ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത് നല്ലതുതന്നെ. 👉👇
QUOTE
On 23rd March Sri Narayana Guru drove the pile for the temple construction at an auspicious moment.
മാർച്ച് 23ന്, ഒരു ശുഭ മുഹൂർത്തത്തിൽ ശ്രീ നാരായണ ഗുരു ക്ഷേത്ര നിർമ്മാണത്തിനായുള്ള കുറ്റിയടിച്ചു.
END OF QUOTE
ഈ കാര്യം ചെയ്യുന്ന അവസരത്തിൽ നാരായണ ഗുരുവിന്, ഹൈന്ദവ (ബ്രാഹ്മണ) പാരമ്പര്യങ്ങളിൽനിന്നും വ്യത്യസ്തമായ സ്വന്തമായുള്ള ആരാധാനാ പ്രസ്ഥാനങ്ങൾ മരുമക്കത്തായ തീയർക്ക് ഉണ്ടായിരുന്നു എന്ന കാര്യം അറിവുണ്ടായിരുന്നുവോ എന്ന് അറിയില്ല. മാത്രവുമല്ല, മക്കത്തായ തീയർ എന്ന മറ്റൊരു ജനക്കൂട്ടം കോരപ്പുഴയ്ക്ക് അപ്പുറത്തായി ഉണ്ടായിരുന്ന കാര്യവും അറിവുണ്ടായിരുന്നുവോ എന്ന് അറിയില്ല. രണ്ടുകൂട്ടർക്കും വേണ്ടിയാണ് Tellicherryയിൽ അമ്പലം പണിതതെങ്കിൽ അവരിൽ നിന്നും എന്തെങ്കിലും സമ്മതം ലഭിച്ചിരുന്നുവോ എന്നതും രേഖപ്പെടുത്തിക്കണ്ടില്ല.
തീയരുടെ നേതൃത്വം ഏകപക്ഷീയമായി ഏറ്റെടുക്കാൻ കരുത്തിക്കൂട്ടിയുള്ള നീക്കങ്ങൾ Tellicherryയിൽ നടത്തുന്നവർക്ക്, നാരായണ ഗുരു വിദേശ രാജ്യത്തുള്ള വ്യക്തിയാണ് എന്ന അവബോധമുണ്ടായിരുന്നുവോ എന്നും അറിയില്ല. എന്നിരുന്നാലും, നാരായണ ഗുരുവിന് ബ്രാഹ്മണമത ക്ഷേത്രങ്ങൾക്ക് കുറ്റിയിടിക്കാൻ ഏതുവിധത്തിലുള്ള അധികാരം / അനുമതി / അവകാശം ആണ് ഉണ്ടായിരുന്നത് എന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിരുന്നുവോ എന്നും അറിയില്ല. ആർക്കും ബ്രാഹ്മണമത ക്ഷേത്രങ്ങൾക്ക് കുറ്റിയടിക്കാനും, ആ ക്ഷേത്രം പണിതുകഴിഞ്ഞാൽ അതിനെ പവിത്രീകരിക്കാനും ആവും എന്നതാണോ തെളിയിക്കപ്പെട്ടത്?
ഇത് തെളിയിക്കാൻ വിദേശത്ത് നിന്നും ഒരാളെ കൊണ്ടുവരേണ്ടുന്ന ആവശ്യം ഉണ്ടോ?
എന്തൊക്കെയായലും, ബൃട്ടിഷ്-ഇന്ത്യയിലെ ഉയർന്ന നിലാവരത്തിലുള്ള ഉദ്യോഗസ്ഥർ നാരായണ ഗുരുവിന് വൻ അംഗീകാരം നൽകിയത്, അദ്ദേഹത്തിന് തിരുവിതാംകൂറിൽ വൻ ഗുണംചെയ്തിരിക്കാം. മലബാറിൽ ഇദ്ദേഹത്തെ തിരുവിതാംകൂറിലെ വൻ സാമൂഹിക പരിഷ്ക്കർത്താവായും, തിരുവിതാകൂറിൽ ഇദ്ദേഹത്തെ ബൃട്ടിഷ്-ഇന്ത്യയിൽ വൻ അംഗീകാരം കിട്ടിയെ വ്യക്തിയെന്നും അറിയപ്പെടും. ഇത് മൊത്തമായി SNDP പ്രസ്ഥാനത്തിനും അതിലെ നേതാക്കൾക്കും വൻ ഗുണം നൽകും.
QUOTE
The foundation stone was laid on 21st April 1906 by Sri. Kottiyath Ramunni Vakil in the presence of the great poet Kumaran Asan.
1906 ഏപ്രിൽ 21ന് ശ്രീ കൊട്ടിയത്ത് രാമുണ്ണി വക്കീൽ, മഹനായ കവി കുമാരൻ ആശാന്റെ സാന്നിദ്ധ്യത്തിൽ തറക്കല്ല് സ്ഥാപിച്ചു.
END OF QUOTE
ഇവിടേയും ശ്രദ്ധിക്കുക, തറക്കല്ലിടുന്നത് വക്കീലാണ്. പുതുതായി വൻ സാമൂഹിക നിലവാരങ്ങളിലേക്ക് വളർന്നവർ, വൻകിട ഉദ്യോഗസ്ഥർ, ബട്ട്ളർമാർ, വക്കീലന്മാർ തുടങ്ങിയവരാണ് തീയരുടെ സാമൂഹിക നേതൃത്വം കൈക്കലാക്കാൻ ശ്രമിക്കുന്നത്.
മലബാറിൽ അവർക്ക് ലഭിച്ച വൻ സ്ഥാനമാനങ്ങൾ SNDPക്കാർക്ക് തിരുവിതാകൂറിൽ പരസ്യപ്പെടുത്താൻ ഇഷ്ടപ്പെടുന്നകാര്യമാണ്. ഇന്ത്യയിലെ ചില ടാക്സി ഡ്രൈവർമാർക്ക് ഇങ്ഗ്ളണ്ടിലെ ടാക്സി ഡ്രൈവർമാരുടെ സംഘടനയിൽ വൻ സ്ഥാനമാനങ്ങൾ ലഭിച്ചാൽ, ആ വിവരം ഇന്ത്യയിൽ അവർക്ക് വൻ ഗുണം ചെയ്യും എന്നുള്ളത് വാസ്തവംതന്നെ.
എന്നാൽ യഥാർത്ഥത്തിൽ ഇന്ത്യയിൽ ടാക്സി ഡ്രൈവർമാർക്ക് ഉദ്യോഗസ്ഥപക്ഷത്തിൽ നിന്നും മാന്യമായ പെരുമാറ്റം ലഭിക്കാനായി പടപൊരുതുന്ന ടാക്സി ഡ്രൈവർമാരുടെ നേതാക്കൾക്ക് ഇങ്ഗ്ളണ്ടിൽ എന്താണ് പ്രസക്തിയെന്ന് ചിന്തിക്കാൻ പറ്റുമെങ്കിൽ, ആ കാര്യം ഇവിടേയും ചിന്തിക്കാവുന്നതാണ്.
ഈ വിധം ഇവിടെ പ്രസ്താവിക്കുമ്പോൾ, വടക്കേ മലബാറിൽ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിനോട് അടുത്തു നിന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ച തീയരിൽ പെട്ട ആളുകൾക്ക് എന്തുവിധത്തിലുള്ള സാമൂഹിക മാറ്റമാണ് സംഭവിച്ചത് എന്നത് ഒന്ന് പട്ടികപ്പെടുത്തുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് Spices (സുഗന്ധവ്യഞ്ജനങ്ങൾ), കള്ളിൽനിന്നുമുള്ള ഉൽപ്പന്നങ്ങൾ, പച്ചക്കറി തുടങ്ങിയവ കരാർ അടിസ്ഥാനത്തിൽ എത്തിച്ചുകൊടുത്ത കച്ചവടക്കാർ ആയി വളർന്നു ചിലർ.
പല തീയരും സ്വകാര്യമായി ഭൂസ്വത്ത് ഉടമകൾ ആയി. ചിലർ കെട്ടിട നിർമ്മണ കോൺട്രാക്ടർമാരായി. ബൃട്ടിഷ്-ഇന്ത്യയിൽ തീവണ്ടി ഓട്ടം ആരംഭിച്ചപ്പോൾ, Anglo-Indiansസിനോടൊപ്പം പല തീയർ വ്യക്തികളും Engine-driverമാരായി തൊഴിൽ ചെയ്തു. ഈ തൊഴിലിന് അന്ന് നല്ലനിലവാരമുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനം ആവശ്യമായിരുന്നു എന്ന് തോന്നുന്നു. മോട്ടർ കാറുകൾ വന്നുതടങ്ങിയപ്പോൾ, ഈ വിധ വാഹനങ്ങൾ ഓടിക്കുന്നതിൽ അതീവ നൈപുണ്യം കാട്ടിയവരിൽ പലരും തീയർവ്യക്തികൾ ആയിരുന്നു.
English East India Companyയുടെ പട്ടാളത്തിൽ തീയർ വ്യക്തികൾ സുബേദാർ, ജമേദാർ തുടങ്ങിയ പട്ടാള സ്ഥാനങ്ങളിൽ നിയമിതരായിരുന്നു. ധർമ്മടം, മാലിയൻകുന്ന്, മോറക്കുന്ന് തുടങ്ങിയ പലയിടത്തുമുള്ള കോട്ടകളിൽ ഈ ജനത്തിൽ പെട്ടവർ നായർമാരോടൊപ്പം പട്ടാളക്കാരായും തൊഴിൽ ചെയ്തിരുന്നു. Govt of Madrasന്റെ 1936ലെ ഒരു ഔദ്യോഗിക കത്തിൽ മുൻകാലങ്ങളിൽ മലബാറിലുണ്ടായിരുന്ന തീയർ ആളുകൾ മുഖ്യമായി അംഗങ്ങളായുള്ള ഒരു പട്ടാള റെജിമെന്റെറിക്കുറിച്ച് സൂചന കാണുന്നുണ്ട് എന്ന് എഴുതിക്കാണുന്നു.
പോലീസ് വകുപ്പിലെ ക്ളെറിക്കൽ തൊഴിലുകളിൽ പലതും തീയർ ആണ് കരസ്ഥമാക്കിയിരുന്നത് എന്ന് കാണുന്നു. 1859ൽ ചൂരായി കണാരൻ എന്ന തീയ വ്യക്തി മലബാർ ജില്ലയിലെ ഡെപ്യൂട്ടി കലക്ടർ പദവിയിൽ തൊഴിൽ ചെയ്തിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു (തിയതി ശരിയാണോ എന്ന് ഉറപ്പില്ല). ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സർക്കാരിലെ പലവിധ തൊഴിൽ സ്ഥാനങ്ങളിലും തീയർ ഉൾപ്പെടെയുള്ള പലവിധ കീഴ്ജനങ്ങളും തൊഴിൽ പദവികൾ നേടിയതായി കാണുന്നു. ഇവരിൽ ചിലരെങ്കിലും ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പരജ്ഞാനം നേടിയിരിക്കാം.
ഒരു പ്രത്യേക കാലയളവിൽ മലബാർ ജില്ലയിൽ അന്നുണ്ടായിരുന്ന പത്ത് താലൂക്കുളിലും താഹ്സിൽദാർമാരായി ഉള്ളവർ എല്ലാവരും തീയർവ്യക്തികൾ മാത്രമായിരുന്നു എന്നും എഴുതിക്കാണുന്നു. (അത് ഏത് വർഷങ്ങൾ ആണ് എന്ന് കണ്ടില്ല).
അക്കാലങ്ങളിൽ അറിയപ്പെട്ടിരുന്നവരിൽ ഡെപ്യൂട്ടി കലക്ടർമാരായിയുള്ളവരിൽ ചൂരായി കണാരൻ, ഉപ്പോട്ട് കണ്ണൻ.
സബ് ജഡ്ജിമാർ : പാണൻഗാടൻ കണ്ണൻ, ദിവാൻ ബഹദൂർ ഈ. കെ. കൃഷ്ണൻ
തഹ്സിൽദാർമാർ: ചൂരായി രാമൻ, കാരായി ഗോവിന്ദൻ, ഒണ്ടേനെ കുഞ്ഞമ്പു
വക്കീൽമാർ: കുഞ്ഞപ്പ, കൊട്ടിയത്തു രാമുണ്ണി, ഒയിട്ടി കൃഷ്ണൻ &c.
Malabar Spectator, Kerala Sanchari, തുടങ്ങിയ പത്രങ്ങൾ തുടങ്ങിയത് ഇതേ ജനത്തിൽപ്പെട്ടവർ ആണ് എന്ന് എഴുതിക്കാണുന്നു.
അറിയപ്പെടുന്ന പത്രാധിപന്മാരും വാർത്താ മാധ്യമ പ്രവർത്തകരും മറ്റും വേറേയും.
അറിയപ്പെടുന്ന അദ്ധ്യാപകരും മറ്റും വേറെയും. മലബാറിൽ നിന്നും ഡോക്ടർ ബിരുദം ആദ്യമായി നേടിയ സ്ത്രീകൾ ആയ അയ്യത്ത് ജാനകി, മൂർക്കോത്ത് മാധവി എന്നിവർ തീയർ ആളുകൾ ആയിരുന്നു എന്നും എഴുതിക്കാണുന്നു.
പലവിധ സർക്കാർ തൊഴിലുകളിലും തീയർ ചേർന്നിരുന്നു. ഇത് ഉയർന്ന ജാതിക്കാർ ഏത് വിധത്തിലാണ് സഹിച്ചത് എന്ന് അറിയില്ല. കാരണം, ഈ വിധ തൊഴിൽകാർക്ക് ഉയർന്ന ജാതിക്കാരുടെ വീടുകളിൽ ഈ വിധ സർക്കാർ പദവിയുടെ ബലത്താൽ കയറിച്ചെല്ലാമായിരുന്നു. എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ മുകളിൽ ഉള്ളതിനാൽ, അതീവ മാന്യമായ പെരുമാറ്റങ്ങൾ ഉദ്യോഗസ്ഥർ പൊതുജനത്തിന് നൽകേണം എന്ന ബാധ്യതയുണ്ടായിരുന്നു എന്ന് അനുമാനിക്കാം.
ഇങ്ഗ്ളിഷ് ഭരണ പ്രദേശമായ Tellicherryയിൽ കാര്യങ്ങൾ ഈ വിധം ആയിരിക്കുന്ന അവസരത്തിൽ, തിരുവിതാംകൂറിൽ എല്ലാവിധ കീഴ്ജനവും ഏതാണ്ട് സാമൂഹികമായി ശ്വാസംമുട്ടിയും, തമ്മിൽത്തമ്മിൽ അമർത്തിത്താഴ്ത്തിയും ആണ് ജീവിച്ചിരുന്നത്. അവരിലെ ഒരു കൂട്ടരുടെ വിപ്ളവ നേതാവിനെ കൊണ്ടുവന്ന് Tellicherryയിലെ സാമൂഹികമായി ഉയർന്നു നിൽക്കുന്ന തീയരുടെ മുകളിൽ ദിവ്യനായും ആത്മീയ ഗുരുവായും മഹാനായും മറ്റും സ്ഥാനീകരിക്കുന്നതിൽ വൻ പിശകുണ്ടായിരുന്നു എന്ന് പറയാം എന്ന് തോന്നുന്നു.
Tellicherryയിലും മറ്റും വളർന്നു പൊന്തിവന്ന മിക്ക തീയർക്കും ഏറ്റവും മനോവിഷമം നൽകുന്ന കാര്യം തങ്ങളേക്കാൾ കീഴെനിൽക്കുന്ന തീയർ വളർന്നുവരുന്നതായിരിക്കാം. കാരണം, അവർക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടെങ്കിലും, മനസ്സും ചിന്തകളും പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ തന്നെയായിരിക്കും. അവനും ഇവനും മറ്റും വെറുതെയങ്ങ് വളർന്നാൽ, പ്രശ്നം തന്നെയാണ്. മുക്കിൽക്കയറിട്ടു അവനേയു ഇവനേയും അവളേയും ഇവളേയും കുടുക്കിയിട്ടു നിർത്തുന്നതാണ് ഏറ്റവും സാമൂഹികസുരക്ഷ നൽകുന്ന കാര്യം. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത് നല്ലതുതന്നെ.
1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും
2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ
3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,
4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,
5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന
6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്
9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്
10. തിരുവിതാകൂറിനേയും മലബാറിനേയും
11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള
12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും
13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള
15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ
18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു
21. Tellicherryയിലെ തീയക്കമ്മറ്റി
22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ
23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ
24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത
25. 'സാമൂഹികമായും സാമ്പത്തികമായും
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്
27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം
29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ
30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു
31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ
32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ
33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും
34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ
36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ
37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി
38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം
39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ
40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക
41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള
42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം
43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ
44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള
45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ
46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal
47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ
48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,
49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ
50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code