top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക് കയറാനുള്ള പഴുതുകൾ

തിരുവിതാംകൂർ രാജ്യത്തിലെ ഈഴവരിലെ മുകൾത്തട്ടിലുള്ളവർക്ക് ബൃട്ടിഷ് - മലബാറിനെക്കുറിച്ചും മെഡ്രാസ് പ്രസിഡൻസിയെക്കുറിച്ചും വിവരം ലഭിച്ചുതുടങ്ങിയിരിക്കും. ഇതിന്റെ മുഖ്യ കാരണം ബൃട്ടിഷ്-ഇന്ത്യയുമായി തിരുവിതാംകൂർ രാജ്യത്തിന് ഉള്ള നാനാവിധമായുള്ള ബന്ധങ്ങൾ ആയിരിക്കാം. തിരുവിതാംകാർ കർഷകർ ബൃട്ടിഷ് - കൊച്ചിനിലേക്ക് കാർഷിക ഉൽപ്പന്നങ്ങൾ കള്ളക്കടത്ത് നടുത്തുന്ന അവസരത്തിൽ, അവരുടെ ജോലിക്കാരായും വള്ളം തുഴയുന്നവരായും മറ്റും ഈഴവരും അവരേപ്പോലുള്ളവരും ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിലെ സാമൂഹിക സ്വാതന്ത്ര്യങ്ങൾ അനുഭവിച്ചറിഞ്ഞിരിക്കും.


ഇന്ന് കമ്മ്യൂണിസ്റ്റ് നേതാവ് അമേരിക്കയിൽ പോയി കാര്യങ്ങൾ കണ്ടമാതിരിയാവും അവസ്ഥ. എന്തൊക്കെ പ്രത്യയശാസ്ത്രങ്ങളും വർഗ്ഗസമര വിശ്വാസങ്ങളും വിങ്ങിപ്പൊട്ടുന്നതുമാതിരി മനസ്സിൽ അടച്ചുവെച്ചിട്ടുണ്ടെങ്കിലും, അമേരിക്കയിലെ സാമൂഹിക ജീവിതം കാണുമ്പോൾ, അവിടേക്ക് മക്കളെയെങ്കിലും കടത്തിവിടാനുള്ള ആർത്ഥി മനസ്സിൽ ബാധപോലെകയറിക്കൂടും.


ബൃട്ടിഷ്-ഇന്ത്യയിൽ കീഴ്ജനം ഭരണസംവിധാനങ്ങളിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യം വല്ലതും തിരുവിതാംകൂറിൽ കീഴ്ജനം പ്രകടിപ്പിച്ചാൽ, ശക്തമായ സംരക്ഷണം ഇല്ലായെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർവരെ ഒരു നിയമ ലംഘന നടപടി എന്ന നിലയിൽ കാര്യങ്ങളെ കണ്ട്, അവരെ അടിച്ചുതമർത്തും.


കോളജിൽ പോയി പഠിക്കാം എന്നത് മാത്രമല്ല, വൻ സർക്കാർ തൊഴിലുകൾക്കുവരെ ലക്ഷ്യം വെക്കാം എന്നെല്ലാം തിരുവിതാംകൂറിലെ കീഴ്ജനത്തിന് സ്വപ്നത്തിൽകൂടി കാണാൻ പറ്റാത്ത കാര്യങ്ങൾ ആയിരുന്നു. പോരാത്തതിന്, കസേരയിൽ ഇരിക്കാം, കട്ടിലിൽ കിടക്കാം എന്നെല്ലാം സ്വപ്നത്തിലും ദിവാസ്വപ്നത്തിലും കണ്ട കാര്യങ്ങൾ മാത്രമാണ്.


പോരാത്തതിന്, ഈഴവരിലെ ഡോ. പൽപു പോലുള്ള പലരും തിരുവിതാംകൂറിന് പുറത്തു കടന്ന് ഇങ്ഗ്ളിഷ് ഭരണസംവിധാനങ്ങളിൽ ഉദ്യോഗസ്ഥരായി ചേർന്ന സംഭവങ്ങളും ഉണ്ടായിരുന്നു. കുമാരനാശാനെ പോലുള്ള പലരും തിരുവിതാംകൂറിന് പറത്ത് താമസിച്ചിരുന്നു എന്നും അറിയുന്നു.


ഈഴവർക്ക് ഒരു മേൽവിലാസത്തിന്റെ പ്രശ്നം നിലനിന്നിരുന്നു അന്ന്. അവരിൽ ചിലർ Tellicherry പോലുള്ള ഇടങ്ങളിൽ അതിഗംഭീരമായ സാമൂഹിക ഉന്നതിയിൽ, വൻ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം കൈവശമുള്ള തീയരെ കണ്ടിരുന്നു. ഈ കൂട്ടരും ഈഴവരും തമ്മിൽ യാതോരു വിധ മാനസികമോ, സാമൂഹികമോ ആയ ബന്ധത്തിന്റെ ഒരു നേരിയ നാരുപോലും കാണില്ലായെങ്കിലും, തീയരിലെതന്നെയുള്ള കാർഷിക തൊഴിലാളികളെ ഈഴവർക്ക് ചെറുതായെങ്കിലും സാമൂഹികമായി പ്രാപ്യമായിരുന്നു. ഇവരിൽ തെങ്ങേറ്റക്കാരും തെങ്ങിൻ കള്ളു ചെത്തുകാരും ഉണ്ട് എന്നത് ഒരു ഇഷ്ട വിവരവും പ്രതീക്ഷയും ഈഴവർക്ക് നൽകിയിട്ടുണ്ടാവും എന്ന് പറയുന്നതിൽ തെറ്റില്ലാ എന്ന് തോന്നുന്നു.


ആ തെങ്ങേറ്റ തൊഴിലാളികളുടെ സാന്നിധ്യവും അവരിലെ തൊഴിൽപരമായ നിലവാരത്തിലെ സാമ്യതയും ഒരു സാമൂഹിക നങ്കൂരം കുത്തി ഇറക്കാനുള്ള ഒരു വൻ പഴുതായി ഈഴവരിലെ സ്വയം നേതാവ് സ്ഥാനം ഏറ്റെടുത്തവർ കണ്ടിരിക്കാം. മാത്രവുമല്ല, മലബാറിലെ തീയരിൽ തന്നെയുള്ള വൻ സങ്കീർണ്ണങ്ങളായ പ്രശ്നങ്ങൾ, തീയരിൽ തന്നെ വിഘടനം വരുത്താനും ഇവർക്ക് സൌകര്യം നൽകിയിരിക്കാം.


അവയിൽ ഒന്ന് തീയർ എന്ന പേരുതന്നെ രണ്ട് വ്യത്യസ്ത ജനക്കൂട്ടങ്ങൾ സ്വന്തം ജാതിപ്പേരായി ഉപയോഗിച്ചിരുന്നു എന്നതാണ്. ഇത് യഥാർത്ഥത്തിൽ, ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങൾ ശക്തമായപ്പോൾ തന്നെ ഇങ്ഗ്ളിഷുകാരായ ജഡ്ജുമാരിലും മറ്റും വൻ അങ്കലാപ്പ് തന്നെ സൃഷ്ടിച്ചിരുന്നു. തമ്മിൽ തികച്ചും എതിർകൊണുകളിൽ ഉള്ള പാരമ്പര്യവും കുടുബപരവുമായ സമ്പ്രധായങ്ങൾ ഉള്ള ഒരേ പേരുകൾ പേറുന്ന രണ്ട് വ്യത്യസ്ത ജനക്കൂട്ടം.


ദക്ഷിണ മലബാറിലെ മക്കത്തായ തീയരിലെ കുടുബ സമ്പ്രധായം ഈഴവരുടേതുമായി സാമ്യം ഉണ്ടായിരുന്നു. രണ്ടുകൂട്ടരും മക്കത്തായ കുടുംബ സമ്പ്രധായം ഉള്ളവർ. രണ്ട് കൂട്ടരിലും തെങ്ങേറ്റ തൊഴിലാളികൾ ഉണ്ട്. ഈ ഒരു പഴുത് ഉപയോഗിച്ച്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരോടും മിഷിനറി പ്രവർത്തകരോടും, ഈഴവരുടെ മലബാറിലെ പ്രാദേശിക പേര് തീയർ എന്നാണ് എന്ന് ഈഴവ നേതാക്കൾക്കും മറ്റും സമർത്ഥിച്ചിട്ടുണ്ടായിരിക്കാം. Native Life in Travancoreൽ ഈ വിധമായുള്ള ഒരു തെറ്റിദ്ധാരണ Rev. Samuel Mateer എഴുതിക്കാണുന്നുണ്ട്. എന്നാൽ ഇദ്ദേഹവും, Calicutന് തെക്കായിട്ടുള്ള പ്രദേശത്തുള്ള തീയരെയാണ് ഈഴവരായി കാണുന്നത്. Calicutന് തൊട്ടുവടക്ക് ഉള്ള തീയരെക്കുറിച്ച് യാതോരു സൂചനയും നൽകുന്നുമില്ല.


വടക്കെ മലബാറിലെ മരുമക്കത്തായ തീയർക്ക് പ്രശ്നം രണ്ടാണ് ഉദിച്ചത്. ഒന്ന് തങ്ങൾ ദക്ഷിണ മലബാറിലെ തീയരുമായി ബന്ധമുള്ളവർ അല്ലായെന്ന് ശക്തമായി സമർത്ഥിക്കേണ്ടത്. രണ്ടാമത്തേത്, ദക്ഷിണ മലബാറിലെ തീയരും തങ്ങളും ഒന്നാണ് എന്ന ഈഴവരുടെ അവകാശവാദം സാവധാനത്തിലും കാലക്രമേണയും വടക്കേ മലബാറിലെ തീയരേയും പിടികൂടും എന്നത്.


പാക്കിസ്ഥാനിലെ ടാക്സി ഡ്രൈവർ ഇങ്ഗ്ളണ്ട് സന്ദർശിക്കാൻ പോയത് പോലെയാണ് കാര്യങ്ങൾ. ഈ ടാക്സി ഡ്രൈവർ അവിടെ ചെന്നുനോക്കുമ്പോൾ, തന്റെ ബന്ധു അവിടെ വൻ സ്ഥാനത്ത് ഉള്ള ആളാണ്.


ഈഴവർക്ക് തിരുവിതാംകൂറിൽ സർക്കാരിൽ ഹീന തൊഴിൽ സ്ഥാനങ്ങൾക്ക് മാത്രമേ അവകാശപ്പെടാൻ പറ്റുള്ളു. മലബാറിൽ, പ്രത്യേകിച്ചും, Tellicherryപോലുള്ള ഇടങ്ങളിൽ, തീയർക്ക് സാമൂഹികമായും ഔദ്യോഗികമായും ഉയരാനുള്ള പരിധികൾ കണ്ണെത്താ ഉയരത്തിലാണ്. ബന്ധം സ്ഥാപിച്ചാൽ, തിരുവിതാംകൂറിലെ ഹീന ജോലി ചെയ്യുന്ന കുടുംബക്കാരുടെ ബന്ധുക്കൾ മലബാറിൽ വൻ സ്ഥാനക്കാരാണ്. ബന്ധം സ്ഥാപിച്ചേ തീരൂ.


ബൃട്ടിഷ് - മലബാർ തിരുവിതാംകൂറിന്റെ ഭൂമിശാസ്ത്രപരമായുള്ള ഭാഗമാണ് എന്ന് സ്ഥാപിച്ചെടുക്കാൻ തിരുവിതാംകൂറിൽ നിന്നും കുടിയേറി വൻ പള്ളികളും മറ്റ് പ്രസ്ഥാനങ്ങളും നടത്തിയിരുന്ന സുറിയാനി ക്രിസ്ത്യാനികളും, കീഴ്-ജന ക്രസ്ത്യാനികളും സർക്കാർ തലത്തിൽ വൻ തിരിമിറികളും തിരുത്തിയെഴുത്തുകളും നടത്തുന്നുണ്ടായിരിക്കാം. William Logan എഴുതിയ Malabar Manualലിൽ ഇതിന്റെ സൂചനകൾ കാണുന്നുണ്ട്. Malabar Manual യഥാർത്ഥത്തിൽ Loganന്റെ വ്യക്തിപരമായുള്ള ഒരു കൃതിയല്ലാ എന്നാണ് തോന്നുന്നത്. അത് മലബാർ ജില്ലയുടെ സർക്കാർ രേഖയായി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് എന്ന് മനസ്സിലാക്കുന്നു.


ഇങ്ഗ്ളണ്ടിൽ നിന്നും സർക്കാർ തലത്തിലെ ഉന്നതങ്ങളിൽ പ്രവർത്തിക്കാനായി പുതുതായി വരുന്ന ഇങ്ഗ്ളിഷ് / ബൃട്ടിഷ് ചെറുപ്പക്കാർക്ക് കാര്യങ്ങൾ വ്യക്തമല്ല. അവരോട് ഇവിടുള്ള പ്രാദേശികർ പറഞ്ഞുകൊടുക്കുന്ന കുരുട്ടു ബുദ്ധി നിറഞ്ഞ തെറ്റായ വിവരങ്ങൾ അവരേയും സ്വാധീനിക്കും.


അടുത്ത പ്രശ്നം നേരത്തേ സൂചിപ്പിച്ചത് തന്നെ. ബ്രാഹ്മണരും അവരുടെ സഹായികളും ശിങ്കിടികളും കൈയ്യാളുകളും മറ്റുമായ നായർമാർ, തീയരെ ഈഴവരായിത്തന്നെ നിർവ്വചിക്കും എന്നത്. ഇങ്ഗ്ളിഷ് പഠിച്ച് വരുന്ന തീയർ അവരെ കടത്തിവെട്ടും എന്നത് തന്നെ നായർമാർക്ക് ഒരുവൻ പ്രശ്നം തന്നെയായിരുന്നു. Tellicherry പോലുള്ള ഇടങ്ങളിൽ തീയരിലെ ചില കുട്ടികൾ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചത്, യഥാർത്ഥത്തിൽ വളരെ അധികം ബാധിച്ചത് നായർമാരെയാവാം. അവരുടെ കുട്ടികൾക്ക് ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിക്കുന്നതിന് ഒരു വൻ തടസ്സമായി മാറി, സ്കൂളുകളിൽ തീയർ കുട്ടികൾ പ്രവേശിച്ചത്.


സാമൂതിരി കുടുംബം നായർ കുട്ടികൾക്ക് പഠിക്കാനായി Calicutൽ ഒരു പ്രത്യേക സ്കൂൾ തന്നെ സ്ഥാപിച്ചു. എന്നിട്ടൊന്നും, ഇങ്ഗ്ളിഷ് ഭരണം സാമൂഹിക ഉള്ളറകളിലേക്ക് ഇറക്കിവിട്ട വിറയലിനേയും ഇടിച്ചുമറിക്കലിനേയും നിർവ്വീര്യമാക്കാൻ ആയില്ല. ഇത് ഒരു വൻ വിരോധവും വെറുപ്പുമായി പലയിടത്തും നായർമാരിൽ പടർന്നുപിടിച്ചിട്ടുണ്ടാവാം.


മലബാറിലേക്ക് കൂലിപ്പണിക്കായി കടന്ന ഈഴവരെക്കുറിച്ച് Edgar Thurston നൽകിയ നിർവ്വചനം: altogether unlettered and uncultured (യാതോരു അക്ഷരാഭ്യാസവും ഇല്ലാത്തവരും, പൂർണ്ണമായും സംസ്ക്കാരശൂന്യരും) എന്നത് വാസ്തവമായിരിക്കാം. പോരാത്തതിന്, ഈഴവർക്ക് പൊതുവായി കാണപ്പെടുന്ന കറുത്ത നിറവും ഒരു പ്രശ്നമായിരുന്നിരിക്കാം. പൊതുവെ കറുത്ത നിറത്തിനോട് അപ്രീതിയുള്ളവരാണ് ലോകത്തിൽ മിക്ക ആളുകളും. കറുത്തവർക്കും ഈ അപ്രീതി ഉണ്ട്. ഈ മനോഭാവത്തെക്കുറിച്ച് യാതോരു രീതിയിലും judgemental ആയി സംസാരിക്കാൻ ഈ എഴുത്തുകാരൻ ഉദ്ദേശിക്കുന്നില്ല. ചില വെള്ളക്കാരെ കണ്ടപ്പോൾ അവരുടെ ത്വക്കിൻ നിറത്തിൽ ഉള്ള വെളുപ്പ് നിറം വളരെ ആകർഷകമായി തോന്നിയിരുന്നു എന്ന് ഈ എഴുത്തുകാരനും നിഷേധിക്കുന്നില്ല. എന്നാൽ, അവർ ഭൂഖണ്ഡ യൂറോപ്യൻ ആളുകളായിരുന്നു. അതിനാൽ തന്നെ അവരുടെ ത്വക്കിൻ നിറത്തിന് അപ്പുറത്തായുള്ള അവരുടെ സാമൂഹികാന്തരീക്ഷം ഇങ്ഗ്ളിഷ് സ്വാധീനമുള്ളതല്ല എന്ന തിരിച്ചറിവ് ഈ എഴുത്തുകാരനിൽ വന്നിരുന്നു.


ഇങ്ഗ്ളിഷ് പഠിച്ച് ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ ജീവിക്കുന്ന വെളുത്ത നിറം ഉള്ള തീയർക്ക് അക്കാലങ്ങളിൽ സാമൂഹിക ഉന്നതങ്ങളിൽ വൻ ചലനക്ഷമത (mobility) ലഭിച്ചിരിക്കാം. ഇതും നായർമാരിൽ വെപ്രാളം വരുത്തിയിരിക്കാം. തീയരും നായർമാരും ഒരേ ജനക്കൂട്ടമാണ് എന്ന രീതിയിൽ തന്നെ സംസാരം വന്നതായി William Loganന്റേയും Edgar Thurstonന്റേയും എഴുത്തുകളിൽ സൂചനകൾ കാണുന്നുണ്ട്. എന്നാൽ വാസ്തവം അതിനേക്കാൾ ആശ്ചര്യകരമായിരിക്കാം. ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ ജീവിക്കുന്ന തീയർ മലയാളം അന്തരീക്ഷത്തിൽ ജീവിക്കുന്ന നായർമാരേക്കാൾ കേമരായി സാമൂഹികമായി അനുഭവപ്പെട്ടിരിക്കാം.


അതേ സമയം മരുമക്കത്തായ തീയർക്ക് ഇടയിൽ മറ്റൊരു പ്രശ്നവും ഉദിച്ചുവന്നിരുന്നു. Tellicherry പോലുള്ള ഇടങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരവുമായി ബന്ധപ്പെട്ട മാനസികമായി വളർന്നുവന്ന തീയരിൽ പലർക്കും കുടുംബപരമായി വൻ സാമ്പത്തിക ശേഷിയും ഭൂസ്വത്തുക്കളും ഇല്ലായിരിക്കാം. അതേ സമയം Tellicherryപോലുള്ള ഇടങ്ങൾക്ക് കിഴക്കായുള്ള പ്രദേശങ്ങളിൽ ഇടജന്മികളായും മറ്റും വൻ ഭൂസ്വത്തുക്കളും സാമ്പത്തിക ശേഷിയും ഉള്ള തീയർ കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇവരും Tellicherry തിയരും തമ്മിലും വൻ മാനസിക മത്സര ബുദ്ധിയുണ്ടായിരുന്നു എന്നും അറിയുന്നു.


ഭൂസ്വത്തുക്കൾ ഉണ്ടെങ്കിലും, ഭാഷാ പരമായി വൻ സാമൂഹിക കുടുക്കുകളിൽ അകപ്പെട്ടവരാണ് കിഴക്കൻ തീയർ. ഇവരുടെ കൈയിൽ ആര് പെട്ടാലും അവരെ വാക്കുകളിലൂടെ ഇവർ ഇടിച്ച് താഴ്ത്തും. ഈ കാരണത്താൽ, Tellicherryക്കാരും മറ്റും ഈ കൂട്ടരെ കിഴക്കർ എന്ന രീതിയിൽ തരംതാഴ്ത്തി നിർവ്വചിച്ചിരുന്നു. അതേ സമയം Tellicherryക്കാരും മറ്റും വെറും പൊള്ളയായ പരിഷ്ക്കാരികളാണ് എന്നും മറ്റേ കൂട്ടർ പറഞ്ഞ് മന:സ്സമാധാനം കരസ്ഥമാക്കും. ഓന് / ഓക്ക് എന്താ ഉള്ളത്? ഞാക്ക് / അനക്ക് അഞ്ഞൂറ് തെങ്ങുണ്ട്. ഓന് / ഓക്ക് വെറും പത്രാസല്ലെ ഉള്ളു?


ഈ ഉൾനാട്ടുകാരുടെ ഓൻ / ഓള്, ഇഞ്ഞി പ്രയോഗങ്ങളെ Tellicherryയിലെ തീയർക്ക് അത്ര രുചികരമായിരുന്നിരിക്കില്ലതന്നെ. പ്രത്യേകിച്ചു ഇങ്ഗ്ളിഷ് ആശയവിനിമയത്തിന്റെ ആസ്വാധ്യത അറിഞ്ഞിരുന്നവർക്ക്. ഉൾനാട് എന്നത് ഫ്യൂഡൽ ഭാഷകളിൽ ഒരു കുണ്ട് / കുഴി തന്നെയാണ്.


ഇവിടെ ചെറുതായി digress ചെയ്തുകൊണ്ട് സൂചിപ്പിക്കേണ്ടത്, സമൂഹത്തിൽ ഇങ്ഗ്ളിഷ് ഭരണം ചില കീഴ്ജനങ്ങളിൽ ഉന്നമനം നൽകിയത് മറ്റുള്ള കീഴ്ജനത്തിൽ വൻ വിരോധവും വെപ്രാളവും ആണ് സൃഷ്ടിച്ചത് എന്നതാണ്.


ഈ ഒരു ചൊറിയുന്ന മാനസിക മത്സരം ഇങ്ഗ്ളിഷുകാരേയും ബാധിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഈ ഉപഭൂഖണ്ഡത്തിലെ വൻ പണക്കാർ ഇങ്ഗ്ളണ്ടിൽ പോയപ്പോൾ കണ്ടത്, ഇങ്ഗ്ളിഷുകാർ മിക്കവരും സാധാരണ തൊഴിലുകൾ ചെയ്യുന്നവരാണ്. ഈ കൂട്ടർ ദക്ഷിണേഷ്യയിൽ ആയിരുന്നു ഈ വിധ തൊഴിലുകൾ ചെയ്തിരുന്നത് എങ്കിൽ തങ്ങളുടെ വീട്ടിൽ പോലും കയറ്റാതെ പുറത്ത് നിലത്തുമായിരുന്നു തങ്ങൾ എന്ന് ഈ വൻകിടക്കാർക്ക് ബോധോദയം വന്നിരുന്നു. ഈ വൻകിടക്കാരിൽ പലരേയും ആണ് ഇന്ന് ഇന്ത്യയിലും പാക്കിസ്ഥാനിലും വൻ ദേശീക നേതാക്കളായി വാഴ്ത്തപ്പെടുന്നത്.


കിഴക്കൻ തീയർ എന്ന് വിശേഷിക്കപ്പെട്ടിരുന്നവരിൽ തന്നെ രണ്ട് വ്യത്യസ്ത നിലവാരക്കാരുണ്ടായിരുന്നു. പ്രാദേശികമായി തരംതാഴ്ത്തി സൂചിപ്പിക്കപ്പെട്ടിരുന്ന കൊടുവാൾ തീയർ. ഇക്കൂട്ടർ കാർഷിക തൊഴിലാളികളും തെങ്ങേറ്റക്കാരും ആയിരുന്നു. അതേ സമയം വൈശ്യത്തീയർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ മറ്റൊരുകൂട്ടരും. ഇവരിൽ ചിലർ വൈദ്യരായിരിക്കാം. ഭൂസ്വത്തുള്ളവരായിരിക്കാം. ചെറുകിട കച്ചവടങ്ങൾ നടത്തുന്നവർ ആയിരിക്കാം.


തിരുവിതാംകൂറിൽനിന്നും കുടിയേറിയ ഈഴവർക്ക് ഏറ്റവും ആദ്യം ഇടകലരാൻ പറ്റിയിരിക്കുക കൊടുവാൾ തീയരോടായിരുന്നിരിക്കാം. വെയിലത്ത് തൊഴിൽ ചെയ്യുന്ന ഈ കൂട്ടർ ആണ് സാമൂഹികമായി ഇടിഞ്ഞ് നിൽക്കുക. ഇവരെ വൈശത്തീയർ നീരസത്തോടും വ്യത്യസ്തരായും കാണാൻ ആഗ്രഹിച്ചിരിക്കും. കുടുംബ ബന്ധങ്ങളിൽനിന്നും അകറ്റിയും നിർത്തിയിരിക്കും. ഫ്യൂഡൽ ഭാഷാ കോഡുകളിൽ 180 ഡിഗ്രി എതിർവശത്തുള്ളവരാണ് അവർ.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page