top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു തടയാനുള്ള വാക്യായുധങ്ങൾ👉👇

ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരാൾ ഈ എഴുത്തുകാരനെ സമീപിച്ചിരുന്നു. ആ ആളുടെ മക്കളിൽ ഒരാൾക്ക് MBBSസിനുള്ള നിലവിലുള്ള പ്രവേശന പരീക്ഷയായ NEET Examമിന് അപേക്ഷിക്കണം. ഈ എഴുത്തുകാരന്റെ കൈവശമുള്ള ഇന്റെർനെറ്റ് സൌകരങ്ങളും കമ്പ്യൂട്ടറും ഉപയോഗിച്ച്, വളരെ സൌകര്യപ്രദമായി ഓൺലൈനായി ഈ അപേക്ഷ സമർപ്പിക്കാവുന്നതാണ്.



ഈ വ്യക്തിയുടെ ജാതി തീയയാണ് എന്നും, അതുമായി ബന്ധപ്പെട്ടു ലഭ്യമായ സീറ്റ് സംവരണത്തിനുള്ള അർഹതയും അപേക്ഷയിൽ ചേർക്കണം. ഈ വിധം ചേർക്കുന്ന ഇടത്ത്, ഓൺലൈൻ അപേക്ഷാ ഫോമിൽ ചെന്ന്, ഈ വിവരം ചേർത്തപ്പോൾ തെളിഞ്ഞുവന്ന വിവരമാണ് മുകളിൽ ഒരു ഇമെജായി നൽകിയിട്ടുള്ളത്. ഈ വിവരം തെളിഞ്ഞുവന്ന ഉടനെ അതിന്റെ ഒരു screenshot ഈ എഴുത്തുകാരൻ എടുത്തു Telegramൽ സൃഷ്ടിച്ചിരുന്ന പ്രൈവറ്റ് ചനലിൽ സൂക്ഷിച്ചുവച്ചു. അതിന്റെ പകർപ്പാണ് മുകളിൽ നൽകിയിട്ടുള്ളത്.


ഈഴവ എന്ന Categoryക്കുള്ളിൽ, ഈഴവരുടെ കീഴിലായി പദവിയുള്ള ഒരു community ആണ് Thiyya എന്ന് ഏതൊരു വൻ വിവരമുള്ള ചരിത്രകാരനും വരുംകാലങ്ങളിൽ ഈ രേഖയിൽ നിന്നും തിരിച്ചറിവ് ലഭിക്കാൻ അമിതവിവരം വേണ്ടിവരില്ലതന്നെ.


എന്നാൽ ഈ വിധം ഒരു തെറ്റായതും തലതിരിഞ്ഞതും, തികച്ചും കരുതിക്കൂട്ടി തെറ്റായ ethnographic വിവരം ഉൾക്കൊള്ളുന്നതുമായ രേഖപ്പെടുത്തൽ കണ്ടപ്പോൾ ഈ എഴുത്തുകാരന് തെല്ലൊരു അലോസരം മനസ്സിൽ തോന്നി എന്നുള്ളത് വാസ്തവം തന്നെയാണ്. കാരണം, ആ വിധ രേഖപ്പെടുത്തലുകളിലൂടെ, ഈഴവരുടെ ചരിത്രപരമായുതും, സാമൂഹികമായതുമായ പഴയകാല അനുഭവങ്ങളും വേവലാതികളും അവകാശവാദങ്ങളും സാമൂഹിക പ്രതികരണങ്ങളും, പ്രക്ഷോഭങ്ങളും, തെരുവുയുദ്ധങ്ങളും മറ്റും ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും രണ്ടുകൂട്ടം തീയരുടെ പാരമ്പര്യങ്ങളുടേയും പൈതൃകങ്ങളുടേയും മേൽ വന്നുപതിക്കുകയും, അവയുടെ അടിയിപ്പെട്ടുപോകുന്ന മലബാർ പാരമ്പര്യങ്ങളും ചരിത്രങ്ങളും ആദ്ധ്യാത്മിക അനുഷ്ഠാനങ്ങളും മറ്റൊരു ജനതയുടെ കൈകളിൽപ്പെടുകയും, അവ അലങ്കോലപ്പെട്ടുപോകുയും ചെയ്യും എന്നുള്ളതാണ് വാസ്തവം. ഉദാഹരണത്തിന് വടക്കേ മലബാറിലെ മുത്തപ്പൻ ആദ്ധ്യാത്മിക പ്രസ്ഥാനം തിരുവിതാംകൂറിലെ SNDPയുടേയും ഈഴവരുടേയും കൈകളിൽ വന്നുപതിച്ചാൽ, നിലംപതിച്ചുപോയതുതന്നെ.


എന്നാൽ NEET Examമിന് അപേക്ഷ നൽകാൻ വന്ന തീയ വ്യക്തിക്ക് ഇതൊന്നും യാതോരു പ്രശ്നമല്ല എന്നാണ് കണ്ടത്. Categoryയും Communityയും എന്തെങ്കിലും ആവട്ടെ എന്ന് ആരെങ്കിലും ഏതുവിധത്തിൽ തലതിരിഞ്ഞ് തീരുമാനിച്ചാലും, പ്രശ്നമല്ലതന്നെ. കാരണം, ഇന്ന് പുതിയ ഉച്ചനീചത്വ രൂപകൽപ്പനാ കോഡുകൾ ഉള്ള നവയുഗ ജാതികൾക്കാണ് പ്രസക്തി. മക്കൾ ഏതുവിധേനയും ഡോക്ടർ ആവണം. അത്രതന്നെ.


സർക്കാർ ജീവനക്കാർ, ഡോക്ടർമാർ, എഡ്വക്കറ്റുമാർ, മാധ്യമപ്രവർത്തകർ, സർക്കാർ വക കോളെജുകളിലും സ്ക്കൂളുകളിലും തൊഴിൽ ചെയ്യുന്ന അദ്ധ്യാപകർ / അദ്ധ്യാപികമാർ എന്നിവരാണ്, നവയുഗ ഉന്നത ജാതിക്കാർ.


ഇവയിൽതന്നെ, ഡോക്ടർമാർ, എഡ്വക്കറ്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് പലവിധ അടയാള ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ പറ്റും, സ്വന്തം വാഹനത്തിലും വേഷത്തിലും വാസസ്ഥലങ്ങളിലും. ഈ വിധ ആളുകളെ ഈ കാര്യത്തിൽ പഴിപറയാൻ ആവില്ലതന്നെ. ഈ വിധ ചിഹ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പോലീസുകാരും പൊതുജനവും, വാക്കുകളിൽ ബ്രാഹ്മണത്വ നിലവാരം നൽകിയാണ് സംബോധനയും പരാമർശിക്കലും ചെയ്യുക.


സാധാരണ ഗതിയിൽ ഈ കൂട്ടരുടെ ഈ വിധ ചിഹ്നങ്ങൾ വാഹനത്തിൽ ശ്രദ്ധിക്കപ്പെട്ടാൽ, വാഹന പരിശോധനകളിൽ നിന്നും പോലീസുകാർ ഇവരെ ഒഴിവാക്കുകയാണ് ചെയ്യുക. കാരണം, സാധാരണക്കാരോടു ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ ഇവരോട് ഉപയോഗിക്കരുത്, എന്ന വ്യക്തമായ നിർദ്ദേശം വരെ ഇവർക്ക് ലഭിച്ചിട്ടുണ്ടാവാം.


ഈ വിധ കാര്യങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നതു തന്നെ വൻ അരോചകമായ കാര്യമാണ്. ഭരണഘടനയിൽ പൌരന്മാർക്ക് അർഹതപ്പെട്ട അന്തസ്സുമായി ബന്ധപ്പെട്ട പലവിധ ചട്ടങ്ങളും വെറും കോമാളിവാക്കുകൾ ആവുന്നതായി വളരെ വ്യക്തമായി കാണപ്പെടുന്ന വസ്തുതകളാണ് ഇവ.


മൊബൈൽ ക്യാമറകൾ വരുന്നതിന് മുൻപുള്ള കാലങ്ങളിൽ, തിരുവിതാംകൂറിലെ പോലീസുകാർ ആളെ നോക്കി, വാഹനം ഓടിക്കുന്നത് ചെറിയവൻ ആണ് എന്നത് തിരിച്ചറിഞ്ഞാൽ, അയാളുടെ മുഖത്തിട്ടടിക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. പോലീസുകരുടെ വാക്കുകൾക്ക് പ്രത്യുത്തരം നൽകുക അഥവാ തിരിച്ച് സംസാരിക്കുക (retort) എന്നിവ ചെയ്യുന്ന സാധാരണ പൌരനാണ് ഈ വിധ അനുഭവം ലഭിക്കുക.


ഇതും സാധാരണഗതിയിൽ, ഡോക്ടർ, എഡ്വക്കറ്റ്, മാധ്യമപ്രവർത്തകൻ തുടങ്ങിയ പദവിമുദ്രകൾ ഉണ്ടോ എന്ന് ആദ്യം തിട്ടപ്പെടുത്തി, അവയില്ലാ എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പോലീസുകാർ ചെയ്യാറ്.


ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുൻപ്, മറ്റൊരുവ്യക്തി പോലീസ് സ്റ്റേഷനിൽ ചെന്ന് ഇൻസ്പെടറുമായി, താൻ നൽകിയ കാര്യത്തെക്കുറിച്ച് സംസാരിക്കാനായി പോകുന്ന അവസരത്തിൽ, ആ ആൾ ഈ എഴുത്തുകാരനേയും കൂടെക്കൂട്ടി, ഒരു മാനസിക പിന്തുണക്കായി. ദൂരത്തുള്ള ഒരു പട്ടണത്തിൽ വച്ചാണ് സംഭവം.


യാതോരു സാമൂഹിക ബലവും ഇല്ലാതെ, ഏതാണ്ട് തെരുവിൽ നടക്കുന്ന കാലം ആയിരുന്നു, ഈ എഴുത്തുകാരനെ സംബന്ധിച്ചെടുത്തോളം. ശരീരം തന്നെ ഏതാണ്ട് നേർത്ത്, വെയിലത്തുവച്ച വൈക്കോലുമാതിരിയുള്ള അവസ്ഥ. എന്നാൽ, ശരീരത്തിൽ നീരും കൊഴുപ്പും മാംസവും ഉണങ്ങിക്കരിഞ്ഞതുപോലെയാണെങ്കിലും, മനസ്സിൽ മായഓജസ്സ് പകർന്നുനൽകുന്ന ഇങ്ഗ്ളിഷ് എന്ന സോഫ്ട്വർ സ്പന്ദിക്കുന്നതിന് യാതോരു താള ബലക്കുറവും ഇല്ലതന്നെ.


വാദിയും പ്രതിയും കൂട്ടരും എല്ലാംതന്നെ, ഹൈന്ദവ ആദ്ധ്യാത്മികതയിൽ പഠിപ്പിച്ചുവിടുന്ന സാഷ്ടാംഗ നമസ്കാരം, ദണ്ഡ നമസ്കാരം, പാദ നമസ്കാരം എന്നെല്ലാംപോലുള്ള ഭാവം, ഒരു ദിവ്യാത്മാവിന് നൽകുന്നതുപോലെയാണ്, ഇൻസ്പെട്കറുടെ മുന്നിൽ കുനിഞ്ഞ് നിൽക്കുന്നത്. എന്നാൽ, ആകെ ഉണക്കസൂചിപോലുള്ള ഒരുവൻ യാതോരു കാര്യമായ കുനിവൊന്നുമില്ലാതെ നിൽകുന്നു. ഇൻസ്പെക്ടരുടെ മനോനിലയിൽ ചിത്തഭ്രമം (scrizophernia) വന്നമാതിരിയുള്ള ഭാവം. ഈ എഴുത്തുകാരനോട് ചോദിച്ച ഞെട്ടിച്ചുള്ള ചോദ്യങ്ങൾക്ക്, വ്യക്തമായും സത്യമായുള്ള ഉത്തരം നൽകി. നീ എന്നാണ് സംബോധനാ വാക്കായി ഇൻസ്പെട്കടർ ഉപയോഗിച്ചത്. ഇൻസ്പെട്കടർക്ക് ഉത്തരത്തിൽ താൽപ്പര്യമില്ലതന്നെ. മറിച്ച്, ഉത്തരത്തിന് ഭയഭക്തിബഹുമാന സൂചക ആവരണംവല്ലതും ഉണ്ടോ എന്നതാണ് ശ്രദ്ധിക്കപ്പെടുന്നത്. വാദിയും പ്രതിയും തമ്മിലുള്ള പ്രശ്നത്തിൽ ഈ എഴുത്തുകാരന് യാതോരു ബന്ധവും ഇല്ലതന്നെ.


ഇൻസ്പെക്ടർ ആകെ അസ്വസ്ഥനായി. ആള് തിരുവിതാംകൂറുകാരാണ്. പെട്ടെന്ന് ഒരു പോലീസുകാരൻ മറ്റെന്തോ കാര്യത്തിനായി മുറിയിൽ കയറിവന്നു. ആ ആളോട്, ഈ എഴുത്തുകാരനെ ചോദ്യംചെയ്യാൻ പറയുകയും, മുഖത്തിട്ടടിക്കാൻ ആംഗ്യം കാണിക്കുകയും ചെയ്തു.


ഏതാണ്ട് മുപ്പത് വയസ്സുതോന്നിക്കുന്ന പോലീസുകാരൻ കാര്യങ്ങൾ ചോദിച്ചു. മുഖത്തിട്ടടിക്കാൻ ഇൻസ്പെട്കടർ ആംഗ്യംകാണിച്ചുകൊണ്ടിരുന്നു. പോലീസുകരാൻ അടിക്കാൻ വിസ്സമതിച്ചു. ഇൻസ്പെക്ടർ ക്ഷുഭിതനായി, പോലീസുകാരനെ ഞെട്ടിച്ചു. പോലീസുകാരൻ പറഞ്ഞവാക്കുക്കൾ ഇന്നും ഓർമ്മയുണ്ട് : എന്റെ പൊന്ന് സാറെ, സാറെന്താ ഈ പറയുന്നത്?


ഈ മുകളിൽ എഴുതിയ സംഭവത്തിന് തീയരെ സർക്കാർ രേഖകളിൽ തെറ്റായി രേഖപ്പെടുത്തിയ കാര്യവുമായി യാതോരു ബന്ധവും ഇല്ലതന്നെ. എന്നാൽ, ഡോക്ടർമാർ, എഡ്വക്കറ്റുമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് വാക്ക് കോഡുകളിലൂടെ ലഭിക്കുന്ന സാമൂഹികാധിപത്യവും സർക്കാർ സംവിധാനങ്ങളിൽ ലഭിക്കുന്ന പരിഗണനകളേയുംകുറിച്ചും ഈ എഴുത്തിൽ പറഞ്ഞുപോയി. ആ കാര്യങ്ങൾ കുറച്ചുകൂടി എഴുതിയതിന് ശേഷം, എഴുത്തിന്റെ പാതിയിലേക്ക് തിരിച്ചുവരാം.


മുകളിൽ സൂചിപ്പിച്ച സംഭവവിവരണവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി കാര്യങ്ങൾ എഴുതേണ്ടിയിരിക്കുന്നു.


സൂചിപ്പിക്കപ്പെട്ട തിരുവിതാംകൂറുകാരനായ ഇൻസ്പെക്ടർക്ക് ആളുകളെക്കയറി അടിക്കുന്ന പ്രവണതയുണ്ടായിരിക്കാം.


ഈ സംഭവത്തിന് കുറച്ചുകാലത്തിന് ശേഷം, ഈ ഇൻസ്പെക്ടർ കേരളത്തിന്റെ ഒരു അതിർത്തി പ്രദേശത്ത് ട്രാഫിക്ക് ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുമ്പോൾ, അന്യസംസ്ഥാനത്തുനിന്നും രണ്ട് ചെറുപ്പക്കാർ മോട്ടർ സൈക്കിളിൽ കേരളത്തിലേക്ക് കടന്നുവന്നു. പത്രവാർത്തയിൽ നിന്നും ലഭിച്ച വിവരം ഈ വിധമാണ്. അവരെ കൈകാട്ടി, ഇൻസ്പെക്ടർ നിർത്തിച്ചു ചോദ്യം ചെയ്തു. അവരുടെ പ്രത്യുത്തരത്തിൽ കാര്യമായ അടിയാളത്തം ഇല്ലാതിരുന്നിരിക്കാം. അല്ലെങ്കിൽ അവർ നിങ്ങൾ എന്ന പദം ഉപയോഗിച്ചിരിക്കാം. മലബാറിൽ ഈ നിങ്ങൾ വിളി ഏതാണ്ട് 1990കുളുടെ പകുതിവരെ മലബാർ സമൂഹത്തിൽ നിലനിന്നിരുന്നു എന്നുവേണം പറയാൻ. അതിന് ശേഷം, ഔപചാരിക വിദ്യാഭ്യാസം ഈ വാക്കിനെ ഉദ്യോഗസ്ഥരോട് ഉപയോഗിച്ചാൽ അസഭ്യവാക്കായി പൊതുജനമനസ്സിൽ തിരുകിക്കയറ്റിക്കളഞ്ഞു.


ഇൻസ്പെക്ടർ മോട്ടർ സൈക്കിളുകാരിൽ ഒരാളെ മുഖത്തിട്ടടിച്ചുവെന്നെ തോന്നുന്നു. ഇത് തിരുവിതാംകൂറിൽ പണ്ട് കാലങ്ങളിൽ ഒരു അസാധാരണ സംഭവം അല്ലതന്നെ. സ്കൂളിൽ ഇതെല്ലാം സാറന്മരിൽ നിന്നും അനുഭവിച്ചു വളർന്നുവന്ന ജനത്തിന്, ഒരു ഇൻസ്പെക്ടർസാറിൽ നിന്നും ഒരു അസഭ്യവചനമോ, മുഖത്തിട്ടടിയോ ലഭിച്ചാൽ, അത് താങ്ങാനും മറക്കാനും മലയാളത്തിലൂടെയുള്ള ഔപചാരിക വിദ്യാഭ്യാസം വൻ പരിശീലനം നൽകിയിരിക്കും.


എന്നാൽ, മുകളിൽ പറഞ്ഞ സംഭവത്തിൽ, രണ്ട് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഒന്ന് പ്രദേശം തിരുവിതാംകൂർ അല്ലതന്നെ. അതിനേക്കാൾ വൻ കാര്യം അടികൊണ്ട വ്യക്തി ജില്ലാ കോടതിയിൽ പ്രാക്ടിസ് ചെയ്യുന്ന അട്വക്കറ്റാണ്. ദിവസങ്ങൾക്കുള്ളിൽ സംഭവം പ്രശ്നമായി, പിന്നീട് ഗുരുതരമായി. കോടതിയുടെ 'officerറെ' മുഖത്തിട്ടടിച്ചത് വിട്ടുകൊടുക്കാൻ കോടതി തയ്യാറായില്ല എന്നുതോന്നുന്നു. വിചരാണ നടന്നു. ശിക്ഷയായി, ഇൻസ്പെക്ടറെ അറസ്റ്റുചെയ്യാൻവരെയുള്ള ഉത്തരവും വന്നു എന്ന് പത്രങ്ങളിൽ കണ്ടിരുന്നു. അതിനപ്പുറം കാര്യങ്ങൾ പോകില്ലതന്നെ. കാരണം, അടിച്ചതും അടികൊണ്ടതും, ഫ്യൂഡൽ ഭാഷകളിൽ ഉന്നതങ്ങളിൽ പെടുന്നവർതന്നെ.


സാധാരണ ഗതിയിൽ ഈ വിധം ഒരു പ്രശ്നം സംഭവിക്കില്ലതന്നെ. കാരണം, ഡോക്ടർമാർ, എഡ്വക്കറ്റുമാർ തുടങ്ങിയവർ ആദ്യം തന്നെ താൻ ഡോക്ടർആണ്, അല്ലെങ്കിൽ എഡ്വക്കറ്റ് ആണ് എന്നെല്ലാം അങ്ങ് പറഞ്ഞൊപ്പിക്കും. അതിന് കാലതാമസം വന്നാൽ, എടാ, എടീ, നീ തുടങ്ങിയ വാക്കുകൾ പലപ്പോഴും കേൾക്കേണ്ടിവരും.


Trivandrumവച്ച് ഈ അടുത്തകാലത്ത് ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനം ഓടിച്ച് ഒരാളെ ഇടിച്ചുകൊന്നു എന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിലും, ഈ വിധ വാക്കുകളുടെ കുഴഞ്ഞുമറിയൽ സംഭവിച്ചതായി കാണുന്നു.


ഇടികൊണ്ട ആൾ മരിച്ചു എന്നതിനാൽ പ്രതി തന്റെ കയ്യിപ്പെട്ടതുതന്നെ എന്ന് മനസ്സിലാക്കി സംഭവസ്ഥലത്ത് വന്ന പോലീസ് ഇൻസ്പെക്ടർ IASസ്സുകാരനെ നീ എന്നാണ് സംബോധന ചെയ്തതുപോലും. ഇൻസ്പെക്ടറും, അതിന് ശേഷം, പോലീസ് ശിപായും നീ എന്ന് സംബോധന ചെയ്താൽ, IASസ്സുകാരൻ നാറിയതുതന്നെ. എന്നാൽ താൻ IASസ്സുകാരനാണ് എന്ന് വെളിപ്പെടുത്താതെ തന്നെ, ഇതിനെ തടയാനുള്ള വാക്യായുധം IASസ്സുകാരന്റെ പക്കൽ ഉണ്ടായിരുന്നു. താൻ ഡോക്ടറാണ് എന്ന് പ്രഖ്യാപിച്ച്, വാക്ക് കോഡുകളുടെ നാറുന്ന നിലവാരത്തിലേക്ക് താഴുന്നതിൽ നിന്നും രക്ഷനേടി.


ഫ്യൂഡൽ ഭാഷകൾക്ക് പിന്തുണ നൽകുന്ന ഉദ്യോഗസ്ഥർ ഈ ഒരു പ്രശ്നത്തെക്കുറിച്ച് ബോധവാന്മാരാണോ എന്ന് അറിയില്ല. അടിതെറ്റിയാൽ ആനയും വീഴും. ഭാഷ ഫ്യൂഡൽ ചുവയുള്ളതാണെങ്കിൽ, വീഴ്ച വെറും നിലത്താവില്ല, മറിച്ച് വാക്ക് കോഡുകളുടെ ദുർഗന്ധ ഇടത്തിലേക്കായിപ്പോവും.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page