top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ അറിവില്ലാത്തവരുടെ സാമൂഹിക പരിവർത്തനപദ്ധതികൾ👉👇

പണ്ട് മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്ന് അടിമജനത്തിന് മോചനം നൽകിയപ്പോൾ, ഒരു അടിമ ഒരു പശുവിനെ വളർത്തി, അതിനെ പിന്നീട് ചന്തയിൽ വിൽപ്പനയ്ക്ക് കൊണ്ടുപോയി. അവിടെ വച്ച് വിലപേശണം. ഈ വിലപേശലിന്റെ ദിശയെക്കുറിച്ച് നിശ്ചയമില്ല. എന്നാൽ പണ്ട് ജന്മിയുടെ കന്നുകാലികളെ ചന്തയിൽ കൊണ്ടുപോകുന്ന അവസരത്തിൽ, ജന്മി വിലപേശുന്നതുകണ്ടിട്ടുണ്ട്. വാങ്ങിക്കാൻ വന്ന ആൾ ചോദിച്ചു എന്ത് വില എന്ന്. അടിമ പറഞ്ഞു, 6 രൂപ. വാങ്ങിക്കാൻ വന്ന ആൾ പറഞ്ഞ്, 5 തരാം. അടിമ പറഞ്ഞു അതുമതിയാവില്ല. നാലു രൂപയെങ്കിലും തരണം. വാങ്ങിക്കാൻ വന്ന ആൾ ഇത് കേട്ട് ഞെട്ടി. എങ്കിൽ നാലു തരാം എന്ന് പറഞ്ഞു. അപ്പോൾ അടിമ ഒന്നൂകൂടി ആലോചിച്ചു, അത് ശരിയാവില്ല. മൂന്നെങ്കിലും തരണം എന്നായി.


ബൃട്ടിഷ്-ഇന്ത്യയിലെ വിദ്യാഭ്യാസം കണ്ടറിഞ്ഞ്, തിരുവിതാംകൂറിലും പിന്നീട് ഇന്ത്യയിലും വിദ്യാഭ്യാസം നടപ്പിൽ വരുത്തിയവരുടെ മാനസിക നിലവാരം ഈ അടിമയുടേതു പോലെയായിരുന്നു എന്ന് പറയാം എന്ന് തോന്നുന്നു. കാരണം, അവർ വിദ്യാഭ്യാസം കണ്ടിട്ടുണ്ട്. എന്നാൽ അതിന്റെ ഉൽകൃഷ്ട ദിശ എന്താണ് എന്ന് യാതോരു അറിവും ഇല്ലതന്നെ.


വിദ്യാഭ്യാസം എന്ന സങ്കൽപ്പം മാത്രമല്ല, മറിച്ച് പ്രാഥമിക വിദ്യാഭ്യാസം (Primary education), സാങ്കേതിക വിദ്യാഭ്യാസം (Technical education), തൊഴിൽ വിദ്യാഭ്യാസം (Vocational education) തുടങ്ങിയ ആശയങ്ങൾ ഈ ഉപഭൂഖണ്ഡത്തിൽ ആദ്യമായി വിഭാവനം ചെയ്തതും നടപ്പിൽ വരുത്തിയതും English East India Company ഭരണംതന്നെയാണ് എന്നാണ് തോന്നുന്നത്. പോരാത്തതിന്, വിദ്യാഭ്യാസത്തിന്റെ തടുക്കത്തിൽ Nursery schoolളുകളും മറ്റേ അറ്റത്ത് Professional colleges എന്നുവരെ ഈ കൂട്ടരാണ് പദ്ധതിയിട്ടതും, ഈ നാട്ടിൽ നടപ്പിൽ വരുത്തിയതും.


ബൃട്ടിഷ്-ഇന്ത്യയിൽ ഈ വിധ കാര്യങ്ങൾ ഇങ്ഗ്ളിഷിൽത്തന്നെ നടപ്പിൽ വരുത്തേണം എന്ന് Lord Thomas Macaulay ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തോട് അതിശക്തമായ ഭാഷയിൽ ശുപാർശചെയ്തിരുന്നുവെങ്കിലും, മിക്കനാടുകളിലും പ്രാദേശിക ഭൂജന്മികൾ പ്രാദേശിക ഭാഷയിൽത്തന്നെയാണ് സ്കൂളുകൾ തുടങ്ങിയത്. ഈ വിധ സ്കൂളുകളുടെ നടത്തിപ്പിനായുള്ള പണം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേയും പിന്നീട് ബൃട്ടിഷ്-ഇന്ത്യൻ ഭരണത്തിന്റേയും വിദ്യാഭ്യാസ Grantൽനിന്നും ലഭിക്കുമായിരുന്നു.


ഇതിനാൽത്തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ തമ്മിൽ തികച്ചും വിപരീത ദിശകളിലുള്ള രണ്ടുതരം വിദ്യാഭ്യാസമാണ് വളർന്നുവന്നത്. ഇത് പിന്നീട് ഇന്ത്യാ രാജ്യം രൂപീകൃതമായപ്പോൾ ആദ്യകാലങ്ങലിൽ, തമ്മിൽ വ്യത്യസ്തമായ ചരിത്രകാശ്ചപ്പാടുകൾ ഉള്ള രണ്ട് വ്യത്യസ്ത ചിന്താഗതികൾ ഉള്ള, പഠിപ്പുള്ളവർ എന്ന രണ്ടു വ്യത്യസ്ത കൂട്ടരെ ഈ പ്രദേശത്ത് സൃഷ്ടിച്ചിരുന്നു. ഒന്ന് ഇങ്ഗ്ളിഷിലൂടെ പഠനം ലഭിച്ചവരും, രണ്ട് ഇത് കിട്ടതെ പ്രാദേശിക ഭൂജന്മികളോടോ നേതാക്കളോടോ വൻ കൂറും അടിയാളത്തവും മനസ്സിൽപേറിയവരും.


ആദ്യകൂട്ടർ അവർക്ക് ലഭിച്ച ഇങ്ഗ്ളിഷിലൂടെ പുതിയ പുതിയ ചിന്താഗതികളിലും വായനകളിലും മറ്റും മുഴുകിയിരിക്കാം. അതേ സമയം രണ്ടാമത്തെക്കൂട്ടർ, ആദ്യകൂട്ടരെ ഇങ്ഗ്ളിഷുകാർ ഇങ്ഗ്ളിഷ് നിർബന്ധിച്ച് പഠിപ്പിച്ച് അവരുടെ അടിമകൾ ആക്കിയതിനെക്കുറിച്ച് നിത്യവും വിലപിക്കുകയും വിപ്ളവഗാനങ്ങൾ എഴുതുകയും അവപാടി മനസ്സിൽ ഉന്മാദവും ആശ്വാസവും നേടിയെടുക്കുകയും ചെയ്യുമായിരുന്നു.


ഇന്ന് ഇന്ത്യയിൽ, ഈ ആദ്യകൂട്ടർ എന്ന ഇങ്ഗ്ളിഷുകാരുടെ അടിമത്തം പേറിയെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നവർ ഏതാണ്ടൊക്കെ അപ്രത്യക്ഷമായിട്ടുണ്ട്, മിക്ക സ്ഥലങ്ങളിലും.


SNDPക്കാരും അവരുടെ തിരുവിതാംകൂറിലെ എതിർപക്ഷമായ NSSകാരും ബൃട്ടിഷ്-ഇന്ത്യയിലെ വിദ്യാഭ്യാസങ്ങൾ കണ്ടിട്ടുണ്ടാവും എന്ന് പറയാം എന്ന് തോന്നുന്നു. ഈവിധ എതിർ ദ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് വ്യത്യസ്ത വിദ്യാഭ്യാസങ്ങളും ഒന്ന് തന്നെയാണ് എന്നും വെറും ഭാഷാപരമമായ പരിഭാഷയുടെ വ്യത്യാസം മാത്രമാണ് ഇവതമ്മിൽ ഉള്ളു എന്നും പ്രാദേശിക ഭാഷ മാത്രം അറിയുന്നവർക്ക് തോന്നാം എന്നത് ശരിതന്നെ.


വിദ്യാഭ്യാസങ്ങൾ മലബാറിയിലും തമിഴിലും സംസ്കൃതത്തിലും മലയാളത്തിലും കന്നടയിലും തെലുഗിലും ഹിന്ദിയിലും ബെങ്ഗോളിയിലും മറ്റുമാണെങ്കിൽ, വെറും ഭാഷാപരമായ പരിഭാഷയുടെ വ്യത്യാസം മാത്രമാണ് ഉണ്ടാവുള്ളു എന്നത് ശരിതന്നെ. എന്നാൽ, ഇവയിൽ ഒരു വിദ്യാഭ്യാസം കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-Englishൽ) ആണ് എങ്കിൽ ഈ വിദ്യാഭ്യാസം നൽകുന്ന മാനസിക ഭാവങ്ങളും വ്യക്തിത്വവും പെരുമാറ്റച്ചട്ടങ്ങളും മറ്റും പൂർണ്ണമായും 180 ഡിഗ്രി എതിർ ദിശയിലും വൻ മാനസിക ഉയരങ്ങളിലും ആണ് പരിശീലിപ്പിക്കപ്പെടുക.


എന്നാൽ ഈ വിധ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) വിദ്യാഭ്യാസം ഈ ഉപദ്വീപിൽ കാര്യമായി നടപ്പിൽ വന്നിരുന്നില്ലായെങ്കിലും, പലരീതിയിലും ഗുണനിലവാരമുള്ള ഇങ്ഗ്ളിഷ് തന്നെയാണ് ഇങ്ഗ്ളിഷ് ഭരണം നൽകാൻ ശ്രമിച്ചിരുന്നത്. ഈ വിധ ആശയങ്ങൾക്ക് പിന്തുണനൽക്കുന്ന ഭരണസംവിധാനം തന്നെയാണ് ബൃട്ടിഷ്-ഇന്ത്യയിൽ നിലനിന്നിരുന്നത്.


പ്രാഥമിക വിദ്യാഭ്യാസം (Primary education), സാങ്കേതിക വിദ്യാഭ്യാസം (Technical education), തൊഴിൽ വിദ്യാഭ്യാസം (Vocational education) തുടങ്ങിയകാര്യങ്ങൾ തമ്മിലുള്ള വ്യക്തമായ വ്യത്യാസവും, അവ ഓരോന്നിന്റെ വ്യത്യസ്തമായ ഉദ്ദേശ്യവും എന്താണ് എന്ന്, ഇന്ത്യാരാജ്യത്തിലെ പലവിധ സാമൂഹിക നേതാക്കൾക്കും, കൃത്യമായ ബോധമില്ലായിരുന്നു എന്ന് പറയാമെന്ന് തോന്നുന്നു. പലപ്പോഴും, ഈ വിധ നേതാക്കൾക്ക് അവരുടെ സാമൂഹികവും രാഷ്ട്രീയവും ആയ നേതൃത്വം കൈവിട്ടുപോകാതിരിക്കാനുള്ള കുരുട്ടുവിദ്യകളിലാവും മനസ്സിന്റെ ദൃഷ്ടികേന്ദ്രം. പോരാത്തതിന് പലർക്കും ഇങ്ഗ്ളിഷിൽ കാര്യമായ വിവരം ഇല്ലായിരുന്നു.


ഇങ്ഗ്ളിഷ് ഭരണം വളരെ വ്യക്തമായ സൂക്ഷ്മതോടുകൂടി സാമൂഹിക ഉന്നമനത്തിന് വേണ്ടി എടുത്ത ചുവടുവെപ്പുകൾ അല്ലാ ഈ വിധ പ്രാദേശിക നേതാക്കൾ എടുത്തത്.


പ്രാഥമിക വിദ്യാഭ്യാസം (Primary education), സാങ്കേതിക വിദ്യാഭ്യാസം (Technical education), തൊഴിൽ വിദ്യാഭ്യാസം (Vocational education) തുടങ്ങിയ പലതിന്റേയും സംവിധാനങ്ങൾ നാട്ടിൽ നടപ്പിലാക്കേണം എന്ന് അങ്ങ് വിശാലമായി ചിന്തിച്ച് ഈ കൂട്ടർ നടപ്പിൽവരുത്തും എന്നല്ലാതെ, ഈ ഓരോന്നും നാട്ടിൽ ഏതുവിധത്തിലുള്ള ജനങ്ങളെയാണ് വാർത്തെടുക്കുക എന്ന യാതോരു ചിന്തയും ഈ കൂട്ടരിൽ വന്നിരിക്കില്ലാ എന്നാണ് തോന്നുന്നത്.


ഈ വിധം ചിന്തിക്കുക:


ഒരാൾ ആശാരി, മറ്റൊരുവൻ പോലീസുകാരൻ, വേറൊരാൾ ഡോക്ടർ, അടത്ത ആൾ സർക്കാർ ഓഫിസ് ഗുമസ്തൻ, വേറൊരാൾ ഐഏഎസ്, മറ്റൊരാൾ ഓട്ടോ ഡ്രൈവർ ഇങ്ങിനെ പലരുമായി ഔപചാരിക വിദ്യാഭ്യാസത്തിലൂടെ ആളുകൾ ആയിത്തീരുന്നു. ഈ വിദ്യാഭ്യാസം ഇവരിൽ ഏതുവിധത്തിലുള്ള ആശയവിനിമയ മാനസികാവസ്ഥയാണ് വളർത്തിയിരിക്കുക?



(മുകളിലെ വീഡിയോ നോക്കുക)


ഇവർതമ്മിൽ ഇടപഴകുന്നതിലും സംസാരിക്കുന്നതിലും പെരുമാറുന്നതിലും, ഈ വിദ്യാഭ്യാസം ഈ നാട്ടിലെ പാരമ്പര്യ അപമര്യാദാപരമായ ഉച്ചനീചത്വങ്ങളും നിർബന്ധപൂർവ്വം ചിലർ പ്രകടിപ്പിക്കേണം എന്നുള്ള അടിയാളത്തവും, മറ്റുചിലർ പ്രകടിപ്പിക്കുന്ന ധാർഷ്ഠ്യവും, മറ്റുചിലരിൽ വൻ ആൾബലമില്ലാതെ പുറത്തിറങ്ങനുള്ള മടിയുംമറ്റും മാറ്റിയിരിക്കുമോ?


വിദ്യാഭ്യാസത്തിന്റെ ഉള്ളറകിലേക്ക് നീങ്ങേണ്ടുന്ന ഇടം അല്ല ഇവിടം. അതിനാൽത്തന്നെ ആ പാതയിലേക്ക് മുന്നോട്ട് നീങ്ങുന്നില്ല.


എന്നാൽ, അന്നത്തെ തിരുവിതാംകൂറിലേയും ഇന്നത്തെ ഇന്ത്യയിലേയും സാമൂഹിക ഘടനയെന്താണ് എന്ന് മനസ്സിലാക്കുക. 1. രാജാവ്, 2. ബ്രാഹ്മണൻ, 3. അമ്പലവാസി, 4. ശൂദ്രൻ (നായർ). ഏറ്റവും ഉയരങ്ങളിൽ രാജാവ്, ഏറ്റവും കീഴെ നായർ. ഈ നായർക്ക് കീഴിൽ ഈഴവർ, അവർക്ക് കീഴ് മറ്റ് അനവധി ജനം. ഏറ്റവും കീഴിൽ പുലയരെപ്പോലുള്ളവർ.


ഈ കീഴ്ജനത്തിനെ മുഴുവനും നായർ നീ, എടാ, എടീ, അവൻ, അവൾ അവറ്റകൾ, ചെറുക്കൻ, പെണ്ണ്, വെറുംപേര് എന്നരീതിയിൽ നിർവ്വചിക്കുന്നു. ഇതാണ് പാരമ്പര്യമായി കീഴ്ജനത്തിന് ലഭിച്ച സാമൂഹിക തിരിച്ചറിവും വിവരവും. കീഴ്ജനം നായരെ തമ്പുരാൻ എന്നും അവരുടെ ഭാര്യമാരെ തമ്പുരാട്ടിയെന്നും വിളിക്കേണം, പരാമർശിക്കേണം. നായർമാരെ ശൂദ്രർ ആയാണ് രാജാവും ബ്രാഹ്മണരും മറ്റും കാണുക.


ഇന്നത്തെ ഇന്ത്യയിലെ പോലീസ് വകുപ്പിനെ നോക്കുക. 1. സർക്കാർ, 2. ഐപിഎസുകാർ, 3. ഡിവൈഎസ് മുതൽ സബ് ഇൻസ്പെകടർ വരെയുള്ള ഗ്രെയ്ഡുകാർ, 4. ഹെഡ് കോൺസ്റ്റബ്ൾമാർ മുതൽ കോൺസ്റ്റബ്ൾമാർ. പോലീസുകാരെ ശിപായി എന്ന രീതിയിൽ ആണ് ഐപിഎസ്സുകാർ കാണുക.


ഇന്നുള്ള ഇന്ത്യൻ വിദ്യാഭ്യാസത്തിലൂടെ വിവരം ലഭിച്ചവരിൽ ഒട്ടുമിക്കവരും പോലീസ് വകുപ്പിലെ ശിപായി റാങ്കുകാരെ സാർ എന്നുതന്നെ സംബോധന ചെയ്യേണം എന്ന രീതിലിക്കാണ് മനസ്സിൽ ചേർന്നിരിക്കുന്നത്. ഹിന്ദിയിൽ ആദ്യകാലങ്ങളിൽ പോലീസുകാരെ ശിപായി എന്ന് ജനം പരാമർശിച്ചിട്ടുണ്ടെങ്കിൽ, ഇന്നുള്ള ഇന്ത്യൻ വിദ്യാഭ്യാസം ലഭിച്ചതോടുകൂടി, സാബ് / മേംസാബ് എന്ന നിലവാരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്.


ഇങ്ഗ്ളിഷ് ഭരണം കാഴ്ചവച്ച വിദ്യാഭ്യാസം ഇതല്ലല്ലോ!


ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ച വ്യക്തിക്ക് ലഭിക്കുന്ന വിവരം, സർക്കാർ എന്നത് ജനം ആണ് എന്നാണ്. ഈ ജനം ഐഏഎസ്സ് / ഐഏഎസ്സുകാരേക്കാൾ ഉയർന്നവരാണ്, ഐഏഎസ്സ് / ഐപിഎസ്സുകാരോട് സമന്മാരായി പെരുമാറാം, സംബോധനചെയ്യാം. ഈ ഉദ്യോഗസ്ഥർക്ക് കീഴിൽ വരുന്ന ഉദ്യോഗസ്ഥർ പൊതുജനത്തിൽ പെട്ടവരോട് ബഹുമാനപൂർവ്വം സംസാരിക്കേണം, പരാമർശിക്കേണം.


ഈ കാര്യം ബൃട്ടിഷ്-ഇന്ത്യയിൽ നടപ്പിൽ വരുത്താൻ അന്നും പ്രയാസം തന്നെയായിരിക്കാം. കാരണം, മിക്കവരും പ്രാദേശിക ഭാഷയിലാണ് വിദ്യാഭ്യാസം നേടുന്നത്. അന്ന് പോലീസുകാരന്റെ മുന്നിൽ പരുങ്ങിനിൽക്കുന്ന ഈ കൂട്ടരുടെ ഇടയിൽ ഇങ്ഗ്ളിഷിലൂടെ വ്യത്യസ്തമായ ചിന്താഗതിയുള്ളവർ നിലനിന്നാൽ, മറ്റുള്ളവർക്ക് വിരോദവും വെപ്രാളവും കുശുംമ്പും ആണ് വരിക. ഞങ്ങൾ പോലീസുകരന്റെ മുന്നിൽ കുനിഞ്ഞ് നിൽക്കുമ്പോൾ, ഇവനെങ്ങിനെയാണ് ഞെളിഞ്ഞ് നിൽക്കുക? എന്ന ചിന്താഗതി ആളിക്കത്തും. ഇവനാരാ, ഇവന്റെ വിചാരമെന്താ?


തിരുവിതാംകൂറിൽ SNDP, വിദ്യാഭ്യാസം വിഭാവനം ചെയ്യുമ്പോൾ കാലാകാലങ്ങളായി ശൂദ്ര റാങ്കുകാരുടെ മുന്നിൽ യാതോരു വ്യക്തിത്വവും ഇല്ലാതെ കുമ്പിട്ടുനിന്നവരെ, അങ്ങ് ഔദ്യോഗിക ഉയരങ്ങളിൽ ഉള്ളവരുടെ നിലവാരത്തിലേക്ക് മാനസികമായി ഉയർത്താനുള്ള വിദ്യാഭ്യാസം പചരിപ്പിക്കുകയാണ് വേണ്ടിയിരുന്നത്. അതിനുള്ള വിവരമോ, കഴിവോ മാനസിക ബലമോ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനമോ ഉള്ളവരായിരുന്നു SNDPക്കാർ എന്ന് തോന്നുന്നില്ല. അതിന് പകരം ഒരു ജാതി, ഒരു മതം ഒരു ദൈവം എന്ന് തെരുവിലൂടെ കുറേ ഒച്ചയുമിട്ടുകൊണ്ടുനടന്നാൽ ജനങ്ങളുടെ വ്യക്തിത്വം വാനോളം ഉയരുമോ?


എല്ലാ മനുഷ്യവംശങ്ങളും ഒന്നാവുകയും എല്ലാ മതങ്ങളും ഒന്നാവുകയും എല്ലാ ദൈവങ്ങളും ഒന്നാവുകയും ചെയ്താൽ, കീഴ്ജനത്തിന് വ്യക്തിത്വം വാനോളം ഉയരുമോ?


ചന്തയിൽ പശുവിന്റെ വലിപേശുന്ന അടിമയെ ഓർമ്മയില്ലെ!


വിദ്യാഭ്യാസത്തെക്കുറിച്ചുളള പലതും മനസ്സിൽനിന്നും പുറത്തുവരാൻ വെമ്പൽകൂട്ടുന്നുണ്ട്. എന്നാൽ അവയെ തൽക്കാലം കടിഞ്ഞാണിട്ടുനിർത്തുകയാണ് ചെയ്യുന്നത്. കാരണം, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പാതിയിലല്ല ഈ എഴുത്ത് ഇപ്പോൾ.


ഇന്നുള്ള വെറങ്ങലിച്ചുനിൽക്കുന്ന ഔപചാരിക വിദ്യാഭ്യാസം നാട്ടിൽ വളർത്തിക്കൊണ്ടുവന്നിരിക്കുന്ന സാമൂഹിക ആശയവിനിമയത്തിലെ പൈശാചികതയുടെ ഒരു ദൃശ്യമാണ് മുകളിൽ നിൽകിയ വീഡിയോ. ഇതിന്റെ വിശദാംശങ്ങളിലേക്ക് പിന്നീടൊരിക്കൽ പോകാം.


Chapter 96 ഇവിടെ ചേർക്കാൻ വിട്ടുപോയി. ആ അദ്ധ്യായം PDF ഫൈൽ ആയി തുറന്നോ ഡൌലോഡ് ചെയ്തോ വായിക്കുക. താഴെകാണുന്ന arrowയിൽ ക്ളിക്ക് ചെയ്യുക.👇

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page