top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ പടുത്തുയർത്തപ്പെട്ട ആധുനിക മലയാളം എന്ന പുതിയ ഭാഷ👉👇

Tellicherryയിൽ English East India Company 1600കളുടെ അവസാന വർഷങ്ങളിൽ ആണ് ഒരു കച്ചവട കേന്ദ്രം (Factory) സ്ഥാപിച്ചത്. അന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കണ്ട മലബാറ് അല്ല, 1900ങ്ങളിലേത്. അതേസമയം അവർക്കും മറ്റ് കടൽകച്ചവടക്കാർക്കും കാനറയും തിരുവിതാംകൂറുമായി കടൽമുഖേനെ നിത്യവും ബന്ധം ഉണ്ടായിരുന്നിരിക്കാം.


ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ പലരും, മാത്രവുമല്ല ഇങ്ഗ്ളിഷ് കമ്പനി ഭരണവും, ദക്ഷിണേഷ്യയിലെ പലവിധ കാര്യങ്ങളും പഠനത്തിന് വിധേയമാക്കിയിരുന്നു. അത് സ്വാഭാവികം മാത്രം.


എന്നാൽ ഇങ്ഗ്ളണ്ടിൽനിന്നും, മറ്റ് ബൃട്ടിഷ് പ്രദേശങ്ങളിൽനിന്നും വന്നിരുന്ന ഉദ്യോഗസ്ഥർക്കും ഗവേഷകർക്കും പലപ്പോഴും, ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ വന്നതോടുകൂടി, ഇവിടുള്ള സമൂഹത്തിൽ സാവധാനത്തിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ലാ എന്നു തോന്നുന്നു.


തമ്മിൽ ബന്ധമില്ലാതിരുന്ന പ്രദേശങ്ങൾതമ്മിലുള്ള ബന്ധം, ഓരോ പതിറ്റാണ്ടുകൾ കഴിയുന്തോറും, കൂടുതൽ കൂടുതലായി അടുത്തുവരുന്നുണ്ടായിരുന്നു. ഇത് ഭാഷയേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ടാവാം.


പുതുതായി വരുന്ന ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥർക്ക് ഈ സാവധാനത്തിലുള്ള സാമൂഹിക മാറ്റങ്ങളെക്കുറിച്ച് അറിവ് ലഭിക്കില്ലതന്നെ. വാസ്തവം പറയുകയാണെങ്ങിൽ, ഇന്ന് മലബാറിൽ ജീവിക്കുന്ന പല ചെറുപ്പക്കാർക്കും ഒരു മുപ്പത് വർഷങ്ങൾക്ക് മുൻപ് മലബാറിന്റെ രൂപം ഏതുവിധമായിരുന്നു എന്ന് വ്യക്തമായി അറിയില്ല. കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ, ഇങ്ഗ്ളണ്ടിൽനിന്നും വരുന്ന ഇങ്ഗ്ളിഷുകാരുടെ കാര്യം ചിന്തിക്കാവുന്നതേയുള്ളു.


തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നും സാവധാനത്തിൽ ചില സുറിയാനി ക്രിസ്ത്യാനികളും, കാര്യമായ എണ്ണത്തിൽ കീഴ്ജന ക്രിസ്ത്യാനികളും, പോരാത്തതിന് ഈഴവരും മലബാറിലേക്ക് കാര്യമായ ഒച്ചപാടുകൾ യാതോന്നുംതന്നെയില്ലാതെ ഇഴുകിച്ചേർന്നുകൊണ്ടിരുന്നിരിക്കാം.


മലയാള ഭാഷയുടെ ഉൽപത്തിയുമായി ബന്ധപ്പെട്ടുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛനേക്കുറിച്ചും, കഞ്ചൻനമ്പ്യാരേക്കുറിച്ചും മറ്റും പരാമർശിക്കപ്പെടുന്നുണ്ട്. തുഞ്ചത്ത് എഴുത്തച്ഛനും, കഞ്ചൻനമ്പ്യാരും പൂർണ്ണമായും തിരുവിതാംകൂർകാരണ് എന്ന് തോന്നുന്നില്ല. പോരാത്തതിന് പൂന്താനവും ചെറുശ്ശേരിയും മറ്റും ഉണ്ട്. ഇവർ എഴുതിയിരുന്ന കാര്യങ്ങൾ മലബാറി മലയാളത്തിൽ ആണ് എന്ന് തോന്നുന്നില്ല. എന്നാൽ, ഈ കാര്യത്തെക്കുറിച്ച് ഈ എഴുത്തുകാരന് വ്യക്തമായ യാതോരു അറിവും ഇല്ലതന്നെ. വെറും ഒരു തോന്നലാണ് പറഞ്ഞത്. ഈ കൂട്ടരുടെ സാഹിത്യ രചനകൾ വളരെ പരിമിതമായി മാത്രമേ കണ്ടിട്ടുള്ളു, വായിച്ചിട്ടുള്ളു.


മലബാറിൽ ഒരു പ്രത്യേകമായുള്ള ഭാഷയും അതിന്റെ വിവിധതരം dialectറ്റുകളും നിലവിൽ ഉണ്ടായിരുന്നു എന്നു തോന്നുന്നു. ആ ഭാഷയ്ക്ക് സംസ്കൃതവും തമിഴും ആയി യാതോരു ബന്ധവും ഇല്ലായിരുന്നു എന്നും തോന്നുന്നു.


തിരുവിതാംകൂറിൽ ഉണ്ടായിരുന്ന പാരമ്പര്യ ഭാഷ തമിഴായിരുന്നു എന്ന് Travancore State Manualൽ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. അത് പോലെതന്നെ C.A. INNES, I.C.S എഴുതിയ Malabar and Anjengoയിൽ ഈ വിധം ഒരു രേഖപ്പെടുത്തൽ കാണുന്നു:


The language of the copper plate grants, which were made by a Perumal who according to tradition was a foreigner, is rather Tamil than Malayalam;

ആശയം: യഹൂദ കുടിയേറ്റക്കാർക്കും സുറിയാനി ക്രസ്തീയ കുടിയേറ്റക്കാർക്കും അനവധി അധികാരങ്ങൾ നൽകിക്കൊണ്ട് ഉടമ്പടി ഉണ്ടാക്കി പെരുമാൾ രാജാവ് രേഖപ്പെടുത്തിയ ചെമ്പിൻ തകിട് ഉടമ്പടികൾ മലയാളത്തിൽ അല്ല, മറിച്ച് തമിഴിലാണ് എന്ന്.


അതേ സമയം മലബാറിൽ തമിഴല്ലാത്ത മറ്റൊരു ഭാഷനിലവിൽ ഉണ്ടായിരുന്നു എന്നുവേണം കരുതുവാൻ. തെയ്യം തോറ്റങ്ങളിലും മറ്റും കാണപ്പെടുന്ന ഭാഷയിതായിരിക്കാം.

Malabar and Anjengoയിൽ തന്നെ ഈ വിധവും ഒരു കാര്യം പറയുന്നുണ്ട്.


It is not impossible that colloquial Malayalam had already developed on different lines.


ആശയം: പ്രാദേശിക മലയാളം തികച്ചും മറ്റൊരു മാർഗ്ഗത്തിലൂടെയായിരിക്കാം വളർന്നത്.


ഈ 'പ്രാദേശികം' എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത്, മലബാറിലെ ആളുകൾ ഉപയോഗിക്കുന്ന സംസാര ഭാഷയായിരിക്കാം എന്ന് വ്യക്തം.


എന്നുവച്ചാൽ, മലബാറിൽ ഏതാണ്ട് 1900കൾ ആകുമ്പോഴേക്കും രണ്ട് വ്യത്യസ്ത ഭാഷകൾ നിലനിന്നിരുന്നു എന്ന് വ്യക്തം. അതിൽ വൻ ആഴവും പാരമ്പര്യവും സംസ്കൃതവും തമിഴും മറ്റും ഉള്ളത് തിരുവിതാംകൂറിൽ നിന്നും വന്ന് പടർന്ന മലയാളത്തിനാണ് എന്ന ധാരണയും തെറ്റിദ്ധാരണയും ഇങ്ഗ്ളിഷ് ഉദ്യേഗസ്ഥരിൽ വന്നിരിക്കാം. ഇന്നത്തെപ്പോലെയല്ലകാര്യങ്ങൾ. വെറും ഒരു പത്തു മൈലുകൾ തന്നെ വൻ ദൂരമായിക്കാം അന്ന്. കേട്ടറിഞ്ഞ കാര്യങ്ങൾ വിശ്വസിക്കുകയേ നിവൃത്തിയുള്ളു. പരിശോധിച്ച് തിട്ടപ്പെടുത്താൻ പ്രയാസംതന്നെയായിക്കാം. ഇന്നും ഈ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട് എന്നും പറയാവുന്നതാണ്.


എന്നാൽ വാസ്തവത്തിൽ വൻ പരാമ്പര്യവും പഴമയും ഉള്ളത് മലബാറിലെ മലയാളത്തിനായിരിക്കാം. ചെമ്മീൻ അല്ല, കൊഞ്ചൻ ആണ് എന്നും, ഏത്തക്ക അല്ല നേന്ത്രപ്പഴം ആണ് എന്നും, പെരിയേക്കീഞ്ഞ് എന്ന് പറഞ്ഞൽ വഴിയിൽ ഇറങ്ങി എന്നും, മീത്തപ്പോയി പരതൂ എന്ന് പറഞ്ഞാൽ മുകളിൽ ഉള്ള ഇടത്ത് പോയി തിരയൂ എന്നുമെല്ലാം ഉള്ള വാക്ക് വ്യത്യാസങ്ങൾ വെറും പഠിപ്പില്ലായ്മയല്ല, മറിച്ച് മറ്റൊരു ഭാഷയാണ് എന്ന തിരിച്ചറിവ് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ ആരുംതന്നെ അറയിച്ചില്ലാ എന്നുവേണം മനസ്സിലാക്കാൻ.


എന്നാൽ, യാതോരു ഉപഘടനയോ ചട്ടക്കൂടോ (frameworkക്കോ) ഇല്ലാതെ, വെറുതയങ്ങ് ഒരു പുതിയ ഭാഷ എങ്ങിനെയാണ് വളരുക എന്ന ചോദ്യംവന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.


ഈ എഴുത്തുകാരന്റെ മനസ്സിൽകയറിവരുന്ന അന്തർജ്ഞാനം (gut feeling / intuition), സംസ്കൃതത്തിലും തമിഴിലും പാണ്ഡിത്യമുള്ള സാഹിത്യകാരന്മാർ, ആ വിധ ഭാഷകളിലെ പദങ്ങളും പദപ്രയോഗങ്ങളും മറ്റുപലതും മലബാറിലെ പാരമ്പര്യ ഭാഷയായ മലയാളത്തിന്റെ അലങ്കാരമാതൃകാ ഡിസൈനിൽ (pattern designനിൽ) ചേർത്ത് പടുത്തുയർത്തിയ ഭാഷയാണ് തിരുവിതാംകൂറിൽ മലയാളമായി പിറന്നത് എന്ന്. ഈ വിധം ഒരു ചിന്തവരുവാനായി വ്യക്തമായ കണ്ടുപിടുത്തമൊന്നും ഈ എഴുത്തുകാരൻ നടത്തിയിട്ടില്ലതന്നെ. വെറുതേയൊരു തോന്നൽ.


തോന്നൽ ശരിയാണെങ്കിൽ, മലബാറിലെ മലയാളത്തിന് അതിന്റെ പേരുപോലും കൈമോശം വന്നുവെന്ന് തോന്നുന്നു. അസ്തിത്വവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ അലങ്കാരമാതൃകാ ഡിസൈൻ നിലവിൽ ഉണ്ട്, പലതരത്തിലുള്ള മാറ്റങ്ങളും പേറിക്കൊണ്ട്, മറ്റൊരു ഭാഷയിൽ.


എന്നാൽ, തമിഴിൽ കുറേ സംസ്കൃതപദങ്ങൾ ചേർത്താവാം മലയാളം രചിക്കപ്പെട്ടത് എന്ന് Travancore State Manualലിൽ V Nagam Aiya അഭിപ്രയാപ്പെടുന്നുണ്ട്.


അതേ സമയം, Malabar and Anjengoയിൽ ഈ വിധം ഒരു രേഖപ്പെടുത്തൽ കാണുന്നു:


The classical epoch of modern Malayalam begins with Tunjattu Ezhuttacchan, who lived in the 17th century, and to whom is ascribed the invention of the existing Malaydlam alphabet. The tradition is that he was a Nayar, who provoked the jealousy of the Brahmans by his genius and learning, and was by their magic seduced into the habit of drunkenness. To revenge himself he determined to exalt the Malayalam language to an equality with the sacred language of the gods and rishis ; and accordingly proceeded to translate into it the principal Sanskrit epics suoh as the Ramayana, Mahabharata, Sivapuranam Bhagavatha, all of which he translated while under the immediate influence of intoxication.


ആശയം: ആധുനിക മലയാളത്തിന്റെ ശ്രേഷ്ടമായ കാലം തുടങ്ങുന്നത് തുഞ്ചത്ത് എഴുത്തച്ഛനോടുകൂടിയാണ്, പതിനേഴാം നൂറ്റാണ്ടിൽ. ഇദ്ദേഹം മലയാളത്തിലേക്ക് സംസ്കൃതത്തിലെ പ്രാചീണ് കൃതികൾ പലതും തർജ്ജമ ചെയ്തു.


ഇത് ശരിയാണെങ്കിൽ, ഈ ആധുനിക മലയാളത്തിന് മുൻപുതന്നെ, മലബാറിൽ മലയാളം നിലവിൽ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ ആ മലയാളത്തിൽ സംസ്കൃതവാക്കുകളും തമിഴ് വാക്കുകളും ഇല്ലായിരുന്നു.


പോരാത്തതിന്, ഈ വിധം സംസ്കൃത കൃതികൾ ആധുനിക മലയാളത്തിലേക്ക് തർജ്ജമ ചെയ്തപ്പോൾ, സംസ്കൃത പാരമ്പര്യങ്ങളിലെ ദേവന്മാരുടേയും ഋഷിമാരുടേയും പവിത്രവും പൂജ്യമായതും, ദിവ്യവുമായ ഭാഷയാണ് ആധുനിക മലയാളത്തിലേക്ക് ലയിച്ചത്. ഈ വിധ ദിവ്യമായുള്ള കാര്യങ്ങൾ പക്ഷെ മലബാറുകാരുടേയും തിരുവിതാംകൂർകാരുടേയും പാരമ്പര്യത്തിൽ ഉള്ളവയല്ലതന്നെ. മറിച്ച്, ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിലോ, അതുമല്ലെങ്കിൽ Central Asiaയിലോ നുറ്റാണ്ടുകൾക്കോ അതുമല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾക്കോ മുൻപ് നിലവിലുണ്ടായിരുന്ന, മൺമറിഞ്ഞുപോയ ഏതോ ജനത്തിന്റെ പാരമ്പര്യങ്ങൾ ആയിരിക്കാം.


ഊർജ്ജതന്ത്രം പഠിക്കുന്ന ആൾക്ക് Sir Isaac Newtonന്റേയും Michael Faradayയുടേയും, Ernest Rutherfordന്റേയും, Francis Baconന്റേയും പാരമ്പര്യങ്ങളും ചിന്താഗതികളും മനസ്സിൽ കയറാം എന്നു പറയന്നതുപോലെ, ആധുനിക മലയാളം പഠിക്കുകയും പറയുകയും ചെയ്യന്ന ആളിൽ സംസ്കൃത പാരമ്പര്യങ്ങൾ താനെ മുളച്ചുകയറുകയും പടർന്നുപന്തലിക്കുകയും ചെയ്യും എന്നുള്ളത് വാസ്തവമാകാം.


എഴുത്തച്ഛനാണ് മലയാളത്തിന്റെ പിതാവ് എന്നത് വെറുതയെങ്ങ് പറഞ്ഞതാണ് എന്ന് ഒരു മലയാള വിദ്വാൻ പറഞ്ഞത് വായിച്ചതായി ഓർക്കുന്നു. കാരണം, പിതാവ് എഴുത്തച്ഛനാണെങ്കിൽ മലയാളത്തിന് കാര്യമായ പ്രായം ഇല്ലതന്നെ. പിന്നെങ്ങിനെയാണ് മലയാളത്തിന് ക്ളാസിക്കൽ പദവി നൽകുക എന്ന് ചോദ്യം വന്നിരുന്നു എന്ന് തോന്നുന്നു.


എഴുത്തച്ഛൻ ചെയ്തത് മലബാറിലെ പാരമ്പര്യഭാഷയുടെ അലങ്കാരമാതൃകാ ഡിസൈനിന്മേൽ സംസ്കൃതവാക്കുകൾ ചൊരിഞ്ഞ്, മറ്റൊരു ഭാഷ പടുത്തുയർത്തിയതാവാം. അപ്പോൾ, ഈ ക്ളാസിക്കൽ പദവി ആധുനിക മലയാളത്തിന് നൽകിയതിലും ആകെക്കൂടെയൊരു കുഴഞ്ഞുകിടക്കുന്ന അവസ്ഥാവിശേഷം വന്നതായി തോന്നുന്നു. കാരണം, ആധുനിക മലയാളം അല്ല പാരമ്പര്യ മലയാളം. പാരമ്പര്യ മലയാളം മലബാറിലെ ഭാഷയാണ്. അപ്പോൾ ക്ളാസിക്കൽ പദവി മലബാറിലെ മലയാളത്തിനായിരിക്കാം അർഹത. എന്നാൽ, ആ ഭാഷ പഠിപ്പും വിവരവും സാമൂഹിക മഹിമയും ഇല്ലാത്തവരുടെ വിഡ്ഢിഭാഷയാണ് എന്ന ആധുനിക മലയാളക്കാരുടെ ഭാവം ഒരു പ്രശ്നമാവും. പോരാത്തതിന്, മലബാറിലെ പാരമ്പര്യ മലയാളത്തിൽ പ്രാചീണ കൃതികൾ എത്രമാത്രം ഉണ്ട് എന്നും അറിയില്ല. അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ, അവ മലബാറിലേക്ക് കുടിയേറിയ ഏതെങ്കിലും ജനക്കൂട്ടത്തിന്റെ പാരമ്പര്യത്തിൽ പെട്ടതായിരിക്കാനും വകയുണ്ട്.


മലബാറിലെ പാരമ്പര്യ ജനത്തിലെ ഉന്നത ജാതിക്കാരായിരിക്കാം യഥാർത്ഥ മലയാളി. ഇവിടെ ഉപയോഗിച്ച മലയാളി എന്ന വാക്കിന് ഒരു പ്രശ്നം ഉണ്ട്. അതിലേക്ക് ഇപ്പോൾ കടക്കാൻ ആവില്ല.


എന്നാൽ, മലബാറിലെ മലയാളത്തിന്റെ ഉപഘടനയുടേയോ ചട്ടക്കൂടിന്റേയോ മേൽ ഒരു പുതിയ ആധുനിക മലയാളം മുളച്ചുപൊന്തിയപ്പോൾ, തിരുവിതാംകൂറുകാരും മലയാളികൾ ആയിമാറി. നൂറ്റാണ്ടുകൾക്ക് ശേഷം അവർ മല്ലൂസും (Malluസും) ആയി. അതോടെ സാവധാനത്തിൽ, മഡ്രാസിയും, മലബാറിയും ആയിരുന്ന മലബാറുകരും മല്ലൂസ് ആയിമാറിയെന്ന് തോന്നുന്നു. കുറേ വർഷങ്ങൾക്ക് മുൻപ് ഈ മല്ലു എന്ന പ്രയോഗം ഒരു അവഹേളനാപരമായ വാക്യപ്രയോഗമായി (pejorativeആയി) പല അന്യദേശക്കാരും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഇന്നും അത് ചെയ്യുന്നത് കാണാറുണ്ട്. ഏതാണ്ട്, തിരുവിതാംകൂറിൽ ചില പ്രത്യേക തൊഴിലുകാരെ അണ്ണാച്ചിയെന്ന് സ്വകാര്യമായി പരാമർശിക്കുന്നത് പോലെ.


എന്നാൽ ഇന്ന് കാര്യങ്ങൾക്ക് മാറ്റമുണ്ട്. അതിന് ഏറ്റവും സഹായകരമായിരുന്ന കാര്യം ഈ മല്ലുപ്രയോഗം മറ്റുള്ള ഭാഷക്കാർ ഏത് വിധത്തിലാണ് മനസ്സിലാക്കിയിരുന്നത് എന്നത്, തിരുവിതാംകൂറുകാർക്ക് അറിവില്ലായിരുന്നു എന്നതാണ് എന്ന് തോന്നുന്നു.


എഴുത്തിന്റെ അവസാന ഭാഗത്തിൽ എഴുത്ത് ചെറുതായി കാടുകയറിപ്പോയി എന്ന് തോന്നുന്നു. ഇന്ന് പറയാൻ വന്നത് വിട്ടുപോയി. അത് അടുത്ത എഴുത്തിൽ എടുക്കാം എന്ന് തോന്നുന്നു.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page