ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം സിദ്ധിച്ചിരുന്നവർക്ക് സംഭവിച്ചത്👉👇
മലബാറിനെ തിരുവിതാംകൂർകാർ പിടികൂടിയതിനെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട പല ചെറുതെന്നുതോന്നാവുന്നതും, എന്നാൽ സാമൂഹിക ഘടനയുടേയും സാമൂഹിക വളർച്ചയുടെ ദിശാകോഡുകളിൽ വൻ മാറ്റങ്ങൾവരുത്തിയതും മറ്റുമായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കാൻ ഈ എഴുത്ത് കുറച്ചുകൂടി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
ആ കാര്യങ്ങളെക്കുറിച്ച് എഴുതിത്തുടങ്ങണമെങ്കിൽ, CPS ബൃട്ടിഷ്-മലബാറിൽ നിന്നും പഠിച്ച് വളർന്ന് Madras State Civil Serviceൽ ഓഫിസറായി ചേർന്ന്, കേരളം രൂപീകൃതമായപ്പോൾ, കേരളാ സർക്കാരിലേക്ക് മാറി, മലബാറിൽ കുറേകാലം ജോലിചെയ്തതിന് ശേഷം തിരുവിതാംകൂറിലേക്ക് നീങ്ങിയ പാതയിലൂടെ തന്നെ നീങ്ങേണ്ടിവരും.
ആ വക കാര്യങ്ങൾ ഇപ്പോൾ എഴുതാൻ പറ്റില്ല. അതിനാൽത്തന്നെ തീയർ എന്ന ജനക്കൂട്ടം ഏത് വിധത്തിലാണ് ഈഴവരുമായി ഇഴകിച്ചേർന്നിട്ടുണ്ടാവുക എന്നതിന്റെ ചില സൂചനകളും വിവരങ്ങളും, പാതയിലൂടെ നീങ്ങാതെ ഇപ്പോൾ തന്നെ പറയാം എന്ന് തോന്നുന്നു.
നെഹ്റു തിരുവിതാംകൂർ രാജ്യത്തെ പട്ടാള ഭീഷണയുപയോഗിച്ച് അടിയറവുപറയിപ്പിച്ചോതാടുകൂടി, തിരുവിതാംകൂർ ഇന്ത്യയുടെ ഭാഗമായിമാറി. ഇതോടെ ഈഴവർക്ക് സർക്കാർ സേവനത്തിൽ ഏത് സ്ഥാനത്തും ചേരാം എന്ന നില ഒറ്റയടിക്ക് തന്നെവന്നുവെന്ന് പറയാമെന്ന് തോന്നുന്നു. ഇതിന്റെ ഗുണദോഷവശങ്ങൾ പിന്നീട് നോക്കാം.
ഈഴവരും അതേ പോലെതന്നെ പലവിധ പാരമ്പര്യ കീഴ്ജനങ്ങളും സർക്കാർ സേവനത്തിൽ ജോലി ലഭിക്കാനായി വൻ തോതിലുള്ള സംവരണങ്ങൾ നേടിയെടുത്തു. ഇത് ഒരു നല്ലകാര്യമായിത്തോന്നാമെങ്കിലും, ഗുണമേന്മയുള്ള മറ്റെന്തെങ്കിലും ഈ വിധ സംവരണത്തിന് ബദയാലി ഉണ്ടായിരുന്നെങ്കിൽ, ഈ സംവരണം ഒരു ശുദ്ധ അസംബന്ധം തന്നെയാണ് എന്ന് പറയാമായിരുന്നു. അങ്ങിനെയൊന്ന് ഇല്ലാതായിപ്പോയി.
ഈ സംവരണത്തിന്റെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ചതി, സർക്കാർ തൊഴിൽ എന്നത് ഒരു തൊഴിൽ അല്ല, മറിച്ച് ഒരു സാമൂഹിക സ്ഥാനം ആണ് എന്ന് അന്ന് തിരുവിതാംകൂറിൽ ഏവർക്കും അറിവുള്ളകാര്യമായിരുന്നു, എന്നതാണ്. ഈ വിവരം ബൃട്ടിഷ്-മലബാറിൽ പൊതുജനത്തിന് അത്രകണ്ട് അറിവില്ലായിരുന്നു എന്ന് തോന്നുന്നു. ഇങ്ഗ്ളിഷ് ഭരണം ഈ വിധ പ്രാദേശിക പാരമ്പര്യ വിവരങ്ങൾ ജനങ്ങളുടെ മനസ്സിൽ നിന്നും മാച്ചുകളഞ്ഞിരുന്നു.
ബൃട്ടിഷ്-മലബാറിൽ സാമൂഹികമായി അന്തസ്സുള്ള വ്യക്തികൾക്ക് ഏത് സർക്കാർ ഉദ്യോഗസ്ഥനേയും നിങ്ങൾ എന്ന് സംബോധന ചെയ്യാമായിരുന്നു. അതേ സമയം സാമൂഹിക അന്തസ്സ് കുറവുള്ളവർ സ്വയം ഒന്ന് താഴ്ന്ന് ഇങ്ങൾ എന്ന് ഉപയോഗിക്കുമായിരുന്നു.
ഇത് ഒരു ചെറിയകാര്യമാണെങ്കിലും, ഇത് യഥാർത്ഥത്തിൽ പൊതജനത്തിന്റെ അന്തസ്സിലും മാനസിക നിലവാരത്തിലും ഒരു വൻ പർവ്വതംപോലുള്ള വ്യത്യാസം ബൃട്ടിഷ്-മലബാറിലെ ജനത്തിന് തിരുവിതാംകൂറിലെ ജനത്തിൽ നിന്നും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
ഈ പാതയിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ബൃട്ടിഷ്-ഇന്ത്യയിൽ വളരെ കീഴിൽ വരുന്ന ജനസമൂഹങ്ങൾക്ക് (ഇന്നുള്ള പട്ടിക വർഗ്ഗം) എന്തോവിധ സംവരണങ്ങൾ നടപ്പിൽ വരുത്തിയിരുന്നു എന്നാണ് തോന്നുന്നത്. കാര്യങ്ങൾ ഇന്ന് വ്യക്തമല്ല. എന്നാൽ 1930കളിൽ മെഡ്രാസ് പ്രസിഡൻസി ഭരിച്ചുകൊണ്ടിരുന്നത് കോൺഗ്രസ് മന്ത്രിസഭയായിരുന്നു. അതിലെ ശ്രീ പ്രകാശം എന്ന് മന്ത്രി ഒരിക്കൽ Tellicherryയിൽ വന്നപ്പോൾ, തീയരെ പിന്നോക്ക വിഭാഗമായി പരിഗണിക്കണമെന്നും സംവരണം നൽകേണം എന്നും ആവശ്യപ്പെട്ട് മന്ത്രിയോട് ചില തീയർ ആളുകൾ അപേക്ഷിച്ചുപോലും. എന്നാൽ, Tellicherryയിലെ പല തീയ വ്യക്തികളും അതിനോട് എതിർപ്പ് പ്രകടിപ്പിച്ചു. തീയർ ഒരു പിന്നോക്ക ജനം അല്ലാ എന്നായിരുന്നു അവരുടെ ഭാവം. ഈ ഭാവം അവരിൽ വന്നത് ഇങ്ഗ്ളിഷ് ഭരണത്തിന്റെ പ്രകാശം ഏറ്റതിനാലാണ്.
ശ്രീ പ്രകാശം മന്ത്രി Tellicherryയിലെ തീയരിലെ പലരേയും കണ്ടതിന് ശേഷം, ഒരു അഭിപ്രായം പ്രകടിപ്പിച്ചുപോലും, ഇത്രയും ഉയർന്ന ഒരു ജനസമൂഹം ഏതുവിധത്തിലാണ് പിന്നോക്ക ജനമാവുക എന്ന്. വൻ പരിക്ഷാരത്തോടുകൂടിയ വസ്ത്ര ധാരണവും, നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനവും മറ്റുമുള്ള തീയരെയാണ് മന്ത്രികണ്ടത്. ഇദ്ദേഹം മെഡ്രാസിലെ നാട്ടുകാരനായിരുന്നിരിക്കാം. ഇദ്ദേഹത്തിന്റെ പേര് ആ കാലത്തിലെ ഒരു മെഡ്രാസ് പ്രസിഡൻയിയുടെ മുഖ്യമന്ത്രിയുടേതായും കാണപ്പെടുന്നുണ്ട്.
ഇവിടെ ചെറുതായി പറയാനുള്ള ഒരു കാര്യം ഇങ്ഗ്ളിഷ് ഭരണകാലത്ത്, മെഡ്രാസ് പ്രസിഡൻസിയും മറ്റ് പ്രസിഡൻസികളും ഭരിച്ചിരുന്നത്, പ്രാദേശിക പാർട്ടികൾ നയിക്കുന്ന മന്ത്രിസഭകൾ തന്നെയായിരുന്നു. ഈ വിവരം ഇന്നും പല ഔപചാരിക ചരിത്ര എഴുത്തുകളും വ്യക്തമായി പ്രസ്താവിക്കാൻ വിട്ടുപോകുന്നുണ്ട്.
തീയർക്ക് സംവരണം വേണം എന്ന ആശയം Tellicherryയിലെ പല പ്രമുഖ തീയർക്കും ഇഷ്ടമുള്ളകാര്യമായിരുന്നില്ല പോലും. CPSന്റെ പിതാവായ ഗോവിന്ദൻ പോലും ഇതിനെ എതിർത്തിരുന്നു. തങ്ങൾ യാതോരുവിധത്തിലും പിന്നോക്കം അല്ലാ എന്ന ഒരു ഉന്നത മനോഭാവം തന്നെ ഇങ്ഗ്ളിഷ് ഭരണം ഇവരിൽ ചേർത്തിരുന്നു.
മലബാറിനെ തിരുവിതാംകൂറുമായി കൂട്ടിക്കുഴച്ചതോടുകൂടി, വൻ വ്യത്യാസങ്ങൾ പലതിലും കണ്ടുതുടങ്ങിയിരുന്നു. അവയിലേക്ക് ഇപ്പോൾ കടക്കുന്നില്ല. തിരുവിതാംകൂറിൽ ഈഴവർക്ക് സംവരണം ലഭിച്ചു. ഇത്, എപ്പോഴാണ് തീയർക്കും ലഭിച്ചത് എന്ന് അറിയില്ല. 1956ൽ കേരളം പിറന്നതോടുകൂടി, മലബാർ അങ്ങ് ഭൂമിശാസ്ത്രപരമായി അങ്ങ് ആഴക്കടലിൽ ആണ്ടുപോയതുമാതിരിയായി. കാര്യങ്ങൾ എല്ലാം Trivandrumത്താണ് നടക്കുന്നത്. Trivandrumത്ത് ഇങ്ഗ്ളിഷ് അറിയുന്നവർ ഉണ്ടായിരുന്നെങ്കിലും, ഇങ്ഗ്ളിഷ് ഭരണ പാരമ്പര്യങ്ങൾ ഒട്ടുംതന്നെയില്ലായിരുന്നു. അതിനെക്കുറിച്ച് പിന്നീട് പറയാം.
പലവിധ സംവരണങ്ങൾ എല്ലാത്തിലും പ്രത്ര്യക്ഷപ്പെട്ടുതുടങ്ങി. പ്രൊഫഷണൽ കോളെജുകളിലേക്ക് Malabar Meritഎന്നും Travancore-Cochin (TC) Meritഎന്നും വരെയുള്ള പലതും നിലവിൽ ഉണ്ടായിരുന്നു.
തിരുവിതാംകൂറിൽ എല്ലാത്തിലും പലവിധ സ്വാർത്ഥതാൽപ്പര്യങ്ങൾ കണ്ടുതുടങ്ങിയെന്ന് തോന്നുന്നു. സർക്കാർ തൊഴിലിൽ വൻ മേന്മയൊന്നും മലബാറിൽ അറിഞ്ഞുതുടങ്ങിയിരുന്നില്ല. കാരണം സർക്കാർ ജീവനക്കാരൻ പൊതുജനത്തിന്റെ കീഴിൽ വരുന്ന ആൾ എന്നുതന്നെയാണ് ഇങ്ഗ്ളിഷ് ഭരണം പ്രസരിപ്പിച്ചിരുന്ന ചിന്താഗതി. അതേ സമയം, തിരുവിതാംകൂറിൽ സർക്കാർ ജീവനക്കാരൻ സാമൂഹികാധിപനും, പൊതുജനം കഴുതയും ആണ് എന്ന ഭാവം വളരെ തുറന്നരീതിയിൽ തന്നെ ഏവരും സമ്മതിച്ചുകൊടുത്തിരുന്നു.
തീയർ ഈഴവരാണ് എന്ന് തിരുവിതാംകൂറിൽ സർക്കാർ തലത്തിൽ ഈഴവ താൽപ്പരകക്ഷികൾ യാതോരു തടസ്സുങ്ങളും ഇല്ലാതെ രേഖകളിൽ ചേർത്തുകൊണ്ടിരുന്നു. ആദ്യകാലങ്ങളിൽ തീയ എന്നത്, ജാതി നിർണ്ണയ രേഖകളിൽ ഈഴവരിൽ നിന്നും വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരുന്നത് എങ്കിലും, പിന്നെപ്പിന്നെ തീയരെ ഈഴവരോടൊപ്പം രേഖപ്പെടുത്തിത്തുടങ്ങി.
കുറച്ചുംകൂടികഴിഞ്ഞപ്പോൾ, തീയരെ ഈഴവർക്ക് കീഴിൽ ഉള്ള ഒരു ഉപജാതിയായി രേഖപ്പെടുത്തിത്തുടങ്ങി. ഈ വിധ തിരുത്തലുകൾ വളരെ സാവകാശത്തിൽ Trivandrumത്തുള്ള Secretariatൽ നടത്തപ്പെടും. അതേ സമയം മലബാറിലെ രണ്ട് തമ്മിൽ വ്യത്യസ്തരായ തീയരും അവരുടെ പലവിധ സാമൂഹിക വേവലാതികളിലും പെട്ട്, ഓരോരുത്തരും സ്വന്തം നിലയിൽ അമർന്നും തമ്മിൽ പോരാടിയും, മറ്റ് പ്രാദേശിക സമുദായക്കോരോട് ഏറ്റ് മുട്ടിയും സമയം കളയും. ഡെൽഹി Secretariatൽ ഹിന്ദി ഭാഷയെ ഈ രാജ്യത്തുടനീളം പ്രചരിപ്പിക്കാൻ നടക്കുന്ന ഗൂഡമായ നീക്കങ്ങൾ പോലെയാണ് കാര്യങ്ങൾ. ഇന്ന് പല സംസ്ഥാനക്കാരും ഹിന്ദി പഠിച്ച് അഭിമാനിക്കുന്നു. അവരെ വിഡ്ഢികൾ ആക്കപ്പെട്ട വിവരം അവർക്ക് അറിയില്ല. അറിഞ്ഞാൽ തന്നെ അവർക്ക് അതിൽ സന്തോഷമേയുള്ളു.
തീയരിൽ പലരും തങ്ങൾ ഈഴവ എന്ന മഹാ ജനക്കൂട്ടത്തിലെ ഉപജനമാണ് എന്ന് അറിഞ്ഞ് അഭിമാനിക്കുന്നു. എന്നാൽ ഇപ്പോൾ എടുത്തുപറയേണ്ടുന്ന കാര്യം മലബാറിൽ പല തീയ കൂടുംബങ്ങളിലും ഈഴവ രക്തബന്ധപാത കലർന്നിട്ടുണ്ട് എന്നതാണ്. അതിനാൽ തന്നെ ഈ മുകളിൽ സൂചിപ്പിച്ച ചിരത്രത്തിലെ പോരായ്മ അവരെ സംബന്ധിച്ചെടുത്തോളം ഒരു പോരായ്മയല്ലതന്നെ. ഇന്ന് മലബാറിൽത്തന്നെ തീയർ എന്ന് അവകാശപ്പെടുന്ന പല കുടുംബങ്ങളിലും വളരെ കറപ്പുനിറമോ, കറുപ്പിനോട് അടുപ്പം ഉള്ള ഇരുനിറമോ ഉള്ളവർ ഉണ്ട് എന്നതാണ് വാസ്തവം. ഇവരിൽ ഒന്നുകിൽ ഈഴവരുടേയോ, അതുമല്ലെങ്കിൽ മറ്റ് വല്ല ജനവിഭാഗത്തിന്റേയോ രക്തം കലർന്നിട്ടുണ്ട് എന്നാണ് പറയാവുന്നത് എന്ന് തോന്നുന്നു.
അതുമല്ലെങ്കിൽ ഈ വക കുടുംബങ്ങൾ വ്യക്തമായും ഈഴവരോ മറ്റോ ആയിരിക്കാം.
തീയരിൽ ഈവിധ മാറ്റം സംഭവിക്കാൻ ഏതാണ്ട് 200 വർഷമെങ്കിലും എടുത്തിട്ടുണ്ടാവാം. എന്നുവച്ചാൽ ഏതാണ്ട് 15ഓളം തലമുറകൾ. ഇതേ സമയം എടുത്തു, തീയർ ഈഴവരുടെ കീഴിൽ ഒരു ഉപജാതിയായി മാറാനും.
ഇത് ചരിത്രപരമായി നോക്കുമ്പോൾ ഒരു വൻ സംഭവ വികാസം തന്നെയാണ്. മലബാറുമായി യാതോരുവിധ ബന്ധവും ഇല്ലാത്ത ഒരു പ്രദേശത്തിലെ ഒരു ജനതയുടെ മേൽവിലാസത്തിന് അടിയിൽപ്പെട്ടുപോകുക എന്നത്.
ഇതേ പ്രശ്നം ഇന്ന് ഇങ്ഗ്ളണ്ടിൽ ഇങ്ഗ്ളിഷുകാരും നേരിടുന്നുണ്ട്. അവരെ സാവധാനത്തിൽ പുറനാട്ടിൽ നിന്നും കയറിവന്നവർ അവർക്ക് കീഴിൽ ആക്കിക്കൊണ്ടിരിക്കുകയാണ്. ഈ വിധ കാര്യങ്ങൾ അതീവ സാവധാനത്തിൽ ആണ് നടക്കുന്നത് എന്നതിനാൽ ഇങ്ഗ്ളിഷുകാരിൽ പലർക്കും ഇത് മനസ്സിലാക്കാനോ, ശ്രദ്ധിക്കാനോ ആവുന്നില്ല എന്നുമാത്രം. ഒരു 200 വർഷങ്ങൾക്ക് ശേഷം ഇങ്ഗ്ളിഷ് ജനതയുടെ സാമൂഹിക നിലവാരം ഈകണക്കിന് പോലയാൽ ഏതുവിധമാവും എന്ന് ചിന്തിക്കാവുന്നതേയുള്ളു. ഫ്യൂഡൽ ഭാഷക്കാരുടെ അടിയിൽ ആണ് പെടുന്നത്. കീഴെക്കിട്ടുന്നവനെ അമർത്തി ഞെരിച്ചുകളയുക എന്നുള്ളത് ഫ്യൂഡൽ ഭാഷാ കോഡുകളുടെ നൈസർഗ്ഗികമായ പദ്ധതിയാണുതന്നെ.
1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും
2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ
3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,
4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,
5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന
6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്
9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്
10. തിരുവിതാകൂറിനേയും മലബാറിനേയും
11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള
12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും
13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള
15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ
18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു
21. Tellicherryയിലെ തീയക്കമ്മറ്റി
22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ
23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ
24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത
25. 'സാമൂഹികമായും സാമ്പത്തികമായും
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്
27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം
29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ
30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു
31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ
32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ
33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും
34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ
36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ
37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി
38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം
39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ
40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക
41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള
42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം
43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ
44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള
45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ
46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal
47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ
48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,
49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ
50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code