top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word codeഡുകളുടെ എണ്ണത്തിലുള്ള വ്യത്യാസം👉👇

മലബാറിലെ പാരമ്പര്യഭാഷയായ മലയാളവും, തിരുവിതാംകൂർ പ്രദേശത്ത് മുളച്ചുവന്ന ആധുനിക മലയാളവും തമ്മിലുള്ള അലങ്കാരമാതൃകാ ഡിസൈനിലുള്ള (pattern designൽ ഉള്ള) വ്യത്യാസം ആണ് ഇവിടെ ഇപ്പോൾ കുറിച്ചിടാൻ നോക്കുന്നത്.


ഭാഷകളിലെ അലങ്കാരമാതൃകാ ഡിസൈനിനെക്കുറിച്ച് പറഞ്ഞുതീരുന്നതുവരെ, എഴുത്ത് വളരെ പതുക്കയെ മുന്നോട്ട് കൊണ്ടുപോകാൻ ആവുള്ള. പറയുന്നകാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതായി അനുഭവപ്പെടാം. വായനക്കാർ കുറച്ച് ക്ഷമിച്ചേ (forbearance പ്രകടിപ്പിച്ചേ) പറ്റൂ.


ഇങ്ഗ്ളിഷിലെ 'He' എന്ന പദം നോക്കുക.


മലബാറി മലയാളത്തിൽ, 'ഓൻ' എന്നും 'ഓര്' എന്നും ആണ് ഇതിന്റെ മുഖ്യമായ indicant word code രൂപങ്ങൾ. 'മൂപ്പര്' എന്ന മറ്റൊരു വാക്ക് ചിലപ്പോഴെല്ലാം ഉപയോഗിച്ച് കാണാറുണ്ടെങ്കിലും, അതിനെ ഇവിടെ ചർച്ചയ്ക്ക് എടുക്കുന്നില്ല ഇപ്പോൾ. കാരണം, അത് മറ്റ് പല വഴിത്തിരിവകുളിലേക്കും എഴുത്തിനെ നയിച്ചേക്കാം.


മനസ്സിലാക്കേണ്ടത്, 'ഓൻ' എന്നത് താഴെയുള്ള ആളും, 'ഓര്' എന്നത് നേരെ കുത്തനെ മുകളിൽ ഉള്ള ആളും. എന്നുവച്ചാൽ 180 ഡിഗ്രി നേരെ കുത്തനെയുള്ള (vertical ആയുള്ള) എതിർകോണുകളിൽ.


അതേസമയം തിരുവിതാകൂറിലെ ആധുനിക മലയാളത്തിൽ 'He' എന്ന പദം ഈ വിധമാണ് ഉള്ളത്:


അവൻ / ഇവൻ, അയാൾ /ഇയാൾ, പുള്ളി, പുള്ളിക്കാൻ, അദ്ദേഹം / ഇദ്ദേഹം / അങ്ങുന്ന് / സാർ.


മലബാറിയിൽ 'അയാൾ' എന്ന പദം ഉണ്ടായിരുന്നുവോ എന്ന് കൃത്യമായി അറിയില്ല. എന്നാൽ, 'ആ ആൾ' (that man) എന്ന ഒരു പ്രയോഗം ഉള്ളതായി കണ്ടിരുന്നു. ഇത് 'ഓൻ' എന്ന പദത്തിനും 'ഓര്' എന്ന പദത്തിനും ഇടയിൽ തന്നെയായിരിരുന്നുവോ എന്ന് തീർത്തും പറയാൻ ആവില്ല. കാരണം, ഈ പദപ്രയോഗം He എന്ന വാക്കിന്റെ തർജ്ജമയല്ല, മറിച്ച് that man എന്ന അർത്ഥമാണ് സൃഷ്ടിക്കുന്നത്.


അതിനാൽത്തന്നെ, ഈ 'ആ ആൾ' പ്രയോഗം തിരുവിതാംകൂറിലെ ;അയാൾ; അല്ലായിരുന്നു. ഇവ തമ്മിലുള്ള വ്യത്യാസം എന്തൊക്കെയായിരുന്നു എന്നൊന്നും ഇപ്പോൾ ഇവിടെ ചർച്ചയ്ക്ക് എടുക്കാൻ പറ്റില്ല.


'ആ ആൾ' എന്ന പ്രയോഗം സ്ത്രീകളുടെ കാര്യത്തിലും ഉപയോഗിച്ചുകണ്ടിട്ടുണ്ട്.


ആധുനിക മലയാളത്തിൽ, 'അയാൾ' എന്ന വാക്ക് 'നിങ്ങൾ' എന്നവാക്കുമായാണ് ബന്ധിപ്പിക്കപ്പെടാറ്. അതേ സമയം, മലബാറിയിൽ ഈ 'അയാൾ' എന്ന വ്യക്തിയെ നേരെ ബന്ധിപ്പിക്കാൻ പറ്റുന്ന ഒരു വാക്ക് ഇല്ലാ എന്നാണ് തോന്നുന്നത്. 'ഇഞ്ഞി' എന്ന വാക്ക് ബന്ധിപ്പിക്കപ്പെടുന്നത് 'ഓൻ' നോടും, 'നിങ്ങൾ' / 'ഇങ്ങൾ' എന്ന വാക്ക് ബന്ധപ്പിക്കപ്പെടുന്നത് 'ഓര്' ഓടും ആണ്. അതിനാൽ തന്നെ മലയാളത്തിലെ 'അയാൾ' പ്രയോഗം മലബാറിയിൽ ഇല്ലതന്നെ. കാരണം, അതിനെ ബന്ധിപ്പിക്കുവാൻ പറ്റുന്ന You പ്രയോഗം മലബാറിയിൽ കണുന്നില്ല.


'ഓര്' എന്ന സ്ഥാനം സമ്മതിച്ചുകൊടുക്കാൻ പ്രയാസം ഉള്ളപ്പോൾ, തരംതാഴ്ത്തപ്പെടാൻ പറ്റാത്ത പുരുഷന്മാരേയും സ്ത്രീകളേയും ഈ 'ആ ആൾ' എന്ന പ്രയോഗത്താൽ ആണ് മലബാറിയിൽ പരാമർശിക്കപ്പെടാറ്.


മലബാറിയിലെ 'ഓൻ' പ്രയോഗത്താൽ നിർവ്വചിക്കപ്പെട്ടാൽ, ആ വ്യക്തി 'ഇഞ്ഞി, ചെക്കൻ, ഒരുത്തൻ, എടാ, അനെ, എന്താനെ, വെറും പേര്' തുടങ്ങിയ പദപ്രയോഗങ്ങളിൽ കുടുക്കിവെക്കപ്പെടും.


അതേ സമയം, ആധുനിക മലയാളത്തിൽ, വ്യക്തിയെ 'അവൻ' / 'ഇവൻ' എന്ന പദത്തിന്റെ slotൽ പെടുത്തിയാൽ, ആ ആൾ 'നീ, ഇയാൾ, താൻ, ചെറുക്കൻ, ലവൻ, എടാ, എന്താടാ, വെറും പേര്' തുടങ്ങിയ വാക്കുകളുടെ പരുധിയിൽ പെടുത്തപ്പെടും.


എന്നാൽ മനസ്സിലാക്കേണ്ടത്,


മലബാറിയിൽ: ഓൻ - ഓര്. എന്നുവച്ചാൽ, 180 ഡിഗ്രി നേരെ കുത്തനെയുള്ള എതിർകോണുകളിൽ.


ആധുനിക മലയാളത്തിൽ: അവൻ / ഇവൻ, അയാൾ /ഇയാൾ, പുള്ളി, പുള്ളിക്കാൻ, അദ്ദേഹം / ഇദ്ദേഹം / അങ്ങുന്ന് / സാർ.


എന്നുവച്ചാൽ, മുകളിൽ നിന്നും കീഴ്പ്പോട്ടും, കീഴിൽനിന്നും മുകളിലോട്ടും കുത്തനെയുള്ള എതിർ കോണുകളിൽ വ്യക്തി എടുത്തെറിയപ്പെടാതെ, ആതീന്ത്ര്യ സോഫ്ട്വേർ സംവിധാനവേദികളിലെ Design viewയിൽ, ഒരു കോണമാപിനിയുടെ (protractorറിന്റെ) വിവിധ കോണുകളിൽ (angleളുകളിൽ) എന്നവണ്ണം ആ വ്യക്തിയെ വേണമെങ്കിൽ എടുത്തുവെക്കാനാവുന്നതാണ്.


ഈ ഒരു സൌകര്യം മലാബാറി മലയാളത്തിൽ ഇല്ലതന്നെ.


ഇതിനാൽ തന്നെ, മലബാറി സംസാരിക്കുന്ന സാമൂഹികമായ് വൻ ഉയർച്ചയുള്ള വ്യക്തിയല്ല, തിരുവിതാംകൂറിലെ ഇതേ പോലുള്ള വ്യക്തി.


ചെറിയ സാമൂഹിക നിലവാരം ഉള്ള 'ഓൻ' എന്ന വ്യക്തിക്ക്, മലബാറി മലയാളത്തിൽ, ചെറിയതോതിലുള്ള സാമൂഹിക ഉന്നതി ലഭിച്ചാൽ, പലദിക്കിലും ഒറ്റയടിക്ക് ആ ആൾ 'ഓര്' ആയി മുകളിലേക്ക് കയറ്റിവെക്കപ്പെട്ട അവസ്ഥാവിശേഷം വരും.


അതേ സമയം, മുകളിൽ ഉള്ള വ്യക്തിക്ക് എന്തെങ്കിലും കാരണത്താൽ, സാമൂഹിക അന്തസ്സിൽ ക്ഷീണം സംഭവിച്ചാൽ, എടുത്ത് കുടഞ്ഞ് എറിയപ്പെടുന്നതുപോലെ ആ ആളെ നിശ്ചയമായും പലവേദികളിലും 'ഓര്' എന്നതിൽ നിന്നും, 'ഓൻ' എന്ന 180 ഡിഗ്രി കുത്തനെതാഴെയുള്ള സ്ഥാനത്തിലേക്ക് ചവുട്ടിത്താഴ്ത്തും.


'ഓനും' 'ഓരും', മനുഷ്യർ പ്രവർത്തിക്കുന്നതും, ആശയവിനിമയം ചെയ്യുന്നതുമായ പലകാര്യങ്ങളിലും തമ്മിൽ 180 ഡിഗ്രിവ്യത്യാസം ഉള്ളവരാണ്.


'ഓര്' എന്ന് വ്യക്തി, 'ഏട്ടൻ' ആണ്. 'ഒരുത്തര്' ആണ്. പോരത്തതിന്, പോരിന് പിന്നിൽ പലവിധ ആദരസൂചകമായ വാക്കുകൾ ഒട്ടിച്ചുവെക്കപ്പെടേണ്ടുന്ന ആളാണ്. ഈ ആളിന്റെ വാക്കുകൾക്കും ആവശ്യപ്പെടുലുകൾക്കും, തൊഴിൽമേധാവിയുടേയും സാമൂഹികാധിപന്റേയും കാരണവരുടേയും അധികാരിയുടേയും മറ്റുമായ കൽപനാ പരിവേഷം തന്നെ വന്നുചേരും. ഈ ആൾ പറഞ്ഞതിനോട് സമ്മതം മൂളിയില്ലായെങ്കിൽ, അത് ധിക്കാരവും, അധികപ്രസംഗവും, അനുസരണക്കേടും, മുഖത്തിട്ടടിക്കലും, 'നീ പോടാ' എന്ന് പറഞ്ഞതും എന്നൊക്കെപ്പോലെയാവും.


അതേ സമയം 'ഓന്റെ' വാക്കുകൾക്ക് മറ്റ് പലരീതിയിലുമാണ് സാമൂഹിക ശക്തി പിടിച്ചെടുക്കേണ്ടിവരിക. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


അതേ സമയം തിരുവിതാംകൂറിലെ ആധുനിക മലയാളത്തിൽ യഥാർത്ഥത്തിൽ ഈ വിധം വ്യക്തിയെ ആകശത്തോളം ഉയർത്താതെയും അടിച്ച് തമർത്താതെയും, ഉർത്താനും താഴ്ത്താനും വാക്കുകൾ ഉണ്ട് എന്നത് വാസ്തവം ആണ്. ഈ വ്യക്തിയുടെ വാക്കുകൾക്കും പലവിധത്തിലുള്ള പരിവേഷങ്ങൾ വന്നുചേരാം. എന്നാൽ, അവ കുത്തനെയുള്ള എതിർകോണുകളിൽ മാത്രം ഒതുങ്ങിനിൽക്കേണം എന്നുവരില്ല. കാരണം, പല ഉയരങ്ങളിലും കോണുകളിലും ഈ ആളെ വെക്കാനുള്ള സൌകര്യം ആധുനിക മലയാളത്തിൽ ഉണ്ട്.


ഈ മുകളിൽ പറഞ്ഞകാര്യങ്ങളെ ഒരു സോഫ്ട്വേറിനുള്ളിലെ കോഡിങ്ങ് ആയും design viewവും ആയി ദർശിച്ചാലും, ഈ രണ്ട് ഭാഷകളും വ്യക്തമായും രണ്ട് വ്യത്യസ്ത അലങ്കാരമാതൃകാ ഡിസൈനിൽ ഉള്ളവയാണ് എന്ന് തിരിച്ചറിയാനായേക്കാം. വായനക്കാരൻ വെറുതെയൊന്ന് ചിന്തിച്ചാലും ഈ കാര്യം വിഭാവനം ചെയ്യാനവും.


കാരണം, 'He' എന്ന വാക്കിന് ഈ രണ്ട് ഭാഷകളിലും വ്യത്യസ്ത എണ്ണം indicant word code നിലവാരങ്ങൾ ഉണ്ട്. മലബാറിയിൽ രണ്ട് രൂപവും, ആധുനിക മലയാളത്തിൽ അതിൽ കൂടുതലും.


ഓരോ അവസരത്തിലും ഉപയോഗിക്കപ്പെടുന്ന indicant word codeന്റെ ഉയരത്തിനും കോണിനും അനുസൃതമായാണ്, അവ ഭാഷയിലെ മറ്റ് അസംഖ്യം വാക്കുകളുമായി ബന്ധപ്പെടുന്നതും, ബന്ധിക്കപ്പെടുന്നതും.


ഉദാഹരണത്തിന്, ഇങ്ഗ്ളിഷിലെ Sit down എന്ന ആവശ്യപ്പെടൽ നോക്കൂ. ഇത് മലയാളത്തിൽ ഈ വിധ വ്യത്യസ്ത വാക്ക് രൂപങ്ങളിലേക്ക് ശകലീഭവിക്കുന്നുണ്ട് (splinter ചെയ്യുന്നുണ്ട്):


ഇരിക്ക്, ഇരീക്കൂ, ഇരുന്നാട്ടെ, ഇരുന്നാലും, എന്നിങ്ങനെ.


മലബാറിയിൽ 'കുത്തിരീക്ക്' എന്നും 'ഇരിക്ക്' എന്നും പൊതുവായി ഉപയോഗിക്കാറുണ്ടെങ്കിലും, സാമൂഹികമായും മറ്റുമായി അടിയാളത്തം പ്രകടിപ്പിക്കേണ്ടവരോട് 'ഇരിക്കീ' എന്ന മറ്റൊരു വാക്ക് രൂപം ഉണ്ട് എന്നും മനസ്സിലാക്കുന്നു.


മലബാറിയിൽ 'ഓൻ' എന്ന വ്യക്തി 'ഓര്' ആകുമ്പോഴും, മലയാളത്തിൽ 'അവൻ' എന്ന വ്യക്തി, 'അയാൾ' എന്നും 'അദ്ദേഹം' എന്നും ആയിമാറുമ്പോഴും, ബന്ധിക്കപ്പെടുന്നത്, ഈ വാക്കുകളുടെ (sit down എന്ന വാക്കിന്റെ) വ്യത്യസ്ത രൂപങ്ങളുമായിട്ടാണ്.


ആധുനിക മലയാളത്തിലെ 'അവൻ' / 'ഇവൻ' എന്ന വ്യക്തി, 'അയാൾ' / 'ഇയാൾ', 'പുള്ളി', 'പുള്ളിക്കാൻ', 'അദ്ദേഹം' / 'ഇദ്ദേഹം' / 'അങ്ങുന്ന്' / 'സാർ', തുടങ്ങിയവർ ആവുമ്പോഴും, കാര്യങ്ങൾ ഈ വിധം തന്നെ. എന്നാൽ, കണ്ടില്ലേ, രണ്ട് ഭാഷകളിലും ഉള്ള indicant word codeകളുടെ എണ്ണത്തിൽ ഉള്ള വ്യത്യാസം.


ഈ വിധ ഭാഷകളിലെ അനവധി വ്യത്യസ്ത വാക്കുകളാലും, അവ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക അർത്ഥങ്ങളുമായും സുചനകളുമായും വികാരങ്ങളുമായും അരുതുംഅരുതായ്മകളുമായും മാനസിക സമചിത്തതയുമായും മാനസിക വിക്ഷോഭങ്ങളുമായും, മറ്റ് അനേകം കാര്യങ്ങളുമായും, ഇങ്ഗ്ളിഷിലെ വെറും 'He' എന്ന വ്യക്തി വളരെ വ്യത്യസ്തമായ രീതികളിൽ ബന്ധിപ്പിക്കപ്പെടാം.


ഇന്നത്തെ എഴുത്ത് ഇവിടെ ഉപസംഹരിക്കുകയാണ്.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page