top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും വൻവലിവ് വരുത്തുന്ന ബന്ധങ്ങളും വാക്ക്കോഡുകളും

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലും പ്രസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലും കുത്തനെയുള്ള (vertical) ഒരു ഉയർച്ചത്താഴ്ചാ മാനസികാവസ്ഥ ഓരോ വ്യക്തിയിലും ഉണ്ടാവും. മുകൾ അറ്റത്തുള്ളവർ കണ്ണെത്താ ദൂരം ഉയരംഉള്ള കുത്തനെയുള്ള ഒരു തൂണിന് മുകളിൽ നിൽക്കുന്നതായി താഴേ അറ്റത്തുള്ളവർക്ക് അനുഭവപ്പെടും.


ഉദാഹരണത്തിന് ഒരു ചെറുകിട തൊഴിൽ ചെയ്യുന്ന ഒരു വ്യക്തിക്ക് പോലീസ് ഡീജീപി എന്നുള്ളത് ഈ വിധമാണ്. നീ - സാർ എന്ന അനവധി പടികൾക്ക് മുകളിൽ ആണ് ഡീജീപി. അതേ സമയം ഡീജീപിക്ക് ഈ ചെറുകിട തൊഴിലുകാരൻ, പോലീസ് വകുപ്പിൽ ഏറ്റവും കീഴിലുള്ള പോലീസ് ശിപായി നീ, എടാ, അവൻ തുടങ്ങിയ രീതിയിൽ കാണുന്ന ആളാണ്. ഏതാണ്ട് കുപ്പത്തൊട്ടിയിൽ ഉള്ളവനാണ് ഇത് എന്ന രീതിയിൽ തന്നെയാണ് ഡീജീപിയുടെ മനസ്സിന്റെ ഉള്ളറയിൽ ഈ ആൾ ആലേഖനം ചെയ്യപ്പെടുക.


ഈ വിധമായുള്ള ഒരു ആഴവും ഉയരവും സമൂഹത്തിൽ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് സൃഷ്ടിക്കാൻ ആവില്ല. ഈ പറഞ്ഞത് ഭാഷയെക്കുറിച്ചാണ്.


ഇതെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങൾ ആണ്.


പറയാൻ പോകുന്ന കാര്യം ഇതല്ല.


ഒരു ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ പല ഉയരങ്ങളിൽ ആളുകൾ ഉണ്ടാവും. മുകളിൽ നൽകിയ ചിത്രത്തിൽ, ആദ്യ ചിത്രം ഈ കാര്യം ആണ് ചിത്രീകരിക്കുന്നത്. ഒരോ dotട്ടും ഒരു വ്യക്തിയാണ് എന്ന് മനസ്സിലാക്കുക. ഇടതുവശത്ത് കാണുന്ന കുത്തനെയുള്ള നീലവര സമൂഹത്തിന്റെ ആഴവും ഉയരവും ആണ് ചിത്രീകരിക്കുന്നത്.


ഇനി പറയാനുള്ളത് ഈ ഓരോ വ്യക്തിയും വ്യക്തിപരമായും ഒരു ഉയർച്ചത്താഴ്ചയിൽ കിടന്ന് ആന്തോലനം ചെയ്യുന്നുണ്ടാവും. ഇത് ഒരു വളരെ നിർണ്ണായകമായ കാര്യമാണ്.


ഫ്യൂഡൽ ഭാഷകളിൽ ഈ അനുഭവം എല്ലാവരിലും ഉണ്ടാവും. ഉദാഹരണത്തിന്, ആള് വൻ അദ്ധ്യാത്മിക ഗുരുവാണ്. എല്ലാരും വാക്കുകളിൽ വൻ ആദരവ് നൽകുന്ന ആളാണ്. എന്നാൽ ഈ ആൾ സ്വന്തം അച്ഛൻ, അമ്മ, അമ്മാവൻ, അമ്മാവി, വയസ്സിൽമൂത്ത ബന്ധുജനങ്ങൾ, പണ്ട് സ്കൂളിൽ പഠിപ്പിച്ച അദ്ധ്യാപകർ എന്നിവർ നീ, അവൻ, എടാ തുടങ്ങിയ വാക്കുകളിൽ ഇന്നും നിർവ്വചിക്കുന്ന ആളാണ്.


ഈ ഉയർച്ചത്താഴ്ച ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ഏത് വ്യക്തിയിലും അനുഭവപ്പെടും. എന്നാൽ ഈ വിധം ഉള്ള ഒരു കാര്യം ഇങ്ഗ്ളിഷ് പ്രാദേശിക ഭാഷക്കാർക്ക് ഇല്ലതന്നെ.


ഇനി ഈ ആന്തോളനത്തിന്റെ വ്യാപ്തിയെക്കുറിച്ച് പറയാം.


അച്ഛൻ ഐഏഎസ്സുകാരാൻ, അമ്മ വൻപദവിയുള്ള മറ്റൊരു തൊഴിൽകാരി. മകൻ ഐപിഎസ്സ്. ഈ മകന് മിക്കദിക്കുകളിലും വൻ ആദരവുള്ള വാക്കുകൾ ലഭിക്കും. അതേ സമയം കുടുംബക്കാർ വാക്കുകളിൽ താഴ്ത്തി സംസാരിക്കും. എന്നാൽ കുടുംബക്കാർ സാമൂഹികമായി വൻ നിലകളിൽ ഉള്ളവരാണ്. അതിനാൽത്തന്നെ അവരുടെ കീഴ്പ്പെടുത്തുന്ന വാക്കുകൾ ഈ ആളെ ചെറിയ രീതിയിൽ മാത്രമേ സാമൂഹികമായി താഴ്ത്തുകയുള്ളു.


താണാൽത്തന്നെ പിതാവായ ഐഏഎസ്സുകാരന്റെ കുടുംബക്കാരുടെ കീഴിലേക്ക് മാത്രമാണ് താഴുക.



ഈ നൽകിയ ചിത്രത്തിൽ രണ്ടാമത്തെ ചിത്രം ഓരോ വ്യക്തിയുടേയും ഈ വ്യക്തിപരമായ ഉയരൽ-താഴ്ചയുടെ ചിത്രീകരണമാണ് നൽകുന്നത്.


അതിൽത്തന്നെ 1 എന്ന് അടയാളപ്പെടുത്തിയത് ഈ ചെറിയതോതിലുള്ള ഉയരൽ-താഴലിനെയാണ് ചിത്രീകരിക്കുന്നത്.


ഈ വിധമുള്ള ഉയരലിന് വ്യക്തമായ ഒരു ദൂരപരിധിയുണ്ട്.


ഒരാളെ ബഹുമാനിക്കുന്നവരിൽ ഏറ്റവും ഉയർന്ന വ്യക്തിക്ക് തൊട്ടുമുകളിൽ ആണ് ഏറ്റവും ഉയരം ലഭിക്കുക. അതായത്, നാട്ടിലെ ഏറ്റവും വലിയ വ്യക്തി നിത്യവും ബഹുമാനിച്ചാൽ, ഏറ്റവും ഉയരത്തിൽ ഈ വ്യക്തി നിൽക്കും. അതേ സമയം ഇതേ വ്യക്തിയെ തരംതാഴ്ത്തി സംസാരിക്കുന്ന സാമൂഹികമായി ഏറ്റവും താഴ്മയിലുള്ള ആൾ ആരാണോ, അയാളുടെ കീഴിൽ ആയിരിക്കും ഈ വ്യക്തിയുടെ തരംതാഴാനുള്ള പരിധി.


പലരും സാമൂഹികമായും തൊഴിൽപരമായും ഉയരങ്ങളിലേക്ക് നീങ്ങുമ്പോൾ, അവരുടെ പഴയകാല ബന്ധങ്ങളിൽപെട്ട സാമൂഹികമായി വളരെ കീഴിലുള്ളവരുമായുള്ള ബന്ധം വിഘടിപ്പിക്കും. അതിനുള്ള കാരണം, ഈ വിധമായുള്ള കീഴിലേക്കുള്ള ആന്തോളനത്തിന്റെ പരിധി കുറയ്ക്കാനാണ്.


ബഹുമാനിക്കപ്പെടുന്ന വ്യക്തിയും ബഹുമാനിക്കപ്പെടാത്ത വ്യക്തിയും ഫ്യൂഡൽ ഭാഷകളിൽ രണ്ട് വ്യത്യസ്തരായ വ്യക്തിത്വങ്ങൾ ആണ്. ബഹുമാനിക്കപ്പെടുന്ന വ്യക്തി അദ്ദേഹം, അവര്, ചേട്ടൻ, സാറ്, മാഢം, തുടങ്ങിയവർ ആണ്. ബഹുമാനിക്കപ്പെടാത്ത വ്യക്തി നീ, അവൻ, അവള്, എടാ, എടീ തുടങ്ങിയവർ ആണ്.


കഴിവിലും, ആജ്ഞാബലത്തിലും, കാര്യക്ഷമതയിലും, വാക്കുകൾക്ക് മറ്റുള്ളവർ മൂല്യം നൽകുന്നതിലും മറ്റും പലപ്പോഴും ഈ രണ്ട് വ്യക്തികൾ തമ്മിൽ കാര്യമായ വ്യത്യാസം കാണും. പോരാത്തതിന്, ബഹുമാനിക്കപ്പെടുന്ന ആൾ, മൃതുഭാഷിയും, സമചിത്തതയുള്ള (composed) ആളും മറ്റും ആവും. അതേ സമയം തരംതാഴ്ത്തപ്പെടുന്ന വ്യക്തി ഉച്ചത്തിൽ സംസാരിക്കുന്ന ആളും, പരുക്കൻ പെരുമാറ്റക്കാരനും മറ്റുംആയി പെരുമാറാം.


എന്നാൽ ഈ പറഞ്ഞത് വളരെ കൃത്യമായ കാര്യമല്ല. കാരണം, കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാണ്. അതിലേക്ക് ഇപ്പോൾ പോകാൻ നിർവ്വാഹമില്ല.


സാമൂഹികമായി ഉരയങ്ങളിൽ ഉള്ള ആൾ സാമൂഹികമായി താഴെയുള്ള കുടുംബത്തിലെ വ്യക്തിയെ വിവാഹം കഴിച്ചാൽ, ഈ വിധം ഒരു വശത്ത് ഉയരവും മറ്റേ വശത്ത് താഴ്ചയും ഉള്ള ഒരു വ്യക്തിത്വം അതീന്ത്രിയ സോഫ്ട്വേർ സംവിധാനങ്ങളുടെ ഡിസൈൻ വ്യൂവിൽ കാണാൻ പറ്റിയേക്കാം.


സാമൂഹികമായി താഴ്മയിലുള്ള വ്യക്തി സാമൂഹികമായി ഉയരങ്ങളിൽ ഉള്ള കുടുംബത്തിൽ വിവാഹം കഴിച്ചാലും ഇതേ പോലെ സംഭവിക്കാം.


സാമൂഹികമായി താഴ്മയിലുള്ള വ്യക്തി വൻ സർക്കാർ ഉദ്യോഗത്തിൽ കയറിയാലും ഇതേ പോലെ സംഭവിക്കാം.


സാമൂഹികമായി വൻ ഉയരങ്ങളിൽ ഉള്ള വ്യക്തി, ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ന്ന വാക്ക് കോഡുകളിൽ നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്താലും ആ വിധ തൊഴിലുകാരുമായി ചങ്ങാത്തത്തിൽ നടന്നാലും, ഈ വിധം ഒരു കീഴിലോട്ടുള്ള വ്യക്തിത്വ വലിവ് സംഭവിക്കാം


ഈ വിധ കാര്യങ്ങളിൽ വ്യക്തിത്വം മുകളിൽനിന്നും വലിഞ്ഞ്, അങ്ങ് സാമൂഹിക അടിത്തട്ടിലേക്കുവരെ നീളാം. ഈ കാര്യത്തെയാണ്, രണ്ടാമത്തെ ചിത്രത്തിൽ 2 എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്.


3 എന്ന് രേഖപ്പെടുത്തിയ ചിത്രം ഫ്യൂഡൽ ഭാഷകളിൽ സാമൂഹികമായി തരംതാണവരായി കാണുന്ന ഒരു വ്യക്തിയുടേതാണ്. ഈ വ്യക്തിക്കും തന്റെ നിലവാരത്തിൽ പലതരം ബഹുമാനങ്ങൾ ലഭിക്കുന്നുണ്ടാവും. പലരും ചേട്ടൻ എന്നും, അമ്മാവൻ എന്നും മറ്റുമുള്ള രീതികളിൽ നിർവ്വചിക്കുന്നുണ്ടാവും. അതേ സമയം ഇതേ ആളെ നീ, അവൻ, എടാ തുടങ്ങിയ വാക്കുകളിൽ നിർവ്വചിക്കുന്നവരും അതേ സാമൂഹിക നിലവാരത്തിൽ ഉണ്ടാവാം. ഉദാഹരണത്തിന് ഈ ആളുടെ അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി, അദ്ധ്യാപകർ എന്നുള്ളവർ.


ഓരോ വ്യക്തികളിലും ഈ വിധം വ്യക്തിത്വം മുകളിൽനിന്നും താഴോട്ടേക്ക് വലിഞ്ഞ് നീങ്ങുന്ന ഒരു അനുഭവം ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ, അത് ഭാഷയിലെ You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ പദങ്ങളിൽ പ്രതിഫലിക്കില്ലതന്നെ. ഈ വിധ വാക്കുകൾ ഈ വിധ വലിവ് സൃഷ്ടിക്കുകയും ഇല്ല.


ഏതാണ്ട് 2000ൽ, ഈ എഴുത്തുകാരനോട് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ വടക്കൻ മലബാറിലെ ഒരു ചെറുപ്പക്കാരനെക്കുറച്ച് പറഞ്ഞ കാര്യം ഓർമ്മവരുന്നു. ആ ആൾ ബോംബെ കോർപ്പറെയ്റ്റ് ലോകത്തിലെ ഒരു ഉയർന്ന തസ്തികയിൽ തൊഴിൽ ചെയ്യുന്ന വ്യക്തിയാണ്. ഇങ്ഗ്ളിഷിൽ നല്ല പ്രാവീണ്യം ഉണ്ട്. വിഖ്യാതമായ MBA ലഭിച്ചവ്യക്തിയാണ്. അന്ന് പ്രാദേശികമായിത്തന്നെ മിക്ക യാത്രകളും ചെയ്യുന്നത് വിമാനത്തിലാണ്.


ഈ വിധമുള്ള ഈ ചെറുപ്പക്കാരന് നാട്ടിൽ യാതോരു വിലയും ഇല്ലാ എന്ന് ഈ കാര്യം പറഞ്ഞ ആൾ വൻ ആശ്ചര്യത്തോടുകൂടി ഈ എഴുത്തുകാരനോട് പറഞ്ഞു.


പല നാടുകളിലും ചില പണക്കാരായ വീട്ടുകാരിൽ ഈ ഒരു പ്രശ്നം ഉണ്ട്. വീട്ടുവേലക്കാരും വേലക്കാരികളും കുട്ടികളെ നീ, എടാ, എടീ, മോനെ, മോളെ എന്നെല്ലാം രീതിയിൽ വിളിച്ചും, മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയും വളർത്തും. തരംതാഴ്ത്തുന്ന വാക്കുകളുടെ പിടിവലിയിൽ നിന്നും, ഈ വിധം വളർന്നുവന്ന, ചില വ്യക്തികൾക്ക് ഊരാനും ഒഴിയാനും ആവില്ല.


കാരണം, ഈ വിധം വാക്കുകൾ ഉയരങ്ങളിൽ ഉള്ളവരുടെ മേൽ പതിപ്പിക്കാൻ പറ്റുന്നത് ഒരു വൻ വ്യക്തിത്വ ഉന്നമന സൌകര്യമായാണ് പലരും കാണുക. അവർ ഈ സൌകര്യം വിട്ടുകൊടുക്കാൻ തയ്യാറാവില്ല. ഇവരുടെ വാക്കുകളുടെ കുടുക്കിൽ പെട്ടുപോയവരിൽ ചിലർ വളർന്നുവന്ന് ഉയരുമ്പോൾ, പഴയകാല ബന്ധങ്ങളിൽ നിന്നും വിട്ടുനിൽക്കും.


ഇതേ സമയം ചില കുടുംബക്കാർ വീട്ടുവേലക്കാരുടെ ഈ വിധ വാക്ക് പ്രയോഗങ്ങളിൽനിന്നും കുട്ടികളെ ബോധപൂർവ്വം മാറ്റിനിർത്തും.


ഈ പ്രതിഭാസവും ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.


ഈ ഒരു ഉയർന്ന നിലവരം - കീഴ്നിലവാരം എന്ന പിടിവലി നിത്യവും അനുഭവിക്കുന്നത് പലപ്പോഴും ഒരു വൻ മാനസിക സമ്മർദ്ദമായി ചിലർക്കെങ്കിലും അനുഭവപ്പെടാം. ചിലർ ഒഴുക്കിനൊത്ത് നീന്തി അങ്ങോട്ടും ഇങ്ങോട്ടും പലവിധ കുരുട്ടുപ്രയോഗങ്ങൾ നടത്തി പിടിച്ചുനിൽക്കും.


ഈ ഉപദ്വീപിൽ ചിലയിടത്ത് ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്നപ്പോൾ Eurasiansഎന്ന് വ്യക്തമായി നിർവ്വചിക്കപ്പെട്ടിരുന്ന ഒരു ജനക്കൂട്ടം ഉണ്ടായിരുന്നു. ഇതിൽ മിക്കവരും Anglo-Indian രക്തബന്ധമുള്ളവർ ആയിരുന്നുവെങ്കിലും, ഭൂഖണ്ഡ യൂറോപ്യൻ രക്തമോ, Celtic രക്തമോ കലർന്ന ദക്ഷിണേഷ്യക്കാരും ഈ നിർവ്വചനത്തിൽ വന്നിരുന്നു. ഇവരിൽ പലരും ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ആയിരുന്നിരിക്കാം. അതിനാൽത്തന്നെ വ്യക്തിത്വത്തിൽ പലവിധത്തിലുള്ള ഔന്നിത്യം പടർന്നിരിക്കാം. എന്നാൽ പലപ്പോഴും ഈ കൂട്ടർക്ക് ഇങ്ഗ്ളിഷ് ഭാഷനൽകുന്ന മാനസിക മഹിമയല്ലാതെ കുടുംബപരമായോ സാമ്പത്തികമായോ സാമൂഹിക ഔന്നിത്യം ഒന്നുംതന്നെയില്ലാരിക്കും.


പലപ്പോഴും ഈ കൂട്ടരുടെ മാതാവിന്റെ കുടുംബവും കുടുംബക്കാരും വീടിന്റെ അയൽവാസികളും നാട്ടുകാരും മറ്റും സാമൂഹികമായി താഴ്മയിൽ പെട്ടവർ ആയിരിക്കാം. അവർ ഈ കൂട്ടരെ തരംതാഴ്ത്തിത്തന്നെയാവും പരാമർശിക്കുക, ഇവരെ സംബോധന ചെയ്യുക.


ഈ വിധ Eurasiansസിനും വ്യക്തിത്വത്തിൽ ഈ വിധമുള്ള മുകളിൽനിന്നും കീഴിലോട്ടുള്ള ഒരു വലിവ് അനുഭവപ്പെടും.


EDGAR THURSTON എഴുതിയ CASTES AND TRIBES OF SOUTHERN INDIA എന്ന ഗ്രന്ഥത്തിന്റെ വോള്യം 2ൽ ഈവിധം ഒരു കാര്യം രേഖപ്പെടുത്തിയിരുന്നത് പണ്ട് ഒരിക്കൽ കാണുകയുണ്ടായി. അത് മുകളിൽ പറഞ്ഞകാര്യങ്ങളുമായി ബന്ധമുണ്ട് എന്ന് തോന്നുന്നു.


QUOTE:

Writing concerning the prevalence of insanity in different classes, the Census Commissioner, 1891, states that “it appears from the statistics that insanity is far more prevalent among the Eurasians than among any other class..........’.


The subject seems to be one worthy of further study by those competent to deal with it. END OF QUOTE


ഉദ്ദരണിയുടെ തർജ്ജമ: വ്യത്യസ്ത ജനക്കൂട്ടങ്ങളിൽ ഉള്ള മനോരോഗത്തിനെക്കുറിച്ച് എഴുതുന്ന അവസരത്തിൽ, സെൻസസ് കമ്മിഷനർ 1891ൽ ഈ വിധം പ്രസ്താവിക്കുന്നു: സ്ഥിതിവിവരക്കണക്ക് പ്രകാരം യൂറോപ്യൻ രക്തവും പ്രാദേശിക രക്തവും ഇടകലർന്നവരിലാണ് മനോരോഗ ലക്ഷണങ്ങൾ കൂടുതൽ ഉള്ളത് എന്ന് കാണുന്നു.


ഈ വിഷയത്തിൽ പ്രാപ്തതയുള്ളവരുടെ കൂടുതലായുള്ള പഠനത്തിന് അർഹതയുള്ളതാണ്, ഈ വിഷയം എന്ന് തോന്നുന്നു (തർജ്ജമയുടെ അന്ത്യം)


ഈ ഉദ്ദരണി പണ്ടൊരിക്കൽ, ഈ എഴുത്തിൽ പ്രതിപാദിച്ചിരുന്നു. വാക്ക് കോഡുകളുടെ ആന്തോളനമേൽക്കുമ്പോൾ ഉളവാകുന്ന മാനസികരോഗാവസ്ഥ)


കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച 'ചില വ്യക്തികൾ ഒരു തരം computer virus കയറിവന്ന പ്രതീതി ഉളവാക്കാം' എന്ന കാര്യം അടുത്ത എഴുത്തിൽ പ്രതിപാദിക്കാം എന്ന് വിചാരിക്കുന്നു.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page