ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 10. വിരോധാഭാസങ്ങളുടെ കലവറ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
കാലാകാലങ്ങളായി സാമൂഹിക കുപ്പത്തൊട്ടിയിൽ പിടിച്ചമർത്തിവച്ചിരിക്കുന്നവരെ യാതോരു അടിസ്ഥാനവും ഇല്ലാതെ സാമൂഹിക ഉയരങ്ങളിൽ പിടിച്ച് സ്ഥാപിക്കുന്നത് സാമൂഹിക പരിഷ്കരണം ആവും എന്ന് തോന്നുന്നില്ല. മറിച്ച്, സമൂഹം ആകെ കുപ്പത്തൊട്ടിക്കടിയിൽ പെട്ടുപോകുന്ന അവസ്ഥാവിശേഷമാണ് വരിക.
ഇതുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അവ മറ്റൊരവസരത്തിൽ മാത്രമേ പറ്റുള്ളു.
ശ്രീ നാരായണ ഗുരുവും സംഘവും ഈഴവരെ ഉന്നതങ്ങളിലേക്ക് ഉയർത്താനായി കണ്ട മാർഗ്ഗം എന്താണ് എന്ന് വ്യക്തമായി അറിയില്ല. ഈഴവനായ പൽപ്പു ബൃട്ടിഷ്-ഇന്ത്യയിലും അതിന് ശേഷം ഇങ്ഗ്ളണ്ടിലും പോയി പഠിച്ച് ഡോക്ടറായി തിരുവിതാംകൂർ രാജ്യത്തിലേക്ക് തിരിച്ചുവന്നപ്പോൾ, ആ ആൾക്ക് തിരുവിതാംകൂറിൽ സർക്കാർവക ആശുപത്രിയിലോ മറ്റെവിടെയെങ്കിലുമോ ഡോക്ടറായി പ്രവർത്തിക്കാൻ സമ്മതം ലഭിച്ചില്ല.
ഇന്നുള്ള ഇന്ത്യൻ പട്ടാളചിട്ടയോളംവരെ വരുന്ന കഠിനമായ ഉച്ചനീചത്വങ്ങൾ നിലവിലുള്ള പ്രദേശമാണ് തിരുവിതാംകൂർ രാജ്യം. ആരേയും കുറ്റം പറയാനും ആവില്ല. പട്ടാളത്തിലെ ഹീന നിലവാരത്തിലുള്ള സാധാപട്ടാളക്കാരന്റെ മകനോ, മരുമകനോ മറ്റോ പട്ടാളത്തിൽ കമ്മിഷണ്ട് ഓഫിസറായി നിയമിതനായാൽ, പ്രശ്നം തന്നെയാണ്. ആ ആളും ആ സാധാ പട്ടാളക്കാരനും ഒരേ ബറ്റാലിയനിലും യൂണിറ്റിലും ആണെങ്കിൽ വൻ പ്രശ്നം തന്നെയാണ്. ഹിന്ദി ഭാഷയ്ക്ക് ഈ വിധ അതി സങ്കീർണ്ണമായ സ്ഥിതവിശേഷത്തെ സംയമനത്തോടുകൂടി കൈകാര്യം ചെയ്യാൻ വൻപ്രയാസംതന്നെ നേരിടും.
ഏതാണ്ട് അതേ പോലുള്ള അവസ്ഥാവിശേഷമാണ് ഡോ. പൽപു വന്ന് അവകാശപ്പെട്ടത്.
നാണുവെന്ന തിരുവിതാംകൂറിലെ ചെറുപ്പക്കാരൻ ബൃട്ടിഷ്-ഇന്ത്യയിൽ ഭരണയന്ത്രത്തിൽ കണ്ട സാമൂഹിക സമത്വം, പ്രാദേശിക സാമൂഹിക ചട്ടങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടല്ല സംജാതമായത്. മറിച്ച്, അത് ഇങ്ഗ്ളിഷ് ഭരണ ചട്ടങ്ങളുടെ ഒരു തികച്ചും സ്വാഭാവികമായ ഭാവംമാത്രമായിരുന്നു. അല്ലാതെ മലബാറിൽ സാമൂഹിക പരിവർത്തനം നടത്താനായി ഇങ്ഗ്ളിഷ് ഭരണം കരുതിക്കൂട്ടി ചെയ്ത കാര്യങ്ങൾ അല്ലതന്നെ.
മാത്രവുമല്ല, Tellicherryയിലും മറ്റും തീയ്യരിലെ ചിലരിൽ അന്ന് കണ്ടിരുന്ന സാമൂഹിക ഉന്നതിക്ക് യഥാർത്ഥത്തിൽ പ്രാദേശിക സമൂഹത്തിൽ കാര്യമായ അടിത്തറതന്നെയില്ലായിരുന്നു. പലർക്കും ഇങ്ഗ്ളിഷ് ക്ലാസിക്ക്സിലും ഇങ്ഗ്ളിഷ് കീഴ്വഴക്കങ്ങളിലും മറ്റും കാര്യമായ പ്രാവീണ്യം ഉണ്ടായിരുന്നു എങ്കിലും, മിക്കവരും സാമ്പത്തികമായി വൻകിടക്കാരായിരുന്നില്ലതന്നെ. എന്നിട്ടും ഈ വിധമുള്ളവരെ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനങ്ങളിൽ ചേർത്തപ്പോൾ അവർ യാതോരു രീതിയിലും അഴിമതിയോ മറ്റുരീതിയിലുള്ള പ്രാദേശിക പാരമ്പര്യ രീതികളോ ഏറ്റെടുക്കുകയോ പരിശീലിക്കുകയോ ചെയ്തില്ലാ എന്നുള്ളത് തന്നെ ഇങ്ഗ്ളിഷ് ഭരണത്തിന്റെ ഉന്നതങ്ങളിൽ ജോലിചെയ്തിരുന്ന ഇങ്ഗ്ളിഷുകാരുടെ ഇന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനശ്വര മാഹാത്മ്യത്തിന്റെ നിത്യവസന്ത സൂചനതന്നെയാണ്. എന്നിട്ടും അവരാരും ചേട്ടനോ, ജീയോ, സാറോ, ഗുരുവോ, സ്വാമിയോ, ഉസ്താതോ, മഹാത്മവോ, വൻ സാമൂഹികപരിഷ്ക്കർത്താവോ ആയി അറിയപ്പെടുന്നില്ലതന്നെ.
എന്നുവച്ചാൽ മഹാത്മാക്കൾ അല്ല ഈ നാട്ടിൽ വൻകിട സാമൂഹിക മാറ്റങ്ങൾ കൊണ്ടുവന്നത് എന്നതാണ് മനസ്സിലാക്കേണ്ടത്. മറിച്ച് വെറും സാധാരണക്കാരായ അന്നുള്ള കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷക്കാരാണ് ഇത് ചെയ്തത്. എന്നാൽ ഇങ്ഗ്ളണ്ടിലെ വെറും സാധാരണക്കാരന് ഇന്ത്യയിലെ മഹാത്മാക്കളെക്കാളും കഴിവുണ്ട് എന്നു പറയാനും ആവില്ലതന്നെ.
ഇവിടെ സൂചിപ്പിക്കപ്പെട്ട കാര്യം, ബൃട്ടിഷ്-മലബാറിലും, സാമൂഹികമായി പലവിധ ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു എന്നകാര്യമാണ്. വ്യക്തികളിൽ വൻ മേന്മ നിറച്ചുകൊണ്ട്, ഇതിനെ മാച്ചുകൊണ്ടിരുന്നത്, വളരെ സാവധാനത്തിലും എന്നാൽ അതിഗംഭിര നിലവാരത്തിലും ഉള്ള ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തിന്റെ അടിവച്ചടിവച്ചുകൊണ്ടുള്ള മുന്നേറ്റമായിരുന്നു. അല്ലാതെ മൈതാന പ്രസംഗങ്ങളും മറ്റ് കോപ്രാട്ടിത്തരങ്ങളും അല്ലതന്നെ. പ്രാദേശിക ഭാഷയിലുള്ള ഔപാരികവിദ്യാഭ്യാസത്തിനും ഇതിൽ പങ്കുണ്ട് എന്നും തോന്നുന്നില്ല.
അല്ലാതെ കീഴ്ജാതിക്കാർ ബ്രാഹ്മണ പാരമ്പര്യങ്ങൾ കൈവശപ്പെടുത്തിയത് കൊണ്ടോ, ബ്രാഹ്മണ ക്ഷേത്രങ്ങളിലേക്ക് അതിക്രമിച്ചു കടന്നതുകൊണ്ടോ, ബ്രാഹ്മണമത ക്ഷേത്രങ്ങൾ സ്വന്തമായും ധിക്കാരപരമായും പണിതതുകൊണ്ടോ അല്ലതന്നെ.
എന്നാൽ ഈ ഒരു വിവരം ഇന്ന് ആരേയും മനസ്സിലാക്കിയെടുപ്പിക്കാൻ വളരെ പ്രയാസം തന്നെയാണ്. കാരണം, അന്ന് Tellicherryയും മറ്റ് ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം പടർന്ന ഇടങ്ങളിലും തീയരിലെ ചിലരിൽ കയറിക്കൂടിയ മാനസിക ഔന്നിത്യത്തിന്റെ ഒരു അംശം പോലും ഇന്ന് അവിടെവിടെയും ബാക്കിയിരിപ്പില്ലാ എന്നാണ് തോന്നുന്നത്. ഇന്ത്യൻ പൊട്ട ഔപചാരിക വിദ്യാഭ്യാസം ഇതിനെ തേച്ചുരച്ച് മാച്ചുകളഞ്ഞു.
യാതോരു സാമ്പത്തിക ബലമോ വൻ ഭൂസ്വത്തോ ഇല്ലാതെതന്നെ സമൂഹത്തിൽ വൻ നിലവാരങ്ങളിൽ നിലനിൽക്കുക എന്നുള്ളത് ഇന്ന് ഒരു അതീന്ത്ര്യജാലം പോലുള്ള കാര്യമാണ്. നടപ്പില്ലതന്നെ. അഥവാ ആരെങ്കിലും അതിന് ശ്രമിച്ചാൽ പോലീസ് ശിപായിമാരെക്കൊണ്ടൊന്ന് എന്തെടാ, എന്തെടീ എന്ന് വളിപ്പിച്ച്, അന്തസ്സിനേയും വ്യക്തിത്വത്തേയും നിലത്തിട്ടൊരച്ച് ഇല്ലാതാക്കാൻ മറ്റ് പലരും വെമ്പൽകൊള്ളും.
തിരുവിതാംകൂർമുതൽ ഏതാണ്ട് കാനറാപ്രദേശങ്ങളുടെ കിഴക്കൻ പ്രദേശങ്ങളിൽവരെ അന്ന് തെങ്ങും തേങ്ങയും തെങ്ങിൻ കള്ളും തെങ്ങോലയും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. തെങ്ങ് എന്ന മരം ലോകത്തിൽ വേറേയും പലിയടത്തും ഉണ്ട്. അവിടെല്ലാം തങ്ങേറ്റക്കാരും ഉണ്ടാവും എന്ന് അനുമാനിക്കാം. എന്നാൽ അവരെല്ലാം ഈഴവരാണ് എന്ന് അനുമാനിക്കുന്നതും, അവകാശപ്പെടുന്നതും ബുദ്ധിഭ്രമം തന്നെയാവും എന്നാണ് തോന്നുന്നത്.
തിരുവിതാംകൂർ രാജ്യത്തിന് വടക്കായി ബൃട്ടിഷ്-ഇന്ത്യയിൽ ദക്ഷിണ മലബാറിൽ മക്കത്തായ തീയരിലും ഉത്തര മലബാറിൽ മരുമക്കത്തായ തീയരിലും അതിന് വടക്കായി ബില്ലവരിലും പെട്ടവരിൽ ചിലർ തെങ്ങേറ്റം കുലത്തൊഴിലായി നടത്തുന്നുണ്ടായിരുന്നു.
ഈ കൂട്ടരുമായി ചരിത്രത്തിൽ ഈഴവർക്ക് യാതോരു വിധ ബന്ധവും ഉണ്ട് എന്ന് തോന്നുന്നില്ല. Edgar Thurstonന്റെ Castes and tribes of Southern Indiaയിൽ ഈഴവ കൂലിക്കാർ മലബാറിലേക്ക് കടന്ന് തീയർ കാർഷിക തൊഴിലാളികളുടെ ഇടയിലേക്ക് പടർന്നുപിടിച്ചപ്പോൾ, തീയരുടെ ഇടയിലുള്ള വൻകിടക്കാർക്ക് വൻ വെപ്രാളംതന്നെ വന്നതായി തോന്നിക്കുന്ന സൂചനകൾ കാണുന്നുണ്ട്.
ബൃട്ടിഷ്-മലബാറിൽ ചിലയിടങ്ങളിൽ തീയർ ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തോടുകൂടി വൻകിട സർക്കാർ തൊഴിലുകളിലേക്കും മറ്റും ഉയർന്നുവന്നതും, മറ്റ് ചില തീയർ വെറും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തിന്റെ ബലത്താൽ മാത്രം സാമൂഹിക ഉന്നതങ്ങളിൽ കയറിയിറങ്ങുന്നതും മറ്റും ബ്രാഹ്മണരിലും അമ്പലവാസികളിലും നായർമാരിലുംപെട്ട ഇങ്ഗ്ളിഷ് ഭാഷയുമായി യാതോരു ബന്ധവും സിദ്ധിച്ചിട്ടില്ലത്തവരിൽ കാര്യമായ മനോവിഭ്രാന്തി പടർത്തിയിരിക്കും എന്നുള്ളത് തീർച്ചയാണ്.
ഇന്ത്യൻ പട്ടാളത്തിലെ കാര്യം പറഞ്ഞതുപോലെയാണ് എന്ന് കൃത്യമായി പറയാൻ പറ്റില്ലായെങ്കിലും, കാര്യങ്ങൾതമ്മിൽ ബന്ധമുണ്ട്. ബ്രാഹ്മണ ഇല്ലപറമ്പിൽ വെറും തോർത്തും പാളത്തൊപ്പിയും ധരിച്ചുകൊണ്ടും, ഇഞ്ഞി, അനേ, എടാ, തീയ്യാ, തീയ്യപ്പാട് തുടങ്ങിയ പദപ്രയോഗങ്ങളിൽ ആണികൊണ്ട് അടിച്ചുവച്ചിട്ടുള്ളതുപോലെ അടിയാളനായി തൊഴിൽ ചെയ്യുന്നത് തീയൻ. അതേ സമയം ജില്ലയിലെ ഡെപ്യൂട്ടി കലക്ടറും തീയൻ. അതല്ലെങ്കിൽ വെറു ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തിന്റെ ബലത്താൽ സാമൂഹിക മഹിമയിൽ കിടന്ന് വിലസുന്നതും മറ്റൊരു തീയ്യൻ.
ഈ ഒരു സംഗതി, അടിയാള തീയനിലും ബന്ധുക്കളിലും മനസ്സിന്റേയും വ്യക്തിത്വത്തിന്റെയും ഉള്ളിന്റെഉള്ളിൽ വക്രീകൃതമായ മൂല്യവർദ്ധനവ് വരുത്തും. അത് പുറത്തുവരുന്നത്, അനുസരണക്കേടിന്റേയും ആജ്ഞാനിഷേധത്തിന്റേയും അംലഭാവത്തിന്റേയും ഔദാസീനതയുടേയും ധാർഷ്ട്യത്തിന്റേയും വളരെ സൂക്ഷ്മമായ സൂചനകൾ മുഖത്തും ഭാവത്തിലും പെരുമാറ്റത്തിലും വാക്കുകളിലും മിന്നിമായ്ച്ചുകൊണ്ടാണ്. എന്നുവച്ചാൽ, കീഴാളനിൽ കീഴാളത്വം ചെറുതായി താണുവന്നതായി അനുഭവപ്പെടും.
ഇന്ത്യൻ പട്ടാളത്തിൽ ഈ വിധ ഭാവങ്ങൾ സാധാ പട്ടാളക്കാരനിൽ ശ്രദ്ധിക്കപ്പെട്ടാൽ, അത് തുടച്ചുമാറ്റിയതിന് ശേഷം മാത്രമേ ഓഫിസർമാർക്ക് നഷ്ടപ്പെട്ട മാനസിക നിയന്ത്രണം തിരിച്ച് ലഭിക്കുള്ളു.
ഈഴവ കൂലിക്കാർ മലബാറിലേക്ക് വന്നു തുടങ്ങിയപ്പോൾ, ഇവർക്കും തെങ്ങുമായി പാരമ്പര്യ ബന്ധമുണ്ട് എന്ന് സാമൂതിരിയുടെ കാര്യസ്ഥർ മനസ്സിലാക്കുക ചെയ്തു. അതോടുകൂടി, ദക്ഷിണ മലബാറിൽ തീയരെ വസ്തുസമ്പന്ധമായ രേഖകളിൽ ഈഴവർ എന്ന് രേഖപ്പെടുത്തിത്തുടങ്ങി. വസ്തുരേഖകൾ റജിസ്റ്റർ ചെയ്യുന്ന ഏർപ്പാട് ആദ്യമായി നടപ്പിൽ വന്നു തുടങ്ങിയ കാലമായിരുന്നു അത്.
ഇത് തീയർ കാർഷിക തൊഴിലുകാർ ഏതുവിധത്തിലാണ് സ്വീകരിച്ചത് എന്ന് അറിയില്ല. അവർക്ക് ആശയവിനിമയ ശേഷിയും അതിനാൽ തന്നെ പ്രതികരണ ശേഷിയും വളരെ തുച്ഛമായിരുന്നിരിക്കാം. എന്നാൽ, തീയരിലെ ഉയർന്ന കുടുംബക്കാർ ശക്തമായി പ്രതികരിച്ചതായി രേഖപ്പെടുത്തിക്കാണുന്നു. ഈ വിധമുള്ള ഒരു നിർവ്വചനം തീയർക്ക് രുചികരമായിരിക്കില്ലാ എന്ന മുൻകൂട്ടിയുള്ള തിരിച്ചറിവ് സ്ഥിരീകരിക്കപ്പെടുകയും ദൃഢീകരിക്കപ്പെടുകയും ചെയ്തതോടുകൂടി, സാമൂതിരിയുടെ സ്വത്തുക്കൾ പാട്ടത്തിന് നൽകുന്ന എല്ലാ രേഖകളിലും ദക്ഷിണ മലബാറിൽ നായർമാർ ഇത് വൻശക്തമായിത്തന്നെ നടത്തിത്തുടങ്ങി.
QUOTE from Castes and tribes of Southern India: It is quite possible, therefore, that, though Tiyans are written down as Izhuvans, the two were not supposed to be identical. State regulations keep the Izhuvans of Cochin and Travancore in a position of marked social inferiority, and in Malabar they are altogether unlettered and uncultured. On the other hand, the Tiyans of Malabar provide Magistrates, Sub-Judges, and other officials to serve His Majesty’s Government. END of QUOTE.
തർജ്ജമ: തീയരെ ഈഴവർ എന്ന് എഴുത്തുകളിൽ രേഖപ്പെടുത്തുന്നുണ്ട് എങ്കിലും, ഇവർ രണ്ടുകൂട്ടരും ഒരേ ആളുകൾ അല്ലാ എന്നതാവാം വാസ്തവം. കൊച്ചിനിലേയും ട്രാവൻകൂറിലേയും സർക്കാർ ചട്ടങ്ങൾ ഈഴവരെ വളരെ വ്യക്തമായ തരംതാഴ്ത്തലിൽ ആണ് വച്ചിരിക്കുന്നത്. മലബാറിൽ അവർ യാതോരു അക്ഷരാഭ്യാസവും ഇല്ലാത്തവരും, പൂർണ്ണമായും സംസ്ക്കാരശൂന്യരും ആണ്. അതേ സമയം, മലബാറിലെ തീയർ ഇങ്ഗ്ളിഷ് രാജാവിന്റെ ഭരണത്തിൽ (His Majesty’s Government) മജിസ്ട്രേട്ടുമാരായും സബ് ജഡ്ജുമാരായും മറ്റ് ഉദ്യോഗസ്ഥരായും സേവനം അനുഷ്ടിക്കുന്നുണ്ട്. തർജ്ജമയുടെ അന്ത്യം.
മലബാറിലെ തീയരെ അവിടുള്ള രേഖകളിൽ അവിടുള്ള ഭൂജന്മികൾതന്നെ ഈഴവരായി രേഖപ്പുടത്തിത്തുടങ്ങിയത് തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനക്കാരുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാവും എന്നത് തീർച്ചയാണ് എന്ന് പറയാം എന്ന് തോന്നുന്നു. വേറേയും വിവരങ്ങൾ അവർ അറിഞ്ഞുതുടങ്ങിയിരിക്കും.
1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും
2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ
3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,
4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,
5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന
6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ
7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്
8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്
9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്
10. തിരുവിതാകൂറിനേയും മലബാറിനേയും
11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള
12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും
13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ
14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള
15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ
17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ
18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ
19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു
20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു
21. Tellicherryയിലെ തീയക്കമ്മറ്റി
22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ
23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ
24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത
25. 'സാമൂഹികമായും സാമ്പത്തികമായും
26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്
27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ
28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം
29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ
30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു
31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ
32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ
33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും
34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്
35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ
36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ
37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി
38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം
39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ
40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക
41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള
42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം
43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ
44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള
45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ
46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal
47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ
48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,
49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ
50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code