ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ
42. രണ്ടു വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം എന്ന് ആയതിനെക്കുറിച്ച്👉👇
മലബാറിലെ ഭാഷയെ മലയാളം എന്നാണ് വിളിച്ചിരുന്നത്. കാരണം, അത് മലബാറിലെ ഭാഷയാണ്. മലബാറിലെ ഭാഷ - മലയാളം.
അതേ സമയം തിരുവിതാംകൂർ പ്രദേശത്ത് പ്രാചീന കാലത്ത് സാമൂഹിക ഉന്നതരുടെ ഭാഷ തമിഴായിരുന്നു എന്ന് കാണുന്നു. ഇന്ന് ഈ വിധം ഒരു കാര്യം പറയുമ്പോൾ വിശ്വസിക്കാൻ വളരെ പ്രയാസം തോന്നാമെങ്കിലും ഈ എഴുത്തുകാരൻ 1970തിൽ Alleppey എന്ന തിരുവിതാംകൂർ പ്രദേശത്ത് പോയപ്പോൾ കണ്ടകാര്യം തമിഴ് സിനിമകളുടെ അതിപ്രസരം ആയിരുന്നു. എന്നാൽ പൊതുവിദ്യാഭ്യാസവും വാർത്താ പ്രത്രങ്ങളും റേഡിയോയും മലയാളം ആണ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അതിനാൽത്തന്നെ സാവധാനത്തിൽ ആളുകൾ തമിഴിൽ നിന്നും കാലക്രമേണെ പൂർണ്ണമായും വിട്ടുകൊണ്ടിരുന്നു എന്നാണ് കണ്ടത്. എന്നാൽ Trivandrumത്ത്, 1980-83 കാലങ്ങളിൽ ജീവിച്ചിരുന്നപ്പോൾ അവിടുള്ള പ്രാദേശിക ഭാഷയിലും ആശയവിനിമയത്തിലും തമിഴിന്റെ സ്വാധീനം നല്ലവണ്ണം കണ്ടിരുന്നു.
തിരുവിതാംകൂറിലെ പ്രാചീന ശിലാലിഖിതങ്ങളിൽ മലയാളത്തിൽ ഉള്ളവ ഉള്ളതായി Travancore State Manual രേഖപ്പെടുത്തിക്കാണുന്നില്ലതന്നെ. മിക്കവയും തമിഴിലാണ്. ഓണത്തെക്കുറിച്ച് പോലും തമിഴിലാണ് ശിലാലിഖിത രേഖ കാണപ്പെട്ടത്. പോരാത്തിന്, തിരുവിതാംകൂറിൽ വളർന്നുവന്ന മലയാളം എന്ന ഭാഷ, തമിഴിൽ കുറേ സംസ്കൃതപദങ്ങൾ നിറച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ടതാവാം എന്നും ഇതേ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
എന്നാൽ മലബാറിലെ പ്രാചീന ഭാഷയായ മലയാളത്തിൽ തമിഴോ സംസ്കൃതമോ ഇല്ലായിരിക്കാം എന്ന് ഈ എഴുത്തുകാരൻ (ഞാൻ) എവിടെയൊക്കെയോ എഴുതിയിരുന്നതായി ഓർക്കുന്നു. ഇങ്ങിനെ പറയാനായുള്ള വ്യക്തമായ പഠനമൊന്നും ഈ എഴുത്തുകാരൻ നടത്തിയിരുന്നില്ലതന്നെ. എന്നാൽ, മലബാറി ഭാഷയിലെ വാക്കുകളും പദപ്രയോഗങ്ങളും ചെറുതായൊന്ന് ശ്രദ്ധിച്ചപ്പോൾ, തോന്നിയകാര്യമാണ് ഇത്.
എന്നാൽ ഈ അടുത്തകാലത്ത്, C.A. INNES, I.C.S എഴുതിയ Malabar and Anjengo എന്ന ഗ്രന്ഥത്തിലൂടെ ഒന്ന് നോക്കിയപ്പോൾ, ഈ വിധം ചില വാചകങ്ങൾ കാണുകയുണ്ടായി:
QUOTE: Altogether different is the language of the Malabar folksongs some of which have been reduced to writing. ............................. ......... the language is the ordinary colloquial Malayalam, and there are no traces of verbal inflections, and few Sanskrit expressions END OF QUOTE.
തർജ്ജമ: മലബാറിലെ നാടോടിപ്പാട്ടുകളുടേയും പഴംപാട്ടുകളുടേയും ഭാഷ പൂർണ്ണമായും വ്യത്യസ്തമായിരുന്നു. ........ ഈ ഭാഷ സാധാരണവും പ്രാദേശികവും സംഭഷണപരവും ആയ മലയാളം ആണ്. അതിൽ യാതോരുവിധ കടികട്ടിയായുള്ള പദപ്രയോഗങ്ങളും ഇല്ല, പോരാത്തതിന്, സംസ്കൃത പദപ്രയോഗങ്ങളും പ്രയോഗശൈലികളും വിരളമായിരുന്നു. END
തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ കീഴ്-ജന കൃസ്തീയ പ്രസ്ഥാനക്കാരും, പോരാത്തതിന് ഈഴവ പ്രസ്ഥാനക്കാരും, മലബാറിലെ ഭാഷയെന്നത് അക്ഷരവിദ്യാഭ്യാസ പാരമ്പര്യവും, വിവരവിജ്ഞാന പാരമ്പര്യവും ഇല്ലാത്ത, തദ്ദേശവാസികളായ പ്രാകൃത മനുഷ്യർ, ഗംഭീര പാരമ്പര്യ മഹിമയുള്ള മലയാളത്തെ വികൃതമയി ഉപയോഗിക്കുന്നതാണ് എന്ന ധ്വനിതന്നെയാവാം ഇങ്ഗ്ളിഷ് ഭരണകർത്താക്കൾക്ക് നൽകിയത്.
ഇങ്ഗ്ളണ്ടിൽനിന്നും ബൃട്ടണിൽനിന്നും മലബാറിലേക്ക് വരുന്ന ഇങ്ഗ്ളിഷുകാർക്കും മറ്റ് ബൃട്ടിഷുകാരുമായ ഉദ്യോഗസ്ഥർക്കും, ഈ ഉപദ്വീപിനെ കുറിച്ച് വ്യക്തമായ യാതോരു ധാരണയും ഉണ്ടാവാൻ സാധ്യതയില്ല. ഇവിടെ വന്നതിന് ശേഷം അവരോട് പ്രാദേശിക ഉദ്യോഗസ്ഥമേധവികളും, കൃസ്ത്യൻ പള്ളികളിലെ പുരോഹിതരും, ഈഴവ പ്രസ്ഥാനക്കാരും പ്രാദേശിക സാമൂഹിക ഉന്നതരും നൽകുന്ന വിവരങ്ങൾ ആണ് അവർക്ക് ലഭിക്കുന്ന വിവരം.
പോരാത്തതിന്, Celtic ഭാഷക്കാർക്കും ഭൂഖണ്ഡ യൂറോപ്യൻമാർക്കും കാര്യമായി പരിശ്രമിച്ച് മലയാളം, തമിഴ് തുടങ്ങിയ ഭാഷകൾ പഠിച്ചെടുക്കാൻ ആവുമെങ്കിലും, ഇങ്ഗ്ളിഷുകാർക്ക് ഇത് തെല്ലൊരു വിഷമമുള്ള കാര്യമായിരുന്നിരിക്കാം. ഇതിന്റെ മുഖ്യമായ കാരണങ്ങൾ പലുതമാവാം. അതിലേക്ക് ഇപ്പോൾ കടുക്കുന്നില്ല.
എന്നാൽ ഈ കാരണത്താൽ, മലയാളം, തമിഴ്, മലബാറി തുടങ്ങിയ ഭാഷകൾ മനസ്സിലാക്കിയെടുക്കാൻ, മൃഗങ്ങളുടെ ശബ്ദങ്ങളെ മനസ്സിലാക്കിയെടുക്കാനുള്ളതുപോലുള്ള പ്രയാസം അവർ നേരിട്ടിരിക്കാം. ഒരു പ്രത്യേക മൃഗവർഗ്ഗത്തിനിടയിൽ കുറേകാലം അവരോടൊപ്പം താമസിച്ചാൽ, അവരുടെ ആശയവിനിമയ സംവിധാത്തിൽ കയറിക്കൂടാം എന്ന് തോന്നുന്നു.
ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിലെ പഴയകാല Bushmen വംശജർക്ക് ഇത് പോലുളള ചില കഴിവുകൾ ഉള്ളതായി രേഖപ്പെടുത്തിക്കാണുന്നുണ്ട്.
Sesiba എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടുകൂടി, Bushmenമാർക്ക് ഒരു പ്രത്യേക ഇനം ഒട്ടകപക്ഷിയുടെ ശബ്ദത്തെ വളരെ വ്യക്തമായി അനുകരിക്കാനാവുമായിരുന്നു.
ചില Bushmenമാർക്ക് പലതരം കാട്ടുമൃഗങ്ങളുടെ (ആനയും മാനും അടക്കം), കാൽപ്പാടുകളെ വളരെ കൃത്യമായി അനുകരിച്ച് മണ്ണിൽ വരച്ചുവെക്കാനാവുമായിരുന്നു. ആ വക മൃഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ.
ചിലതരം കുരങ്ങന്മാരുടെ (Baboons) ഒച്ചവെയ്ക്കലും നൃത്തച്ചുവടുകളും മുഖം കൊണ്ടുള്ള ഗോഷ്ടികളും, മറ്റും വളരെ കൃത്യമായി ഇവർക്ക് അനുകരിക്കാനാവുമായിരുന്നു.
മറ്റ് ചിലർക്ക് ചിലപക്ഷികൾ നൽകുന്ന സന്ദേശങ്ങൾക്ക്, പ്രത്യേകതരമായുള്ള വിസിൽനാദം മുഴക്കിക്കൊണ്ട്, മറുപടിയും സന്ദേശവും നൽകാൻ ആവുമായിരുന്നു.
ഇതുപോലൊക്കെത്തന്നെ ഇങ്ഗ്ളിഷുകാരും ഈ ഉപദ്വീപിലെ പ്രാദേശിക ഭാഷകൾ മെല്ലെമെല്ലെ മനസ്സിലാക്കിത്തുടങ്ങിയിരുന്നിരിക്കാം. എന്നിരുന്നാലും, മലബാറിലെ മലയാളം എന്നത് തിരുവിതാംകൂറിൽ നിന്നും പുതുതായി വളർന്നുവന്ന മലയാളത്തിന്റെ വിദ്യാഭ്യാസമില്ലാത്ത രൂപം ആണ് എന്ന് അവരോട് തിരുവിതാംകൂർകാർ പറഞ്ഞുകൊടുത്താൽ, അത് വിശ്വസിക്കുകയേ അവർക്ക് മാർഗ്ഗമുള്ളു.
തമിഴിൽ കുറേ സംസ്കൃതപദങ്ങൾ ചേർത്തുകൊണ്ടാണ് മലയാളം പിറന്നത് എന്ന ചിന്താഗതിയെ ചോദ്യം ചെയ്യാനുള്ള ഒരു ഭാവം ഈ എഴുത്തുകരാന് കുറച്ചുകാലം മുൻപുവരെ ഇല്ലായിരുന്നു. എന്നാൽ കാര്യങ്ങൾ ഈവിധമായിരിക്കില്ല നടന്നത് എന്ന് ഇന്ന് ഒരു തോന്നൽ.
അതിനെക്കുറിച്ച പറയുന്നതിന് മുൻപായി, സംസ്കൃതം മലയാളത്തിലേക്ക് കൃത്രിമമായി കുത്തിനിറച്ചിരുന്നു എന്ന കാര്യത്തെ എടുക്കാം. ഇന്ന് ഈ കാര്യംകൂടി മാത്രം പറഞ്ഞുകൊണ്ട് നിർത്തുകയാണ്.
Malabar and Anjengoയിലെ തന്നെയുള്ള ഈ ഉദ്ദരണി നോക്കുക: എഴുത്തച്ഛന്റെ കാര്യം പറഞ്ഞതിന് ശേഷം ഈ വിധം എഴുതിക്കാണുന്നു:
QUOTE: The result was, in the words of Dr. Burnell, that “ there was perhaps no part of Southern India where Sanskrit literature was more studied by people of many castes during the 18th century ”; and to this influence may perhaps be traced the number of Sanskrit words to be found now even in colloquial use, as well as the development of-the Malayalam poetical diction, which has been described as ‘‘pure Sanskrit connected or concluded by a few Malayalam words.” END OF QUOTE
ആശയം: സംസ്കൃത സാഹിത്യം പഠിക്കാൻ ജനങ്ങൾ ഇത്രമാത്രം ശ്രമിച്ച മറ്റൊരു പ്രദേശവും ദക്ഷിണ ഇന്ത്യയിൽ ഉണ്ടാവില്ല. ഈ കാരണത്താൽതന്നെ, സാധാരണ സംഭാഷണങ്ങളിൽ വളരെ അധികം സംസ്കൃപദങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്. മലയാളത്തിലെ കവിത എന്ന് പറയുന്നത് തന്നെ ശുദ്ധമായ സംസ്കൃതമോ, അതുമല്ലെങ്കിൽ സംസ്കൃതപദങ്ങളുടെ അറ്റത്ത് മലയാളവാക്കുകൾ ഒട്ടിച്ചുവെക്കലോ ആണ്. (ഇവിടെ പ്രദേശം എന്ന വാക്ക് യഥാർത്ഥത്തിൽ തിരുവിതാംകൂറിന്റെ കാര്യം തന്നെയാണ്. അല്ലാതെ മലബാറിലെ പ്രാദേശിക ജനം ആവാൻ സാധ്യത കുറവാണ്.) END
QUOTE: Of prose there is not much ; the Keralolpatti, and similar historical and legal treatises of the seventeen and eighteenth centuries, are the earliest examples, but they are mainly translations from Sanskrit, and full of Sanskrit words ; and Dr.Gundert considered that the best early prose was to be found in the Tellicherry records. END OF QUOTE
ആശയം: 17, 18 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട കേരളോൽപ്പതി, മിക്കവാറും സംസ്കൃത തർജ്ജമയാണ്. അതിൽ മുഴുവനും സംസ്കൃതപദങ്ങൾ ആണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ Tellicherry ഫാക്ടറി രേഖകളിൽ കാണുന്ന മലയാളം എഴുത്തുകൾ ആണ് ഈ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും ഗുണമേന്മയുള്ള എഴുത്തുകൾ എന്ന് Dr.Gundert കരുതുന്നു. END
ഇനി ടോബിയാസ് സക്കറിയാസിന്റെ കാര്യം എടുക്കാം. ഇദ്ദേഹം 1400 പേജുകൾവരുന്ന വളരെ ബൃഹത്തായ ഇങ്ഗ്ലിഷ്-മലയാളം നിഖണ്ടു അനവധി വർഷത്തെ പരിശ്രമത്തിന് ശേഷം 1907 പ്രസിദ്ധീകരിച്ച വ്യക്തിയാണ്. ഇദ്ദേഹം മലയാളത്തിലെ വാക്സമ്പത്തിനെക്കുറിച്ച് പറയുമ്പോള്‍ പറഞ്ഞകാര്യം കാണുക.
Many Malayalees of the present day are suffering from a disease which may be rightly called a ‘morbid fondness of Sanskrit’, or ‘Sanskrit mania’. In recent times this has increased to such an extent that wholesale importation of not only Sanskrit words and phrases, but also of Sanskrit particles, prefixes and inflexions have, with some, become the rule of the day. ———— Scarcity of prose literature in the Malayalam languages, and an abundance of poetical works, wherein Sanskrit had an abnormally free scope, ......................have very considerably contributed to this propensity. An English-Malayalam Dictionary (1907)
തർജ്ജമ: സംസ്കൃത ഭ്രാന്ത്, അല്ലെങ്കില്‍ സംസ്കൃതത്തോടുള്ള നികൃഷ്ടമായ അഭിനിവേശം, എന്ന ഒരു രോഗം ഇന്നുള്ള പല മലയാളികൾക്കും പിടിപെട്ടിട്ടുണ്ട്. ഈ അടുത്ത കാലത്തായി, ഇത് വളർന്നു വന്ന് അവസാനം, സംസ്കൃത വാക്കുകളും, പ്രയോഗങ്ങളും മാത്രമല്ല, അതിലെ അവ്യയങ്ങളും, ഉപസർഗ്ഗങ്ങളും, പദരൂപഭേദങ്ങളും മറ്റും, പൂർണ്ണമായും ഇറക്കുമതിചെയ്യുന്നു. .................മലയാളത്തിൽ ഉള്ള ഗദ്യ സാഹിത്യത്തിന്റെ വിരളതയും, സംസ്കൃതവാക്കുകള്‍ ആവശ്യം പോലെ ഉപയാഗിക്കാവുന്ന കവിതാരചനകളുടെ ആധിക്യവും ഇതിന് ശക്തി നൽകിയിട്ടുണ്ട്. END
മലയാളം എന്ന് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത് മുഴുവനും തിരുവിതാംകൂറിൽ പുതുതായി സൃഷ്ടിക്കപ്പെട്ട ഭാഷയാണ് എന്ന് വ്യക്തമാണ്. മലബാറിലെ ഭാഷയല്ലെതന്നെ. കാരണം, മുകളിൽ പ്രസ്താവിച്ച് ഉദ്ദരിയിലെ വിവരം തന്നെ:
QUOTE: Altogether different is the language of the Malabar folksongs some of which have been reduced to writing. ...................................... the language is the ordinary colloquial Malayalam, and there are no traces of verbal inflections, and few Sanskrit expressions
മലബാറിലെ നാടോടിപ്പാട്ടുകളുടേയും പഴംപാട്ടുകളുടേയും ഭാഷ പൂർണ്ണമായും വ്യത്യസ്തമായിരുന്നു. ........ ഈ ഭാഷ സാധാരണ സംഭഷണപരമായ മലയാളം ആണ്. അതിൽ യാതോരുവിധ കടികട്ടിയായുള്ള പദപ്രയോഗങ്ങളും ഇല്ല, പോരാത്തതിന്, സംസ്കൃത പദപ്രയോഗങ്ങളും പ്രയോഗശൈലികളും വിരളമായിരുന്നു. END OF QUOTE.
ഇവിടെ ഇപ്പോൾ പ്രസക്തമായി വരുന്ന കാര്യം Dr. Gundert പറഞ്ഞകാര്യം തന്നെ. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ Tellicherry ഫാക്ടറി രേഖകളിൽ കാണുന്ന മലയാളം ആണ് ഈ ഭാഷയിലെ ഏറ്റവും ഗുണമേന്മയുള്ള മലയാളം എഴുത്തുകൾ എന്നു പറഞ്ഞത്.
Tellicherryആണെങ്കിൽ വടക്കേ മലബാറിലെ പ്രദേശമാണ്. അവിടുള്ള പാരമ്പര്യ ഭാഷയിൽ ഉള്ള പദങ്ങൾ ഇന്നും അന്നും തിരുവിതാംകൂറിലെ ആളുകൾക്ക് മനസ്സിലാക്കാൻ പ്രയാസംതന്നെയാണ്. Gundertആണെങ്കിൽ ആധുനിക മലയാളത്തിന്റെ ആളുമാണ്. മലബാറി ഭാഷയെ കണ്ടില്ലാ എന്ന് നടിച്ചിട്ടുമുണ്ടാവാം. തീർത്തുപറയാനുള്ള വിവരം ഇല്ല. പോരാത്തതിന്, Gundert ജർമൻകാരനാണ്. ജർമൻ ഭാഷയ്ക്ക് ഏതോവിധത്തിൽ സംസ്കൃതവുമായി ബന്ധം ഉണ്ട് എന്ന് ഒരു തോന്നൽ. ജർമൻകാരാണ് യഥാർത്ഥ ആര്യന്മാർ എന്ന് ഇന്നും അവർ അവകാശപ്പെടുന്നുമുണ്ട്. അങ്ങിനെയെങ്കിൽ ഇന്ത്യയിലെ ആര്യന്മാർ എന്ന് അവകാശപ്പെടുന്നവർ പിന്നെ ആരായിരിക്കാം എന്ന് ചിന്തിക്കാവുന്ന കാര്യമാണ്.
വൻ ഗുണമേന്മയുള്ള മലയാളം Tellicherryൽവന്ന് ആരായിരിക്കാം എഴുതിയിരിക്കുക? തിരുവിതാംകൂറിൽ നിന്നും വന്ന കൃസ്ത്രീയ പ്രസ്ഥാനക്കാരിലെ ആളുകൾ ഈ വിധ ഓഫിസ് തൊഴിലുകളിൽ ഏർപ്പെട്ടിരിക്കാം എന്നു തോന്നുന്നു. ഇതിന് തെളിവായി യാതോരു രേഖയും കൈയിൽ ഇല്ലാതെതന്നെയാണ് ഇങ്ങിനെ ഇവിടെ പ്രസ്താവിച്ചത്.
1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും
2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ
3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,
4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,
5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന
6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്
9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്
10. തിരുവിതാകൂറിനേയും മലബാറിനേയും
11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള
12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും
13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള
15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ
18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു
21. Tellicherryയിലെ തീയക്കമ്മറ്റി
22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ
23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ
24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത
25. 'സാമൂഹികമായും സാമ്പത്തികമായും
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്
27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം
29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ
30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു
31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ
32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ
33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും
34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ
36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ
37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി
38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം
39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ
40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക
41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള
42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം
43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ
44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള
45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ
46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal
47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ
48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,
49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ
50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code