top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വിരോധാഭാസങ്ങളുടെ കലവറ

6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ പാരമ്പര്യങ്ങൾ സ്വീകരിക്കുന്നതും സൂചിപ്പിക്കുന്നതും അവകാശപ്പെടുന്നതും

കീഴിൽ പെട്ടുകിടക്കുന്ന വ്യക്തിക്ക് സാമൂഹിക ഉന്നതങ്ങളിൽ ബന്ധമുണ്ട് എന്ന് സൂചന നൽകുന്നതിൽ ഫ്യൂഡൽ ഭാഷകളിൽ വൻ മൂല്യം ചേരൽ സംഭവിക്കും. ഇത് ഒരു വാസ്തവം തന്നെയാണ്. ഇത് ഒരു അഹംഭാവമോ പുളുഅടിക്കലോ വ്യാമോഹമോ മിഥ്യാധാരണയോ ചിത്തഭ്രമമോ മറ്റോ ഒന്നുംതന്നെയല്ലതന്നെ. കുഗ്രാമങ്ങളിൽ ഇന്ന് ഒരു സാധാരണ പൌരന് ഒരു പോലീസ് കോൺസ്റ്റബ്ളിനോട് വൻ പരിചയമുണ്ട് എന്ന അറിവ് തന്നെ വന്ന് മൂല്യമുള്ളകാര്യമാണ്.


ഇങ്ങിനെ നോക്കുമ്പോൾ പണ്ട് കാലങ്ങളിൽ നാട്ടിലെ നായർമാരോട് അടുത്ത ബന്ധം ഉണ്ട് എന്ന് ഒരു കീഴ്ജാതിക്കാരന് അവകാശപ്പെടാൻ പറ്റുമെങ്കിൽ അത് വൻ കാര്യം തന്നെയാണ്. ഇവിടെ പ്രത്യേകമായി എടുത്ത് പറയേണ്ടത്, ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സാധാരണക്കാരനേയും പഴയ കാല കീഴ്ജാതിക്കാരനോട് സാമ്യപ്പെടുത്താൻ പറ്റും എന്നുള്ളതാണ്. ഭാഷാകോഡുകളിൽ ഏതാണ്ട് അതേ നിലവാരത്തിലുള്ള പരിമിതികളും ഇടിച്ചുതാഴ്ത്തലുകളും അവരിൽ നിലവിൽ ഉണ്ട്. ബൃട്ടിഷ്-ഇന്ത്യയിൽ സംജാതമായിക്കൊണ്ടിരുന്ന പൊതുജനങ്ങളിലെ വ്യക്തിത്വ ഉന്നമനം, ബൃട്ടിഷ്-ഇന്ത്യയെ പുതുതായി രൂപീകരിക്കപ്പെട്ട ഇന്ത്യയോടു പിടിച്ച് ചേർത്തതോടുകൂടി ഏതാണ്ട് പൂർണ്ണമായും മാഞ്ഞുപോയി എന്നുവേണം മനസ്സിലാക്കാൻ.


ചരിത്രത്തിൽ ശ്രീ നാരായണ ഗുരുവെന്ന പേരിൽ ഈഴവരുടെ നേതാവും സാമൂഹിക പരിഷ്ക്കർത്താവും ആയി വളർന്നുവന്ന നാണുവെന്ന വ്യക്തിയുടെ കാര്യങ്ങൾ എഴുതിക്കാണുന്ന ഇടങ്ങളിൽ ഇദ്ദേഹത്തിന് ചെറുപ്രായത്തിൽ മുതൽ ലഭിച്ച നായർ ബന്ധങ്ങളും അതിന് ശേഷം ലഭിച്ച ഒറ്റപ്പെട്ട ബ്രാഹ്മണ ബന്ധങ്ങളും എടുത്തുകാണിക്കപ്പെടുന്നുണ്ട്. ഇത് തന്നെ ശക്തമായ ഇങ്ഗ്ളിഷാ ഭാഷാ ബന്ധങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിരുന്നില്ലാ എന്നതിന്റെ സൂചനയാകാം.


ഉന്നത വ്യക്തിബന്ധങ്ങൾക്ക് മൂല്യമുണ്ട് എന്നത് വാസ്തവമാണെങ്കിലും, ഇങ്ഗ്ളിഷ് ഭാഷയിൽ അതിന് അത്രകണ്ട് പ്രാധാന്യം ഇല്ലതന്നെ. ഐപിഎസ്സൂകാരന്റെ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ ഫ്യൂഡൽ ഭാഷയിൽ വൻ വാക്കുകൾ ലഭിച്ചേക്കാം. അതേ സമയം നാട്ടിലെ കൂലിക്കാരന്റെ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ, ഭാഷാ കോഡുകളിൽ ഇടിച്ചുതാഴ്ത്താനുള്ള വാക്കുകൾ തയ്യാറായിനിൽക്കുന്നുണ്ടാവും. എന്നാൽ നിത്യവും സാമൂഹികമായി വാക്ക് കോഡുകളിൽ ഇടിച്ച്താഴ്ത്തപ്പെട്ട് പരിചയമുള്ള ആൾ അത് ശ്രദ്ധിച്ചേക്കില്ല. ഈ വിധം ഇടിച്ചുതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കുന്നതിലെ പൈശാചികത പോലീസുകാരിൽ അല്ലതന്നെ. മറിച്ച് ഭാഷയിലാണ്.


ശ്രീ നാരായണ ഗുരുവിന്റെ വീട്ടുകാരെ പരിചയപ്പെടുത്തുന്നതിലും, കാണാം വളരെ ശ്രദ്ധിച്ചുള്ള പരിചയപ്പെടുത്തൽ. ഭാഷാ കോഡുകളിൽ ഇടിവ് നൽകാൻ സൌകര്യപ്പെടാതെയാണ് പരിചയപ്പെടുത്തുന്നത്.


QUOTE from Wikipedia: അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. END OF QUOTE


മാടാൻ എന്നത് ഈഴവരുടേയും മറ്റ് ചില കീഴ്ജാതിക്കാരുടേയും പാരമ്പര്യ ആരാധനാ മൂർത്തിയാണ് എന്ന് അറിയുന്നു. ഈഴവ പാരമ്പര്യങ്ങൾ മാച്ചുകളഞ്ഞ് ബ്രാഹ്മാണ മതത്തിലേക്ക് ഈ ജനത ഇടിച്ചുകയറിയതോടുകൂടി, മാടൻ എന്ന പേര് തന്നെ ഈഴവർക്ക് സ്വീകാര്യമല്ലാതായിട്ടുണ്ടാവാം. കൃത്യമായി അറിയില്ല. വല്ല ഗംഭീര സിനിമയിലും മാടൻ എന്ന പേരുള്ള ഒരു കഥാപാത്രത്തെ ഒരു വൻ നടൻ അഭിനയിച്ചുകൊണ്ട് പരിചയപ്പെടുത്തിയാൽ, ഈ പേരിന് വൻ ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചേക്കാം.


കുട്ടിയമ്മ എന്ന പേര് സൂചിപ്പിച്ചതിലും ചില പ്രശ്നങ്ങൾ ഉണ്ട്. പേരിന് പിന്നിൽ അമ്മയെന്ന പ്രയോഗം തിരുവിതാംകൂറിൽ നായർമാരുടെ അവകാശമായിരുന്നു എന്നാണ് തോന്നുന്നത്. ഇത് ഏത് പ്രകാരമാണ് ഈഴവ സ്ത്രീയുടെ പേരിന് പിന്നിൽ ചേർത്തത് എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നുണ്ട്.


സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ പാരമ്പര്യങ്ങൾ സ്വീകരിക്കുന്നതിലും സൂചിപ്പിക്കുന്നതിലും അവകാശപ്പെടുന്നതിലും കാര്യമായ ഗുണമേന്മയുണ്ട് എന്നത് ശരിയാകാം. എന്നാൽ അത് സാമൂഹികമായി ഉന്നതങ്ങളിൽ ഉള്ളവർക്ക് സ്വീകാര്യമായ കാര്യമായിരിക്കില്ലതന്നെ. കാരണം മുകളിലോട്ട് കയറിവരുന്നത് ഭാഷാ കോഡുകളിൽ കുഴിയിൽ പെട്ടുകിടക്കുന്നവരാണ്. മുകളിലോട്ട് കയറിവരുന്നത് യഥാർത്ഥത്തിൽ കുഴിയാണ്, മനുഷ്യരല്ല എന്ന് അവർ മനസ്സിലാക്കും. ഈ കാര്യം ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാകില്ലതന്നെ.


ശ്രീ നാരായണ ഗുരുവിന്റെ ചെറുപ്പകാലത്തുള്ള വികൃതികളെക്കുറിച്ച് എഴുതിക്കാണുന്നത് നോക്കുക.


QUOTE from Wikipedia: തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു. END OF QUOTE


പോലീസ് ഹെഡ്കോൺസ്റ്റബ്ൾ ഏതാണ്ട് നാലപ്പത്തി അഞ്ച് വയസ്സുള്ള ഗോപാല കൃഷ്ണസ്വാമി എന്ന പേരുള്ള ഐപിഎസ്സുകാരനെ സെല്യൂട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ മകളേയും ഭാര്യയേയും അവരുടെ പേരിന് പിന്നിൽ മാഡം / മേഡം ചേർത്ത് പരാമർശിക്കുന്നു, സംബോധന ചെയ്യുന്നു. എന്നാൽ ഐപിസ്സുകാരനും മകളും ഭാര്യയും പോലീസ് ഹെഡ്കോൺസ്റ്റബ്ളിന്റെ വീടിന്റെ അടുത്തുകൂടി നടന്നുപോകുന്ന അവസരത്തിൽ, പോലീസ് ഹെഡ്കോൺസ്റ്റബ്ളിന്റെ കൌമാരക്കാരനായ മകൻ വെറും പേര് പറഞ്ഞ് ചോദിക്കുന്നു:

ഗോപാലാ! മോളേ രാഗിണി! രാധേ, അമ്പലത്തിലേക്കാ പോകുന്നത്?


ഗോപാല കൃഷ്ണസ്വാമിക്ക് യാതോന്നു ചെയ്യാനുംപറ്റുന്നില്ല. പോലീസ് സംഘടനയുടെ തലപ്പുത്തുള്ള ഭാരവാഹിയാണ്, ആ പോലീസ് ഹെഡ്കോൺസ്റ്റബ്ൾ. വൻ രാഷ്ട്രീയ സ്വാധീനമുള്ള ആളാണ്. അയാളെപ്പിടിച്ച് അധികം ഞെട്ടിച്ചാൽ, അയാളും പരസ്യമായിത്തന്നെ പോടാ എന്ന് പറഞ്ഞേക്കാം.


മാത്രവുമല്ല, കൌമാരക്കാരന്റെ വാക്കുകളിൽ വളരെ നല്ലകാര്യങ്ങൾ മാത്രമേ ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ കാണുള്ളു. അസഭ്യം യാതൊന്നും ഇല്ലതന്നെ. പിന്നെന്തിനാണ് ഐപിഎസ്സുകാരൻ വെപ്രാളപ്പെടുന്നത്? വല്ല ചിത്തഭ്രമവും പിടിപെട്ടിരിക്കുമോ?


പൂർണ്ണമായും അസംഭാവ്യമല്ലാത്ത ഈ ചിത്രീകരണം നൽകിയത്, നാണുവെന്ന ചെറുപ്രായക്കാരൻ സാമൂഹിക അടുക്കും ചിട്ടയും മലക്കം മറിക്കുന്ന രീതിയിൽ പെറുമാറിയാൽ, സാമൂഹിക കീഴ്വഴക്കങ്ങളേയും മര്യാദകളേയും ഏത് വിധത്തിൽ അത് ബാധിക്കാം എന്ന് ഒന്ന് ചിത്രീകരിക്കാൻ മാത്രമാണ്. എന്നാൽ നാണു അശുദ്ധമാക്കിയത് ഈഴവരെയാണ്. അവരിലാണ് ചിത്തഭ്രമ ലക്ഷണങ്ങൾ വരിക.


സാമൂഹിക ഉച്ചനീചത്വങ്ങൾ അടങ്ങിയിരിക്കുന്ന കോഡുകൾ ഭാഷയിൽ തന്നെ നിറഞ്ഞുനിൽക്കുന്നുണ്ട്. അവയിൽ തിരുത്തലുകൾ വരുത്താതെ, ഇങ്ഗ്ളിഷ് സാമൂഹിക കീഴ്വഴക്കങ്ങളും വ്യക്തിബന്ധങ്ങളും നടപ്പിൽ വരുത്താൻ പറ്റില്ലതന്നെ.


QUOTE from Wikipedia: കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. END OF QUOTE


ഓട്ടോറിക്ഷാ ഡ്രൈവർമാരോടുള്ള പോലീസ് പെരുമാറ്റങ്ങളിലെ അപമര്യാദകൾ മാറ്റാനായി ഓട്ടോ ഡ്രൈവർ പോലീസുകാരുടെ ചങ്ങാതിയായി. വ്യക്തിപരമായി ഇത് ഒരു വൻ വളർച്ചയാണ്. പോലീസുകർ, അവരുടെ പലവിധ മുറകളും ഈ ആളെ പഠിപ്പിച്ചേക്കാം. അവർ ഒത്തുകൂടുന്ന ചിലയിടങ്ങളിൽ ഈ ഓട്ടോ ഡ്രൈവർക്കും സാന്നിധ്യം ലഭിക്കാം. എന്നാൽ ഈ വിധ കാര്യങ്ങൾ ഒരു സാമൂഹിക പരിഷ്ക്കരണമോ, പോലീസ് പെരുമാറ്റങ്ങളിൽ ഒരു ഔന്നിത്യമോ വരുത്തില്ലതന്നെ.



മുകളിൽ നൽകിയത് ഏതാനും ദിവസങ്ങൾക്ക് മുന്നെ, യാഥൃച്ഛികമായി ശ്രദ്ധയിൽ വന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യമാണ്.


ഇതിൽ പോലീസുകാരനെ കുറ്റംപറഞ്ഞിട്ട് കാര്യമുണ്ടോ എന്ന് അറിയില്ല. പോലീസുകാർ ഏതുവിധമാണ് പെരുമാറേണ്ടത് എന്ന് അവർക്കും വ്യക്തമായി ഒരു ധാരണയില്ലതന്നെ. ഐപിഎസ്സുകാർക്ക് ഈ കാര്യത്തിൽ ഇവർക്ക് കൃത്യമായ ഒരു രീതിപറഞ്ഞുകൊടുക്കാനും ആവുന്നില്ല എന്നുള്ളതാണ് വാസ്തവം. വിരമിച്ചതിന് ശേഷം പലവിധ ഐപിഎസ് സ്മരണകൾ ഉരുവിടുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഒരു Youtube വീഡിയോ യാഥൃച്ഛികമായി കണ്ടത് ഓർമ്മവരുന്നു. ജനങ്ങളോട് അപമര്യാദയായി പെരുമാറിയാലെ അവർ അനുസരിക്കുള്ളു എന്നാണ് ഈ ആൾ പറയുന്നത്.


പോരാത്തതിന്, ഇന്ന് പല ഐപിഎസ്സ് ഉദ്യോഗസ്ഥരും പ്രാദേശിക സിനിമാ കഥകളിലെ പോലീസ് കഥാപാത്രങ്ങൾ പെരുമാറുന്ന അതേ രീതിലാണ് ഔദ്യോഗികമായി പെരുമാറുന്നത്. എന്നുവച്ചാൽ അവർക്ക് ഇന്ന് ഇങ്ഗ്ളിഷ് ക്ളാസിക്ക്സ് അല്ലാ മാനസിക പരിശീലനം നൽകുന്നത്, മറിച്ച്, ഫ്യൂഡൽ ഭാഷാ സിനിമാ തിരകഥാകൃത്തുക്കളാണ് പരിശീലകർ. എന്നുവച്ചാൽ, ഐപിഎസ്സുകാരിൽ ചിലർ വ്യക്തമായും പോലീസ് ശിപായിമാരുടെ പെരുമാറ്റങ്ങളാണ് സ്വീകരിക്കുന്നത്.


യഥാർത്ഥത്തിൽ പോലീസുകാരും ഓട്ടോഡ്രൈവറും പഠിച്ച് വളരുന്നത് പ്രാദേശികഭാഷാ സ്കൂളുകളിൽ ആണ്. നീ, എടാ, എന്താടാ, എടീ, എന്താടീ തുടങ്ങിയ പദപ്രയോഗങ്ങൾ സ്വീകരിച്ചും, എഴുന്നേറ്റ് നിന്നും കുനിഞ്ഞും കൈകൂപ്പിയും, മുണ്ട് കുത്തഴിച്ചും കാലിനിടയിൽ തിരുകിവച്ച് വന്ദിച്ചും സാർ എന്ന് സംബോധനയായും പരാമർശമായും ഉപയോഗിച്ചും, ഏത്തമിട്ടും, മുട്ടുകുത്തിനിന്നും, ശിക്ഷ അനുഭവിക്കാനായി ക്ളാസിന്റെ വാതിൽക്കൽ ഇളിഭ്യ ഭാവത്തിൽ ഒട്ടിനിന്നും, മാതാപിതാക്കളെ സ്കൂളുകളിലേക്ക് വളിച്ചുവരുത്തി അദ്ധ്യാപകരുടെ ശാസന കേൾപ്പിച്ചും, സ്വയം മറ്റ് ശിക്ഷ അനുഭവിച്ചും മറ്റും നിത്യവും അടിയാളത്തം പ്രകടിപ്പിച്ചും, ഒച്ചവച്ചും, കൂക്കിവിളിച്ചും, തമ്മിൽ ഏറ്റുമുട്ടിയും അന്യരോട് മര്യാദയില്ലാതെ പെരുമാറിയും എല്ലാ രീതിയിലും ഒരു കീഴ്ജാതിക്കാരന്റെ മാനസികാവസ്ഥ വിജയകരമായി കൈവരിച്ചും വളർന്നുവരുന്നവരാണ് ഈ രണ്ടുകൂട്ടരും.


പോലീസുകാരൻ അദ്ധ്യാപകന്റെ മര്യാദകേടും, ഓട്ടോ ഡ്രൈവർ വിദ്യാർത്ഥിയുടെ അടിയാളത്തവും സ്വീകരിക്കുന്നു. പോലീസുകാരൻ മാന്യമായി പെരുമാറിയാൽ, ഓട്ടോ ഡ്രൈവർ തലയിൽ കയറും എന്നാണ് പോലീസുകാരന്റെ പേടി. അതേ സമയം പോലീസുകാരൻ മാന്യമായി പെറുമാറിയാൽ ഏതുവിധത്തിലാണ് അതേ മാന്യതയോടും അന്തസ്സുകൈവിടാതെയും തിരിച്ച് പെരുമാറേണ്ടത് എന്ന് ഓട്ടോ ഡ്രൈവർക്കും നിശ്ചയം കാണില്ല.


ശ്രീ നാരായണ ഗുരു ബൃട്ടിഷ് - ഇന്ത്യയിൽ യാത്ര ചെയ്ത് കണ്ടത്, ഇങ്ഗ്ളിഷ് ഭാഷാ മാനസികാവസ്ഥ ഭരണയന്ത്രത്തിലും സാമൂഹിക സ്വാതന്ത്ര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ ആണ്. അല്ലാതെ ബ്രാഹ്മണ പാരമ്പര്യങ്ങളും മന്ത്രജാലങ്ങളും വരുത്തുന്ന മാറ്റങ്ങൾ അല്ലതന്നെ. എന്നിട്ടും നാണുവെന്ന യുവാവ് ബ്രാഹ്മണ പാരമ്പര്യങ്ങൾക്ക് പിന്നാലെയാണ് പോയത്, എന്നതിൽ എന്തോ ഒരു പിശക് കാണുന്നു.


ഇങ്ഗ്ളണ്ടിൽ പോയ ടാക്സി ഡ്രൈവർ അവിടുള്ള ഒരു പോലീസുകാരനുമായി പരിചയപ്പെടുന്നു. എന്ത് നല്ല സുഖമുള്ള പെരുമാറ്റം. പോലീസുകാർ ഈ വിധമാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് എന്ന് ഈ ആൾ ചിന്തിക്കുന്നു. തിരിച്ച് ഇന്ത്യയിൽ വന്നതിന് ശേഷം ഈ ആൾ അടുത്തുള്ള പോലീസുകാരെ പോയി പരിചയപ്പെടുന്നു. എന്നാൽ ഇങ്ഗ്ളിഷ് പോലീസല്ല, ഈ പോലീസ്!


അതേ പോലെ, ടാക്സി ഡ്രൈവർമാർ എന്നത് ഇങ്ഗ്ളണ്ടിലെ ടാക്സി ഡ്രൈവർമാരുടെ അതേ നിലവാരമുള്ളവരാണ് എന്നാണ് ഈ ആളുടെ ഭാവം. എന്നാൽ വാസ്തവം വളരെ വ്യത്യസ്തമാണ്. ഇങ്ഗ്ളണ്ട് എന്നത് ഇന്ത്യൻ ടാക്സി ഡ്രൈവർക്ക് ഒരു സ്വപ്ന ഭൂമിയാണ്. അവിടുള്ള ടാക്സിക്കാരും ഞാനും ഒരേ തരക്കാരാണ് എന്ന് ഉള്ളിൽ ഉത്തമവിശ്വാസം വരുത്താനാണ് ശ്രമം. അത് തെളിയിക്കാനായി ഈ ആൾ ഔപചാരിക വിദ്യാഭ്യാസവും എംഏയും എടുക്കുന്നു. എന്നിട്ടെന്ത് കാര്യം?


ബൃട്ടിഷ്-ഇന്ത്യയെന്നത് തിരുവിതാംകൂറലെ ഈഴവർക്ക് ഒരു വൻ ആസ്വാദ്യതയുള്ള സ്വപ്ന ഭൂമിതന്നെയായിരുന്നു എന്നാണ് തോന്നുന്നത്. അവിടുള്ള തീയരും തങ്ങളും ഒരേ തരക്കാരാണ് എന്ന് ഉള്ളിൽ ഉത്തമവിശ്വസം വരുത്താനാണ് ശ്രമം. അന്നത്തെക്കാര്യമാണ് പറഞ്ഞത്.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page