top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള കിണറുപോലുള്ള സാമൂഹികാവസ്ഥയും മോട്ടർ സൈക്കിൾ അഭ്യാസവും

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഏണിയുടെ പടികളിൽ താഴെനിന്നും മുകളിലോട്ട് എന്ന രീതിയിൽ അടുക്കിവെക്കപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയുമായി സമത്വത്തിൽ ജീവിക്കുന്ന മറ്റുവ്യക്തികൾ ആ സാമൂഹിക ഉയരത്തിലുള്ള ഒരു പ്രത്യേക ജാതിക്കാരെപ്പോലെ ആയിത്തീരും എന്നാണ് കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ചിരുന്നത്.


എന്നുവച്ചാൽ ശിപായിയുടെ സമക്കാരൻ ആയിത്തീരുന്ന വ്യക്തിക്ക് ഭാഷാ കോഡുകളിൽ ശിപായിയുടെ നിലവാരത്തിലുള്ള വാക്ക് കോഡുകൾ ബന്ധിപ്പിക്കപ്പെടും. ഇതും ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ലതന്നെ.


ഇങ്ഗ്ളിഷ് ഭാഷയുടെ കാര്യമാണ് പറഞ്ഞത്. ഇങ്ഗളണ്ടിന്റെ കാര്യം അല്ല. ഇങ്ഗ്ളണ്ടിന്റെ കാര്യം വേറെ വ്യത്യസ്തമായി പരാമർശിക്കേണ്ടിവരും.


ഇവിടെ ശ്രദ്ധിക്കപ്പെടുന്ന വാക്ക്, 'സമത്വം' എന്ന വാക്കാണ്. ഈ ഒരു വാക്ക് ഇങ്ഗ്ളിഷിലും ഉണ്ട് - 'equality'. എന്നാൽ ഈ വാക്കിന് ഇങ്ഗ്ളിഷ് ആശയവിനിമയത്തിൽ കാര്യമായ പ്രസക്തി വരാറില്ലതന്നെ. കാരണം, equal അല്ലാതെയുള്ള ഒരു സംഭാഷണം വളരെ നേരിയ അളവിൽ മാത്രമേ ഇങ്ഗ്ളിഷിൽ ഉള്ളു.


കാരണം, 'Sir' എന്ന വാക്ക് ഉപയോഗിച്ചാലും, പേരിന് മുന്നിൽ 'Mr.' തന്നെയാണ് ഉപയോഗിക്കപ്പെടുക. മാത്രവുമല്ല, 'You', 'Your', 'Yours', 'He', 'His', 'Him' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്ന തൊട്ടടുത്ത അവസരത്തിൽ, ആശയവിനിമയവും മനുഷ്യവ്യക്തിത്വവും സാമൂഹിക നിലവാരവും തൊഴിൽ സ്ഥാനവും മറ്റുമെല്ലാം പരന്ന അവസ്ഥയിലേക്ക് തിരിച്ചുവരും. ഇങ്ങിനെയല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് അറിവില്ലതന്നെ. അതിനാൽത്തന്നെ ഈ equality എന്ന പദപ്രയോഗത്തിന് ഇങ്ഗ്ളിഷ് ഭാഷയിൽ കാര്യമായ പ്രസക്തിയില്ലതന്നെ.


അവർ ശ്രദ്ധിക്കുന്ന equality അത്ര കഠിനമല്ലാത്ത മറ്റൊന്നാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.


എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഈ equality അഥവാ സമത്വം എന്ന സങ്കൽപ്പം ഒരു വൻ സങ്കൽപ്പം തന്നെയാണ്. നാമെല്ലാം ഒന്നാണ് എന്ന് പലദിക്കിലും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ പലപ്പോഴും ഈ വിധം ശക്തമായി 'സമത്വം' ഉരുവിടുന്ന സ്ഥലങ്ങളിൽ വ്യക്തികൾ പലനിലവാരക്കാർ തന്നെയാണ് വാക്ക് കോഡുകളിൽ, എന്നതാണ് വാസ്തവം.


ഇന്ന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഉള്ള rural അഥവാ ഗ്രാമീണ പ്രദേശം എന്ന സങ്കൽപ്പം ഇന്ന് കേരളത്തിൽ ഇല്ലാ എന്നാണ് തോന്നുന്നത്. ഏതാണ്ട് കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ കേരളത്തിലെ ഉൾനാടുകളിൽ വൻ കെട്ടിടങ്ങളും ടാറിട്ട റോഡുകളും സുപ്പർ മാർക്കറ്റുകളും, ഈ അടുത്തകാലത്തായി ഷോപ്പിങ്ങ് മോളുകളും പടർന്നുപിടിച്ചിട്ടുണ്ട്. അറബിക്കടലിന്റെ തീരത്തുള്ള, അറേബ്യൻ രാജ്യങ്ങളെ അഭിമുഖീകരിക്കുന്ന ഒരു വളരേ നേരിയ കടൽത്തീര പ്രദേശം ആണ് കേരളം.


പൊതുവേ പറയുകയാണെങ്കിൽ ഫ്യൂഡൽ ഭാഷകളിൽ പ്രദേശത്തിന്റെ സ്ഥാനത്തിലും, ഭാഷയിലുള്ള ഉച്ചനീചത്വകോഡിങ്ങിന്റെ ആവരണം വന്നുപതിക്കും എന്നു പറയാം.


ഇങ്ഗളിഷ് രാഷ്ട്രങ്ങളുടെ കാര്യം ഇപ്പോൾ ചർച്ചയ്ക്ക് എടുക്കുന്നില്ല.


ഫ്യൂഡൽ ഭാഷാ രാജ്യത്തിലെ ഓരോ വൻ നഗരത്തിലും മൂല്യമേറിയ ഇടങ്ങൾ ഉണ്ടാവും, പടിപടിയായി മൂല്യംകൂറഞ്ഞുള്ള ഇടങ്ങളും ഉണ്ടാവും. ഈ വിധം വ്യത്യസ്ത ഇടങ്ങളിൽ ജീവിക്കുന്നവരെ സംബോധന ചെയ്യുമ്പോഴും പരാമർശിക്കുമ്പോഴും പലപ്പോഴും വാക്ക് കോഡുകളിൽ കാര്യമായ ഇടിച്ചിലോ, ഉയർത്തലോ തുടക്കത്തിൽ തന്നെ പ്രത്യക്ഷപ്പെട്ടേക്കില്ല.


എന്നിരുന്നാലും, മൂല്യ ഇടിവോ ഉയർച്ചയോ സംഭവിച്ചത് ചിന്താ മണ്ഡലത്തിന്റെ അണിയറയിൽ അദൃശ്യമായി നിലനിൽക്കും. ഈ ഒരു പ്രതിഭാസം ഇങ്ഗ്ളിഷിൽ സാധ്യമല്ല. കാരണം, വാക്ക് കോഡുകളിൽ ഉയർച്ചയും താഴ്ചയും ഇല്ലതന്നെ.


ഈ എഴുത്തുകാരൻ ഡെൽഹിയിൽ ഉണ്ടായിരുന്നപ്പോൾ മനസ്സിലാക്കിയത്, Defence Colonyയിൽ താമസിക്കുന്നു എന്ന മേൽവിലാസം വ്യക്തിത്വത്തിൽ വൻ മൂല്യം നൽകും എന്നാണ്. ഇത് പ്രവർത്തവേദിയിലും പലവിധ ഉന്നത സൌകര്യങ്ങളും തരപ്പെടുത്തും.


ഈ കാര്യമല്ല ഇപ്പോൾ വിശദമായി പറയാൻ പോകുന്നത്. എന്നാൽ പറയാൻ പോകുന്ന കാര്യത്തിന് ഇതുമായും ബന്ധം കണ്ടേക്കാം.


പറയാൻ പോകുന്നത് ചിത്രീകരിക്കാനായി ഈ illustrative (ഉദാഹരണമായിയുതകുന്ന) example (ദൃഷ്ടാന്തം) ഉപയോഗിക്കുകയാണ്. വേറേയും ചിത്രീകരണങ്ങൾ നൽകാവുന്നതാണ്.


Trivandrumത്ത് ജീവിക്കുന്ന ആളുടെ സാമൂഹികാന്തരീക്ഷത്തിൽ രാജകൊട്ടാരവും (കൌഡിയാർ കൊട്ടാരവും) സെക്രട്ടേറിയറ്റും മന്ത്രി മന്ദിരങ്ങളും എംഎൽഏ ക്വാട്ടേസും ഐഏഎസ്സുകാരുടേയും ഐപിഎസ്സുകാരുടേയും, അവർക്ക് കീഴിലുള്ള പലവിധ സർക്കാർ സെക്രട്ടറിമാരുടേയും വകുപ്പുമേധാവികളുടേയും മറ്റും മുതൽ അങ്ങ് താഴെ ചെറുകിട തൊഴിലുകൾ ചെയ്യുന്നവർ വരേയുള്ളവരുടേയും സാന്നിദ്ധ്യം ഉണ്ടാവും.


അധികാര ഉന്നതങ്ങളിൽ ഉള്ളവരുടെ സാന്നിദ്ധ്യം വാക്ക് കോഡുകളിലും അതിനാൽതന്നെ അന്തീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിന്റെ ഡിസൈൻ കോഡുകളിലും കോഡിങ്ങിലും വൻ മൂല്യങ്ങളും ഉയരങ്ങളും സ്ഥാപിക്കും.


ഇത് Trivandrumത്ത് ജീവിക്കുന്ന ഏതൊരു വ്യക്തിയേയും വലുതായോ അതുമല്ലെങ്കിൽ ചെറുതായോ ബാധിക്കും, സ്വാധീനിക്കും.


നിങ്ങൾ എവിടെയാണ് ജീവിക്കുന്നത്? എന്ന ചോദ്യത്തിന് Trivandrumത്താണ് എന്ന ഉത്തരം കേൾവിക്കാരനിലും ചോദിച്ച ആളിളും വൻ ഉയരങ്ങളുടെ ചിത്രം സൃഷ്ടിക്കാം, ഈ രണ്ട് കൂട്ടരും കേരളത്തിലെ വല്ല ഉൾനാടിലും ജീവിക്കുന്ന ആളുകൾ ആണെങ്കിൽ.


ഈ പറഞ്ഞകാര്യത്തിന് കുറച്ചുകൂടി തീക്ഷ്ണത വരുത്താനായി മറ്റൊരു ചിത്രീകരണം കൂടി നൽകുകയാണ്.


ഉൾനാടിലെ ഒരു നല്ല വിവരവും ഇങ്ഗ്ളിഷ് പരിജ്ഞാനവും സാമ്പത്തിക ശേഷിയും ഉള്ള ഒരു മധ്യവയസ്ക്കനായ വ്യാപാരി-വ്യക്തി Trivandrumത്ത് വന്ന് താമസിക്കുന്നു. അവിടെവച്ച് പണ്ട് തന്റെ കൂടെ പഠിച്ചിട്ടുണ്ടായിരുന്ന Trivandrumത്തെ മറ്റൊരു പ്രമുഖ വ്യാപാരിയുമായി പരിചയം പുതുക്കുന്നു.


ഈ പഴയ സഹപാഠിക്ക് Trivandrum സമൂഹത്തിലേ താഴെമുതൽ മുകളിൽ ഉള്ള പലരേയും പലവിധത്തിൽ പരിചയം ഉണ്ട്.


സഹപാഠിക്ക് ഈ ആളെ തനിക്ക് പരിചയമുള്ള സർക്കാർ ശിപായി, പോലീസ് കോൺസ്റ്റബ്ൾ, സർക്കാർ ഗുമസ്തൻ, ജില്ലാ ഓഫിസർ, വകുപ്പ് മേധാവി, അവർക്ക് മുകളിൽ ഉള്ള ഐഏഎസ് / ഐപിഎസ് തുടങ്ങിയവരിൽ ആരേയും പരിചയപ്പെടുത്താം.


ഈ ആളെ ഏതെങ്കിലും ഒരു പ്രത്യേക നിലവാരത്തിൽ പോയി പരിചയപ്പെടുത്തിവിട്ടാൽ, ഈ ആൾക്ക് പിന്നീട് ആ സാമൂഹിക സ്ഥാന നിലവാരത്തിൽ നിന്നും ഒഴിഞ്ഞുമാറാനോ വിട്ടുനിൽക്കാനോ വളരെ പ്രയാസം ആയിവരും. കാരണം, Trivandrumത്ത് സർക്കാർ വകുപ്പുകളിലെ മിക്ക നിലവാരക്കാരും സാറമ്മാരണ്.


ഈ ആളെ പോയി മധ്യവസയ്ക്കാനായ ഹെഡ്കോൺസ്റ്റബ്ളിനേയോ ഏഎസ്ഐയേയോ പരിചയപ്പെടുത്തി വൻ സൌഹൃദത്തിൽ പെടുത്തിയാൽ, ഈ ആൾ അവരെ സാറെന്നും അവർ ഈ ആളെ വെറും പേരും വിളിച്ച് വൻ സൌഹൃദത്തിൽ നിർത്തും. ഇത് ഒരു പരിധിവരെ ഒരു താങ്ങും ബലവും ആണ്. എന്നാൽ മറ്റൊരു രീതിയിൽ വൻ സാമൂഹിക കടിഞ്ഞാണും ആണ്. മുകളിലോട്ടും താഴോട്ടും സാമൂഹികമായി അധിക ദൂരം നീങ്ങാൻ ഈ കടിഞ്ഞാൻ അനുവദിക്കില്ല.


കാരണം ഈ ആൾ പിന്നെ സാമൂഹികമായി നീങ്ങുന്നത് ആ നിലവാരക്കാരുടെ കുടെയാണ്. അവർക്ക് മുകളിൽ ഉള്ളവർ ഈ ആളെ ആ ജാതിക്കാരനായി പരിഗണിക്കും.


പ്രമുഖ വ്യാപാരി തന്റെ പഴയ സഹപാഠിയെ ഒന്ന് മൂല്യനിർവ്വഹണം ചെയ്തു. അസാമാന്യമായ ഇങ്ഗ്ളിഷ് പരിജ്ഞാനം, നാട്ടിൽ വൻ ആഢ്യത്തമുള്ള കുടുംബക്കാരൻ, ഭാര്യയും വൻ ആഢ്യത്തമുള്ള വീട്ടുകാരി. നല്ല സാമ്പത്തിക നില, താമസിക്കുന്നത് Trivandrumത്ത് ഉന്നതർ താമസിക്കുന്ന ദിക്കിൽ (സെക്രട്ടേറിയറ്റിന്റെ പിൻവശത്തായുള്ള പ്രദേശത്ത്). വൻ വിലപിടിപ്പുള്ള കാറുണ്ട്. വീട്ടിൽ പണിക്കാരുണ്ട്.


പോരാത്തതിന്, ഈ ആൾ ചെയ്യുന്ന വ്യാപാരം തന്റെ വ്യാപാരവുമായി യാതോരു രീതിയിലും മത്സരിക്കുന്ന ഒന്നല്ല.


സഹപാഠി ശരിക്കും കാര്യങ്ങൾ ആലോചിച്ച് ഈ ആളെ സാമൂഹിക ഉന്നതങ്ങളിലേക്കുള്ള പാതയിലേക്ക് തന്നെ സ്ഥാപിക്കാം എന്നു തീരുമാനിച്ചു. തനിക്ക് അടുത്തു പരിചയമുള്ള Trivandrumത്തെ പ്രസിദ്ധ ഡോക്ടറുമായി പരിചയപ്പെടുത്താൻ തീരുമാനിച്ചു. ഇത് സാമൂഹികമായി ഒരു പ്രത്യേക പാതയാണ്.


പരിചയപ്പെടുത്തുന്നത് Trivandrumത്തെ പ്രമുഖ വ്യാപാരിയാണ്. കീഴ്നിലവാരക്കാരനല്ല. ഇതും പാതയിന്മേലുള്ള ഒരുവൻ കോഡിങ്ങ് ആണ്.


ഡോക്ടറുടെ വീട്ടിൽ വൈകുന്നേരത്തു പോയി ഈ ആളേയും ഭാര്യേയും ഡോക്ടറുടെ കുടുംബവുമായി പരിചയപ്പെടുത്തി. മറ്റൊരു ദിവസം Trivandrumത്ത് പ്രമുഖരുടെ clubൽ അംഗത്വം എടുത്തുകൊടുത്തു. ഈ അംഗത്വവും വൻ വ്യക്തികൾക്കേ നൽകപ്പെടുള്ളു. ഡോക്ടറും ഈ clubൽ അംഗമാണ്. അങ്ങിനെ ഡോക്ടറുമായി സാവധാനത്തിൽ ഈ ആൾക്ക് വൻ സൌഹൃദം വന്നു. രണ്ട് പേരും മിക്കപ്പോഴും ഇങ്ഗ്ളിഷിലാണ് തമ്മിൽ സംസാരിക്കുക.


ഈ ആളുടെ സൌഹൃദം ഡോക്ടർക്കും വളരെ ബോധിച്ചു. കൂടെ കൊണ്ടുനടന്നാൽ മോശമില്ലാത്ത കാഴ്ചയാണ്. ഡോക്ടർ ഈ ആളെ തന്റെ പരിചയക്കാരനായ പുറംനാട്ടുകാരനായ ഐഏഎസ്സുകാരനെ പരിചയപ്പെടുത്തി. ആ ആളും ഇങ്ഗ്ളിഷിലാണ് സംസാരിച്ചത്. അതിനാൽത്തന്നെ രണ്ടുപേരും വെറും പേര് തന്നെയാണ് അന്യോന്യം ഉപയോഗിച്ചത്.


അങ്ങിനെ ഐഏഎസ്സുകാരനും ഈ ആളുടെ പരിചയക്കാരനായി. ആ ഐഏഎസ്സുകാരന്റെ വീട്ടിൽ വച്ച് മറ്റ് പല ഐഏഎസ്സുകാരുടേയും ഐപിഎസ്സുകാരുടേയും പരിചയം നേടിയെടുത്തു. അവർക്കും ഒരു വൻ വ്യാപാരിയുമായുള്ള അടുത്ത ബന്ധം ഇഷ്ടമുള്ളകാര്യമായിരുന്നു.


ഉണക്കമലയുടെ മുകളിലെ അഗാധ ആഴമുള്ള കിണറുപോലുള്ള സാമൂഹികാവസ്ഥയുള്ള പ്രദേശങ്ങളാണ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ.


ആഴെത്തിന്റെ പകുതി താഴ്ചയിൽനിന്നും മോട്ടർ സൈക്കിളിൽ മരണക്കിണർ അഭ്യാസം നടത്തുന്നതുപോലെയാണ് സംഭവവികാസം.


മോട്ടർ സൈക്കിൾ ചുറ്റിച്ചുറ്റി ഉയരങ്ങളിലേക്കാണ് കുതിക്കുന്നത്.


അതേ പോലെയാണ്, Trivandrumത്ത് വന്ന ഈ ആൾക്കും സംഭവിക്കുന്നത്. അതിവേഗത്തിൽ ചുറ്റിത്തിരിഞ്ഞ് സാമൂഹിക ഉന്നതങ്ങളിലേക്കാണ് കുതിക്കുന്നത്.


ഈ വിധമായുള്ള ഒരു പാതാ സൌകര്യം Trivandrumത്ത് ഉണ്ടെങ്കിലും, കേരളത്തിലെ ഉൾനാടുകളിൽ ഇത് ലഭ്യമല്ല. എന്നിരുന്നാലും, അവിടേയും സാമൂഹികാവസ്ഥ ഉണക്കമലയുടെ മുകളിലെ ആഴം ഉള്ള കിണറുപോലുള്ളതുതന്നെ.


എന്നാൽ ഉൾനാടുകളിലെ സമൂഹം ഈ രീതിയിലാവാം:


ചെറുകിട ഭൂജന്മികൾ, ചെറിയതോതിലുള്ള വൻ കച്ചവടക്കാർ, ഇവർ രണ്ടുകൂട്ടരും വിരളിൽ എണ്ണാവുന്നവർ മാത്രം. പിന്നെയുള്ളത് ഡോക്ടർമാർ, ചെറുകിട കച്ചവടക്കാർ. അദ്ധ്യാപകർ, സർക്കാർ ഗുമസ്തർ, പോലീസ് കോൺസ്റ്റബ്ൾമാർ അടക്കമുള്ള സർക്കാർ ശിപായിമാർ, ഇവരും എണ്ണസംഘ്യയിൽ വളരെ കുറവുമാത്രം.


പിന്നെയുള്ള മിക്കവരും ചെറുകിട തൊഴിലുകാർ. ഗ്രാമീണ സമൂഹം അവരുടേതാണ് യഥാർത്ഥത്തിൽ. മുകളിൽ ഉള്ളവർ ഇവരിൽനിന്നും വിട്ടുനിൽക്കുമെങ്കിലും, ഇവരുമായി നിത്യവും സമ്പർക്കംപുലർത്തുകയും ചെയ്യും.


ഈ സമൂഹത്തിലേക്ക് ഒരു പുതിയ വ്യക്തിവരുന്നു. തനിക്ക് പരിചയമുള്ള ഒരു ഭൂജന്മിയുമായി ബന്ധം പുതുക്കുന്നു. ഭൂജന്മിക്ക് ഈ ആളെ തന്നെപ്പോലുള്ള മറ്റ് ഭൂജന്മികളുമായി പരിചയപ്പെടുത്താം. എന്നാൽ അത് എളുപ്പമല്ല. കാരണം അവരുമായി സ്ഥിരമായുള്ള കണ്ടുമുട്ടൽ നടക്കാറില്ല. ഭൂജന്മി ഈ ആളെ തനിക്ക് വളരെ പരിചയമുള്ള സാമ്പത്തിക ശേഷിയുള്ള കെട്ടിട നിർമ്മാണ കോൺട്രാക്ടറുമായി പരിചയപ്പടുത്തുന്നു.


കോൺട്രാക്ടർ തനിക്ക് സ്ഥിരപരിചയമുള്ള വേദികളിൽ ഈ ആളെ കൊണ്ടുപോകുന്നു. ഒന്ന് വൈകുന്നേരങ്ങളിൽ ശീട്ടുകളിക്കുന്ന ഒരു ഇടമാണ്. അവിടെ ഈ ആൾ പരിചയപ്പെടുന്നത് മധ്യവയസ്ക്കരായ സ്കൂൾ മാഷ്, പോലീസ് കോൺസ്റ്റബ്ൾ, കെഎസ്ആർടിസ് ബസ് ഡ്രൈവർ തുടങ്ങിയവർ. ഇങ്ങിനെ പരിചയം മുന്നോട്ട് നീങ്ങി, പൈവറ്റ് ബസ് ജീവനക്കാർ, ഓട്ടോ ഡ്രൈവർ തുടങ്ങിയവരിലേക്ക് ബന്ധം പടരാൻ സാധ്യതയുള്ളപ്പോൾ, സ്കൂൾ മാഷ്, പോലീസ് കോൺസ്റ്റബ്ൾ, കെഎസ്ആർടിസ് ബസ് ഡ്രൈവർ തുടങ്ങിയവരുടെ നിലയുളളവർ ഇത് നിരുത്സഹപ്പെടുത്തുന്നു. വെറുതേയുള്ള പരിചയം പ്രശ്നമല്ല, മറിച്ച് അന്യോന്യം വെറും പേരും നീയും ഉള്ള പരിചയം വേണ്ടാ എന്നാണ് അവർ നൽകുന്ന താക്കീത്.


പറയേണ്ടുന്ന കാര്യം മുകളിൽ പരാമർശിക്കപ്പെട്ട എല്ലാരും മനുഷ്യരാണ് എന്നത് വ്യക്തമെങ്കിലും, ഫ്യൂഡൽ ഭാഷകളിൽ മനുഷ്യൻ എന്ന വിശേഷണത്തിന് മുകളിൽ ഒരു കമ്പളിപ്പുതപ്പുപോലെ പൊതിയുന്ന ഉച്ചനീച്ത്വ നിലവാര വാക്ക് കോഡുകൾ ഉണ്ട്. ഇതിനെ കണ്ടില്ലാ എന്നോ അറിയില്ലാ എന്നോ പറയാൻ പറ്റില്ലതന്നെ. കാരണം, ഇത് കാണാൻ പറ്റുന്ന ഒരു പുതപ്പല്ലെങ്കിലും, വളരെ വ്യക്തമായും ശ്രദ്ധയിൽ പെടുന്ന ഒരു ഭൌതിക യാഥാർത്ഥ്യംതന്നെയാണ്.


ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള കിണറുപോലുള്ള സാമൂഹികാവസ്ഥയുള്ള പ്രദേശങ്ങളാണ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ എന്നുപറഞ്ഞുകഴിഞ്ഞിട്ടുണ്ട്.


ഉൾനാടിൽ വന്ന ആൾക്ക് അനുഭവപ്പെട്ട അവസ്ഥയും ഈ കിണിറിന്റെ ആഴെത്തിന്റെ പകുതി താഴ്ചയിൽനിന്നും മോട്ടർ സൈക്കിളിൽ മരണക്കിണർ അഭ്യാസം നടത്തുന്നതു പോലെതന്നെയാണ്. മോട്ടർ സൈക്കിൾ ചുറ്റിച്ചുറ്റി താഴ്ചകളിലേക്കാണ് കുതിക്കുന്നത്.


അതേ പോലെയാണ്, ഈ ആൾക്കും സംഭവിക്കുന്നത്.


ഈ മുകളിൽ പറഞ്ഞകാര്യങ്ങളുടെ വിശദാംശങ്ങൾ അടുത്ത എഴുത്തിൽ ആകാം.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page