീയരുടെ പാരമ്പര്യ ആരാധാനാ പ്രസ്ഥാനങ്ങളിൽ കാര്യമായ നേതൃത്വസ്ഥാനം ഉണ്ടായേക്കില്ല. അവ ചില കുടുംബങ്ങൾ കാലാകാലങ്ങളായി അഭൗമിക കാര്യക്ഷമതയോടും പ്രതിജ്ഞാബദ്ധതയോടും വാത്സല്യത്തോടും കൂടി നിലനിർത്തിയകാര്യമാണ്.


അവർ പുതുപ്പണക്കാരേയും പുതുതായി ഉദ്യോഗസ്ഥ അധികാരങ്ങൾ ലഭിച്ചവരേയും അടുപ്പിക്കാൻ കൂട്ടാക്കിയേക്കില്ല. ഇതിന് അവർ പരസ്യമായി കാണുന്ന കാരണം, ഈ കൂട്ടർ ഇന്നലത്തെ മഴയിൽ കിളിർത്തു പൊന്തിയ കുമിളുപോലുള്ളവർ ആണ് എന്നതാവാം. നാളത്തെ മഴയിൽ കാണാനുണ്ടാവില്ല. എന്നാൽ ഇതിനേക്കാൾ വ്യക്തമായ കാരണം, ഫ്യൂഡൽ ഭാഷകളിൽ ആർക്കും, നേരത്തെ നിലനിൽക്കുന്ന വ്യക്തി ബന്ധ അടുക്കുകൾക്കുള്ളിൽ പെട്ടെന്ന് കയറിച്ചെന്ന് ഒരു സ്ഥാനം കരസ്ഥമാക്കാൻ ആവില്ലതന്നെ എന്നതാവാം.


വാസ്തവം ഇങ്ങിനെയിരിക്കെ, അങ്ങ് വടക്ക് കാഞ്ഞങ്ങാട് / കാസർഗോഡ് പ്രദേശങ്ങളിലെ ഉൾഭാഗങ്ങൾ മുതൽ വടക്കേ മലബാറിന്റെ തെക്കേ അറ്റത്തുള്ള കോരപ്പോഴ വരേയുള്ള മരുമക്കത്തായ തീയരുടെ നേതാക്കളായി ഭാവിക്കാനും, കമ്മറ്റി കൂടാനും, Tellicherryയിലെ ഒരുപറ്റം പുതുതായി സാമൂഹികമായി ഉയർന്നുവന്ന ചില തീയർക്ക് എന്താണ് അധികാരം എന്ന ചിന്ത വരേണ്ടതാണ്. നിരയിലെ സ്വന്തം സ്ഥാനം വിട്ട് മുന്നിലേക്ക് ചാടിക്കയറാനുള്ള പലവിധ പ്രചോദനങ്ങളും ഫ്യൂഡൽ ഭാഷകൾ നൽകാറുണ്ട് എന്നത് വാസ്തവം തന്നെ.


എന്നാൽ, ഈ ഉപഭൂഖണ്ഡത്തിൽ പലരും ഇങ്ഗ്ളിഷ് ഭരണകാലത്ത് ഈ വിധം ഏകപക്ഷീയമായും സ്വന്തം മനസ്സിന്റെ അത്യാർത്ഥിയാലും ഈ വിധം ജനലക്ഷങ്ങളുടെ നേതൃത്വസ്ഥനം കരസ്ഥമാക്കാൻ ശ്രമിച്ച സംഭവങ്ങൾ അനവധിയാണ്. നെഹ്റുവും ഗാന്ധിയും ഈ വിധ പെരുമാറ്റള്ളുടെ ഉത്തമ ദൃഷ്ടാന്തങ്ങൾ തന്നെയാണ്. രണ്ടു പേരും കുടുംബപരമായി ബൃട്ടിഷ്-ഇന്ത്യക്കാർ അല്ലായിരുന്നുവെങ്കിലും, ബൃട്ടിഷ്-ഇന്ത്യയിലെ ജനലക്ഷങ്ങളുടെ നേതാക്കൾ തങ്ങളാണ് എന്ന ഭാവം തന്നെയായിരുന്നു ഇങ്ഗ്ളണ്ടിൽ പ്രദർശിപ്പിച്ചത്. ഇങ്ങിനെ ഒരു പദവി ആരുംതന്നെ ഇവർക്ക് നൽകിയില്ലായെങ്കിലും.


QUOTE: It was decided by the committee to start an organised Temple with annual feast like Sri Rama Temple of Thiruvangad. തിരുവങ്ങാട്ടുള്ള ശ്രീ രാമ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തുന്നതു പോലുള്ള ഉത്സവം നടത്തപ്പെടുന്ന ഒരു ക്ഷേത്രം ആരംഭിക്കാൻ ഈ കമ്മിറ്റി തീരുമാനിച്ചു. END OF QUOTE


സ്വന്തം സമൂഹത്തിൽ അതിന്റേതായുള്ള ആദ്ധ്യാത്മിക പ്രസ്ഥാനം നിലനിൽക്കെ, ബ്രാഹ്മണ മതത്തിലെ ആരാധനാ മൂർത്തിയേയും അനുഷ്ടാനങ്ങളും ഉത്സവങ്ങളും മറ്റും, ബ്രാഹ്മണരുടെ യാതോരു സമ്മതവും സഹകരണവും ഇല്ലാതെ അനുകരിച്ച്, പർകപ്പുണ്ടാക്കി പുതുതായ രൂപത്തിൽ സ്വന്തം നേതൃത്വത്തിലും ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലും പുനർസൃഷ്ടിച്ച്, സാമൂഹിക നേതൃത്വം തട്ടിയെടുക്കുക എന്നതിൽ ഏന്തോ ഒരു പിശികില്ലേ എന്നൊരു തോന്നൽ.


CPSനോട് ഈ വിധ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ അന്ന് വളരെ ചെറുപ്പമായിരുന്നു എന്ന മുഖവുരയോടെ ചില കാര്യങ്ങൾ പറഞ്ഞു. സ്വന്തം പിതാവ് പൂർണ്ണമായും Agnostic (ആദ്ധ്യാത്മിക ചിന്തകളിൽ താൽപ്പര്യമില്ലത്ത ആൾ) ആയിരുന്നതിനാൽ, മുത്തപ്പൻ ആരാധനയോടും, പുതുതായി സമുദായത്തിൽ മുളച്ചുവന്ന ഹൈന്ദവ വിശ്വാസങ്ങളോടും താൽപ്പര്യം കാണിച്ചില്ല. എന്നാൽ, Mr. Kannan എന്ന grandfather (പിതാവിന്റെ അച്ഛൻ) മുത്തപ്പൻ ആരാധനാ അനുഷ്ഠാനങ്ങൾ മുടങ്ങാതെ വീട്ടിൽ നടത്തിയിരുന്ന വ്യക്തിയായിരുന്നു.


അന്ന് താമസം ജഗന്നാഥ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഒരു വീട്ടിലായിരുന്നു. അമ്പലത്തിലെ വിശാലമായ മൈതാനം പോലുള്ള ഇടത്ത് ഓടിക്കളിക്കും. അമ്പലത്തിൽ പോയാൽ, ആദ്യം ശ്രീ നാരായണ ഗുരുവിന്റെ പ്രതിമയോട് പ്രാർത്ഥിക്കും, പിന്നീട് ഈശ്വര മൂർത്തിയുടെ പ്രതിമയോട് പ്രാർത്ഥിക്കും. പൂജാരി കൈയിൽ ചന്ദനം തൊടും, മറ്റ് ഹൈന്ദവ ക്ഷേത്രത്തിൽ നിന്നും പൂജാരി നൽകുന്ന നിവേദ്യങ്ങൾപോലുള്ളവയും ലഭിക്കും. ഇതിൽ അവിൽ ഉണ്ടായിരിക്കും എന്നും ഓർമ്മയുണ്ട്. പൂജാരി തീയ വ്യക്തിയായിരിക്കാം.


തീയരാണ് അമ്പലത്തിൽ വരാറുള്ളു. നായർ തൊട്ട് മുകളിൽ ഉള്ളവർ അമ്പലത്തെ അവഗണിക്കും. ക്ഷേത്ര ഉത്സവത്തിന് ശേഷം ഘോഷയാത്രയുണ്ടാവും. രാമന്റെ അമ്പുമായി ബന്ധപ്പെട്ട് എന്തോ ഒരു കാര്യം ഈ ഘോഷയാത്രയിൽ ചെയ്യാറുള്ളതായി ഓർമ്മയുണ്ട്. എന്താണ് എന്ന് വ്യക്തമായി ഓർമ്മയില്ല. ഉത്സവത്തിലും ഘോഷയാത്രയിലും അടിമച്ചങ്ങല കാലിൽ കുടുക്കിവച്ചിട്ടുള്ളതും, അതേസമയം സ്വർണ്ണവർണ്ണ ശോഭയുള്ള നെറ്റിപ്പട്ടവും മറ്റ് ചമയങ്ങളും അണിഞ്ഞ ആനയും ഉണ്ടാവും.


എല്ലാ രീതിയിലും ബ്രാഹ്മണ മതത്തിന്റെ തനിരൂപത്തിലുള്ള ഒരു ആദ്ധ്യാത്മിക പ്രസ്ഥാനം സൃഷ്ടിക്കുകയും അതോടെ സാവധാനത്തിൽ ബ്രാഹ്മണ മതവും തങ്ങളുടെ സമുദായവും തമ്മിലുള്ള അകൽച്ച കാലമെന്ന വഴിത്താരയിലൂടെ നീക്കി മാച്ചുകളയാനുള്ള ഒരു പദ്ധിത തന്നെ നടപ്പിൽ വന്നിരിക്കുന്നു.


സർക്കാർ ശിപായിമാർ സ്വന്തം നിലയിൽ ഐഏഎസ്സും, ഐപിഎസ്സും സൃഷ്ടിച്ച്, ഉയർന്നവരുടെ വേഷവിധാനങ്ങളും, യൂണിഫോമും അധികാരമുദ്രയും പദവിചിഹ്നങ്ങളും പദവിമുദ്രകളും കൽപ്പനാ വാക്കുകളും, പരേഡുകളും മറ്റ് പത്രാസുകളും ഉപയോഗിച്ച് കാലക്രമേണ, ശിപായും ഐപിഎസ്സും തമ്മിലുള്ള അന്തരവും സാമൂഹിക നിലവാരവും മാച്ചുകളയുന്നത് പോലുള്ള ഒരു സംഗതി.


യഥാർത്ഥത്തിൽ ഈ വിധം കേരളാ പോലീസിൽ പലതും നടക്കുന്നുണ്ട് എന്നുള്ളതും വാസ്തവമാണ്. 1980കളിൽ പോലീസ് ശിപായിമാരുടെ വേഷം ട്രൌസറിൽ നിന്നും പാൻസ് ആക്കിയപ്പോൾ തന്നെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചെറിയ തോതിലുള്ള ഒരു മനോവൈഷ്യമം വന്നത് ഓർമ്മയുണ്ട്.


മുത്തപ്പനെ പാരമ്പര്യമായി ആരാധിച്ചവർ കടപട ബ്രാഹ്മണ ക്ഷേത്രത്തിൽ പോയി നാരായണ ഗുരുവിന്റെ വിഗ്രഹത്തെ തൊഴുതുതുടങ്ങിയതിൽ എന്തോ ഒരു പന്തികേടില്ലേ എന്നൊരു തോന്നൽ.


എന്നാൽ CPSൽ നിന്നും കേട്ടത്, കോളെജുകളിൽ പോയി അഭിനവ വിദ്യാഭ്യാസം നേടി പലവിധ സാമൂഹിക ഔന്നിത്യങ്ങളും കരസ്ഥമാക്കിയ പല പുതുപ്പണക്കാരായ വൻകിട തീയർ കുടുംബക്കാർക്കും മുത്തപ്പൻ ആരാധനയോട് പ്രതിപത്തി ഇല്ലായിരുന്നു എന്നാണ്. കാരണം, മുത്തപ്പൻ കാവിലെ തോറ്റം ചൊല്ലലും ചെണ്ട കൊട്ടും ചെണ്ട നാദത്തിന്റെ ബ്രഹ്മതാളത്തിന് ഒപ്പമുള്ള മുത്തപ്പന്റെ ചുവടുവെപ്പും മറ്റും കണ്ടിട്ടും, പോരാത്തതിന് സാമൂഹിക നിലവാരം തീരെയില്ലാത്ത താഴെക്കിടയിലുള്ള തീയരേയും കണ്ടിട്ട് മുത്തപ്പൻ ആരാധനാ പ്രസ്ഥാനം എന്നത് എന്തോ ഒരു പ്രാകൃതമതമായി അവർക്ക് തോന്നിക്കാണാം. എന്തുകൊണ്ടും കേമമായിട്ടുള്ളത് ബ്രാഹ്മണ മതം തന്നെ.


സോഫ്ട്വേറുകളെക്കുറിച്ചും, അതീന്ത്രിയ സോഫ്ട്വേറുകളെക്കുറിച്ചും, ഈ അഭിനവ വിദ്വാന്മാർക്ക് വിവരം ലഭിക്കാൻ അന്ന് യാതോരു പാതയും തെളിഞ്ഞുവന്നിട്ടില്ലായിരുന്നു.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page