top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 10. വൈരുദ്ധ്യങ്ങളുടെ കലവറ

9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന് പരചയപ്പെടുത്തിയത്

ഇനി മലബാറിലെ, പ്രത്യേകിച്ചും ഉത്തര മലബാറിലെ മരുമക്കത്തായ തീയരുടെ സാമൂഹികാവസ്ഥയെക്കുറിച്ച് കുറച്ചുകൂടി സൂചിപ്പിക്കാം എന്ന് തോന്നുന്നു.


അവരുടെ ഇടയിൽ ചിലവീട്ടുകാർക്ക് ഇല്ലം എന്ന വാസസ്ഥലം ഉണ്ടായിരുന്നു എന്ന് ചിലയിടത്ത് എഴുതിക്കണ്ടിട്ടുണ്ട്. അതു വാസ്തവമാണെങ്കിലും, ഇല്ലം എന്ന വാക്ക് യഥാർത്ഥത്തിൽ ബ്രാഹ്മണരുമായി ബന്ധപ്പെട്ടു പറയുമ്പോൾ മാത്രമാണ്, ആവാക്കിന് ബ്രാഹ്മണത്വവുമായി ബന്ധം വരികയുള്ളു എന്ന് തോന്നുന്നു. കാരണം, ഈ ഇല്ലം എന്ന വാക്ക്, ഉത്തരമലബാറിലെ മരുമക്കത്തായ തീയർമാരുടെ ഇടിയിലും, ദക്ഷിണ മലബാറിലെ മക്കത്തായ തീയർമാരുടെ ഇടയിലും, തിരുവിതാംകൂറിലെ ഈഴവരുടെ ഇടയിലും പോരാത്തതിന് പുലയരുടെ ഇടയിലും ഉള്ളതായി എഴുതിക്കണ്ടതായി ഓർക്കുന്നു. ഈ ഇല്ലം വാക്കിനോട് ഉള്ള മമത, അത് സാമൂഹിക മഹിമയുടെ സൂചന നൽകുന്നതിനാലാകാം. ചരിത്രപരമായി ഈ വാക്കിന്റെ യഥാർത്ഥ ഉൽഭവവും, പ്രസക്തിയും എന്താണ് എന്ന് വ്യക്തമായി ഈ എഴുത്തുകാരന് അറിയില്ല.


Malabar Manual എന്ന ഗ്രന്ഥം വില്യം ലോഗൻ എഴുതിയ ഗ്രന്ഥമായി സൂചിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, അതിൽ മറ്റ് പല പ്രാദേശിക ഉദ്യോഗസ്ഥരും അവരുടേതായ എഴുത്തുകളും തിരുത്തലുകളും താൽപ്പര്യങ്ങളും സാമൂഹിക വിരോധങ്ങളും മറ്റും തിരുകി ചേർത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.


ഈ ഗ്രന്ഥം യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങൾക്ക് മലബാർ ജില്ലയിലെ വിവിധതരം കാര്യങ്ങളെക്കുറിച്ചും, ജനവിഭാഗങ്ങളെക്കുറിച്ചും വ്യക്തമായ വിവരം ഒരു രേഖയായി ലഭിക്കാൻ ആയിട്ടാണ് എഴുതപ്പെട്ടിട്ടുള്ളത്.


ഈ കാരണത്താൽതന്നെ ഈ ഗ്രന്ഥത്തിന്റെ രചനയുമായി ബന്ധപ്പെട്ടിരുന്ന പല ഉദ്യോഗസ്ഥരും അവരുടെ വ്യക്തിപരമായതോ അതുമല്ലെങ്കിൽ സാമൂഹികമായതോ ആയ താൽപ്പര്യങ്ങൾ ഈ ഗ്രന്ഥത്തിൽ കരുതിക്കൂട്ടി എഴുതിചേർത്തിട്ടുണ്ട് എന്നുതന്നെ പറയാവുന്നതാണ്.


ഇതിനാൽത്തന്നെ ബ്രാഹ്മണരും അമ്പലവാസികളും നായർമാരും തീയരെ വളരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് പക്ഷത്തിന് പരിചയപ്പെടുത്തിക്കൊടുക്കാൻ വൻ ശ്രമങ്ങൾതന്നെ നടത്തിയിരുന്നു എന്നു വേണം കരുതുവാൻ.


പോരാത്തതിന്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും എഴുത്തുകാരും ഓരോ ചെറിയ ദിക്കിലും കാണുന്ന സാമൂഹിക വാസ്തവത്തെ അടിസ്ഥാനപ്പെടുത്തിയും ഓരോ ജനത്തെക്കുറിച്ചും എഴുതിക്കാണുന്നുണ്ട്. ഇവ ചിലപ്പോഴെല്ലാം തമ്മിൽത്തമ്മിൽ കടകവിരുദ്ധമായ നിരീക്ഷണങ്ങളാണ് രേഖകളായി വരിക.


Castes and Tribes of Southern India Vol 7ൽ Edgar Thurston സാമൂഹികമായി ഉന്നതസ്ഥാനങ്ങളിൽ ഉള്ള തീയരെക്കുറിച്ച് ഈ വിധം എഴുതിക്കാണുന്നുണ്ട്:

QUOTE1: In the pre-British days, a few of the well-to-do families of Tiyans lived in houses of the kind called nalapura (four houses), having an open quadrangle in the centre. END OF QUOTE


തർജ്ജമ: ബൃട്ടിഷ് കാലത്തിന് മുൻപ്, സാമ്പത്തിക ശേഷിയുള്ള തീയരിലെ ചിലർ നാലപ്പുരകൾ എന്ന് വിളിക്കപ്പെടുന്ന, വീട്ടിന് നടുവിൽ നടുമുറ്റമുള്ള ഭവനങ്ങളിലാണ് ജീവിച്ചിരുന്നത്. തർജ്ജമയുടെ അന്ത്യം


QUOTE2: But members of the community are to be found in all classes of society, and in practically all professions and walks of life. It is interesting to find that the head of a Tiyan family in North Malabar bears the title Cherayi Panikar, conferred on the family in the old days by a former Zamorin. A title of this kind was given only to one specially proficient in arms. Even in those days there were Tiyan physicians, bone-setters, astrologers, diviners, and sorcerers. END OF QUOTE


തർജ്ജമ: ഈ ജനവിഭാഗത്തിലെ (തീയരിലെ) അംഗങ്ങളെ സമൂഹത്തിലെ എല്ലാ നിലവാരങ്ങളിലും, എല്ലാ തൊഴിലുകളിലും പ്രവർത്തന മണ്ഡലങ്ങളിലും കാണപ്പെടുന്നുണ്ട്. വടക്കെ മലബാറിലെ ഒരു തീയ്യ കുടുംബത്തിലെ കാരണവർക്ക് ചേരായി പണിക്കർ എന്ന ബഹുമതിസ്ഥാനം നിലവിൽ ഉണ്ട് എന്നത് വളരെ ജിജ്ഞാസ ഉണർത്തുന്നുണ്ട്. അത് ഒരു പഴയ കാല സാമൂതിരി നൽകിയതാണ്. ഈ വിധ ബഹുമാതി ആയുധ കലകളിൽ വൻ നൈപുണ്യമുള്ളവർക്ക് മാത്രം നൽകപ്പെടുന്ന ഒന്നാണ്. അക്കാലത്ത് പോലും തീയരായിട്ടുള്ള വൈദ്യന്മാരും, വര്‍മ്മാണി ചികിത്സകരും, ജോത്സ്യന്മാരും, ഭാവിപ്രവചിക്കുന്ന വിശുദ്ധരും, മന്ത്രവാദികളും ഉണ്ടായിരുന്നു. തർജ്ജമയുടെ അന്ത്യം.


എന്നിരുന്നാലും, തിരുവിതാംകൂറിൽ നിന്നും കൂലിവേലയ്ക്കായി കുടിയേറിവന്ന ഈഴവർക്ക് സമന്മാരായി കാണാനാവുന്നവരാണ്, തീയരിൽ മറ്റ് പലരും.


Castes and Tribes of Southern India Vol 7ലെ തന്നെയുള്ള മറ്റൊരു ഉദ്ദരണി കാണുക:


QUOTE3: But, for the most part, the Tiyans — slaves of the Nayars and Nambutiris — lived in a one-roomed thatched hut. Nowadays, the kala pura usually consists of two rooms, east and west. Toddy-drawing, and every thing connected with the manufacture and sale of arrack (country liquor) and unrefined sugar, form the orthodox occupation of the Tiyan. END OF QUOTE


തർജ്ജമ: എന്നാൽ തിയ്യർ - നായർമാരുടേയും നമ്പൂതിരിമാരുടേയും അടിമജനം - മിക്കവരും ഒറ്റ മുറിമാത്രമുള്ള ഓലമേഞ്ഞ കൂരകളിൽ ആണ് താമസിക്കുക. എന്നാൽ ഇക്കാലങ്ങളിൽ ഈ കളപ്പുരകൾക്ക് രണ്ട് മുറിയുണ്ട്, കിഴക്കും പടിഞ്ഞാറുമായി. കള്ളുചെത്തും, അതുമായി ബന്ധപ്പെട്ട കുടിക്കാനുള്ള ലഹരി കള്ളും, അസംസ്‌കൃത രൂപത്തിലുള്ള പഞ്ചസാരയും (വെല്ലം) നിർമ്മിക്കലും വിൽക്കലുമാണ് ഈ തീയ്യരുടെ പാരമ്പര്യ തൊഴിൽ. തർജ്ജമയുടെ അന്ത്യം


ഈ വിധമുള്ള വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും, യാഥാർത്ഥത്തിൽ നാലു കുരുടന്മാർ ആനയുടെ വ്യത്യസ്ത ഭാഗങ്ങളിൽ ചെന്ന് തൊട്ട്, ആനയുടെ രൂപത്തെ വർണ്ണിച്ചതു പോലെയാണ്.


ഫ്യൂഡൽ ഭാഷകളിൽ സാമൂഹിക മുകൾത്തട്ടിലുള്ളവരോടും കീഴ്ത്തട്ടിലുള്ളവരോടും ഏത് നിലവാരത്തിലാണ് ബന്ധപ്പെട്ടുകിടക്കുന്നത്, ആ നിലവാരത്തിന് അനുസൃതമായി വ്യക്തിയും ജനക്കൂട്ടവും നിവർന്നും വലിഞ്ഞും കുനിഞ്ഞും അമർന്നും കുറുതായും നെഞ്ച് വിടർത്തിയും വൻ വ്യക്തിത്വത്തോടും മറ്റും അങ്ങിനെ വിവിധതരം വ്യത്യസ്ത വ്യക്തിത്വങ്ങളോടുകൂടി കാണപ്പെടും.


ഇങ്ഗ്ളിഷ് കമ്പനി Tellicherryയിൽ ആദ്യമായി പതാക ഉയർത്തിയ പണ്ടുകാലം മുതൽത്തന്നെ, അവരുടെ സായുധ പാറാവുകാരിലും സൈനികരിലും നായർമാരോടൊപ്പം തീയരും ഉണ്ടായിരുന്നു എന്ന് കാണുന്നു.


മലബാർ മാന്വലിൽ ഈ വിധം കാണുന്നു:


1. Captains Slaughter and Mendonza and Ensign Adams with 120 soldiers, 140 Nayars and 60 Tiyars, and others, mustering altogether 400 men, accordingly took possession of the fortress that same forenoon.... ഈ ഉദ്ദരണിയിൽ നായർമാരോടൊപ്പം തീയരും യുദ്ധമുന്നണിയിൽ ഉള്ളതായി കാണുന്നു.


2. Then a crisis occurred. The Nayars and Tiyars at Ponolla Malta deserted, and the sepoys refused to sacrifice themselves ജീവരക്ഷാർത്തം നായർമാരും തീയരും ഒന്നിച്ച് പേടിച്ചോടിക്കളഞ്ഞകാര്യമാണ് പറയുന്നത് ഈ ഉദ്ദരണിയിൽ.


3. After this the Mappilla picked a quarrel with a Nayar and was subsequently shot by the Tiyar guard. ഇതിൽ ഒരു തീയ പാറാവുകാരൻ ഒരു നായരുടെ പക്ഷം ചേർന്ന് വാക്കേറ്റത്തിന് തുനിഞ്ഞ ഒരു മാപ്പിളയെ വെടിവെച്ചകാര്യമാണ് പറയുന്നത്.


ഇതെല്ലാം ഇങ്ഗ്ളിഷ് കമ്പനിയുടെ ആരംഭകാലങ്ങളിൽ ഉള്ളകാര്യമാണ്.


QUOTE: CHANGHGATIKKURI KALYANAM - It is not, it appears, confined to people of the same caste, but the association was often composed of Nayers, Tiyars and Mappilas END OF QUOTE


ഇന്ന് പണപ്പയറ്റ് എന്ന് പൊതുവേ പറയപ്പെടുന്ന കാര്യത്തെക്കുറിച്ചാണ് ഈ ഉദ്ദരണി എന്ന് തോന്നുന്നു. ചങ്കാട്ടിക്കുറി കല്യാണം എന്നാണ് ഇതിന് പേര് പറഞ്ഞ് കാണുന്നത്. ഇതിൽ, നായർമാരും തീയരും മാപ്പിളമാരും ഒന്നുചേരാറുണ്ടായിരുന്നു എന്നും കാണുന്നു. ഇതിൽ പാരമ്പര്യമായി നായർമാരോട് ഒത്തുചേരുന്നത് സാമൂഹികമായി ഏതെങ്കിലും വിധേനെ അന്തസ്സുള്ള തീയരും മാപ്പിളമാരും ആയിരിക്കാം. അല്ലാത്ത തീയരും മാപ്പിളമാരും ഈവിധമുള്ള കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നവോ എന്ന് അറിയില്ല. അങ്ങിനെ ചെയ്യാറുണ്ടായിരുന്നുവെങ്കിൽത്തന്നെ, അവർ അവരുടെ ഇടയിൽമാത്രമായിരിക്കാം ഇവ നടത്തുക.


ഇവിടെ ഇനി സൂചിപ്പിക്കേണ്ടുന്ന കാര്യം മുത്തപ്പ ആരാധാനാ പാരമ്പര്യത്തെക്കുറിച്ചാണ്. ഈ വിധം ഒരു ആദ്ധ്യാത്മിക പ്രസ്ഥാനം തന്നെ തീയരുടെ ഇടിയിൽ ഉണ്ട്. അതിൽ തീയരോടൊപ്പം മലയന്മാരും വളരെ അടുത്ത് പ്രവർത്തിച്ചിരുന്നു എന്ന് തോന്നുന്നു.


Cannanoreന് വടക്കായുള്ള തളിപ്പറമ്പിന് കിഴക്കായി അന്ന് ഉഗ്രവനത്തിന് ഉള്ളിൽ മലകൾക്ക് മുകളിൽ ഉള്ള കുന്നത്തൂർപാടിക്ക് ഈ ആദ്ധ്യാത്മിക പാരമ്പര്യവുമായി കാര്യമായി ബന്ധമുണ്ട് എന്ന് തോന്നുന്നു.


Cannanore പട്ടണത്തിന് വടക്കായുള്ള പറശ്ശിനിക്കടവിൽ ആണ് ഇന്ന് ഈ ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ ഏറ്റവും പേരുകേട്ട ക്ഷേത്രം ഉള്ളത്.


തീയർക്ക് ഹൈന്ദവ മതത്തിലേക്ക് യാതോരു രീതിയിലും അടുപ്പം ഇല്ലാതിരുന്ന നൂറ്റാണ്ടുകളിൽ നിലനിന്നുപോന്നിരുന്ന ഈ ആരാധനാ പൈതൃകത്തെ നിലനിർത്തിപ്പോന്ന കുടുംബക്കാരെക്കുറിച്ച് ഈ എഴുത്തുകാരന് വ്യക്തമായ യാതോരുവിവരവും ഇല്ലാ. എന്നാൽ ഈവിധ നൂറ്റാണ്ടുകളിലൂടെ ഈ പാരമ്പര്യത്തെ പുലർത്തിപ്പോന്നവർക്കും ഹൈന്ദവ പാരമ്പര്യങ്ങളിലേക്ക് പ്രവേശനം ഉണ്ടാവില്ലതന്നെ.


എന്നാൽ, ഈവിധം ഇത് നടത്തിപ്പുചെയ്ത കുടുംബക്കാർ, കീഴ്ജന തീയർ ആയിരിക്കില്ല എന്നാണ് തോന്നുന്നത്. മറിച്ച്, നേരത്തെ സൂചിപ്പക്കപ്പെട്ട ഭവനത്തിൽ ആഢ്യത്തം നിലനിർത്തിയവർ ആയിരിക്കാം അവർ.


വളരെ ആശ്ചര്യകരമായി തോന്നാവുന്ന ഒരു കാര്യം ഉണ്ട്. വടക്കേ മലബാറിലെ മോശമില്ലാത്ത ആൾസംഖ്യ ഉള്ള കൂട്ടാരാകാം മരുമക്കത്തായ തീയർ. എന്നാൽ Malabar ജില്ലാ ഭരണം സൃഷ്ടിച്ച 'Malabar' Manualൽ മുത്തപ്പൻ ആരാധനയെക്കുറിച്ചോ കുന്നത്തൂർപാടിയെക്കുറിച്ചോ പറശ്ശിനിക്കടവിനെക്കുറിച്ചോ യാതോരു സൂചനയും കണുന്നില്ല. ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത് എന്ന് അറിയില്ല. മുത്തപ്പൻ ആരാധനയെക്കുറിച്ച് തനിക്ക് കുട്ടിക്കാലത്ത് തന്നെ അറിവുണ്ടായിരുന്നതായി CPS പറഞ്ഞതായി ഓർക്കുന്നു. ഹൈന്ദവരും (ബ്രാഹ്മണരും) അവരുടെ കൂടെനിന്ന ജാതിക്കാരും, പോരാത്തതിന്, തീയരിൽത്തന്നെയുള്ള സർക്കാർ സേവനത്തിൽ എത്തിച്ചേർന്ന തീയർ ആളുകളും മുത്തപ്പനെ സർക്കാർ രേഖകളിൽ വകവച്ചുകൊടുക്കാൻ തയ്യാറില്ലായിരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്?


അതേ സമയം മുത്തപ്പൻ ആരാധനയെ ഇങ്ഗ്ളിഷ് ഭരണം, പ്രത്യേകിച്ചും British-Indian Railways കാര്യമായിത്തന്നെ ഗൌനിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്ന്. ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വരെ വടക്കെ മലബാറിലെ ഒട്ടുമിക്ക് റെയ്ൽവേസ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ഒരു മുത്തപ്പൻ ക്ഷേത്രം തന്നെ നിലനിന്നിരുന്നു എന്ന് മനസ്സിലാക്കുന്നു. എന്നാൽ ഈ കാലങ്ങളിൽ ഈ ക്ഷേത്രങ്ങളെ അവയുടെ പഴയകാല സ്ഥാനത്ത് നിന്നും നീക്കി കുറച്ചകലെ പുനർനിർമ്മിച്ച് സ്ഥാപിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഇതിനുള്ള കാരണം, റെയ്ൽവേ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് എന്ന് തോന്നുന്നു.


British-Indian Railwaysന് മുത്തപ്പൻ ആരാധനയുമായി ഇത്രമാത്രം അടുപ്പത്തിൽ ഉള്ള ബന്ധം ഏത് വിധമായാണ് വന്നത് എന്നത് വ്യക്തമല്ല. Cannanoreൽവച്ച് ഇതുമായി ബന്ധപ്പെട്ട് ഒരു കഥകേട്ടിരുന്നു. എന്നാൽ ആ കഥ ശരിയാണ് എങ്കിൽതന്നെ വടക്കേ മലബാറിലെ പല റെയ്ൽവേസ്റ്റേഷനുകളുമായി ബന്ധപ്പെട്ട് എങ്ങിനെയാണ് ഈ വിധ ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടത് എന്ന് വ്യക്തമല്ല. Cannanoreൽ Fort Roadലെ Plaza Junctionൽ നിന്നും താവക്കരയിലേക്ക് പോകുന്ന റോഡിൽ ഇടതുവശത്താണ് ഇന്ന് Cannanore Railway Muthappan Temple. എന്നാൽ റോയ്ൽവേസ്റ്റേഷനിലേക്ക് കടക്കുന്ന മുഖ്യ പാതയിൽ ഇതുമായി ബന്ധപ്പെട്ട പഴയകാല ആരാധനാ പ്രതിഷ്ഠ ഉണ്ട് എന്നൊരു തോന്നൽ. തീർച്ചയില്ല


British-Indian Railwaysന് മുത്തപ്പൻ ആരാധനയുമായി ഏതുവിധത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ Indian Railway Archivesൽ ഉണ്ടായേക്കാം. ഇതിൽ പോയി തിരയണമെങ്കിൽ ഏതെങ്കിലും രീതിയിലുള്ള ഔദ്യോഗിക ബന്ധം ആവശ്യമാണ്. പടിപടിയായി വൻ ഉച്ചനീചത്വങ്ങൾ ഉള്ള ഈ ദിക്കിൽ പോയി ഒരു സാധാരണക്കാരന് കാര്യങ്ങൾ കണ്ടെത്താൻ പ്രയാസം തന്നെയാണ്.


ചിലപ്പോൾ Madras Fortലെ ചരിത്ര രേഖകളിൽ ഇവ കണ്ടത്തിയേക്കാൻ ആയേക്കാം. ഇവയിൽ ചിലത് ഈ Telegram ലിങ്കിൽ ലഭ്യമായിരിക്കാം


ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ, അവരുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന എല്ലാ വിധ പ്രാദേശികരും പലവിധത്തിൽ വിഡ്ഢികളാക്കുകയും തെറ്റായ വിവരങ്ങൾ നൽകിപ്പഠിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് തന്നുന്നത്. ഈ പ്രദേശത്ത് കുടിയേറിവന്നവരായ ജൈനരേക്കുറിച്ചും, ബുദ്ധമതക്കാരെക്കുറിച്ചം, തമിഴരെക്കുറിച്ചും, അറബികളെക്കുറിച്ചും, ഫൊനിഷ്യൻസിനെക്കുറിച്ചും, പേർഷ്യക്കാരെക്കുറിച്ചും, സിലോണുകാരെക്കുറിച്ചും, വിദൂര കിഴക്കൻ പ്രദേശത്തുള്ളവരെക്കുറിച്ചു, ചൈനക്കാരെക്കുറിച്ചും മറ്റും വൻ വിവരങ്ങൾ മലബാർ മാന്വലിലും, മറ്റ് ബൃട്ടിഷ് എഴുത്തുകളിലും മറ്റും കാണാൻ ആവുന്നുണ്ട്. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ മൂക്കിന് തൊട്ടുതാഴെയുണ്ടായിരുന്ന തീയരെക്കുറിച്ച് യാതോരു ആഴത്തിലുള്ള വിവരവും കാണുന്നില്ലതന്നെ. ഹൈന്ദവരുടെ കീഴിലുള്ള ഒരു അടിമ ജനമാണ് എന്ന രീതിയിലാണ് ഇക്കൂട്ടരെ ഇങ്ഗ്ളിഷ് ഭരണത്തിന് പരിചയപ്പെടുത്തപ്പെട്ടത് എന്ന് തോന്നുന്നു.


ഇങ്ഗ്ളിഷ് ഭരണം അനവധി കുഞ്ഞുകുഞ്ഞു രാജ്യങ്ങളെ ഏകോപിപ്പിച്ച്, അതിനെ മെഡ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയാക്കുകയും ചെയ്തത് അനവധി സാമൂഹിക മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.


Tellicherryയിലും മറ്റ് പല പ്രദേശങ്ങളിലും ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിലൂടെ ഭരണയന്ത്രത്തിലും സാമൂഹിക മഹിമയിലേക്കും കുതിച്ചുയർന്നുവന്നത്, പലപ്പോഴും കീഴ്ജന തീയരിൽ പെട്ടവർ ആയിരിക്കാം. അവർക്ക്, ഇനി നേടേണ്ടത് തീയരിൽത്തന്നെയുള്ള പ്രാദേശിക സാമൂഹിക നേതൃത്വ സ്ഥാനമാണ്.

1. ഒച്ചവച്ചും കൂക്കിവിളിച്ചും അട്ടഹസിച്ചും


2. ഫ്യൂഡൽ ഭാഷകളിലെ അഹിംസയ്ക്കുള്ളിലെ


3. നാട്ടിലും വീട്ടിലും ഇരുന്ന് ധ്യാനിച്ചാൽ,


4. ദിവ്യത്വത്തിനായി ആർത്തി വളർത്തുന്നതും,


5. മാനസികാവസ്ഥയെ മലക്കം മറിക്കുന്ന


6. സാമൂഹിക ഉന്നതങ്ങളിലെ ജനതയുടെ


7. തീയരെ ഇഴവരായി രേഖപ്പെടുത്തിത്തുടങ്ങിയത്


8. ഈഴവർക്ക് തീയരുടെ ഇടയിലേക്ക്


9. തീയരെ തരംതാഴ്ത്തി ഇങ്ഗ്ളിഷ് ഭരണത്തിന്


10. തിരുവിതാകൂറിനേയും മലബാറിനേയും


11. തീയരുമായുള്ള ബന്ധം സ്ഥാപിക്കാനായുള്ള


12. തീയരിൽ ആകർഷകമായ മാനസിക ഉച്ചത്വവും


13. തീയരെ തിരുവിതാകൂറിലെ ഈഴവ മെമ്മോറിയലിൽ


14. ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വിഡ്ഢികളാക്കാനുള്ള


15. വാക്കുകളുടെയെല്ലാം Etymologyയിലും സ്വരങ്ങൾ


16. മുത്തപ്പൻ എന്ന പ്രതിഭാസം


17. മുത്തപ്പൻ പ്രതിഭാസത്തിന് പിന്നിൽ


18. ജനിച്ചനാൾമുതൽ കാണുന്ന കാര്യങ്ങൾ


19. കീഴിൽ ആളെക്കൂട്ടാനും കൂറെ ആജ്ഞാനു


20. സർക്കാർ തീയരേയും ഈഴവരേയും ഒന്നിച്ചു


21. Tellicherryയിലെ തീയക്കമ്മറ്റി


22. ഉൽകൃഷ്ടങ്ങളായ പ്രവർത്തന കീഴ്വഴക്കങ്ങൾ


23. കപട ബ്രാഹ്മണമത പ്രസ്ഥാനത്തിന്റെ പദ്ധതികൾ


24. പ്രബുദ്ധ കേരളത്തിലെ വൻ പ്രബുദ്ധത


25. 'സാമൂഹികമായും സാമ്പത്തികമായും


26. ഒരു ബ്രാഹ്മണമത ക്ഷേത്രം കൈയിലിരിക്കുന്നത്


27. മലയെപ്പിടിച്ച് മലയണ്ണാന്റെ കീഴിൽ


28. വൻ പർവ്വതഉയരങ്ങളുടെ മാനസിക ഭാവം


29. ജാതീയമായ സർപ്പവിഷം മനസ്സിലും, വിഷ


30. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുന്നതു


31. ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ


32. വിപരീത വ്യക്തിത്വ സവിശേഷതൾ പ്രകടമാക്കിയ


33. ഏക ലിപി ശബ്ദ നീളമുള്ള ഒരു വാക്കിന്റെ ശക്തിയും


34. സമൂഹത്തിലെ അലങ്കാരമാതൃകയെക്കുറിച്ച്


35. അന്ന്യനെ തമർത്തണം എന്ന ചിന്താഗതിയെ


36. ഉന്നത വ്യക്തിത്വത്തിലേക്കുള്ള ദിശാകോഡുകൾ


37. തീയരെ ഈഴവരാക്കാനുള്ള വൻ പദ്ധതി


38. കാശ്മീരി മുസ്ലിംസുമായി ഒരു താരതമ്യം


39. ഇങ്ഗ്ളിഷ് ജനത്തിന്റെ അതേ തലയെടുപ്പിന്റെ


40. ഭീകര ഭാഷകളും പൊള്ളയായ സാമൂഹിക


41. സാമൂഹികാധിപന്മാരുടെ ഏറ്റവും കീഴിലുള്ള


42. രണ്ട വ്യത്യസ്ത ഭാഷകളുടെ പേര് മലയാളം


43. സാമൂഹിക മേധാവികളുടെ ഫ്യൂഡൽ ഭാഷ


44. ഓരോ ഭാഷയിലും നൈസർഗ്ഗികമായി ഉള്ള


45. ഭാഷയെന്ന സോഫ്ട്വേർ സംവിധാനത്തിന്റെ


46. ഭാഷയ്ക്കും വാക്കുകൾക്കും Verbal രൂപവും non-Verbal


47. മലബാറി മലയാളത്തിന്റെ pattern-designനിന്മേൽ


48. ഇങ്ഗ്ളിഷുകാരുടെ കീഴിൽനിന്നും വിട്ട് മാറി,


49. രണ്ട് തികച്ചും വ്യത്യസ്ത ഭാഷാ


50. രണ്ട് വ്യത്യസ്ത ഭാഷകളിലെ Indicant word code


bottom of page