top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ അലങ്കാരമാതൃകാ ഡിസൈനുകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച്

ഇനി ഈ എഴുത്ത് കുറച്ചു ദൂരം നീങ്ങുന്നത് Malabar and Anjengo എന്ന ഗ്രന്ഥത്തെ നോക്കിക്കൊണ്ടാവും എന്ന് നേരത്തെ പറഞ്ഞിരുന്നു. ഈ ഗ്രന്ഥത്തിൽ ഉള്ള പല വിവരങ്ങളേയും മറ്റ് പല രേഖകളും സ്ഥിരീകരിക്കുന്നുണ്ട് (corroborateചെയ്യുന്നുണ്ട്). പറയാൻ പോകുന്ന കാര്യങ്ങൾ വാസ്തവം തന്നെയാണ്.

ഈ എഴുതാൻ പോകുന്ന കാര്യങ്ങൾ ആർഷഭാരത സംസ്ക്കാരം എന്നും മറ്റുമായി ഉദ്ഘോഷിക്കപ്പെടുന്ന സംസ്ക്കാര മഹിമയുമായി ഏത് വിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് അറിയില്ല. എന്നാൽ ഇന്ന് സമൂഹത്തിൽ കാണുന്ന പലതരം പെരുമാറ്റച്ചട്ടങ്ങളും പഴയകാലത്തും നിലനിന്നിരുന്നു എന്ന് മനസ്സിലാക്കാനാവുന്നതാണ്. യഥാർത്ഥ പ്രശ്നം ഫ്യൂഡൽ ഭാഷതന്നെയാണ്.


ലൈംഗിക സദാചാരബോധം ഒട്ടും തന്നെയില്ലാത്ത കൂട്ടർ ഇങ്ഗ്ളിഷുകാരും ബൃട്ടിഷുകാരും, മറ്റ് വെള്ളക്കാരും ആണ് എന്നും, വൻ സദാചാര ബോധാടിസ്ഥാനത്തിലുള്ള കുടുംബങ്ങൾ ആണ് മലബാറിലും കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നത് എന്നെല്ലാം രീതിയിലാണ് ആളുകൾ മനസ്സിലാക്കിയിട്ടുള്ളത്. അവർക്ക് ഈ വിധ ചിന്തകൾ ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വരുവാൻ കാരണങ്ങളിൽ ഒന്ന് അശ്ലീല വീഡിയോകൾ (porngraphic videos) കണ്ടതിൽനിന്നും, മറ്റൊന്ന് കോവളം പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്ത്രീപുരുഷന്മാർ ഏതാണ്ട് പൂർണ്ണ നഗ്നരായി നടക്കുന്നത് കണ്ടതിൽനിന്നും, പോരാത്തതിന്, പ്രാദേശിക ഭാഷാ പത്രമാധ്യമങ്ങളിൽ ഈ വിധ സൂചനകൾ വായിച്ചതിനാലും ആവാം. വേറേയും കാരണങ്ങൾ ഉണ്ട്.


എന്നാൽ ഈ വിധംഎല്ലാം കാര്യങ്ങളെ മനസ്സിലാക്കുന്ന പ്രാദേശിക വ്യക്തികൾക്ക് സ്വന്തം പ്രദേശത്തിന്റെ വാസ്തവം എന്താണ് എന്ന് അറിയില്ലതന്നെ. മിക്ക വ്യക്തികൾക്കും വ്യക്തിത്വം വളരെ കുറവായിട്ടാണ് വളർന്നുവരുന്നതുതന്നെ. സ്കൂളിലും വീട്ടിലും സമൂഹത്തിലും നീ, എടാ, എടീ, അവൻ, അവൾ എന്ന നിർവ്വചനത്തിൽ അടിയാളത്തം പ്രകടിപ്പിച്ച് വളർന്നുവരുന്ന ഈ കൂട്ടർക്ക് ഒരു പോലീസ് ശിപായിയോടു പോലും സ്വന്തം അന്തസ്സ് നിലനിർത്തിക്കൊണ്ടും, നിങ്ങൾ എന്ന് സംബോധനാവാക്ക് ഉപയോഗിച്ചുകൊണ്ടും സംസാരിക്കാനുള്ള വ്യക്തിത്വം കാണില്ല.


ഈ വിധം ഉള്ള വ്യക്തികൾ ആണ് ഇന്ന് പ്രാദേശിക സമൂഹത്തിൽ ജീവിക്കുന്നത്. ഈ വ്യക്തികൾക്ക് വ്യക്തിത്വ ഉന്നമനം ലഭിക്കാനുള്ള അവർക്ക് അറിവുള്ള ഏക മാർഗ്ഗം ഏതെങ്കിലും വിധേനെ മറ്റുള്ളവരെ ഭാഷാ കോഡുകളിൽ തരംതാഴ്ത്താൻ അവസരം തരംപ്പെടത്തലാണ്.


അദ്ധ്യാപകനായോ, പോലീസ് ശിപായി ആയോ, അതിനേക്കാൾ ഉയരത്തിലുള്ള മറ്റ് വല്ല ഉദ്യോഗസ്ഥനായോ തൊഴിൽ മേധാവിയായോ, കാര്യസ്ഥാനയോ, വയസ്സിൽ കുറവുള്ളവരുടെ ചേട്ടനോ ചേച്ചിയോ ആയോ, ആണ് ഈ വിധം വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള മാർഗ്ഗങ്ങളിൽ ചിലത്. മറ്റൊരാളെ നീയെന്ന് സംബോധനചെയ്ത് തരംതാണുനിൽക്കുന്ന ഒരു ആളുടെ സാന്നിദ്ധ്യം സ്ഥാപിക്കാൻ ആയാൽ അത് ഒരു വൻ കാര്യം തന്നെയാണ്.


എന്നാൽ ദിവ്യമായ മാർഗ്ഗം ഫ്യൂഡൽ ഭാഷകൾ പഠിക്കാതിരിക്കലും, pristine-English പഠിക്കലും അത് മാത്രം ഉപയോഗിക്കലും ആണ്. അതിനുള്ള ചങ്കുറപ്പ് ആരിലും കാണുന്നിമില്ലതന്നെ.


ഈ കാര്യത്തെക്കുറിച്ച് കൂടുതൽ ഇവിടെ ഇപ്പോൾ പറയാൻ ആവില്ല. എഴുത്ത് പാതവിട്ടുപോകും.


എന്നാൽ പറഞ്ഞുവന്നത്, വ്യക്തിത്വം നശിച്ച് കിടിക്കുന്ന ഒരു സമൂഹത്തിന്റെ ചിന്തകളാണ് പലപ്പോഴും ഈ നാട്ടിൽ വൻ വിവരമായി കാണപ്പെടുന്നത് എന്നതാണ്.


ഇത് വ്യക്തിയുടെ പാളിച്ചയല്ല, മറിച്ച്, വ്യക്തികളെ പിടിച്ചു അമർത്തിവയ്ക്കപ്പെട്ടിട്ടുള്ള സാമൂഹത്തിന്റെ സ്വഭാവത്തിന്റെ ഭീകരവാഴ്ചയുടെ ഫലമാണ്.


മലബാറിന്റേയും തിരുവിതാംകാർ പ്രദേശത്തിന്റേയും കാര്യം മാത്രമേ ഇവിടെ പ്രതിപാധിക്കാൻ ആവുള്ളു. അതുതന്നെ അതീവ സങ്കീർണ്ണതയുള്ളാണ്.


ഇങ്ഗ്ളിഷ് ഭരണം മലബാറിൽ കണ്ടത് അതി ഭീകരസ്വഭാവമുള്ള ജാതിവ്യവസ്ഥയാണ്. ഇന്ന് ഇത് തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട് എന്ന രീതിയിൽ പലരും കാണുന്നുണ്ടെങ്കിലും, അത് വാസ്തവം അല്ലതന്നെ. ഇന്ന് ഇത് ഉദ്യോഗസ്ഥവർഗ്ഗം, ഉദ്യോഗസ്ഥരുടെ കൈയാളുകൾ, ഡോക്ടർമാർ, വക്കീലന്മാർ, ഭൂജന്മികൾ, വൻകിട കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, പല നിലവാരത്തിലുള്ള തൊഴിലാളികൾ, മറ്റ് സാധാരണക്കാർ, ഹീന ജോലികളായി ഫ്യൂഡൽ ഭാഷയിൽ നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്നവർ എന്നരീതിയിൽ രൂപാന്തരപ്പെട്ട് ജാതിവ്യവസ്ഥ ഇന്നും തുടരുന്നുണ്ട്. ശക്തമായിത്തന്നെ.


സമൂഹത്തിൽ ഒരു പാറക്കെട്ടുപോലുള്ള ഉച്ചനീചത്വം ഉണ്ട് എന്ന് ഇങ്ഗ്ളിഷ് ഭരണം കണ്ടിരുന്നു.


QUOTE from Malabar and Anjengo: There is an entire hierarchy of castes peculiar to ‘Malabar’...... END OF QUOTE.


എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന അതിശക്തമായ സാമൂഹിക യന്ത്രസംവിധാനം എന്താണ് എന്ന് അവർക്ക് അറിവില്ലായിരുന്നു.


മലബാറിനെക്കുറിച്ച് നിരീക്ഷണങ്ങൾ എഴുതുന്ന ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥർക്ക് ജപ്പാനിലേയും, മറ്റ് ഏഷ്യൻ രാജ്യങ്ങളിലേും, ആഫ്രിക്കൻ പ്രദേശങ്ങളിലേയും ദക്ഷിണേഷ്യയിലെ മറ്റ് പ്രദേശങ്ങളിലേയും, എന്തിന് ഭൂഖണ്ഡ യൂറോപ്പിലേയുംവരെ കാര്യങ്ങൾ കൃത്യമായി അറിവില്ലായിരിക്കാം. അതിനാൽത്തന്നെ മലബാറിൽ അവർകണ്ട സാമൂഹിക യാഥാർത്ഥ്യം മറ്റെവിടേയും ഇല്ലാത്തതാണ് എന്ന് അവർക്ക് തോന്നിയിരിക്കാം.

Malabar and Anjengoയിൽ Sir H. Risley എന്ന പ്രസിദ്ധനായ ഇങ്ഗ്ളിഷ് ethnographer പറഞ്ഞകാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്:


QUOTE: the evolution of the elaborate modern systems of caste has been due largely to the influence of the fiction, that difference of religion, custom, locality, profession and the like, are analogous to race distinctions, and should be similarly stereotyped ; END OF QUOTE


ആശയം: 'ജാതിവ്യവസ്ഥ നിലനിൽക്കുന്നത് മതം, ആചാരം, ദേശം (ചുറ്റുപാട്), തൊഴിൽ തുടങ്ങിയ വ്യത്യാസങ്ങൾ നരവംശ വ്യത്യാസങ്ങൾക്ക് തുല്ല്യമാണ് എന്നും, ആ രീതിയിൽ അവയിലെ വ്യത്യാസങ്ങൾ ഉള്ളവരെ വ്യത്യസ്ത ജനമായി കാണണമെന്നും ഉള്ള കെട്ടുകഥ കാരണമാണ്'.


ഈ മുകളിൽ പറഞ്ഞകാര്യം ഒരു ഭൌതിക വാസ്തവമായി തോന്നാവുന്ന നിരീക്ഷണം തന്നെയാണ്. എന്നാൽ ഈ നിരീക്ഷണത്തിന് ആഴം ഇല്ലതന്നെ. കാരണം, ഇതിനെല്ലാം പിന്നിൽ ഫ്യൂഡൽ ഭാഷ എന്ന ഒരു വൻ വാസ്തവം നിലവിൽ ഉണ്ട്.


മനുഷ്യമനസ്സിലും സമൂഹത്തിലും ഒരു പ്രത്യേകതരം അദൃശ്യമായ വലയം, വേലിക്കെട്ട്, വൃത്തപരിധി, അന്തരീക്ഷം, ചക്രവാളം, മണ്ഡലം, ഗോളമണ്ഡലം, ഭ്രമണവൃത്തം, ഭമണപഥം എന്നല്ലാം രീതികളിലുള്ള ഒരു മാനസികഭാവം ഫ്യൂഡൽ ഭാഷകൾ ശൃഷ്ടിക്കുന്നുണ്ട്.


ഈ മാനസിക ഭാവത്തിന്റെ പിടിവലികളിൽ പെട്ട് പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ സമൂഹത്തിൽ സ്വാഭാവികമായി നിർമ്മിക്കപ്പെടുന്ന ഒരു കാര്യമാണ് ജാതിവ്യവസ്ഥ.


ഈ പറഞ്ഞത് മനസ്സിലാകണമെങ്കിൽ ഫ്യൂഡൽ ഭാഷ എന്നത് എന്താണ് എന്നും, അങ്ങിനെയൊരു ആശയവിനിമയ കോഡിങ്ങ് ഇങ്ഗ്ളിഷിനു പുറത്തുള്ള ലോകത്തിൽ ഉണ്ട് എന്നും അറഞ്ഞിരിക്കേണം. ഈ കാര്യം അറിയില്ലായെങ്കിൽ, മുകളിൽ എഴുതിയ വാക്കുകൾ വെറും വാക്കുകൾ കൊണ്ടുള്ള കായികാഭ്യാസം (acrobatics) മാത്രമായി പരിണമിക്കും.


ഇങ്ഗ്ളിഷ് ഭരണാധിപന്മാരിൽ ചിലർ ഈ കാര്യത്തിനെക്കുറിച്ചുള്ള വിവരത്തിന്റെ വളരെ അടുത്തുവരെ എത്തിയതായി കാണുന്നുണ്ട്. എന്നാൽകൂടുതൽ ആഴങ്ങളിലേക്ക് അവർക്ക് പോകാൻ പറ്റിയില്ലതന്നെ.


ഈ നാട്ടിലെ പ്രാദേശികരിൽപെട്ടവരിൽ ഈ കാര്യം അറിവുള്ളവർതന്നെ ഇത് ഒരു ചർച്ചക്കായി എന്തുകൊണ്ട് എടുക്കുന്നില്ലാ എന്നത് ഒരു ആശ്ചര്യമായിത്തോന്നിയേക്കാം. എന്നാൽ അതിന് ഒരു വ്യക്തമായ കാരണം ഉണ്ട്. അത് പിന്നിട് പറയാം.


Sir H. Risley പറഞ്ഞകാര്യങ്ങൾ ഈവിധമാണ്


QUOTE: the basis of fact underlying the idea of caste is the physiological instinct of race distinction, which encourages hypergamy, or the rule which forbids a woman to marry a man of an inferior race ox group, and tends to separate the progeny of mixed marriages into distinct endogamous groups END OF QUOTE.


ആശയം: ജാതീയമായി കീഴിൽ ഉള്ള സ്ത്രീകളെ വിവാഹം കഴിക്കാം. അതേ സമയം ജാതീയമായി കീഴിൽ ഉള്ള പുരുഷനെ വിവാഹം കഴിക്കാൻ പാടില്ല. മാത്രവുമല്ല, കീഴ്ജാതിക്കാരിയിൽ ജനിക്കുന്ന മക്കൾ മറ്റൊരു ജാതിയായി നിലനിൽക്കേണം അങ്ങിനെ ഉന്നതജാതിക്കാരായുള്ള ആളുകളുടെ വംശപരിശുദ്ധി നിലനിർത്താം.


എന്നുവച്ചാൽ നമ്പൂതിരി രക്തം കാലാകാലങ്ങളായി പരിശുദ്ധ നമ്പൂതിരി രക്തം തന്നെയായി നിലനിൽക്കും. അവർക്ക് ശൂദ്ര സ്ത്രീകളിൽ ജനിക്കുന്ന കുട്ടികൾ നായർമാർ എന്ന മറ്റൊരു ജനമായി വ്യത്യസ്തരായി നിലനിൽക്കും.


ഈ പറഞ്ഞത് പഴയകാല ജാതി ചിന്തകളുമായി ബന്ധപ്പെട്ടതാണെങ്കിലും, ഇത് ഇന്നുള്ള പുതിയ ജാതി വ്യവസ്ഥയിൽ പുനരാവിഷ്ക്കരിക്കപ്പെട്ടു നിലനിൽക്കുന്നുണ്ട്. ആ കാര്യം ഇന്നുള്ള പല വൈവാഹിക ചിന്തകളേയും ബാധിക്കുന്നുണ്ട്. അത് ഒന്ന് പരിശോധിച്ചിട്ട് എഴുത്ത് മുന്നോട്ട് നീക്കാം.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page