ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ' സമത്വത്തിന്റെ കരിനിഴൽ
ആ കാലങ്ങളിലെ പ്രസിദ്ധ ഇങ്ഗ്ളിഷ് ethnographerറായ Sir H. Risleyയുടെ വാക്കുകൾ രണ്ട് വ്യത്യസ്ത ഉദ്ദരണികൾആയി കഴിഞ്ഞ എഴുത്തിൽ നൽകിയിരുന്നു. അവ ഇവയാണ്:
ആശയം : 'ജാതിവ്യവസ്ഥ നിലനിൽക്കുന്നത് മതം, ആചാരം, ദേശം (ചുറ്റുപാട്), തൊഴിൽ തുടങ്ങിയ വ്യത്യാസങ്ങൾ നരവംശ വ്യത്യാസങ്ങൾക്ക് തുല്ല്യമാണ് എന്നും, ആ രീതിയിൽ അവയിലെ വ്യത്യാസങ്ങൾ ഉള്ളവരെ വ്യത്യസ്ത ജനമായി കാണണമെന്നും ഉള്ള കെട്ടുകഥ കാരണമാണ്'.
ആശയം : ജാതീയമായി കീഴിൽ ഉള്ള സ്ത്രീകളെ വിവാഹം കഴിക്കാം. അതേ സമയം ജാതീയമായി കീഴിൽ ഉള്ള പുരുഷനെ വിവാഹം കഴിക്കാൻ പാടില്ല. മാത്രവുമല്ല, കീഴ്ജാതിക്കാരിയിൽ ജനിക്കുന്ന മക്കൾ മറ്റൊരു ജാതിയായി നിലനിൽക്കേണം അങ്ങിനെ ഉന്നതജാതിക്കാരായുള്ള ആളുകളുടെ വംശപരിശുദ്ധി നിലനിർത്താം.
ഈ നിരീക്ഷണങ്ങൾ യഥാർത്ഥത്തിൽ വൻ നിരീക്ഷണങ്ങൾ തന്നെയാണ്. കണ്ടതും ശ്രദ്ധിച്ചതുമായ കാര്യമാണ് Sir H. Risley പറയുന്നത്. ഇന്നും ഇത് ദക്ഷിണേഷ്യയിലെ മിക്ക പ്രദേശങ്ങളിലും കണ്ടെത്താൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ ഇത് വെറും കണ്ടകാര്യം മാത്രമാണ്. എന്തുകൊണ്ടാണ് കാര്യങ്ങൾ ഈ വിധം എന്നതിനെക്കുറിച്ച് Sir H. Risleyയ്ക്കോ മറ്റേതെങ്കിലും ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥനോ പണ്ഡിതനോ പറയാൻ അന്ന് ആയിട്ടുണ്ട് എന്ന് തോന്നുന്നില്ല.
മനുഷ്യസമത്വം എന്ന ഒരു ഒറ്റമൂലിയെക്കുറിച്ച് (panaceaയെക്കുറിച്ച്) ഈ ഉപദ്വീപിൽ പല വൻപുളളികളും കുറേകാലമായി വൻ ഒച്ചപ്പാടും ബഹളവും കുറേ അവ്യക്ത പ്രത്യയശാസ്ത്രങ്ങളും മറ്റും പ്രസംഗിച്ചുവിടുന്നുണ്ട്. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഇത് ഈ ഉപദ്വീപിൽ ഇല്ലാത്തകാര്യം അല്ലതന്നെ. മറിച്ച്, മനുഷ്യസമത്വം ഫ്യൂഡൽ ഭാഷകളിൽ ഒന്നല്ല, മറിച്ച് ഏറ്റവും കുറഞ്ഞത്, രണ്ടും, പൊതുവായി മൂന്നും ലഭ്യമാണ്. ഇതാണ് പ്രശ്നം.
യഥാർത്ഥത്തിൽ ഇങ്ഗ്ളിഷുകാരോട് സമത്വം പലർക്കും ഇഷ്ടമാണ്. അതുപോലെ, സാമൂഹികമായും ഔദ്യോഗികമായും ഉന്നതരോട് സമത്വം വളരെ ഹൃദ്യമായ കാര്യമാണ്. അതിനപ്പുറം ഈ മനുഷ്യസമത്വം എന്നത് മിക്കവർക്കും വൻ അരോചകമായ കാര്യമാണ്. അത് സഹിക്കാൻ പറ്റാത്തകാര്യമാണ്.
മനസ്സിലാക്കാനുള്ള എളുപ്പത്തിനായി ഈ വിധം പറയുകയാണ്.
താങ്കൾ - താങ്കൾ
നിങ്ങൾ - നിങ്ങൾ
നീ - നീ
എന്നിങ്ങനെ മൂന്ന് നിലവാരത്തിലുള്ള സമത്വങ്ങൾ വ്യക്തികൾ തമ്മിൽ സാധ്യമാണ്. ഇക്കാര്യം ഏവർക്കും അറിവുള്ളതാണ്. ഇതിൽ ഏറ്റവും സ്ഥായിയായിട്ടുള്ളതും മൌലികമായിട്ടുള്ളതും, മനുഷ്യവ്യക്തിത്വത്തിന്റെ അടിത്തട്ടിൽ പോയി ബന്ധപ്പെടുന്നതും, നീ - നീ എന്ന സംബോധനാ ബന്ധം തന്നെയാണ്.
ഇങ്ങിനെ വ്യത്യസ്ത നിലവാരത്തിലും വ്യത്യസ്ത സവിശേഷതകൾ ഉള്ളതുമായ മൂന്നുതരം മനുഷ്യസമത്വങ്ങൾ ഇങ്ഗ്ളിഷിൽ വിഭവാനം ചെയ്യാൻ ആവില്ലതന്നെ.
ഈ കാര്യത്തിന്റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.
എന്നാൽ ഈ വിചിത്രമായ മനുഷ്യസമത്വകോഡിങ്ങ് ഈ സമൂഹത്തിന്റെ അലങ്കാരമാതൃകാ ഡിസൈനുകളിൽ വരുത്തുന്ന അതിസങ്കീർണമായിട്ടുള്ള കൂട്ടിക്കുഴച്ചിടലുകളിൽ ഒന്നുമാത്രം ഇവിടെ ഇപ്പോൾ ശ്രദ്ധിക്കാം.
മുകളിൽ നൽകിയിട്ടുള്ള ചിത്രം നോക്കുക. വിഭാവനം ചെയ്യാനുള്ള സൌകര്യത്തിനായി ഒരു ഇന്ത്യൻ സർക്കാർ വകുപ്പിലെ (departmentലെ) ഉദ്യോഗസ്ഥരുമായി സാധാരണ വ്യക്തികൾ ബന്ധപ്പെടുന്നതിന്റെ ചിത്രീകരണമാണ് നൽകിയിട്ടുള്ളത്. ഫ്യൂഡൽ ഭാഷകളിൽ സാധാ പൌരൻ എല്ലാ ഉദ്യോഗസ്ഥർക്കും കീഴിലാണ് വരുന്നതെങ്കിലും, അവരിൽ ചിലർക്ക് വ്യക്തിപരമായി പലതരം കഴിവുകളും പ്രകടിപ്പിച്ചുകൊണ്ട് വിവിധ നിലവാരത്തിലുള്ള സർക്കാർ ഉദ്യോഗസ്ഥരുമായി മുകളിൽ സൂചിപ്പിച്ച മുന്ന് നിലവാരങ്ങൾ ഉള്ളതിൽ ഏതെങ്കിലും ഒരു സമത്വത്തിൽ എത്തിച്ചേരാൻ പറ്റും.
സാധാരണക്കാരൻ ശിപായിയുമായി 'നീ - നീ' സമത്വത്തിൽ എത്തിച്ചേരുന്നു.
മറ്റൊരു സാധാരണക്കാരൻ ഗുമസ്തനുമായി 'നീ - നീ' സമത്വത്തിൽ എത്തിച്ചേരുന്നു.
മൂന്നാമതൊരു സാധാരണക്കാരൻ ജില്ലാ ഓഫീസറുമായി 'നീ - നീ' സമത്വത്തിൽ എത്തിച്ചേരുന്നു.
നാലാമതൊരു സാധാരണക്കാരൻ ഐഏഎസ്സ് ഓഫീസറുമായി 'നീ - നീ' സമത്വത്തിൽ എത്തിച്ചേരുന്നു.
വായനക്കാരൻ ഇവിടെ മനസ്സിലാക്കേണ്ടത്, മൂന്ന് വ്യത്യസ്ത സമത്വങ്ങളിൽ വച്ച് ഏറ്റവും ഉറപ്പും ബലവും ഉള്ള സമത്വങ്ങളാണ് മുകളിൽ പറഞ്ഞ നാലിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതായത് 'നീ - നീ'.
ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ടത്, ഒരേ സീനിയോറിറ്റിയുള്ള ഐഏഎസ്സ് ഓഫിസർമാർ തമ്മിൽ പ്രായത്തിന്റെ വ്യത്യാസത്താൽ ചിലപ്പോൾ അതുമായി ബന്ധപ്പെട്ട ഉച്ചനീചതും ‘നീ - നിങ്ങൾ’ എന്ന രീതിയിൽ കണ്ടേക്കാം. അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.
എന്നാൽ ഇടിയൽക്കയറി പറയേണ്ടുന്ന കാര്യം, ഈ വിധം ഉള്ള വൻ അങ്കലാപ്പുള്ള മനുഷ്യസമത്വങ്ങളും ഉള്ളിന്റെഉള്ളിൽ കടന്ന് ചരടുവലിക്കുകയും കുരുട്ടുവിദ്യപ്രയോഗം നടത്തുന്നതുമായ കൊച്ചുകൊച്ചു ഉച്ചനീചത്വങ്ങളും മറ്റും ഇങ്ഗ്ളിഷിൽ ഇല്ലാ എന്നതാണ്.
ശിപായിയോട് 'നീ - നീ' സമത്വമുള്ള സാധാരണക്കാരൻ, ഗുമസ്തനും ജില്ലാ ഓഫിസർക്കും ഐഏഎസ്സുകാരനും നികൃഷ്ടൻ തന്നെയാണ്, ആ ആൾ അവരുടെ അടുത്തുകയറി സമത്വം സ്ഥാപിക്കാൻ ശ്രമിച്ചാൽ.
ഇതേ പോലതന്നെയാണ്. മുകളിലോട്ടുള്ള ഓരോ നിലയിലേക്കും സമത്വം സ്ഥാപിച്ച ഓരോ സാധാരണക്കാരനും.
താഴെനിലവാരത്തിൽ 'നീ - നീ' സമത്വം സ്ഥാപിച്ച മൂന്ന് സാധാരണക്കാരും തങ്ങളോട് വന്ന് മൂന്നുതരത്തിലുള്ള സമത്വങ്ങളിൽ ഏത് എടുത്ത് പെരുമാറിയാലും ഐഏഎസ്സുകാർക്ക് പ്രശ്നം തന്നെയാണ്.
ഇങ്ങിനെയുളോരു വിചിത്രമായ അതിസങ്കീർണതയുള്ള സമത്വ സങ്കൽപ്പവും, അതുമായി ബന്ധപ്പെട്ട സാമൂഹിക രൂപകൽപ്പനയും, വ്യക്തികൾ തമ്മിലുള്ള അകൽച്ചയും അറപ്പുംമറ്റും അന്നത്തെ ഇങ്ഗ്ളിഷുകാർക്ക് മനസ്സിൽ കയറിയില്ലാ എന്നുതന്നെയാവാം വാസ്തവം. കാരണം, ആശയവിനിമയവും സാമൂഹിക നിലവാരവും തമ്മിൽ ഈ വിധം കാഠിന്യമുള്ള ഒരു ബന്ധം ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.
ഇനി ഈ വിവരത്തെ നേരത്തെ പരാമർശിച്ച ഉദ്ദരണികളുമായി ബന്ധപ്പെടുത്താം.
ആശയം : 'ജാതിവ്യവസ്ഥ നിലനിൽക്കുന്നത് മതം, ആചാരം, ദേശം (ചുറ്റുപാട്), തൊഴിൽ തുടങ്ങിയ വ്യത്യാസങ്ങൾ നരവംശ വ്യത്യാസങ്ങൾക്ക് തുല്ല്യമാണ് എന്നും, ആ രീതിയിൽ അവയിലെ വ്യത്യാസങ്ങൾ ഉള്ളവരെ വ്യത്യസ്ത ജനമായി കാണണമെന്നും ഉള്ള കെട്ടുകഥ കാരണമാണ്'.
ഇവിടെ മതം എന്ന് ഉദ്ദേശിച്ചത്, വ്യത്യസ്ത ജാതിക്കാരെയാണ് എന്ന് പറയാം. കാരണം ഇസ്ലാമും കൃസ്ത്യാനിറ്റിയും ഈ ജാതി സങ്കൽപ്പത്തിന് പുറത്താണ്.
ഉന്നത ബ്രാഹ്മണരെ ഐഏഎസ്സുകാരോടും, സാധാരണ ബ്രാഹ്മണരെ ജില്ലാ ഓഫിസറോടും, അമ്പലവാസികളെ ഗുമസ്തനോടും, നായർമാരെ ശിപായിയോടും സമത്വം സ്ഥാപിച്ച വ്യത്യസ്ത സാധാരണ ജനവുമായി ഉപമിക്കാം.
ഈ മുകളിൽ സൂചിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥരുമായി യാതോരു തരത്തിലും ഉള്ള സമത്വം സ്ഥാപിക്കാൻ പറ്റാത്ത സാധാരണക്കാരെ തീയർ മുതൽ താഴോട്ട് ചെറുമർവരെയുള്ളവരുമായി ഉപമിക്കാം.
ഈ വ്യത്യസ്ത ജാതിക്കാർക്ക് അക്കാലങ്ങളിൽ വ്യത്യസ്ത ആദ്ധ്യാത്മിക വിശ്വാസങ്ങളും ആചാരമര്യാദകളും പെരുമാറ്റ രീതികുളും മറ്റും ഉണ്ടാവും. ഇതിൽ പലതും മുകളിലുള്ള കൂട്ടർക്ക് പലപ്പോഴും അറപ്പും വെറുപ്പും ഉളവാക്കുന്നവയാവാനും സാധ്യതയുണ്ട്.
പഴയകാല ജാതി വ്യവസ്ഥ മാഞ്ഞ് പോയി എന്ന് ഇന്ന് പറയുന്നുണ്ടെങ്കിലും, സമൂഹത്തിൽ ഈ വിധമുള്ള വ്യത്യസ്ത നിലവാരത്തിലുള്ള സാധാരണക്കാരാണ് ജീവിക്കുന്നത്.
ഇവിടെ വ്യക്തമായി പറയേണ്ടുന്ന ഒരു കാര്യം ഉണ്ട്. ഇങ്ഗളിഷ് രാഷ്ട്രങ്ങളിലും തൊഴിൽപരമായ ഉയർന്ന സ്ഥാനങ്ങലും കീഴ്സ്ഥാനങ്ങളും ഉണ്ട് എന്നത് വാസ്തവം തന്നെ. എന്നാൽ ഭാഷാകോഡുകൾ ഉള്ളിന്റെ ഉള്ളിൽക്കയറി വേണ്ടാതീനം കളിക്കുന്ന ഒരു ഏർപ്പാട് ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. സർക്കാർ സേവനത്തിലെ കീഴ്ജീവനക്കാരനെ You എന്ന് സംബോധന ചെയ്യുകയും അയാൾ തിരിച്ചും You എന്ന് സംബോധനചെയ്യുകയും ചെയ്താൽ, മുകളിൽ ഉള്ള ഉദ്യോഗസ്ഥർക്ക് വെറുപ്പും അറപ്പും ഉള്ള ഒരു വ്യക്തിയായി സാധാരണക്കാരൻ മാറില്ലതന്നെ.
ഈ ഒരു ചിന്താഗതിയുടെ ഒരു വിശാല വശം തന്നെയാണ് ദേശം അഥവാ ചുറ്റുപാട് എന്നത്. അതിന്റെ കാര്യം അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന