top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്) പിന്നിൽ പ്രവർത്തിക്കുന്ന ഫ്യൂഡൽ ഭാഷാ യന്ത്രസംവിധാനം

ഫ്യൂഡൽ ഭാഷയിൽ വാക്കുകളിൽ indicant word codes എന്ന പ്രതിഭാസം ഉണ്ട്. പോരാത്തതിന്, വ്യത്യസ്ത തട്ടുകൾ ഉള്ള സാമൂഹിക സമത്വങ്ങളും ഈ വിധ ഭാഷകൾ സൃഷ്ടിക്കുന്നുണ്ട്.


ഫ്യൂഡൽ ഭാഷാ വാക്ക്-കോഡുകൾ, ഉന്നത വ്യക്തികളിൽ, അദൃശ്യവും എന്നാൽ സാമൂഹികമായി വളരെ വ്യക്തമായി പ്രത്യക്ഷജ്ഞാനം ലഭിക്കുന്നതുമായ, ഒരു തേജസ്-വലയത്തിന്റെ പ്രഭാവം സൃഷ്ടിക്കും. മറ്റുള്ളവർക്ക് ഈ ആളോടുള്ള പെരുമാറ്റത്തേയും അനുസരണശീലത്തേയും സത്യസന്ധതയേയും കൃത്യനിഷ്ഠയേയും ആദരവിനേയും ഈ ആളുടെ വാക്കുകൾക്ക് നൽകുന്ന മൂല്യത്തേയും മറ്റും വ്യക്തമായരീതിയിൽ പോസിറ്റിവ് ആയി സമൂഹത്തിൽ ഇത് സ്വാധീനിക്കും.


അതേ സമയം, ഇതേ ഭാഷകൾ വാക്കുകളുടെ തരംതാഴ്ന്ന indicant word codeസിൽ നിർവ്വചിക്കുന്ന വ്യക്തികളുടെ ഇതേ കാര്യങ്ങളെ നിഷേധാത്മകമായാണ് ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുക.


എന്നാൽ രണ്ട് കൂട്ടരുടേയും ഭാഷാകോഡുകളിലെ സ്ഥാനീകരണം തികച്ചും ആപേക്ഷികമാണ് താനും.


ഒരുടെത്ത് തരംതാഴ്ന്ന വ്യക്തി മറ്റൊരു സാമൂഹിക വേദിയിൽ ബഹുമാന്യനാവാം. പോലീസ് ശിപായിയുടെ കാര്യം ഈ രീതിയിലാണ്. പണ്ട് കാലങ്ങളിൽ ബ്രാഹ്മണന്റെ മുന്നിൽ നയർ നിസ്സാരനാണ്. എന്നാൽ കീഴ്ജനത്തിന്റെ മുന്നിൽ നായർ എന്നത് തമ്പുരാൻതന്നെയാണ്. ഇതേ പോലെതന്നെയാണ് പോലീസ് ശിപായിയും. സാധാരണ ജനത്തിന്റെ തമ്പുരാൻ തന്നെയാണ് ഈ ആൾ.


ഇനി കാര്യത്തിലേക്ക് കടക്കാം. പറയാൻ പോകുന്നത് ഒരു illustrative exampleളിലൂടെ നൽകുന്നതണ് എളുപ്പം.


സർക്കാർ ഉദ്യോഗസ്ഥരെ ഉദാഹരണമായി എടുക്കുന്നതാണ് വ്യക്തതകൂട്ടുക. കാരണം, ഉദ്യോഗസഥ പ്രസ്ഥാനത്തിൽ തൊഴിൽസ്ഥാനങ്ങൾക്ക് വ്യക്തമായ ഉയർച്ചത്താഴ്ച്ചയുള്ള അട്ടികൾ (layers) ഉണ്ട്.


എന്നാൽ ഈ പറയുന്ന സാമൂഹികാന്തരീക്ഷത്തിന് അതീതമായുള്ള കാര്യങ്ങളും കണ്ടേക്കാം. ഉദാഹരണത്തിന് പട്ടാളത്തിലെ കമ്മിഷന്റ് ഓഫിസർ (Commissioned officer). ഈ ആളുടെ മകൾ വിവാഹം കഴിക്കുന്നത് വൻ വ്യവസായ പ്രമുഖന്റെ മകനെയാണ്. എന്നാൽ ഈ വ്യവസാസ പ്രമുഖൻ പണ്ട് പട്ടാളത്തിലെ ശിപായി പട്ടാളക്കാരനായിരുന്നു. എന്നാൽ ഇന്ന് ഈ ആൾ ഇന്ത്യാരാജ്യത്തിലെ ഏറ്റവും മുന്തിയ വാണിജ്യപ്രസ്ഥാനത്തിന്റെ ഉടമയാണ്.


ഈ വിധമുള്ള സങ്കീർണ്ണതകളെയെല്ലാം ഒഴിവാക്കി, വെറും സർക്കാർ സ്ഥാപനത്തിലെ തൊഴിൽസ്ഥാന അട്ടികളെ മാത്രമാണ് ഇവിടെ എടുക്കുന്നുള്ളു.


സർക്കാർ ജീവനക്കാരനായ കോളെജ് പ്രൊഫസർ. ഏതാണ്ട് ഒരു ലക്ഷം രൂപ മാസവരുമാനം ഉണ്ട്. ആളുകൾ വ്യക്തമായും 'സാർ' എന്ന് പേരിന് പിന്നിൽ ചേർത്തുകൊണ്ട് പരാമർശിക്കുന്ന വ്യക്തി. കാറ്റും മഴയും വെയിലും കാലാകാലങ്ങളായി ചുറ്റികയുടേയും ഉളിയുടേയും ചീവുളിയുടേയും പ്രവർത്തനം പാറക്കല്ലിന്മേൽ ചെയ്ത്, അതിന്റെ മുഖാകൃതിയിൽ മാറ്റം വരുത്തും എന്നതുപോലെ, ഈ സാമൂഹിക മഹിമ വർഷങ്ങളായി നിത്യവുംഏറ്റ് മുഖത്തും ശരീരത്തിലും ഭാവത്തിലും വ്യക്തമായ സാമൂഹിക ഔന്നിത്യം ഈ പ്രൊഫസറുടെ മുഖത്ത് ലിഖിതപ്പെടുത്തിയിരിക്കും.


ഈ ആളുടെ സഹോദരീസഹോദരന്മാരിൽ ബോംബെയിൽ കോർപ്പറെയ്റ്റ് CEO, ഡോക്ടർ, ഐഏഎസ്സ് പോലുളള ഉന്നത ഉദ്യോഗസ്ഥർ, ഗൾഫിൽ വൻവ്യാപാരി അങ്ങിനെ പലരും. ഈ ആളുടെ മകൾ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. ആ കോളെജിളെ സ്വന്തം ജാതിക്കാരിയായ സഹപാഠിയുടെ സഹോദരനുമായി സ്നേഹത്തിലാകുന്നു. ആ ആൾ മെഡിസിന് പഠിക്കുകയാണ്. ഈ ബന്ധം വിവാഹത്തിൽ കലാശിക്കുന്നു. വധുവിന് പ്രാദേശിക വൻകിട സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായി തൊഴിൽ ലഭിക്കുന്നു. വധൂവരന്മാർ തമ്മിൽ നിലവാരങ്ങളിൽ കാര്യമായ ഉയർച്ചത്താഴ്ചയില്ല. മാത്രവുമല്ല, ഡോക്ടറർ വ്യക്തി വൻ കഴിവുള്ള ആളാണ്. കാര്യമായ സാമാന്യ വിവരവും പ്രവർത്തന വേദിയിലെ സാങ്കേതികവിവരവും ഉള്ള ആളാണ്.


വരൻ ജാതീയമായ സീറ്റ് സംവരത്തിലൂടെയാണ് മെഡിസിൻ പഠനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഈ കാര്യത്തിലും പ്രശ്നമില്ല. എന്നാൽ വരന്റെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. മാത്രവുമല്ല ഈ ആളുടെ പലവിധ ബന്ധുക്കളും പ്രാദേശിക ഭാഷയിൽ പ്രൊഫസറുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ, കീഴിൽപെട്ട വാക്ക് കോഡുകളിൽ അദൃശ്യമായി നിർവ്വചിക്കപ്പെടുന്നവരാണ്.

അവരുടെ ഭൌതിക സാമീപ്യത്തിൽ വധു അഥവാ ഡോക്ടറുടെ ഭാര്യ എത്തിയാൽ, അവർ വാക്കുകളിൽ തരംതാഴ്ത്തിത്തന്നെയാണ് സംസാരിക്കുക. ഭർത്താവിന്റെ അച്ഛൻ, അമ്മാ, അമ്മാവന്മാർ, അമ്മാവിമാർ, ചേട്ടൻ, ചേച്ചി, തുടങ്ങിയ സാമൂഹികമായി അപേക്ഷികമായി കീഴിൽപെട്ടവർ നീ, അവൾ, എടീ, വെറും പേര് തുടങ്ങിയവ ഉപയോഗിക്കാൻ കിട്ടുന്ന അവസരം പാഴാക്കില്ല. ഇതും ഭാര്യയെ സംബന്ധിച്ചെടുത്തോളം പ്രശ്നമല്ല. കാരണം, ഇതെല്ലാം മുൻകൂട്ടി മനസ്സിലാക്കിത്തന്നെയാണ് വിവാഹം കഴിച്ചത്. എന്നാൽ നിത്യവും ഇത് ഏൽക്കുന്നത് ഒരു ചെറിയ പ്രശ്നം തന്നെയാണ്.


ഈ വിധ വാക്കുകളുടെ പ്രഹരത്തിൽനിന്നും വിട്ടുനിൽക്കുകയും അകന്നുനിൽക്കകുയും ചെയ്യുന്നതാണ് അഭികാമ്യം. അല്ലായെങ്കിൽ കാറ്റിന്റേയും മഴയുടേയും വെയിലിന്റേയും കാര്യം നേരത്തെ പറഞ്ഞത് പോലെയാവും കാര്യങ്ങൾ. സാമൂഹിക നിലവാരത്തകർച്ചയുടെ കൊത്തുപണികൾ പ്രൊഫസറുടെ മകളുടെ മുഖത്തും ശരീരത്തിലും ഭാവത്തിലും ആത്മവിശ്വാസത്തിലും ആത്മാഭിമാനത്തിലും സാവധാനത്തിൽ വ്യക്തതയിലേക്ക് തെളിഞ്ഞുവരും. സൌമ്യശീലക്കാരിയും മൃതുഭാഷിയും (soft-spoken) ആയിരുന്ന ഈ വ്യക്തി, ഉച്ചത്തിലും ഞെട്ടിച്ചും പരുക്കനായും സംസാരിച്ചുതുടങ്ങാം.


ഈ ഒരു പ്രതിഭാസവും ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. കാരണം, ആര് എന്ത് തൊഴിൽ ചെയ്താലും You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ പദങ്ങളിൽ യാതോരു അനക്കവും വരില്ല. ഇത് ഒരു വൻ കാര്യം തന്നെയാണ്. ഫ്യൂഡൽ ഭാഷകളിൽ ഇത്രമാത്രം ശക്തിയുള്ള യാതോരു പദവും ഉണ്ട് എന്ന് തോന്നുന്നില്ല. സാക്ഷാൽ Bulldozerകൊണ്ട് വലിച്ചാലും ഇടിച്ചാലും അനങ്ങില്ലതന്നെ. ഇത്രമാത്രം ദിവ്യശക്തിയുള്ള വാക്കുകൾ ആണ് ഇങ്ഗ്ളിഷിൽ ഉള്ളത്.


അതേ സമയം പരിചയപ്പെടുത്തലിൽ ചെറിയ ഒരു താഴ്ച നൽകിയാൽ ആടിയുലയുന്നതും, ഉരുണ്ടുരുണ്ട് അടിത്തട്ടിലെ ആഴത്തിലേക്ക് വൻ വേഗതയിൽ വീഴുന്നതുമായ ഉറപ്പില്ലാത്ത വാക്കുകളിൽ വൻ സൌന്ദര്യവും വൈവിധ്യവും കണ്ടുകൊണ്ട്, നമ്മുടെ ഭാഷയിൽ എത്രവാക്കുകൾ ആണ് ഉള്ളത് എന്ന് വിളിച്ച് കൂവിപ്പറഞ്ഞ്, വൻ അന്തസ്സ് പ്രകടിപ്പിക്കുന്നതിൽ എന്താണ് വൻ കാര്യം എന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല.


ഓട്ടോ ഡ്രൈവറുടെ കുടുംബക്കാർക്ക് അറിയാം, ഡോക്ടറുടെ ഭാര്യയായി കയറിവന്നത് വിഡ്ഢിപ്പെണ്ണാണ് എന്ന്. അല്ലാതെ കുറച്ച് വിവേകവും വകതിരിവും ഉള്ള ആരുംതന്നെ ഈ വിധം സാമൂഹിക അടിത്തട്ടിലേക്ക് വലിക്കുന്ന വാക്ക് കണ്ണികളിൽ പെടാൻ നിൽക്കില്ലതന്നെ. ഈ സ്ത്രീയുടെ 'ഞാൻ നിങ്ങളേക്കാൾ ഉയരങ്ങളിൽ ഉള്ള ആളാണ്' എന്ന non-verbal signal (ശബ്ദരൂപത്തിലല്ലാത്ത അടയാളങ്ങൾ) അവരിൽ വിരോദം വളർത്തുമെങ്കിലും, ഈ ആളുടെ സാമീപ്യം അവർക്ക് സന്തോഷം നൽകുന്ന കാര്യംതന്നെ. കാരണം, ബന്ധങ്ങളുടെ കണ്ണികൾ സാമൂഹിക ഉയരങ്ങളിലക്ക് കുടക്കിക്കിട്ടാൻ ഈ ആളാണ് സൌകര്യപ്പെടുത്തിയത്.


എന്നാൽ 'ഞങ്ങൾ താഴ്ന്നവരാണ്' എന്ന ഭാവം ഇവരിലും ഉണ്ടാവില്ല. പ്രൊഫസറുടെ പലവിധ ഉന്നത ബന്ധുക്കളേയും ഉന്നത വാക്കുകളിൽ പരാമർശിക്കേണ്ടുന്ന ആവശ്യം പണ്ടേ ഇവർക്ക് ഇല്ല. എന്നാൽ ഇതിൽ പ്രൊഫസറുടെ ബന്ധുക്കൾക്ക് പ്രശ്നം ഇല്ലായിരുന്നു. കാരണം, ഈ ആളുകൾക്ക് അവരെ അറിയില്ലായിരുന്നു. അറിഞ്ഞാൽത്തന്നെ ഇവർക്ക് അവരെ പരാമർശിക്കേണ്ടുന്ന ആവശ്യം വാരാറില്ലായിരുന്നു.


തങ്ങൾ കീഴ്ജനമായി കാണുന്നവർ തങ്ങളെ സമത്വത്തിലും പോരാത്തതിന് തരംതാഴ്ത്തിയും പരാമർശിക്കുന്നതുതന്നെ ഒരു പരിധിവരെ ഉന്നതർക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. അത് ഒരു നിത്യഅനുഭവമായി മാറിയാൽ വൻ പ്രശ്നംതന്നെയാണ്.


എന്നാൽ മനസ്സിന്റെ സമനില നിത്യവും തെറ്റുന്നത് മറ്റൊരു കാര്യത്താലാണ്. അവരുടെ മേൽവിലാസത്തിൽ വൻ പോറലാണ് സംഭവിച്ചിട്ടുള്ളത്. അവന്റെ അമ്മാവൻ ആ പ്രൊഫസാറാണ്, ആ ഡോക്ടറാണ്, ആ വൻ ഉദ്യോഗസ്ഥനാണ്, ആ സാറാണ് എന്നെല്ലാമുള്ളതിൽ നിന്നും, ആ ഓട്ടോ ഡ്രൈവറുടെ, ആ ചെറിയ കട ഉടമയുടെ, ആ വീട്ടുപണിക്കാരിയുടെ, ആ തെങ്ങേറ്റക്കാരന്റെ തുടങ്ങിയവരുടെ ബന്ധുവാണ് എന്ന നിർവ്വചനങ്ങളിലേക്ക് മേൽവിലാസം ഇടിഞ്ഞുവീഴുന്നത്, ഇവർക്ക് സഹിക്കാനാവില്ല. ആ പൊട്ടത്തികാരണം, ഞങ്ങളുടെ മാനം പോയി, സമൂഹത്തിൽ ഇറങ്ങാൻ പോലും ആവാതായി എന്നെല്ലാമുള്ള വേവലാതിയും ദേഷ്യവും ഇവരിൽ വരും എന്നതുതന്നെയാണ് വാസ്തവം.


ബന്ധുക്കൾ ആണ് എന്ന ഭാവത്തിൽ ഓട്ടോ ഡ്രൈവറും മറ്റ് ബന്ധുക്കളും പ്രൊഫസറുടെ വീട്ടിൽ നിത്യവും വരികയും ബന്ധങ്ങൾക്ക് ബലംനൽകാനായി ശ്രമിക്കുകയും ചെയ്താൽ, പ്രൊഫസറുടെ വീട്ടിലേക്ക് മറ്റു ബന്ധുക്കൾ വരവുതന്നെ നിർത്തിയേക്കാം. കാരണം, വയസ്സിൽ മൂത്ത ഓട്ടോ ഡ്രൈവറോ അയാളുടെ ഭാര്യയോ ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ന്നത് എന്ന് നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്ന അവരുടെ മകനോ മകളോ മറ്റ് ബന്ധുക്കളോ, അഥിതി മുറിയിൽ ഇരുന്നുകൊണ്ട് പ്രൊഫസറുടെ ബന്ധുക്കളിൽ പെട്ട ആരെയെങ്കിലും നീ, താൻ, അവൻ, അവൾ എന്നെല്ലാം വാക്കുകളിൽ നിർവ്വചിച്ചാൽ തലയിൽ അമ്മിക്കല്ലിട്ടതു മാതിരിയായിപ്പോകും.


ഭാഷാ കോഡുകളിൽ കീഴിൽപെട്ടവർക്ക് മുകളിലുള്ളവരുമായി സമത്വത്തിൽ എത്തിച്ചേരാൻ വൻ താൽപ്പര്യമുള്ള കാര്യമാണ്. കാരണം അത് അവരുടെ അതീന്ത്ര്യ സോഫ്ട്വേർ വേദികളിൽ വൻ മൂല്യവർദ്ധനവ് നൽകുന്ന കാര്യമാണ്. ഒരു വൈവാഹിക ബന്ധം മാത്രം കൊണ്ട് ആപേക്ഷികമായി താഴെയുള്ളവർക്ക് മുകളിലുള്ളവരെ വാക്ക് കോഡുകളിൽ കീഴ്പ്പെടുത്താൻ പലപ്പോഴും ആവില്ല. മറിച്ച് ഒരു അസ്വസ്ഥമായ (uneasy) അന്തരീക്ഷം ആശയവിനിമയത്തിൽ നിലനിൽക്കും എന്നുമാത്രം.


എന്നാൽ കീഴിൽ പെട്ടവ്യക്തികൾ സമത്വത്തിനായുള്ള ഒരു അവസരത്തിനായി കാത്തുനിൽകും എന്നുള്ളതാണ് വാസ്തവം. ഏതെങ്കിലും വിധേനെ, മുകളിലെ വ്യക്തികൾക്ക് ബലക്ഷയം വരികയാണെങ്കിൽ ബന്ധുബലമായി അല്ല കീഴ്ജനത്തിന്റെ സാന്നിദ്ധ്യം പ്രത്യക്ഷപ്പെടക. മറിച്ച്, സാമൂഹികമായി ബലക്ഷയം അധികരിപ്പിക്കാനായാണ് ഈ കൂട്ടരുടെ സാന്നിദ്ധ്യം സൌകര്യപ്പെടുത്തുക. അതേ സമയം, ഇത് ഒരു വൻ സൌകര്യമായും കീഴ്ജനങ്ങൾക്ക് തോന്നാം.


ഇതിന്റെ ഒരു വ്യക്തമായ ഉദാഹരണം നൽകാം. പ്രൊഫസറുടെ അടുത്ത ബന്ധുവായ ചെറുപ്പക്കാരനെ ഏതെങ്കിലും കാരണത്താൽ പോലീസ് പിടിക്കുന്നു. ഇത് നമ്മുടെ പ്രൊഫസർസാറുടെ അനന്തരവനാണ് എന്ന വിവരം ഈ ആൾക്ക് പോലീസ് സ്റ്റേഷനിൽ വൻ ബലമാണ് നൽകുക. അതേ സമയം, ആ പോലീസ് സ്റ്റേഷനിൽ തദവസരത്തിൽ സന്നിഹിതനായ ഒരു ഓട്ടോക്കാരൻ വന്ന്, ഈ ആളോട് സ്വയം പരിചയപ്പെടുത്തുകയും പോലീസുകാരോട് ഇത് ആ ഓട്ടോ ഡ്രൈവറുടെ ബന്ധുവാണ് എന്ന് വളരെ സ്നേഹത്തോടുകൂടി പരിചയപ്പെടുത്തുകയും ചെയ്താൽ, ചെറുപ്പക്കാരനെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ കൂടുതൽ വഷളാവുകായാണ് ചെയ്യുക.


ഇന്നത്തെ എഴുത്തിന്റെ തുടക്കത്തിൽ പറഞ്ഞ കാര്യം ആണ് താഴെനൽകിയിട്ടുള്ളത്.


QUOTE: ഫ്യൂഡൽ ഭാഷാ വാക്ക്-കോഡുകൾ, ഉന്നത വ്യക്തികളിൽ, അദൃശ്യവും എന്നാൽ സാമൂഹികമായി വളരെ വ്യക്തമായി പ്രത്യക്ഷജ്ഞാനം ലഭിക്കുന്നതുമായ, ഒരു തേജസ്വലയത്തിന്റെ പ്രഭാവം സൃഷ്ടിക്കും. സമൂഹത്തിൽ ഇത് മറ്റുള്ളവർക്ക് ഈ ആളോടുള്ള പെരുമാറ്റത്തേയും അനുസരണശീലത്തേയും സത്യസന്ധതയേയും കൃത്യനിഷ്ഠയേയും ആദരവിനേയും ഈ ആളുടെ വാക്കുകൾക്ക് നൽകുന്ന മൂല്യത്തേയും മറ്റും വ്യക്തമായരീതിയിൽ പോസിറ്റിവായി സ്വാധീനിക്കും. END OF QUOTE

QUOTE: അതേ സമയം, ഇതേ ഭാഷകൾ വാക്കുകളുടെ തരംതാഴ്ന്ന indicant word codeസിൽ നിർവ്വചിക്കുന്ന വ്യക്തികളുടെ ഇതേ കാര്യങ്ങളെ നിഷേധാത്മകമായാണ് ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുക. END OF QUOTE


ഈ പറഞ്ഞതിന്റെ സാമൂഹിക വശങ്ങളാണ് ഇന്നത്തെ എഴുത്തിൽ വ്യക്തമാക്കിയത്. എന്നാൽ വാസ്തവം ഇതിനേക്കാൾ കുറച്ചുകൂടെ സങ്കീർണ്ണമാണ്. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ന്ന വാക്ക്കോഡുകളിൽ നിർവ്വചിക്കപ്പെടുന്നവരുടെ സാമീപ്യം, കാണൽ, സ്പർശനം, ചിന്തിക്കൽ, ബഹുമാനമില്ലാതെ പരാമർശിക്കൽ തുടങ്ങിയവ വ്യക്തിയുടെ അതീന്ത്ര്യ സോഫ്ട്വേർ വേദികളിലെ കോഡുകളിൽ വൻ മൂല്യചോഷണം വരുത്തും.


ഇത് ഇങ്ഗ്ളിഷിൽ വളരെ നിസ്സാരമായ തോതിൽമാത്രം ഉള്ള ഒരു പ്രതിഭാസം ആണ്.


ഇതിനെക്കുറിച്ച് ആഴത്തിൽ ഇവിടെ ഇപ്പോൾ പ്രതിപാദിക്കാൻ ആവില്ല. എന്നാൽ ഈ ചിത്രീകരണം നോക്കുക.


ഒരു ഐഏഎസ്സ് ഓഫിസർ ഒരു തറുന്ന വേദിയിൽ ഇരിക്കുന്നു. തന്റെ കൂടെ പണ്ടുപഠിച്ച ഒരു ആൾ തന്നെ കാണാനായി വരുന്നത് ആ ഐഏഎസ്സ് ഓഫിസർ ശ്രദ്ധിക്കുന്നു. പഴയ കാല ചങ്ങാതിയാണ്. മനസ്സിൽ സന്തോഷം തോന്നി. അപ്പോഴാണ് കാണുന്നത്, ആ സുഹൃത്തിനെ തന്റെ ശിപായി തടഞ്ഞുവച്ച് വൻ സൌഹൃദത്തിൽ കൈകൊടുത്ത് തോളിൽ പിടിച്ച് സംസാരിക്കുന്നു. രണ്ടുപേരും യഥാർത്ഥത്തിൽ ഒരേ നാട്ടുകാരാണ്. അന്യോന്യം നീ എന്നാണ് സംബോധന ചെയ്യുന്നത്.


ഈ രംഗം ഐഏഎസ്സ് ഓഫിസർ കാണുന്നു. നീ സംബോധന കേൾക്കുന്നു. തന്റെ ശിപായിയുടെ നിലവാരക്കാരനോട് വൻ സൌഹൃദം ഉള്ള ആളോട് ഐഏഎസ്സ് ഓഫിസർക്ക് അടുപ്പം ഇല്ലാതാകാനാണ് സാധ്യത.


ഇവിടെ ഐഏഎഎസ്സ് ഓഫിസർ രംഗം കണ്ടു. എന്നാൽ ഈ രംഗം ഐഏഎസ്സ് ഓഫിസർ കാണാതെയാണ് നടന്നത് എന്ന് ചിന്തിക്കുക. അപ്പോഴോ?


ഫ്യൂഡൽ ഭാഷകളിൽ, കീഴ്-വ്യക്തി സ്പർശിച്ചാൽ ഉള്ളിലെ അതീന്ത്ര്യകോഡുകളിൽ അക്കമൂല്യങ്ങൾക്ക് ഇടിവ് സംഭവിക്കും എന്നുള്ളതാണ് വാസ്തവം. ഇതാണ് യാഥാർത്ഥത്തിൽ ഈ ഉപഭൂഖണ്ഡത്തിലെ ജാതീയമായ അകൽചകൾക്കും അറപ്പുകൾക്ക് തൊട്ടുകൂടായ്മകൾക്കും മറ്റും കാതലായ കാരണം.


പണ്ടുകാലങ്ങളിൽ നായർ, അമ്പലവാസി, നമ്പൂതിരി വനിതകളെ പുലയർ, പുലപ്പിടിമാസം എന്ന കാലത്ത് തൊടാൻ ശ്രമിക്കും. തൊട്ടുപോയി എന്ന് ബന്ധുജനങ്ങൾ അറിഞ്ഞാൽ, ആ സ്ത്രിയെ അവർ കൊല്ലും. കാരണം, ആ സ്ത്രീയിലൂടെ നിഷേധാത്മകമായ എന്തോ ഒരു കാര്യം തങ്ങളിലേക്കും കടന്നുകയറും എന്ന് അവർക്ക് ഉറപ്പാണ്. പുലയൻ തൊട്ടത് മറ്റാരും കണ്ടില്ലെങ്കിൽകൂടി, പല സ്ത്രീകളും വീടുവിട്ട് ഓടിപ്പോയി, പുലയരുടെകൂടെ താമസിക്കും. ചിലരെ രാജാവ് കൈവശപ്പെടുത്തി, കപ്പലുകളിൽ വരുന്ന ചെട്ടികച്ചവക്കാർക്ക് വിൽക്കും. പിന്നീട് കാലങ്ങളിൽ ഈ വിധ സ്ത്രീകളിൽ പലരും കീഴ്ജന ക്രീസ്തീയ പ്രസ്ഥാനങ്ങളിൽ സംരക്ഷണം തേടിത്തുടങ്ങി.


ഇന്ന് കാര്യങ്ങൾ വളരെ വ്യത്യസ്തമാണ് എന്ന് പറയാൻ ആവുമോ എന്ന് അറിയില്ല. തങ്ങളുടെ മേൽവിലാസത്തിന് ഇടിവുവരുത്തുന്ന വ്യക്തിയെ കൊല്ലാൻതന്നെ പലരും പദ്ധതിയിടും. ഐപിഎസ്സുകാരനെ, ഡിവൈഎസ്പിയോ എസ്സ്ഐയോ പോലീസ് കോൺസ്റ്റബ്ളോ ആയി തരംതാഴത്തിയാൽ ഉള്ള അവസ്ഥ ആലോചിച്ചുനോക്കു. അതുപോലുള്ള ഒരു ദു:സ്വപ്നമാണ് സാമൂഹിക കീഴ്വ്യക്തിയുമായി വിവാഹംകഴിക്കുന്ന വ്യക്തി ചെയ്യുന്നത്.


ഇന്ന് honour killing എന്ന് അറിയപ്പെടുന്നതിന്റെ വ്യക്തമായ കാരണം മുകളിൽ പറഞ്ഞതിൽ ഉണ്ട്.


ഇത് ഹിന്ദുക്കളേയും (ബ്രാഹ്മണരേയും), ഇന്ന് ഹിന്ദുമതത്തിൽ കയറിക്കൂടിയ മറ്റ് ജനവിഭാഗങ്ങളേയും, ക്രിസ്ത്യാനികളേയും ഇസ്ലാമിക വിശ്വാസികളേയും ബാധിക്കാം. എന്നാൽ ഓരോന്നിലും ചെറിയ തോതിലുള്ള വ്യത്യാസം കണ്ടേക്കാം.


ഉദാഹരണത്തിന്, കീഴ്ജന ക്രിസ്ത്യാനികളുടെ പുതിയ തലമുറയിൽപെട്ട പലർക്കും തങ്ങൾക്ക് തിരുവിതാംകൂറിലെ പഴയകാല അടിമ ജനവുമായി ചെറിയതോതിലെങ്കിലും രക്തബന്ധമുണ്ട് എന്നത് അറിയില്ലാ എന്ന് തോന്നുന്നു. ചിലർ തങ്ങൾ സുറിയാനി ക്രിസ്ത്യാനികൾ ആണ് എന്നുവരെ വിശ്വസിക്കുന്നതായി കാണുന്നുണ്ട്. എന്നാൽ മറ്റ് ക്രിസ്തീയ വിഭാഗക്കാർക്ക് ഈ വിവരം അറിവുള്ളതാവാം.


ഇതുമായി ബന്ധപ്പെട്ട് ഒരു കീഴ്ജന ക്രിസ്തീയനെ മറ്റൊരു വിഭാഗത്തിൽപെട്ട ചെറുപ്പക്കാരി പ്രണയത്തിൽപെട്ട് വിവാഹം കഴിച്ച്, കാര്യങ്ങൾ ആകെ അബദ്ധമായത് ഒരിക്കൽ ഈ എഴുത്തുകാരൻ കാണുകയുണ്ടായി. സ്ത്രീയുടെ ബന്ധുക്കൾ അന്ന് ഈ രണ്ടുകൂട്ടരേയും അടുപ്പിക്കില്ലതന്നെ. പിന്നീട് എന്തായി എന്ന് അറിയില്ല.


ഇതേ പോലെ പലവിധ സങ്കീർണ്ണമായ വ്യക്തിബന്ധങ്ങൾ സമൂഹത്തിൽ നിലവിൽ ഉണ്ട്.


ഇവിടെ പറയാതെ വിട്ട ഒരു കാര്യം കൂടിയുണ്ട്. ഫ്യൂഡൽ ഭാഷകളിൽ ഈ വിധം വൻ വ്യസ്ത്യാസം ഉള്ള സാമൂഹിക നിലവാരങ്ങളിൽപെട്ട വ്യക്തികളിൽ ചിലരെങ്കിലും മറ്റ് സാമൂഹിക സദസ്സുകളിൽ പലപ്പോഴും ഒരു തരം computer virus കയറിവന്ന പ്രതീതി ഉളവാക്കാം. അതിനെക്കുറിച്ച് കഴിയുമെങ്കിൽ അടുത്ത എഴുത്തിൽ ചെറിയ ഒരു വിശദ്ധീകരണം നൽകാൻ ശ്രമിക്കാം.


എഴുത്തിനെ വീണ്ടും മലബാറിലേക്ക് തിരിച്ചെത്തിക്കേണ്ടിയിരിക്കുന്നു.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page