top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ പഠിക്കില്ലായെന്ന് കീഴിൽപെട്ടുപോയ ജനം നിശ്ചയദാർഢ്യത്തോടുകൂടി സംഘടിച്ചുനിന്നാൽ 👉👇

ഒരു ജനത മറ്റൊരു ജനതയുമായി കലരുമ്പോൾ എന്താണ് ഭാവിയിൽ ഉരുത്തിരിഞ്ഞുവരിക എന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.


ഈ ഒരു ചേരൽ വ്യത്യസ്ത രീതിയിൽ പുരോഗമിക്കാം. ആര് ആരുമായാണ് ചേരുന്നത് എന്നതാവാം നിർണ്ണായകമായ കാര്യം.


ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിൽനിന്നും ആളുകൾ പലവിധത്തിൽ കയറിക്കൂടുന്നുണ്ട്. ശ്രീലങ്കയിൽനിന്നും തമിഴർവരെ കൊച്ചു തോണികളിലും മറ്റും രഹസ്യമായി ഓസ്ട്രേലിയിലേക്ക് കടക്കുന്നുണ്ട്. President Trump അധികാരത്തിൽ വരുന്നതിന് മുൻപുവരെ, യൂഎസ്സ്ഏയിലേക്ക് പതിനായിരക്കണക്കിന് ആളുകൾ യൂഎസ്സ് - മെക്സിക്കൻ അതിർത്തിയിലൂടെ വെറുതേയങ്ങ് നടന്നു കയറുന്ന അവസ്ഥവരെ നിലനിന്നിരുന്നു.


ഏതാണ്ട് 1980കളുടെ അവസാന വർഷങ്ങളിൽ ഈ വിധ ആവശ്യത്തിനായി മെക്സിക്കോവിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്ന ഏതാനും സിക്കുകാരുമായി ഈ എഴുത്തുകാരന് ഇടപഴകാനുള്ള അവസരം യാഥൃശ്ചികമായി ലഭിച്ചിരുന്നു, മറ്റൊരു സംസ്ഥാനത്തുവച്ച്.


ഫ്യൂഡൽ ഭാഷകൾ വ്യക്തിയുടേയും, വ്യക്തികളുടേയും മേൽ ചുറ്റിവളഞ്ഞു മുറുക്കിക്കെട്ടുന്ന പലവിധ ആശയവിനിമയവും സാമൂഹികവും അന്തസ്സുപരവും മറ്റുമായ കഠിനകുടുക്കുകളിൽപെട്ട് ഉഴലുന്നവർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിയാൽ, അവർക്ക് വൻ മാനസിക സ്വാതന്ത്ര്യവും ആശയവിനിമയ കുടുക്കില്ലായ്മയും സാമൂഹിക വ്യാപ്തിയും അനുഭവപ്പെടും.


എന്നാൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ അഴിച്ചുവിടപ്പെടുന്നവർ, അവരുടെ പ്രാദേശിക ഭാഷാകോഡുകളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, തരംതാഴ്ത്തുകയും മുറുക്കിക്കെട്ടുകയും അന്തസ്സ് ഇടിച്ചുതാഴ്ത്തുകയും മറ്റും ചെയ്യാൻ കെൽപ്പുള്ളവരും, നൈസർഗ്ഗികമായി അതിനായി അക്രാന്തിയുള്ളവരും ആണ്. ഈ വിവരം പക്ഷെ ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ. എന്നാൽ ഈ അഴിഞ്ഞുവിട്ടതുമാതിരി പടരുന്ന ഫ്യൂഡൽ ഭാഷക്കാരുടെ സാന്നിദ്ധ്യം ഇങ്ഗ്ളിഷുകാരിൽ ചിലരിൽ അവർക്കുതന്നെ മനസ്സിലാക്കാനോ നിർവ്വചിക്കാനോ പറ്റാത്ത തരത്തിലുള്ള മാനസിക വെപ്രാളവും അലോസരങ്ങളും മറ്റും ഉളവാക്കും. എന്നാൽ തികച്ചും സ്നേഹത്തോടും, മന്ദഹാസത്തോടും സഹായ മനോഭാവത്തോടും നിൽക്കുന്ന വ്യക്തികളെ എങ്ങിനെയാണ് ഒരു ദുഷ്ടജനം എന്ന് നിർവ്വചിക്കുക എന്ന അങ്കലാപ്പ് ഈ വിധം വെപ്രാളപ്പെടുന്ന ഇങ്ഗ്ളിഷുകാർക്ക് അനുഭവപ്പെടാം.


പുറംനാടുകളിൽനിന്നും കയറിവരുന്ന ഈ ഫ്യൂഡൽ ഭാഷക്കാർ സാവധാനത്തിലും കാലക്രമേണയും, ആ സമൂഹങ്ങളിൽ സാമ്പത്തികമായി ഉയരുകയും വാണിജ്യസംരംഭങ്ങൾ തുടങ്ങുകയും ചെയ്തുതുടങ്ങി, വൻ വിജയങ്ങളിലേക്ക് മുന്നേറുമ്പോൾ, സാവധാനത്തിൽ, അവർ ഇങ്ഗ്ളിഷ് ജനതയെ അവരുടെ ജീവനക്കാരും തൊഴിലാളികളും ആയി നിയമിച്ചുതുടങ്ങും.


വാണിജ്യ സംരംഭങ്ങളിൽ ഉടമസ്ഥാവകാശം ലഭിക്കുന്നതും, മറ്റുള്ളവരെ തൊഴിലാളികളായി നിയമിക്കുന്നതിലും, ഇങ്ഗ്ളിഷ് ഭാഷയിൽ ഭൂചലനങ്ങൾ പോലുള്ള മാറ്റങ്ങൾ വരുത്തില്ലതന്നെ. എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. തൊഴിലാളി എന്ന നിർവ്വചനം You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ പലവാക്കുകളുടേയും Indicant word codeകളിൽ സ്ഫോടനാത്മകമായ മാറ്റിമറിക്കൽ സംഭവിപ്പിക്കും എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ. അതേ പോലെതന്നെ ഒരു വ്യക്തിയെ മുതലുടമ എന്നോ തൊഴിൽ മേധാവിയെന്നോ ആയി മനസ്സിലാക്കിയാലും, മുകളിൽ പറഞ്ഞവാക്കുകളുടെ Indicant word codeകളിൽ, മനസ്സിൽ അലോസരം വരുത്തുന്ന, മാറ്റങ്ങൾ സംഭവിപ്പിക്കാം.


ഇങ്ങിനെയൊരു Indicant word code എന്ന സംഗതിതന്നെ ഈ ഉലകത്തിൽ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവില്ലാ എന്നാണ്, മനസ്സിലാക്കുന്നത്.


കാലങ്ങൾ കഴിയുന്തോറും, മെല്ലെമെല്ലെ, ഫ്യൂഡൽ ഭാഷക്കാർ, അവരുടെ വാണിജ്യ സംരംഭങ്ങൾക്കുള്ളിലെ അന്തരീക്ഷം മെല്ലെമെല്ലെ ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് അനുസൃതമായി മാറ്റിക്കൊണ്ടിരിക്കും. ഇങ്ഗ്ളിഷുകാരായ ജീവനക്കാർ പതുക്കെപ്പതുക്കെ ഫ്യൂഡൽ ഭാഷാ വാക്കുകൾ മനസ്സിലാക്കിത്തുടങ്ങും. നീ, നിങ്ങൾ, താങ്കൾ വാക്കുകളുടെ വ്യത്യാസം മനസ്സിലാക്കിയാൽ, ഈ നീ എന്ന വാക്ക് കേൾക്കുമ്പോൾ, ഉന്നത മാനസികാവസ്ഥയുള്ള ഇങ്ഗ്ളിഷുകാരനായ ജീവനക്കരന്, പിക്കാക്സ് കൊണ്ട് ദേഹത്ത് കൊത്തിയതുപോലുള്ള പ്രതീതി മനസ്സിൽ വന്നേക്കാം. അതേസമയം ഫ്യൂഡൽ ഭാഷക്കാരനായ ജീവനക്കാരന് കൊത്തുകൊണ്ട് പണ്ടേ പരിചയമുള്ളതിനാൽ, കൊത്തുകൊള്ളുന്നത് ചെറുപ്പം മുതലേ മനസ്സിൽ വളർന്നുവന്നിട്ടുള്ള തഴമ്പിലായിരിക്കും. കൊത്തിത്താഴ്ത്തപ്പെടുന്ന അനുഭവം ലഭിക്കില്ല. കാരണം, ഈ താഴ്മയിലാണ് ജീവിക്കുന്നത് തന്നെ.


ഏതാനും നൂറ്റാണ്ടുകൾ കഴിയുമ്പോൾ, ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷംതന്നെ മാറിമറിഞ്ഞ്, ഇന്ത്യയിലെ ദുഷിച്ച സാമൂഹികാവസ്ഥയെപ്പോലെയായിമാറാം. എന്നാൽ പലവ്യത്യസ്ത ഫ്യൂഡൽ ഭാഷകൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിക്കൂടിയിട്ടുള്ളതിനാൽ, സംഭവിക്കാൻ പോകുന്നത്, വളരെ സങ്കീർണ്ണമായ മാറ്റങ്ങൾ ആവാം. അവയിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.


ദക്ഷിണേഷ്യയിലേ വ്യത്യസ്ത പ്രദേശങ്ങൾക്ക് പൊതുവായുള്ള ഒരു ചരിത്രമാണ് ഉണ്ടായിരുന്നത് എന്ന് തോന്നുന്നില്ല. ആ കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ മലബാറിന്റെ കാര്യം എടുക്കാം.


ഇന്നുള്ള ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലും കാനറാ പ്രദേശം, മലബാർ, തിരുവിതാംകൂർ എന്ന ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിലും, സമുദ്രത്തിനോട് വളരെ അടുത്ത്, സമാന്തരമായി നീണ്ടുകിടക്കുന്ന സഹ്യാദ്രി പർവ്വതനിരയിക്ക് പടിഞ്ഞാറായുള്ള പ്രദേശങ്ങൾ പലദിക്കിലും, അവയ്ക്ക് തൊട്ട് കിഴക്കായുള്ള പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി നിലനിന്നിരിക്കാം ചരിത്രകാലങ്ങളിൽ. ഈ പറഞ്ഞത് പൂർണ്ണമായും ശരിയാണോ എന്ന് അറിയില്ല. എന്നാൽ മലബാറിന്റേയും തിരുവിതാംകൂറിന്റേയും കാര്യത്തിൽ ഇത് ശരിയാണ് എന്ന് ഉറച്ചുപറയാനാവുന്നതാണ്.


മലബാർ എന്നത് ഉത്തരമലബാറും ദക്ഷിണ മലബാറും. ഇവയെ തമ്മിൽ വേർത്തിരിക്കുന്നത് കോരപ്പുഴ. രണ്ടുപ്രദേശത്തിലേയും സാധാരണ ജനങ്ങൾ തമ്മിൽ കാര്യമായ ബന്ധമില്ല. ഉന്നത ജാതിക്കാർക്കും സാമൂഹിക ഉന്നതർക്കും തമ്മിൽ ബന്ധമുണ്ടാവാം എന്നുപറഞ്ഞാലും കാര്യങ്ങൾ അത്ര ശരിയാവില്ലതന്നെ. കാരണം, മലബാർ എന്ന പ്രദേശം കടൽക്കരവിട്ടാൽ വൻ ഉയരങ്ങളും കുഴികളും കുന്നുകളും പടർന്നുകിടക്കുന്ന കാടുകളും, മുള്ളുകളും വൻ കല്ലുകളും മറ്റും നിറഞ്ഞുനിൽക്കുന്ന പാതകളും മറ്റും നിറഞ്ഞുനിൽക്കുന്ന പ്രദേശം തന്നെയായിരുന്നു.


പോരാത്തതിന്, ജാതീയമായ അറപ്പുകൾ ഉള്ളതിനാൽ സാമൂഹിക ഉന്നതർ സ്വന്തം നാടുവിട്ട് യാത്രക്ക് പോകാനും അധികം ഇഷ്ടപ്പെടില്ല. ബ്രാഹ്മണർക്ക് പലദിക്കിലും അമ്പലങ്ങളിൽ ഉട്ടുപുരകളിൽ സ്വാഗതം ലഭിക്കുമെങ്കിലും, അമ്പലങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ ഹീനജനം ഉള്ളതിനാൽ വൻ പ്രയാസങ്ങൾ തന്നെയാവും അനുഭവപ്പെടുക. ബഹുമാനമില്ലത്ത തരംതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കാൻ കിട്ടുന്ന അവസരം കീഴ്ജനം വിടുകയും ഇല്ല. കടലിലൂടെയുള്ള യാത്ര വൻ മന:പ്രയാസം നൽകുന്നതും ആവാം. കാരണം, മുക്കുവരുടെ സാന്നിദ്ധ്യം കടലിൽ ഉള്ളത് വൻ പ്രശ്നം തന്നെയായേക്കാം.


ഇതിനൊക്കെ ഒരു അറുതിവന്നത്, ഇങ്ഗ്ളിഷ് ഭരണം വരികയും, വൻ വെടിപ്പും സുരക്ഷയും മറ്റും നിലനിർത്തപ്പെട്ട നിരത്തുകളും സർക്കാർ സംവിധനങ്ങളും വന്നതോടുകൂടിയാണ്.


കീഴ്ജനത്തിന് സ്വന്തം നാടുവിട്ട് യാത്രക്ക് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. അവർ എത്രമാത്രം വേഷംമാറ്റി നിന്നാലും, അവരെ തിരിച്ചറിയാനുള്ള വ്യക്തമായ അടയാളങ്ങൾ അവരുടെ ചലനങ്ങളിൽനിന്നും, ഭക്ഷണം കഴിക്കുന്ന രീതികളിൽ നിന്നും സംഭാഷണങ്ങളിൽനിന്നും മനസ്സിലാക്കാനായുള്ള അടയാളങ്ങൾ ഉന്നത ജാതിക്കാരുടെ കൈവശം ഉണ്ടായിരുന്നു.


ഏതാണ്ട് 1600 - 1700 കാലഘട്ടത്തിൽ എഴുതപ്പെട്ടുവെന്ന് നിർണ്ണയിക്കപ്പെട്ടിട്ടുള്ള കേരളോൽപ്പതി എന്ന ഗ്രന്ഥത്തിൽ, ബ്രാഹ്മണ പുരാണങ്ങളിൽ യാതൊന്നിലും സൂചിപ്പിക്കപ്പെടാത്ത പരശുരാമൻ മഴുവെറിഞ്ഞുവെന്ന കഥയും, കേരളത്തിലേക്ക് ബ്രാഹ്മണർ കുടിയേറിയെന്നും മറ്റുമുള്ള കഥകൾ കാണുന്നുണ്ടുപോലും. എന്നാൽ ഈ ഗ്രന്ഥം, അനവധി നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ട ഗ്രന്ഥമാണ് എന്ന രീതിയിൽ പെരുമാറാൻ ശ്രമിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എങ്കിലും, യാഥാർത്ഥത്തിൽ അടുത്തകാലത്തായി രചിക്കപ്പെട്ട ഒന്നാണ് ഇത് എന്ന് മനസ്സിലാക്കുന്നു. തെറ്റായ ചരിത്രവിവരങ്ങൾ സമൂഹമനസ്സിലും, പുറംനാടുകളിൽ നിന്നും വരുന്നവരിലും അടിച്ചേൽപ്പിക്കാൻ ഈ ഗ്രന്ഥം ശ്രമിച്ചിരുന്നു എന്നാണ് തോന്നുന്നത്. മലബാറിനെ തിരുവിതാംകൂറുകാർക്ക് കൈവശപ്പെടുത്താനുള്ള പല ആശയങ്ങളും ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട് എന്നും മനസ്സിലാക്കുന്നു.


പണ്ടുള്ള സാമൂഹികാധിപന്മാരു സംഘടിത മതപ്രസ്ഥാനക്കാരും വൻ ബുദ്ധിശക്തിയുള്ള കുരുട്ടുബുദ്ധിക്കാർ തന്നെയായിരുന്നു എന്നാണ് മനസ്സിലാക്കാൻ പറ്റിയിട്ടുള്ളത്. ഇതിനെക്കുറിച്ച് പലതും പിന്നീട് പറയാം.


ചരിത്രത്തിൽ എന്തായിരിക്കാം സംഭവിച്ചിട്ടുള്ളത് എന്ന് കൃത്യമായി പറയാൻ പറ്റുന്നകാര്യമല്ലതന്നെ. ഇന്ന് കേരളചരിത്രം എന്ന് പറയപ്പെടുന്ന പലതും ഈ കേരളോൽപ്പതിയെ തന്നെയാണ് ആശ്രയിക്കുന്നത് എന്നാണ് തോന്നുന്നത്. ഈ കാര്യത്തെ വ്യക്തമായി വിശകലനം ചെയ്യാനുള്ള വിവരം ഈ എഴുത്തുകാരന് ഇല്ല.


എന്നാൽ എന്തൊക്കെ സംഭവിച്ചിരിക്കാം എന്നതിനെക്കുറിച്ച് ചെറിയതോതിൽ ചിലത് പറയാം.


ഇന്ന് ഇങ്ഗ്ളണ്ടിലേക്ക് പുറംനാട്ടുകാരായ ഫ്യൂഡൽ ഭാഷക്കാർ കയറിക്കൂടി അവിടുള്ള പ്രാദേശികരെ അവരുടെ അടിമജനമാക്കിയെടുക്കുന്നതു പോലെ എന്തെങ്കിലും സംഭവിച്ചിരിക്കാം. ഇത് അനവധി നൂറ്റാണ്ടുകൾക്ക് മുൻപ് തൊട്ട് തുടങ്ങിയകാര്യവുമാവാം.


ഭാഷയ്ക്ക് ഫ്യൂഡൽ സവിശേഷകതൾ ഉണ്ടെങ്കിൽ ഈ കീഴിൽ പെട്ടുപോകുന്നവരെ വാക്കുകൾകൊണ്ട് ചുറ്റിവരിഞ്ഞ് നിർജ്ജീവമാക്കിയെടുക്കാനും, അടിയാളത്തത്തിലേക്ക് നയിക്കാനും, ആകെ ചെയ്യേണ്ടുന്നത് അവരെ അവരുടെ മേധാവികളുടെ ഫ്യൂഡൽ ഭാഷ പഠിപ്പിക്കുകയെന്നതാണ്. ഇത് ഇന്ന് ഇന്ത്യൻ സർക്കാർ ആന്റമൻ നിക്കോബാർ ദ്വീപുകളിൽ നടപ്പിൽ വരുത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ പറ്റിയത്. ഇന്ത്യയിലെ വേറെ പലയിടങ്ങളിലും ഇത് നടക്കുന്നുണ്ട്.


ഈ വിധം അടിമപ്പെടുത്തപ്പെടുമ്പോൾ, ആ പ്രവർത്തിയെ നിർവ്വീര്യമാക്കാനോ ചെറുക്കാനോ പറ്റുന്നതായ യാതോരു ആയുധവും ഇല്ലതന്നെ. എന്നാൽ മേധാവികളുടെ ഭാഷ പഠിക്കില്ലായെന്ന് കീഴിൽപെട്ടുപോയ ജനം നിശ്ചയദാർഢ്യത്തോടുകൂടി സംഘടിച്ചുനിന്നാൽ രക്ഷപ്പെടാനായേക്കാം.


മലബാറിൽ ഏതോവിധത്തിൽ ഒരു ഫ്യൂഡൽ ഭാഷാ സാമൂഹികാവസ്ഥയുള്ള വ്യത്യസ്തമായുള്ള കൊച്ചുകൊച്ചു പ്രദേശങ്ങൾ ആയിരിക്കാം നിലനിന്നിരുന്നത്. എന്നാൽ മറ്റൊരു കാര്യംകൂടി ഓർക്കേണ്ടതുണ്ട്. മലബാറിൽ ജനസംഘ്യ വളരെ കുറവായിരുന്നു. വൻ വനപ്രദേശങ്ങൾക്ക് ഇടയിൽ അവിടവിടെയായി ചെറുകിട ജനവാസമുള്ള പ്രദേശങ്ങൾ.


ഈ ജനവാസ പ്രദേശങ്ങളിലെ ഉന്നതർ ബ്രാഹ്മണരായിരുന്നുവോ എന്ന് അറിയില്ല. ആണെങ്കിൽ അവർ സംസ്കൃത പാരമ്പര്യങ്ങൾ നിലനിർത്തിയേനെ. അങ്ങിനെയൊരു സംസ്കൃത ഭാഷാ പാരമ്പര്യം മലബാറിൽ ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.


മലബാറിൽ അനവധി വ്യത്യസ്ത ജനക്കൂട്ടങ്ങൾ ഉണ്ടായിരുന്നതായി ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ എഴുത്തുകളിൽ കാണുന്നുണ്ട്. ഈ കാര്യം പിന്നീട് വ്യക്തമായി എഴുതാം. ഈ ജനങ്ങളിൽ പലതും ജാതീയമായി ഒതുക്കിനിർത്തപ്പെട്ടിരുന്നുവെങ്കിലും, അവർ തമ്മിൽ വ്യക്തമായ ethonographic and cultural വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നാണ് രേഖപ്പെടുത്തിക്കാണപ്പെടുന്നത്.


എന്നുവച്ചാൽ, ഈ ഓരോ വ്യത്യസ്ത ഹീനജനം എന്ന് പറയപ്പെടുന്ന പല ജനങ്ങളും ഈ പ്രദേശത്ത് വന്നിടിഞ്ഞതിന് വ്യത്യസ്തങ്ങളായ ചരിത്രസംഭവങ്ങൾ തന്നെ കണ്ടേക്കാം.


ഈ പുറത്തുനിന്നും വന്നവർ എല്ലാവരും അവരുടേതായ വ്യത്യസ്ത ഭാഷകൾ കൊണ്ടുവന്നിരിക്കാം.


ഈ കൂട്ടരിൽ മരുമക്കത്തായ തീയരും കണ്ടേക്കാം. വടക്കേ മലബാറിൽ ഏറ്റവും ജനസംഘ്യയുണ്ടായിരുന്നത് ഈ കൂട്ടർ ആണ് എന്ന് എഴുതിക്കാണപ്പെടുന്നു.


എന്നുപറയുമ്പോൾ, അതിൽ നിന്നും വ്യാഖ്യാനിച്ചെടുക്കാവുന്നകാര്യം മരുമക്കത്തായ തീയരുടെ പാരമ്പര്യ ഭാഷയിലെ വാക്കുകൾ ആവാം മലബാറിലെ പാരമ്പര്യ ഭാഷയിൽ പടർന്നുപിടിച്ചത് എന്നതാണ്.


അപ്പോൾ ദക്ഷിണ മലബാറിലെ മക്കത്തായ തീയരുടെ ഭാഷയിലെ വാക്കുകളോ? എന്ന ചോദ്യം ഉദിക്കാം.


ഇവിടെ പറയേണ്ടുന്നകാര്യം ദക്ഷിണ മലബാറിലും ഉത്തരമലബാറിലും ആദ്യം ആരാണ് ഈ വിധം വന്നത് എന്നതാണ് അറിയേണ്ടുന്നകാര്യം. ചിലപ്പോൾ ചെറുമരുടേയും ഭാഷയിലെ വാക്കുകൾ ആവാം പടർന്നുപിടിച്ചത്. അതുമല്ലെങ്കിൽ കയറിവന്ന് സാമൂഹിക കെണിയിൽ അകപ്പെട്ടുപോയ പല ഭാഷക്കാരുടേയും വാക്കുകൾ മലബാറിലെ പാരമ്പര്യ ഭാഷയിൽ കലർന്നിട്ടുണ്ടാവാം.


പൊതുവായി പറയാവുന്ന കാര്യം, ഏതോ വലിയ തോണിയിലോ, ചെറിയ പായക്കപ്പലിലോ വന്ന് മലബാറിന്റെ ഏതോ തീരപ്രദേശത്ത് വന്നടിഞ്ഞ ഒരു ചെറിയ സംഘം ആളുകൾ, പ്രാദേശിക ഉന്നതരുടെ കൈകളിൽ അകപ്പെട്ട്, അവരുടെ ഫ്യൂഡൽ ഭാഷ പഠിച്ച് സംസാരിക്കുന്ന അവസരത്തിൽ, അവരുടെ സ്വന്തം ഭാഷയിലെ വാക്കുകൾ ഇവിടുണ്ടായിരുന്നു പ്രാദേശിക ഭാഷയിൽ നിറച്ചിട്ടുണ്ടാവാം, എന്നതാണ്.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page