top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി, ഹിന്ദിക്കാരുടെ അടിയിൽ പോയിനിന്നാൽ ലഭിക്കുന്ന മഹിമ!👉👇

ഭാഷകളിൽ അന്തർലീനമായിരിക്കുന്ന അലങ്കാരമാതൃകാ ഡിസൈനിനെക്കുറിച്ച് (pattern-designനിനെക്കുറിച്ച്) പറയേണ്ടിയിരിക്കുന്നു. എന്നാൽ മറ്റൊരുകാര്യം മനസ്സിൽ കയറിവന്നിരിക്കുന്നു. അത് മലബാറിലെ പാരമ്പര്യ മലയാളത്തിൽ സംസ്കൃതവും തമിഴും നിറച്ചതുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണമാണ്.


തമിഴിന് സംസ്കൃതവുമായി യാതോരു ബന്ധവും പാരമ്പര്യമായി ഇല്ലായിരുന്നു എന്നുതോന്നുന്നു. തീർച്ചയില്ല. തമിഴ്നാട്ടിലെ പാരമ്പര്യ ബ്രാഹ്മണർക്ക് സംസ്കൃതപാരമ്പര്യം ഉണ്ടായിരുന്നില്ലാ എന്നാണോ മനസ്സിലാക്കേണ്ടത് എന്ന് അറിയില്ല.


പതിറ്റാണ്ടുകൾക്ക് മുൻപ് തമിഴ്നാട്ടിൽ ഒരു പ്രദേശത്ത് വച്ച് ബ്രാഹ്മനണായ ഒരു ചെറുപ്പക്കാരൻ സംസ്കൃതപഠനത്തിന് പോയിക്കഴിഞ്ഞ്, ഒരു നിരീക്ഷണം പറഞ്ഞതായി കേട്ടിരുന്നു. അയാൾ മലയാളം ഭാഷ സ്വന്തം വാസസ്ഥല ചുറ്റുപാടിൽ കേൾക്കാറുള്ള ഒരു വ്യക്തിയായിരുന്നു. മലയാളം കേട്ടാൽ സംസ്കൃതം പോലെയാണ് എന്നും, നിറച്ചും സംസ്കൃതവാക്കുകൾ ആണ് മലയാളത്തിൽ എന്നും.


ശരിയായിരിക്കാം.


ഉദാഹരണത്തിന്, സാലഭഞ്ചിക, റാണി, ചക്രവർത്തി, ചക്രവർത്തിനി, കുസുമം, താലം, ശിൽപം, ഗോപുരം, നഗ്നം, പുഷ്പം, പാദുകം, പഞ്ചലോഹം, മന്ദിരം, ദേവ്, സുന്ദരി, പ്രണയം, ചൈത്രം, പത്മദളം, മണ്ഡപം, രുദ്ര, വീണ, ശാരദ, കല, കനകം, മലര്‍, കന്യക, വീതി, രത്നം, കമ്പളം, കാമം, മോഹിനി, ഹൃദയം, കാവ്യം, ലോകം, സഖി, മഞ്ചു, ശയ്യ, ലജ്ജ, എന്നീ വാക്കുകള്‍ നോക്കൂ. ഈ വാക്കുകള്‍ ചെമ്പരത്തിയെന്ന സിനിമയിലെ ചക്രവർത്തിനീ, നിനക്കു ഞാനെന്റെ ശിൽപഗോപുരം തുറന്നൂ എന്ന ഗാനത്തിൽ നിന്നും ആണ് എന്ന് വായനക്കാരൻ മനസ്സിലാക്കിയിരിക്കാം. ഇവയില്‍ ഏതൊക്കെവാക്കുകളാണ് സംസ്കൃതവുമായി ബന്ധമില്ലാത്തത്? ഈ വിധ വാക്കുകൾ മാറ്റി വെറും മലയാളം വാക്കുകൾ മാത്രം ഉപയോഗിച്ചാൽ, ഇന്ന് കേരളത്തിലെ ആളുകൾക്ക് മലയാള സാഹിത്യ രചനകൾക്ക് വാക്കുകൾ ഇല്ലാതാവും എന്നു തോന്നുന്നു.


ഈ എഴുത്തുകാരന്റെ ചെറുപ്പകാലത്ത്, മലയാളത്തിൽ ഇങ്ഗ്ളിഷ് പദങ്ങളുടെ ഒരു പ്രളയം തന്നെയുണ്ടായിരുന്നു. എന്നാൽ പ്രാദേശികഭാഷാ മൌലികവാദികളായ വ്യക്തികൾ (Language fanatics) ഇതിനെ ചെറുക്കാൻ വൻ പദ്ധതികൾ തന്നെ നടത്തിയിരുന്നു. ആധുനിക ശാസ്ത്രത്തേയും ഗണിതത്തേയും മലയാളത്തിലേക്ക് കുടംകമഴ്ത്തിപ്പാരാൻ ശ്രമിച്ച ഒരു ശാസ്ത്രസാഹിത്യകാരന്മാരുടെ കൂട്ടായ്മതന്നെയുണ്ടായിരുന്നു. ഇന്നും ഉണ്ടായിരിക്കാം. ഇങ്ഗ്ളിഷ് ഭരണം ഈ നാട്ടിൽ പടർത്തിയ ശാസ്ത്ര-ഗണിത വിവരങ്ങൾ കൈവശപ്പെടുത്തുന്നതിൽ ഇവർക്ക് മന:പ്രയാസം ഇല്ലതന്നെ. ഇവർക്ക് ഇങ്ഗ്ളിഷിലും നല്ലപാണ്ഡിത്യം ഉണ്ട് എന്നാണ് തോന്നിയിരുന്നത്. എന്നാൽ ഇവരുടെ പ്രഖ്യാപിത നയം, ഈ നാട്ടിൽ ആരും ഇങ്ഗ്ളിഷ് ഭാഷ പഠിക്കരുത്. അത് വിദേശ ഭാഷയാണ്, എന്നതായിരുന്നു.


അതി ബുദ്ധിമാന്മാരായ ഞങ്ങൾ ശാസ്ത്രവും ഗണിതവും സാങ്കേതിക ജ്ഞാനവും മറ്റും ഇങ്ഗ്ളിഷിൽ തന്നെ പഠിച്ച്, അവ മലയാളത്തിലേക്ക് തർജ്ജമചെയ്തുതരും. നീയൊക്കെ അത് പഠിച്ചാൽ മതി!


ഇതിന് കൈയടിക്കാനും ജാതയിൽ പങ്കെടുക്കാനും മുദ്രാവാക്യം വിളിക്കാനും ആളേയും കിട്ടിയിരുന്നു. കാരണം, ആളുകൾക്ക് എന്തെങ്കിലും ഒന്ന് വേണം, തെരുവിലിറങ്ങിയൊന്ന് വിലസാൻ.


കേരളത്തിലെ സ്കൂളുകളിൽ മലയാളം മീഡിയം ക്ളാസുകൾ ആണ് ഏറ്റവും അധികം ഉണ്ടായിരുന്നത് എന്നതുകൊണ്ട്, ശാസ്ത്ര സാങ്കേതിപദങ്ങൾ പെട്ടന്നുതന്നെ വ്യാപകമായി പടർന്നുപിടിച്ചിരിക്കാം. Velocityഎന്നാൽ പ്രവേഗം ആണ് എന്നും, Accelerationഎന്നാൽ ത്വരണം ആണ് എന്നും, Massഎന്നാൽ പിണ്ഡം ആണ് എന്നും, Forceഎന്നാൽ ബലം ആണ് എന്നും, Gravityഎന്നാൽ ഗുരുത്വാകർഷണം ആണ് എന്നും മറ്റും വിദ്യാർത്ഥികൾ പഠിച്ചും പഠനത്തിൽ ഉപയോഗിച്ചും മനസ്സിൽ പതിപ്പിച്ചിരിക്കാം. (ഇവിടെ നൽകിയ തർജ്ജമകൾ ശരിയാണോ എന്ന് തീർച്ചയില്ല).


എന്നാൽ സംസാരത്തിലും എഴുത്തുകളിലും ഇങ്ഗ്ളിഷ് പദങ്ങൾ തന്നെയാണ് പലപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നത്.


Light, Sound, Open, Gate, Road അങ്ങിനെ പോകുന്നു ഈ വക വാക്കുകൾ. എന്നാൽ Light എന്നതിന് പ്രകാശം, വെളിച്ചം തുടങ്ങിയ വാക്കുകൾ മലയാളത്തിൽ ഉണ്ട്. ലൈറ്റ് ഇടു എന്നതിന് ഉപയോഗിക്കാവുന്ന വാക്യപ്രയോഗം പ്രാകശം ഇടൂ എന്നോ പ്രകാശം തെളിയിക്കൂ എന്നോ വെളിച്ചം തെളിയിക്കൂ എന്നൊക്കെയാണ്. ഈ വിധം വാക്കുകൾ ഉപയോഗിച്ചു തുടങ്ങിയാൽ പ്രശ്നമില്ലതന്നെ.


അതേ പോലെ Road. അതിന് പകരം നിരത്ത് എന്നവാക്ക് ഉപയോഗിക്കവുന്നതാണ്. അപ്പോൾ Tar Road എന്നതിന് എന്ത് പറയും എന്ന ചോദ്യം വരാം. താറിട്ട നിരത്ത് എന്ന് മലയാളത്തിൽ പറയാമെങ്കിലും, താറ് എന്നത് ഇങ്ഗ്ളിഷ് പദം തന്നെയാണ്, ഉച്ചരാണപ്പിശകുണ്ടെങ്കിലും.


സംസ്കൃതത്തിലും തമിഴിലും തിരഞ്ഞാൽ താറിന് പറ്റിയ പദപ്രയോഗം കണ്ടേക്കാം.


ഇവിടെയാണ് ഒരു ചോദ്യം ഉദിക്കുന്നത്.


ഇങ്ഗ്ളിഷിനെ മാറ്റി സംസ്കൃതവാക്കുകൾ കയറ്റിയാൽ, മലയാളം പ്രാദേശികമാകുമോ?


സംസ്കൃതമെന്നത് ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിലെ പല ഭാഷകളിലും സ്വാധീനം ചലുത്തിയ ഭാഷയായിരുന്നു. അതിന്റെ ഉൽഭവസ്ഥാനം ഇന്നുള്ള ഇന്ത്യക്ക് പുറത്തായുള്ള മധ്യേഷ്യൻ പ്രദേശങ്ങൾ ആയേക്കാം. അതേ സമയം ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിലെ പഴയകാല ഭാഷകൾ ആയിരുന്ന Pali, പ്രാകൃത്, മഗദി, അർദ്ധമഗദി തുടങ്ങിയ ഭാഷകളിൽ ചിലതിനെങ്കിലും സംസ്കൃതവുമായി ബന്ധമുണ്ടായിരുന്നില്ലാ എന്നാണ് തോന്നുന്നത്.


തിരുവിതാംകൂറിലെ കാര്യം ഇപ്പോൾ എടുക്കുന്നില്ല. മലബാറും സംസ്കൃത പാരമ്പര്യവുമായി എന്താണ് ബന്ധം? മരുമക്കത്തായ തീയരും സംസ്കൃതവുമായി എന്താണ് ബന്ധം? മലബാറിലെ മാപ്പിളമാരും സംസ്കൃതവുമായി എന്താണ് ബന്ധം? പുലയരും സംസ്കൃതവുമായി എന്താണ് ബന്ധം?


മലബാറി മലയാളത്തിൽ സംസ്കൃതവും തമിഴും ഇല്ലായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.


ഇങ്ങിനെയെങ്കിൽ ഇങ്ഗ്ളിഷിനെ മാറ്റി സംസ്കൃതവാക്കുകൾ നിറച്ചാൽ, ഏത് വിധത്തിലുള്ള പ്രാദേശിക മഹിമയാണ് പ്രഖ്യാപിക്കുപ്പെടുന്നത്?


ഈ ചോദ്യത്തിന് പിന്നിൽ കഠിനമായ മറ്റൊരു ചോദ്യവും ഉണ്ട്. അത് ഇതാണ്:


ഇങ്ഗിളിഷ് ഭരണത്തിന് കീഴിൽനിന്നും വിട്ടുമാറി ഹിന്ദിക്കാരുടെ കീഴിൽ വന്നുപെടുന്നതിൽ എന്താണ് കൂടുതലായുള്ള മഹിമയും രാജ്യസ്നേഹവും കാണുന്നത്? കീഴിൽ പെടുന്നുണ്ടെങ്കിൽ കൂടുതൽ വ്യക്തിത്വമുള്ളവരുടേയും, കൂടുതൽ വ്യക്തിത്വം നൽകുന്നവരുടേയും കീഴിൽ പെടുന്നതല്ലെ ഉത്തമം?


ഏതാനും വർഷങ്ങൾക്ക് മുൻപുമുതൽ മലയാളത്തിൽ ഇങ്ഗ്ളിഷ് പദങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് എഴുതാവുന്ന അവസ്ഥാവിശേഷം വന്നിട്ടുണ്ട്. വായനക്കാർ ശ്രദ്ധിച്ചുകാണും, ഈ എഴുത്തിൽ ഇങ്ഗ്ളിഷ് പദങ്ങളെ ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് എന്നകാര്യം.


ഈ എഴുത്തുകാരന് യഥാർത്ഥത്തിൽ അത്രമാത്രം മലയാളം വാക് പരിചയം ഇല്ലതന്നെ. പിന്നെങ്ങിനെയാണ് ഇത് സംഭാവ്യമാകുന്നത്?


യഥാർത്ഥത്തിൽ ഈ എഴുത്ത് എഴുതുമ്പോൾ, മിക്ക സംഗതികളും ഇങ്ഗ്ളിഷിലാണ് ചിന്തിച്ചിരുന്നത്. ഇങ്ഗ്ളിഷ് പദങ്ങൾ ആണ് മനസ്സിൽ വിരിയാറ്. ഉദാഹരണത്തിന്,


Obsequious

Servitude

Scholarship

Management

Design


ഈ വിധ വാക്കുകൾ മനസ്സിൽ വിരിയുമ്പോൾ, ആകെ ചെയ്യേണ്ടുന്നത്, കൈയിലുള്ള സ്മാട്ട്ഫോണിൽ ഉള്ള ഇങ്ഗ്ളിഷ് - മലയാളം നിഘണ്ടുതുറന്ന് ഈ വിധ വാക്കുകളുടെ മലയാളം പരിഭാഷ നോക്കി പകർത്തെടുക്കുക മാത്രമാണ്.


എഴുത്തുകണ്ടാൽ, വൻ മലയാള ഭാഷാ പരിജ്ഞനവും പാണ്ഡിത്യവും കാണപ്പെടും.


എന്നാൽ ഇന്ന്, ഈ എഴുത്തിൽ ഏതാണ്ട് 600ഓളം അദ്ധ്യായങ്ങൾ എഴുതിക്കഴിഞ്ഞപ്പോഴേക്കും, മലയാളത്തിൽ നല്ല വാക്ക് സമ്പത്ത് ഉള്ളതായി അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ നിഘണ്ട് തുറക്കുന്നത് വല്ലപ്പോഴുമാണ്.


Obsequious : സേവകഭാവമുള്ള

Servitude : അടിയാളത്തം

Scholarship : പാണ്ഡിത്യം

Management : നിർവ്വഹണം

Design : രൂപകൽപ്പന


പദങ്ങൾ ഉപയോഗിക്കുന്നത് എത്രമാത്രം കൃത്യമായ അർത്ഥത്തിലാണ് എന്ന് പറയാനാവില്ല, പക്ഷെ.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page