top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്

കമ്പ്യൂട്ടറിന്റെ പ്രവർത്തന രഹസ്യത്തെക്കുറിച്ച് വളരെ പരിമിതമായ ജ്ഞാനംമാത്രമേ ഈ എഴുത്തുകാരന്റെ പക്കൽഉള്ളു. ഈ അതീവ പരിമിതമായ വിവരം വച്ചുകൊണ്ടാണ് ഈ എഴുത്ത് എഴുതുന്നത് എന്ന് വാനയനക്കാരൻ മനസ്സിലാക്കേണ്ടതാണ്.


കമ്പ്യൂട്ടർ പ്രവർത്തന രഹസ്യത്തിന്റെ യഥാർത്ഥ ഉള്ളറ അവ നിർമ്മിക്കുന്ന വ്യവസായങ്ങളുടെ പക്കൽ ആണ് ഉണ്ടാവുക എന്നും മനസ്സിലാക്കേണ്ടതാണ്. അവ വൻ മുൻകരുതലുകളോടെ സംരക്ഷിക്കപ്പെടുന്നതും വളരെ സ്വകാര്യമായി വെക്കപ്പെടുന്നതുമായ commercial secrets ആവും എന്നും മനസ്സിലാക്കാവുന്നതാണ്.


കമ്പ്യൂട്ടറുകളിൽ പൊതുവായി Binary digit / Binary code തുടങ്ങിയ രീതിയിൽ അറിയപ്പെടുന്ന ഒരു കാര്യം ഉപയോഗിക്കുന്നുണ്ട്. ഇത് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.


മനുഷ്യർക്ക് കൈവിരലുകൾ 10 ആണ് ഉള്ളത്. അതിനാലാവാം, നാം ഉപയോഗിക്കുന്ന ഗണിതം, decimal digital ആണ്. അതായത് 0 മുതൽ 9 വരെ. അതിന് ശേഷം10 മുതൽ 19വരെ. ഇങ്ങിനെ. 10, 100, 1000 എന്ന രീതിയിൽ ഇത് മുന്നോട്ട് പോകുന്നു.


ഇതിന് പകരം a, b, c, d ആണ് ഉപയോഗിക്കുന്നതെങ്കിൽ, 26ആമത്തെ അക്കമായ zന് ശേഷം, 27ആമത്തെ അക്കത്തിൽ നിന്നും വീണ്ടും തുടങ്ങും decimal സംഖ്യയിൽ 10 എന്ന് പറയുന്നത് പോലെ. ഇത് ചെറുതായി സങ്കീർണ്ണമായ ഒരു കാര്യമാണ്. അതിലേക്ക് പോകുന്നില്ല.


കമ്പ്യൂട്ടറുകളിൽ Binary numeric system ആണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. Hexademical system എന്ന മറ്റൊന്നിനെക്കുറിച്ചും പറയേണ്ടതുണ്ട്. എന്നാൽ അതിലേക്കൊന്നും പോകുന്നില്ല ഇവിടെ.


Binary numeric systemത്തിൽ ആകെ രണ്ട് അക്കങ്ങളേയുള്ളു.


0വും, 1ഉം.


കാഴ്ചയില്ലാത്തവർ ഉപയോഗിക്കുന്ന braille ലിപികളിൽ ഇങ്ഗ്ളിഷ് ലിപികളെ നിർമ്മിക്കുന്നത്, പെയ്പ്പറിൽ ആറ് ഉയർന്ന കുത്തുകൾ നൽകാം എന്ന രൂപകൽപ്പനാ സങ്കൽപ്പത്തിലാണ്. ഇതിൽ ചില കുത്തുകളുടെ സ്ഥനത്ത് കുത്തുകൾ കാണില്ല, ചില സ്ഥാനത്ത് കുത്തുകൾ കാണാം. ഈ ഉയർന്ന കുത്തുകളുടെ സ്ഥാനം വിരലുകൾ കൊണ്ട് സ്പർശിച്ച് പരിചയമുള്ളവർക്ക്, ആ കുത്തുകൾ ഏത് ലിപയേയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റും. ഈ വിധ ലിപികളിലൂടെ വേഗത്തിൽ വിരലുകൾ ഓടിച്ച്, വാക്കുകൾ പരിചയമുള്ളവർക്ക് ആ വാക്കുകളേയും വാക്യങ്ങളേയും വായിക്കാൻ പറ്റും.


ഈ മുകളിൽ പറഞ്ഞ വിവരണവും വളരെ പരിമിതമായ വിവരത്തിൽ നിന്നും മാത്രമാണ് എഴുതിയത്. എന്നാൽ ഈ എഴുത്തുകാരന് കാഴ്ചയില്ലാത്തവരുടെകൂടെ ഒരു കാലത്ത് ചെറിയതോതിലുള്ള സഹവാസം ഉണ്ടായിരുന്നതിനാൽ, ഇവരിലെ ഈ കഴിവ് വളരെ അടുത്തുനിന്നും കാണാൻ പറ്റിയിട്ടുണ്ട്. ഇവർക്ക് braille എഴുത്തുകളുടെ മുകളിലൂടെ കൈവിരലുകൾ ഓടിച്ചുകൊണ്ട് അതിവേഗത്തിൽ എഴുത്തുകൾ വായിക്കാൻ പറ്റുന്നത് കണ്ടിട്ടുണ്ട്.


ഈ കാര്യവുമായി ബന്ധപ്പെട്ട ഒരു സംഭവമെങ്കിലും പിന്നിട് പറയാംഎന്നു വിചാരിക്കുന്നു.


കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നത് ബൈനറി ന്യൂമറിക്ക് സിസ്റ്റം ആണ്. എന്നുവച്ചാൽ, 0വും 1ഉം.


മനുഷ്യർ സാധാരണ ഉപയോഗിക്കുന്ന ഗണിതത്തിൽ 10 അടിസ്ഥന അക്കങ്ങൾ ഉണ്ട്.


Hexadecimal systemത്തിൽ 16 അക്കങ്ങൾ ഉണ്ട്.


അതിലേക്കൊന്നും പോകുന്നില്ല.


കമ്പ്യൂട്ടറിന് ഈ 0, 1 എന്ന വ്യത്യസ്ത അക്കങ്ങളെ മനസ്സിലാക്കാൻ സാധാരണഗതിയിൽ ഉപയോഗിക്കുന്ന മാർഗ്ഗം, 0ത്തിനും 1നും വ്യത്യസ്ത വോൾട്ടേജുകൾ സൂചിപ്പിച്ചുകൊണ്ടാണ്. വേറേയും മാർഗ്ഗങ്ങൾ കണ്ടേക്കാം. കൃത്യമായി അറിയില്ല.


സാധാരണ ഗതിയിൽ 0ത്തിന് വളരെ കുറഞ്ഞതായ ഒരു നിശ്ചിത വോൾട്ടേജും, 1ന് കമ്പ്യൂട്ടറിൽ നിലവിലുള്ള സാധാരണ വോൾട്ടേജും ആയിരിക്കാം എന്നു വിചാരിക്കുന്നു.


ഇങ്ങിനെയുള്ള ഉയർന്നതും താഴ്ന്നതുമായ വോൾട്ടേജുകളുടെ നിരയായുള്ള പ്രവാഹത്തെ നിരന്തരം വായിക്കുന്ന കമ്പ്യൂട്ടറിന്, അതിന് നൽകിയ ലിപികളും വാക്കുകളും വാക്യങ്ങളും വായിക്കാൻ ആവും.


ഇത് ഒരു ലളിതമായ രീതിയിൽ മനസ്സിലാക്കാൻ, പഴയകാല ഗ്രാമഫോൺ അഥവാ Phonograph എന്നതിനെക്കുറിച്ച് ഓർമ്മിക്കുക. (മുകളിൽ നൽകിയ ചിത്രം നോക്കുക). ഇത് ഒരു പ്രത്യേക വേഗതയിൽ തിരിക്കുകയും അതിനുള്ളിൽ ശബ്ദങ്ങളെ ഉരയരങ്ങളും താഴ്ചകളും ആയി ആലേഖനം ചെയ്യപ്പെട്ടത്, ഒരു സൂചി അതിന്മേലൂടെ ഉരഞ്ഞ് ഓടിച്ചാൽ, ആ ഗാനങ്ങളും മറ്റ് ശബ്ദരേഖകളും നമുക്ക് കേൾക്കാൻ ആവുമായിരുന്നു.


കുറച്ചുകാലം മുൻപ് വരെ, കമ്പ്യൂട്ടർ Harddiskക്കിനുള്ളിൽ ഒരു DVDപോലുള്ള ഒരു കാര്യം അതിവേഗത്തിൽ തിരിയുമായിരുന്നു. സാധാരണ ഗതിയിൽ ഈ വേഗത 4,500 to 7,200 rpm ആണ്. (ഒരു മിനിറ്റിൽ 4500 മുതൽ 7200 തിരിച്ചൽ) അതിന്മേലൂടെ ഒരു സൂചി ഉരഞ്ഞോടി, അതിനുള്ളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഉയർന്ന വോൾട്ടേജിന്റേയും കുറഞ്ഞ വോൾട്ടേജിന്റേയും രചനാ രൂപകൽപ്പന (design) വായിച്ച്, അതിനുള്ളിലെ ഡാറ്റായെ കമ്പ്യൂട്ടറിന് മനസ്സിലാക്കിക്കുമായിരുന്നു. ഇന്നത്തെ കമ്പ്യൂട്ടറുകൾ ഇതേ രീതിയിൽ തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പില്ല. സാങ്കേതികവിദ്യ അനുദിനം മുന്നോട്ടേക്ക് കുതിച്ചുകൊണ്ടിരിക്കുകായണ് എന്ന് അറിയാമല്ലോ!


ഇനി ബൈനറി ലിപികളുടെ കാര്യംതന്നെയെടുക്കാം.


a : 01100001 A : 01000001


b : 01100010 B : 01000010


c : 01100011 C : 01000011


d : 01100100 D : 01000100


മുകളിൽ നൽകിയിട്ടുള്ള രീതിയിലാണ് ഇങ്ഗ്ളിഷ് ലിപികളെ ബൈനറി ലിപികളിൽ എഴുതപ്പെടുക. അക്കങ്ങൾക്കും മറ്റുപലതിനും ഈ വിധം ബൈനറി ലിപികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.


Come എന്ന വാക്ക് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്താൽ, അതിനെ കമ്പ്യൂട്ടർ വായിക്കുന്നത് ഈ വിധമാണ്: 01000011 01101111 01101101 01100101


ഈ വായിക്കുന്നതും, വോൾട്ടേജുകളുടെ ഉയരലും താഴ്ചയും നിരനിരയായി Read ചെയ്തുകൊണ്ടാണ്.


ഇനി Machine languageജിനെക്കുറിച്ച് ചിലത് പറയേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page