ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ തരിശായ വിദ്യാഭ്യാസത്തിന് തുടച്ചുമാറ്റാനാവുമോ?👉👇
ഈ എഴുത്തുകാരന്റെ ചെറുപ്പകാലത്ത്, ഉത്തമ നിലവരമുള്ള ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്റെ മങ്ങിയ നിഴലുകൾ മനസ്സിൽ ഏറ്റതിന്റെയും, വെറും തരിശ് സ്വഭാവമുള്ള മലയാളവും ഇങ്ഗ്ളിഷും കലർന്ന തനി വിഡ്ഢി വിദ്യാഭ്യാസത്തിൽ പഠിച്ച് സമയം കളഞ്ഞ അനുഭവവും ലഭിച്ചിരുന്നു.
ഉത്തമ നിലവാരമുള്ള ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ പലവിധ ഉന്നത മൂല്യങ്ങളും, ലക്ഷ്യങ്ങളും മറ്റും വളരെ വ്യക്തമായി കാണാമായിരുന്നു. അതേ സമയം മലയാളം വിദ്യാഭ്യാസത്തിലും, മലയാളവും ഇങ്ഗ്ളിഷും കലർന്ന വിദ്യാഭ്യാസത്തിലും ഈ വിധ യാതോരു കാര്യങ്ങളും കണ്ടതായോ അനുഭവിച്ചറിഞ്ഞതായോ ഓർമ്മയില്ല. എന്നാൽ മലയാളം വിദ്യാഭ്യാസത്തിൽ വെറും അർത്ഥശൂന്യമായ കുറേ സാരോപദേശങ്ങളും മറ്റും കണ്ടിരുന്നു. അവയൊന്നും ഒരുവനും മുഖവിലക്കെടുക്കില്ല എന്ന് പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് തന്നെ ഉത്തമബോധ്യമുണ്ടായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ലാ എന്ന് തോന്നുന്നു.
അതേ സമയം ഈ വിധ സരോപദേശങ്ങൾ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ ആവശ്യംതന്നെ ഇല്ലായിരുന്നു. കാരണം, ഈ വിധ സാരോപദേശങ്ങൾ സൂചിപ്പിക്കുന്നതും, മാറ്റേണം എന്ന് ഉപദേശിക്കപ്പെടുന്നതുമായ ദുഷ് ചിന്തകൾക്കും മറ്റും ഇങ്ഗ്ളിഷ് ഭാഷയിലും വാക്കുകളിലും ഇടം ഇല്ലതന്നെ.
അന്നുള്ള ഉയർന്ന നിലവാരമുള്ള ഇങ്ഗ്ളിഷ് സംവിധാനങ്ങളിൽ, പരീക്ഷ (exam) എന്നതിനെക്കുറിച്ച് വ്യക്തമായ ചില അനുമാനങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു എന്നും വ്യക്തമായിരുന്നു. എന്താണ് ഒരു പരീക്ഷയിലൂടെ മൂല്യനിർണ്ണയം ചെയ്യപ്പെടേണ്ടത് എന്നതിനെക്കുറിച്ച് വളരെ ആഴമേറിയ വിവരവും ധാരണയും ഇങ്ഗ്ളിഷ് വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിൽ കണ്ടിരുന്നു. അതേ സമയം മലയാളം വിദ്യാഭ്യാസത്തിൽ ഈ വിധ യാതോരു കാര്യങ്ങളും ഉള്ളതായി കണ്ടിരുന്നില്ല.
ഈ പറഞ്ഞതിനെക്കുറിച്ചെല്ലാം വ്യക്തമായും വളരെ ആഴത്തിലും പലതും പറയേണ്ടിയിരിക്കുന്നു. അത് വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതുന്ന ഇടത്തിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
എന്നാൽ ഈ വിധം ഒരു കാര്യം പറയാം:
ഇങ്ഗ്ളിഷിൽ പൊതുവായുള്ള ചിന്താഗതി, തനിക്ക് ലഭിച്ചിട്ടുള്ള സൌകര്യങ്ങളും സുഖസൌകര്യങ്ങളും മറ്റുള്ളവർക്കും ലഭിക്കേണം എന്നാണ്. എന്നാൽ ഈ ചിന്താഗതി മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ മനസ്സിൽ നിർത്താൻ പറ്റുന്നവയല്ല.
എനിക്ക് കിട്ടിയ ഗുണവും സൌകര്യങ്ങളും മറ്റവന് കിട്ടരുത് എന്നരീതിയിൽതന്നെയാണ് ചിന്തപോകുക. ഇങ്ഗ്ളിഷിലെ He എന്ന വ്യക്തി, മലയാളത്തിൽ അവൻ, അയാൾ, അദ്ദേഹം / സാർ എന്നരീതിൽ ഭൌതിക യാഥാർത്ഥ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വർ സംവിധാനങ്ങളിൽ വേർതിരിക്കപ്പെടുന്നുണ്ട്. അവന് ഇത് കിട്ടരുത്, കൊടുക്കരുത് / സാറിന് കിട്ടണം, കൊടുക്കണം - ഈ ഒരു മാനസികാവസ്ഥ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ നിലനിൽക്കും.
ഈ എഴുത്തുകാരൻ ജീവിതത്തിൽ പലപ്പോഴും ഇങ്ഗ്ളിഷ് മാനസികാവസ്ഥയുടെ പ്രേരണയാൽ, സ്വന്തം കൈയിലുള്ള പലവിധ സൌകര്യങ്ങളും വിവരങ്ങളും സാങ്കേതികവിദ്യാവിവരങ്ങളും ഗുണമേന്മയുള്ള ബന്ധങ്ങളിലേക്കുള്ള പാതകളും മറ്റും മറ്റുപലർക്കും യാതോരുവിധ വ്യാകുലചിന്തയുമില്ലാതെ പങ്കിടുകയോ കൊടുക്കുയോ കാണിച്ചുകൊടുക്കുയോ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വിധ ചെയ്തികൾ വൻ വിഡ്ഢിത്തമായതിന് കാരണം, ഈ വിധം സൌകര്യങ്ങളും മറ്റും നൽകുന്നത് ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾ മനസ്സിൽ ഉള്ള ആൾക്ക് അല്ലാ എന്നതായിരുന്നു. മറിച്ച്, വ്യക്തികളെ അവൻ, അയാൾ, അദ്ദേഹം / സാർ എന്ന രീതിയിൽ തരംതിരിച്ച്, അവന് കൊടുക്കരുത്, കിട്ടരുത് എന്ന് മനസ്സിൽ തറപ്പിച്ചുവച്ചിരിക്കുന്ന ആൾക്കാണ്.
ഈ വിധം ഗുണവും സൌകര്യവും വിവരവും ഈ എഴുത്തുകാരനിൽ നിന്നും ലഭിച്ച എല്ലാരും തന്നെ, അത് ഒരു നിധി കിട്ടിയതുപോലെ സ്വന്തമാക്കുകയും മറ്റുള്ളവർക്ക് കിട്ടാതിരിക്കാൻ പണിപ്പെടുകയും ആണ് ചെയ്യാറ്. മാത്രവുമല്ല, ഈ വിധം വിവരവും സൌകര്യങ്ങളും മറ്റും നൽകിയ ഈ എഴുത്തുകാരനെത്തന്നെ തരംതാഴ്ത്തി സംസാരിക്കാനും തുനിഞ്ഞവർ ഉണ്ട് എന്നും ഓർമ്മവരുന്നു. കാരണം, ഈ എഴുത്താരനിൽനിന്നും നിധി ലഭിച്ചാൽ, പിന്നെ ഈ എഴുത്തുകാരൻ പാപ്പരായി എന്ന രീതിയിലാണ് കാര്യങ്ങൾ മലയാളത്തിൽ മനസ്സിലാക്കപ്പെടുക.
ഈ മുകളിൽ പറഞ്ഞകാര്യത്തിൽ ഇങ്ഗ്ളിഷുകാർക്ക് ഉണ്ട് എന്ന് പറയപ്പെടുന്ന വർണ്ണവിവേചനം എന്ന കാര്യത്തിന്റെ വ്യക്തമായ കാരണങ്ങൾ കാണാൻപറ്റിയേക്കാം. അതിലേക്ക് കടക്കുന്നില്ല ഇപ്പോൾ.
തിരുവിതാംകൂറിൽ നാരായണ ഗുരുവിന്റെ പ്രേരണയാൽ ആണ് എന്ന് സൂചിപ്പിച്ചുകൊണ്ട്, SNDP നാട്ടിൽ വിദ്യാഭ്യാസം വിളമ്പാൻ ഒരിമ്പെട്ടു. എന്നാൽ, എന്താണ് വിദ്യാഭ്യാസമെന്നോ, അതിന്റെ ഉത്തമ ലക്ഷ്യമെന്താണ് എന്നോ അവർ എവിടെയെങ്കിലും വ്യക്തമാക്കിയിരുന്നുവോ എന്നതാണ് ചോദ്യമായി മനസ്സിൽ കയറുന്നത്. ഈ വക കാര്യങ്ങളെക്കുറിച്ച് കാര്യമായ അവബോധമുള്ളവരാണോ ഈ വിധ വിദ്യാഭ്യാസ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരിക്കുക? നേതൃത്വം എന്നത് വൻ ആസ്വാധ്യമായകാര്യമാണ് എന്നതു ശരിതന്നെ.
നാരായണ ഗുരുദേവൻ പഠിച്ചുവളർന്ന വേദങ്ങളും ഉപനിഷത്തുക്കളും മന്ത്രങ്ങളും മറ്റുമാണോ വിദ്യാഭ്യാസം? അവ പഠിച്ചാൽ ഫ്യൂഡൽ ഭാഷകൾ മനുഷ്യമനസ്സിൽ കയറ്റിവിടുന്ന വിധ്വംസക ചിന്തകളെ മാച്ചുകളയപ്പെടുമോ? സമൂഹത്തിലെ വ്യക്തികളിൽ വൻ വ്യക്തിത്വവും സാമൂഹിക സമത്വാധിഷ്ഠിത ചിന്തകളും പടർന്നുപിടിക്കുമോ?
അതുമല്ല, അഭിനവ ഗണിതവും ഊർജ്ജതന്ത്രവും രസതന്ത്രവും ജീവശാസ്ത്രവും ചികിത്സാശാത്രവും ഭൂഗർഭശാസ്തവും മറ്റുമാണോ വിദ്യാഭ്യാസം? ഇവയെല്ലാം പഠിച്ചാൽ, പ്രാദേശിക സമൂഹത്തിലും വ്യക്തികളുടെ മനസ്സിലും നിറഞ്ഞുതുളുമ്പുന്ന, അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയിൽ മാറ്റം വരുമോ?
ഇങ്ഗ്ളിഷ് ഭരണം Tellicherryയിലും മറ്റു ചില പ്രദേശങ്ങളിലും അവിടങ്ങളിലുള്ള സമൂഹത്തിലും, തീയർ എന്ന പാരമ്പര്യ കീഴ്ജനത്തിലെ ചില വ്യക്തികളിലും, വൻ മാനസിക ഭാവ മാറ്റങ്ങളും ഉന്നത ചിന്തകളും വ്യക്തിപ്രഭാവവും വരുത്തിയതും വളർത്തിയതും, ബൃട്ടിഷ്-മലബാറിൽ വൻ ഗുണമേന്മയുള്ള ഉദ്യോഗസ്ഥപ്രസ്ഥാനം പടുത്തുയർത്തിയതും ഈ വിധ വിദ്യാഭ്യാസങ്ങൾകൊണ്ടൊന്നുമല്ലല്ലോ!
1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും
2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ
3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,
4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,
5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന
6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്
9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്
10. തിരുവിതാകൂറിനേയും മലബാറിനേയും
11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള
12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും
13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള
15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ
18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു
21. Tellicherryയിലെ തീയക്കമ്മറ്റി
22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ
23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ
24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത
25. 'സാമൂഹികമായും സാമ്പത്തികമായും
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്
27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം
29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ
30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു
31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ
32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ
33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും
34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ
36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ
37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി
38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം
39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ
40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക
41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള
42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം
43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ
44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള
45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ
46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal
47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ
48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,
49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ
50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code